UAE World

യുഎഇക്ക് എഫ് 35 യുദ്ധവിമാനം നൽകാനുള്ള തീരുമാനത്തിന് യു.എസ് സെനറ്റിന്റെ അംഗീകാരം

യു.എ.ഇക്ക് എഫ് 35 യുദ്ധവിമാനം നൽകാനുള്ള തീരുമാനത്തിന് യു.എസ് സെനറ്റ് അംഗീകാരം നൽകി. ഇതോടെ അറബ് ലോകത്ത് എഫ് 35 സ്വന്തമായുള്ള ഏകരാജ്യം യു.എ.ഇയാവും. പ്രതിപക്ഷ എതിർപ്പ് മറികടന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബില്‍ പാസാക്കിയെടുത്തത്. എഫ് 35 ജെറ്റുകൾ, ഡ്രോൺ, ആയുധങ്ങൾ തുടങ്ങിയവ 23 ബില്യൺ ഡോളര്‍ ഇടപാടിലൂടെയാണ് യു.എ.ഇ സ്വന്തമാക്കുന്നത്. ഇസ്രയേലുമായുള്ള സമാധാന കരാറിന്റെ പശ്ചാത്തലത്തിലും ഇറാന്റെ ഭീഷണിയെ ചെറുക്കുന്നതിനും ആയുധ കൈമാറ്റം അനിവാര്യമാണെന്ന് വൈറ്റ്ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.

Auto World

മക്ക ക്രെയിൻ അപകടം; മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി

മക്ക ക്രെയിൻ അപകടത്തിലെ മുഴുവൻ പ്രതികേളേയും കോടതി കുറ്റവിമുക്തരാക്കി. കാലാവസ്ഥ വ്യതിയാനമാണ് അപകടത്തിന് കാരണമെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. നേരത്തെയുണ്ടായ വിധിക്കെതിരായ അപ്പീലിലാണ് കോടതി വീണ്ടും വാദം കേട്ടത്. 2015ൽ നടന്ന ദുരന്തത്തിൽ ഇന്ത്യക്കാരുൾപ്പെടെ നൂറിലധികം പേർ മരിച്ചിരുന്നു. 2015ലെ ഹജജിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സെപ്തംബർ 11ന് വെള്ളിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ ദുരന്തം ഉണ്ടായത്. മക്കയിലെ ഹറമിൽ വികസന പ്രവർത്തനങ്ങൾക്കായി പ്രവർത്തിച്ചിരുന്ന കൂറ്റൻ ക്രെയിനിൽ ഒരെണ്ണം ശക്തമായ കാറ്റിൽ ഉലഞ്ഞ് നിലംപതിച്ചു. അപകടത്തിൽ […]

Health World

ഒമാനിലേക്ക് വരുന്ന വിമാനയാത്രക്കാർക്ക് മുന്‍കൂര്‍ പി.സി.ആര്‍ പരിശോധന വേണ്ട

ഒമാനിലേക്ക് വരുന്ന വിമാനയാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ് കോവിഡ് പി.സി.ആര്‍ പരിശോധന വേണമെന്ന നിബന്ധന ഒഴിവാക്കി. ഒമാനിലെത്തിയ ശേഷം വിമാനത്താവളത്തില്‍ വെച്ച് കോവിഡ് പരിശോധന നടത്തിയാല്‍ മതിയാവും. ഒമാനിൽ എത്തുന്ന യാത്രക്കാരുടെ കൈവശം ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായും ഉണ്ടായിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കര അതിർത്തി വഴി ഒമാനിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ഈ ഇളവ് ലഭ്യമാകില്ല. ഇങ്ങനെ വരുന്നവരുടെ കൈവശം പി.സി.ആർ പരിശോധനാ ഫലം വേണമെന്ന നിബന്ധനക്ക് മാറ്റമില്ലെന്നും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഈദി സുപ്രിം കമ്മറ്റി വാർത്താ […]

Health World

സൗദിയിൽ കോവിഡ് വാക്‌സിൻ നൽകുവാൻ അനുമതി നൽകി

സൗദിയിൽ കോവിഡ് വാക്‌സിൻ നൽകുവാൻ അനുമതി നൽകി. ഫൈസർ കമ്പനിക്കാണ് സൗദിയിൽ ഇപ്പോൾ അനുമതി ലഭിച്ചത്. വിദേശികളുൾപ്പെടെ എല്ലാവർക്കും സൗജന്യമായി വാക്‌സിൻ ലഭിക്കും. വാക്സിൻ വിതരണം സംബന്ധിച്ച വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിന് പിറകെയാണ് ഇപ്പോൾ ഫൈസർ ബയോടെക് വാക്‌സിൻ രാജ്യത്ത് വിതരണം ചെയ്യുവാൻ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകിയത്. ഇതോടെ വാക്‌സിൻ […]

