India

സുന്‍ജ്വന്‍ ഭീകരാക്രമണത്തില്‍ ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടു

സുന്‍ജ്വന്‍ ഭീകരാക്രമണത്തില്‍ ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടു. ഇതോടെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ആറായി. കഴിഞ്ഞ ദിവസം തീവ്രവാദികള്‍ സിആര്‍പിഎഫ് ക്യാംപ് ആക്രമിച്ച കരണ്‍ നഗറില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ് .രണ്ട് തീവ്രവാദികള്‍ ക്യാംപിന് സമീപത്തുള്ള കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയാണ്. തീവ്രവാദികളെ കണ്ടെത്താനായി ഡ്രോണ്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടടെ സൈന്യം ഉപയോഗിക്കുന്നുണ്ട് . അതേസമയം ജമ്മുവിലെ പൂഞ്ച് സെക്ടറില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.