Cinema Entertainment

യുഎസ് വൈസ് പ്രസിഡന്‍റ് ആയിരുന്ന ഡിക് ചിനിയുടെ ജീവിതം സിനിമയാകുന്നു; ചിനിയായി ക്രിസ്റ്റ്യൻ ബെയ്‌ൽ

യു.എസ് വൈസ് പ്രസിഡന്‍റ് ആയിരുന്ന ഡിക് ചിനിയുടെ ജീവിതം സിനിമയാകുന്നു. വൈസ് എന്ന് പേരിട്ട സിനിമയിൽ ക്രിസ്റ്റ്യൻ ബെയ്‌ൽ ആണ് ചിനിയായി വേഷമിടുന്നത്. ഓസ്കർ ജേതാവായ ആദം മെക്കൈ ആണ് വൈസിന്‍റെ സംവിധായകൻ

2001 മുതൽ 2009 വരെ അമേരിക്കയുടെ വൈസ് പ്രസിഡന്‍റ് ആയിരുന്നു ഡിക് ചിനി. അമേരിക്ക കണ്ടതിൽ ഏറ്റവും ശക്തനായ വൈസ് പ്രസിഡന്‍റ് എന്നാണ് ഡിക് ചിനിയെ വിശേഷിപ്പിക്കുന്നത്.. ബിസിനസുകാരനായിരുന്ന ചിനിയുടെ രാഷ്ട്രീയനേതാവായുള്ള വളർച്ചയാണ് വൈസ് എന്ന ചിത്രം.

ഓസ്കർ ജേതാവായ ക്രിസ്റ്റ്യൻ ബെയ്ൽ ആണ് ഡിക് ചിനിയെ അവതരിപ്പിക്കുന്നത്. ഞെട്ടിപ്പിക്കുന്ന രൂപമാറ്റമാണ് വൈസിൽ ബെയ്‌ലിന്. ദ ബിഗ് ഷോർട് എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള ഓസ്കർ സ്വന്തമാക്കുകയും മികച്ച സംവിധായകനുള്ള ഓസ്കർ നോമിനേഷൻ നേടുകയും ചെയ്ത ആദം മെക്കൈ ആണ് വൈസ് സംവിധാനം ചെയ്യുന്നത്. ദ ബിഗ് ഷോർട്ടിന് ശേഷം ബെയ്ൽ – മെക്കൈ കൂട്ടുകെട്ട് ഒരുമിക്കുന്ന ചിത്രം കൂടിയാണ് വൈസ്. ആമി ആദംസ് ആണ് നായിക. ക്രിസ്തുമസ് റിലീസായി ഡിസംബർ 25ന് വൈസ് പ്രേക്ഷകരിലേക്കെത്തും.