Economy World

ഖത്തറിന്‍റെ കറന്‍സികള്‍ മാറുന്നു

ദേശീയ ദിനത്തിന്‍റെ ഭാഗമായി കറന്‍സികള്‍ പുതുക്കിയിറക്കാനൊരുങ്ങി ഖത്തര്‍. വരുന്ന ഞായറാഴ്ച്ച നടക്കുന്ന ചടങ്ങില്‍വെച്ച് പുതിയ കറന്‍സികള്‍ പുറത്തിറക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഡിസംബര്‍ പതിനെട്ട് ദേശീയ ദിനത്തിന്‍റ ഭാഗമായാണ് ഖത്തര്‍ പുതിയ ഡിസൈനിലുള്ള കറന്‍സികള്‍ പുറത്തിറക്കുന്നത്. സ്വന്തമായി കറന്‍സികള്‍ അച്ചടിക്കാന്‍ തുടങ്ങിയതിന് ശേഷം ഇത് അഞ്ചാം തവണയാണ് ഖത്തര്‍ റിയാല്‍ പുതുക്കുന്നത്. ഒന്ന്, അഞ്ച്,10 100, 500 എന്നിങ്ങനെ അഞ്ച് കറന്‍സികളാണ് ഖത്തറില്‍ നിലവിലുള്ളത്. ഈ അഞ്ച് നോട്ടുകള്‍ക്കും ഞായറാഴ്ച്ചയോടെ പുതുമോടി കൈവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഞായറാഴ്ച്ച നടക്കുന്ന […]

India World

എയർ ബബിൾ കരാർ; ഒമാനും ഇന്ത്യക്കുമിടയിലെ വിമാന സർവീസുകളിലെ സീറ്റുകൾ വർധിപ്പിച്ചു

എയർ ബബിൾ ധാരണപ്രകാരം ഒമാനും ഇന്ത്യക്കുമിടയിലെ വിമാന സർവീസുകളിലെ സീറ്റുകൾ വർധിപ്പിച്ചു. ഓരോ സ്ഥലത്തേക്കുമുള്ള പ്രതിവാര സീറ്റുകളുടെ എണ്ണം ആയിരം വീതമാണ് വർധിപ്പിച്ചത്. ഇരു രാഷ്ട്രങ്ങളിലെയും ദേശീയ വിമാന കമ്പനികൾ ആഴ്ചയിൽ ആറായിരം സീറ്റുകൾ എന്ന തോതിലായിരിക്കും സർവീസ് നടത്തുക. ഇതോടെ പ്രതിവാര സീറ്റുകളുടെ മൊത്തം എണ്ണം പതിനായിരത്തിൽ നിന്ന് 12000മായി ഉയരും. ഇപ്പോൾ അയ്യായിരം സീറ്റുകൾ വീതമാണ് സർവീസ്. സീറ്റുകൾ വർധിപ്പിച്ചതിന്‍റെ അടിസ്ഥാനത്തിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും മസ്കത്തിൽ നിന്ന് കൂടുതൽ സർവീസുകൾ […]

UAE World

ഇന്ത്യക്ക് പുറമെ മൂന്ന് ഏഷ്യന്‍ രാജ്യക്കാര്‍ക്ക് കൂടി പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ ഖത്തറിന്‍റെ തീരുമാനം

ഇന്ത്യക്ക് പുറമെ മൂന്ന് ഏഷ്യന്‍ രാജ്യക്കാര്‍ക്ക് കൂടി പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ ഖത്തര്‍ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി പാകിസ്താന്‍, നേപ്പാള്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലെ ഖത്തര്‍ വിസാ സെന്‍ററുകള്‍ ഈ മാസം പ്രവര്‍ത്തനം പുനരാരംഭിക്കും. കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെച്ച തൊഴില്‍ വിസാ നടപടികളാണ് ഖത്തര്‍ പുനരാരംഭിക്കുന്നത്. തൊഴില്‍ വിസാ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ ഖത്തര്‍ സജ്ജീകരിച്ച വിസാ സെന്‍ററുകള്‍ ഈ മാസം പ്രവര്‍ത്തനം പുനാരംഭിക്കുമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. നേപ്പാളിലെ കാഠ്മണ്ഡു […]

UAE World

സൗദി പള്ളികളിൽ ഇനി സ്വദേശി ഇമാമുമാർ

പള്ളികളിൽ പൂർണമായും പൗരന്മാരായ ഇമാമുമാരെ നിയമിക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നു. വ്യാപാര വാണിജ്യ കേന്ദ്രങ്ങളിലുള്ള പള്ളികളിലും നിയമം നടപ്പിലാക്കും. പള്ളികളിലെ പ്രഭാഷണങ്ങളിലും നോട്ടീസ് വിതരണങ്ങളിലും സുരക്ഷയുടെ ഭാഗമായി നിയന്ത്രണം വരുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള പള്ളികളിൽ ഭൂരിഭാഗവും സ്വദേശികളാണ്. എന്നാൽ ചില കച്ചവട കേന്ദ്രങ്ങളിലും സ്ഥാപനങ്ങളോട് ചേർന്നുമുള്ള പള്ളികളിൽ ഇമാമുമാരായി വിദേശികളുണ്ട്. സുരക്ഷാ വിഷയം ചൂണ്ടിക്കാട്ടി സ്വദേശികളെ തന്നെ നിയമിക്കാനാണ് ശ്രമം. ഇതിനായി ഇസ്‍ലാമികകാര്യ മന്ത്രാലയവും മുനിസിപ്പൽ മന്ത്രാലയവും ചേർന്ന് പദ്ധതി തയ്യാറാക്കും. പള്ളികളിൽ […]

India World

വാക്സിൻ ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്

ഓക്സ്ഫഡ് വാക്സിൻ ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് ഇത് സംബന്ധിച്ച അപേക്ഷ നൽകി. വാക്സിൻ ഉപയോ​ഗത്തിന് അനുമതിക്കായി അ‌പേക്ഷ നൽകുന്ന ആദ്യ ആദ്യ ഇന്ത്യൻ കോവിഡ് വാക്സിൻ കമ്പനിയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്. ഓക്സ്ഫഡ് സർവ്വകലാശാലയും ആസ്ട്ര സെനേകയും ചേർന്നാണ് ‘കൊവിഷീൽഡ്’ വികസിപ്പിക്കുന്നത്. ഐസിഎംആർ കണക്കനുസരിച്ച് സെറം ഇതിനോടകം 40 മില്യൺ ഡോസ് പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസർ വാക്സീൻ ഉപയോഗിക്കാൻ അനുമതി തേടി […]

Health World

വില മതിക്കാനാവാത്തതാണ് ഈ കരുതല്‍; കോവിഡ് രോഗിയെ നെഞ്ചോട് ചേര്‍ത്ത് ഡോക്ടര്‍, വൈറലായി ചിത്രം

കോവിഡ് മഹാമാരി സൃഷ്ടിച്ച ഭീതിയില്‍ നിന്നും പുറത്തുകടക്കാനാവാതെ ജീവിക്കുകയാണ് ലോകം. ഈ അതിജീവനത്തിന്‍റെ കാലത്ത് ആശ്വാസത്തിന്‍റെ ഓരോ വാക്കും ചെറിയ തലോടല്‍ പോലും ഒരു കുളിര്‍ തെന്നല്‍ പോലെയായിരിക്കും. പ്രത്യേകിച്ചും അതൊരു ഡോക്ടറുടെ അടുത്ത് നിന്നാകുമ്പോള്‍. അദ്ദേഹം രോഗിക്ക് പകരുന്ന സാന്ത്വനം ചെറുതല്ല. വയസായ ഒരു കോവിഡ് രോഗിയെ ഡോക്ടര്‍ ചേര്‍ത്തുപിടിക്കുന്ന ചിത്രം കണ്ട് ലോകത്തിന്‍റെയും കണ്ണ് നിറയുകയാണ്. അമേരിക്കയിലെ ടെക്‌സാസില്‍ ഹോസ്റ്റണിലെ യുണൈറ്റഡ് മെമ്മോറിയല്‍ മെഡിക്കല്‍ സെന്‍ററിലെ ഡോ. ജോസഫ് വരോണ്‍ ആണ് ഹൃദയസ്പര്‍ശിയായ ഈ […]