World

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കും; ശ്രീലങ്കൻ പ്രസിഡന്‍റ്

രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയ രാജപക്സ. വിവിധ പാർട്ടികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ പാർട്ടികളുടെ യോഗം വിളിച്ചത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്ന ആരോപണങ്ങൾ അദ്ദേഹം തള്ളി. ഭരണപക്ഷത്തെപ്പോലെ പ്രതിപക്ഷത്തിനും സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും ഗോടബയ ഓർമപ്പെടുത്തി. രാജ്യത്ത് പാചകവാതകം, പാൽപ്പൊടി, മരുന്ന് എന്നിവയുടെ ദൗർലഭ്യത്തിനൊപ്പം ഇന്ധനക്ഷാമവും രൂക്ഷമാണ്. കൊവിഡ്, 2019ലെ ഈസ്റ്റർ ഭീകരാക്രമണം, 2019 അവസാനം നികുതി വെട്ടിക്കുറച്ചതുൾപ്പെടെയുള്ള പ്രധാന നയ മാറ്റങ്ങളാണ് ശ്രീലങ്കയിൽ സ്ഥിതി […]

World

റഷ്യന്‍ അധിനിവേശം തുടരുന്നു; ചെർണോബിൽ ആണവനിലയത്തിൽ പ്രവർത്തിച്ചിരുന്ന ലബോറട്ടറി തകർത്തു

ചെർണോബിൽ ആണവനിലയത്തിൽ പ്രവർത്തിച്ചിരുന്ന ലബോറട്ടറി റഷ്യൻ സൈന്യം തകർത്തു. യുക്രൈൻ സ്‌റ്റേറ്റ് ഏജൻസി ഇക്കാര്യം സ്ഥിരീകരിച്ചത്. സജീവമായ റേഡിയോ ന്യൂക്ലൈഡുകളും മറ്റ് രാസവസ്തുക്കളുമുള്ള ലാബ് തകർന്നത് വൻ ആശങ്കയാണ് ഉയത്തുന്നത്. റേഡിയോ ആക്ടീവ് മാലിന്യ സംസ്‌കരണം മെച്ചപ്പെടുത്തുന്നതിന് നിർമ്മിച്ച പുതിയ ലാബാണിത്. റേഡിയേഷൻ പുറത്ത് വിടാൻ കഴിവുള്ള ഹൈലീ ആക്ടീവ് സാമ്പിളുകൾ റഷ്യ തട്ടിയെടുത്തെന്നും സ്‌റ്റേറ്റ് ഏജൻസി വ്യക്തമാക്കി.അധിനിവേശം ആരംഭിച്ചതിന് പിന്നാലെ തന്നെ റഷ്യൻ സൈന്യം ചെർണോബിൽ ആണവ നിലയം പിടിച്ചടക്കിയിരുന്നു. ഇവിടെ നിന്നുള്ള റേഡിയേഷൻ അളക്കുന്ന […]

World

നിലനില്‍പ്പിന് ഭീഷണിയായാല്‍ മാത്രമേ ആണവായുധം പ്രയോഗിക്കൂ: റഷ്യ

യുക്രൈന്‍ അധിനിവേശം കടുക്കുന്ന പശ്ചാത്തലത്തില്‍ ആണവായുധം പ്രയോഗിക്കുമോ എന്ന ലോകത്തിന്റെ ആശങ്കകള്‍ക്ക് മറുപടി പറഞ്ഞ് റഷ്യ. റഷ്യയുടെ നിലനില്‍പ്പ് ഭീഷണിയിലായാല്‍ മാത്രമേ ആണവായുധം പ്രയോഗിക്കൂ എന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. യുക്രൈനിലെ നിലവിലെ സാഹചര്യത്തില്‍ ആണവായുധം പ്രയോഗിക്കേണ്ട ആവശ്യമില്ലെന്നും റഷ്യ വ്യക്തമാക്കി. റഷ്യയുടെ ആഭ്യന്തര സുരക്ഷാ നയങ്ങള്‍ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും അതില്‍ ആണവായുധങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ആര്‍ക്കും പരിശോധിക്കാമെന്നും റഷ്യ പറഞ്ഞു. ഒരു കാരണവശാലും യുക്രൈന്‍ വിഷയം ആണവയുദ്ധത്തിലേക്ക് നീങ്ങില്ലെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രി സെര്‍ജി […]

World

വൈദ്യുതിയില്ല, ഇന്ധനമില്ല, ഭക്ഷ്യസാധനങ്ങള്‍ക്ക് തീപിടിച്ച വില; പലായനത്തിനൊരുങ്ങി ശ്രീലങ്കന്‍ ജനത

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് ശ്രീലങ്കന്‍ ജനത. ക്ഷാമവും വിലക്കയറ്റവും മൂലം ജനത പട്ടിണിയുടെ വക്കിലാണ്. ഏഴ് പതിറ്റാണ്ടിനിടെ ശ്രീലങ്ക കണ്ട ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. വൈദ്യുതിയോ പാചകവാകമോ രാജ്യത്ത് കിട്ടാനില്ല. ഇന്ധനത്തിനായി പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ് ദൃശ്യമാകുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ പെട്രോള്‍ പമ്പുകളില്‍ സൈനികരെ വിന്യസിച്ചിരിക്കുകയാണ്. ഭക്ഷ്യക്ഷാമവും പട്ടിണിയും രാജ്യത്തെ കൂടുതല്‍ തകര്‍ത്തേക്കുമെന്ന ഭീതിയില്‍ ശ്രീലങ്കന്‍ ജനത ഇന്ത്യയിലേക്ക് പലായനം ചെയ്യാനൊരുങ്ങുകയാണ്. തമിഴ്‌നാട്ടിലെ രാമേശ്വരത്തേക്ക് 16 അഭയാര്‍ഥികള്‍ […]

World

യുക്രൈനിൽ നിന്ന് 2,389 കുട്ടികളെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയി; ആരോപണവുമായി യുഎസ് എംബസി

യുദ്ധം ഇരുപത്തിയെട്ട് ദിവസം പിന്നിടുമ്പോൾ റഷ്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി യുഎസ് എംബസി രംഗത്ത്. യുക്രൈനിൽ നിന്ന് 2,389 കുട്ടികളെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയെന്ന് യുഎസ് എംബസി ആരോപിച്ചു. റഷ്യന്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ലുഹാന്‍സ്‌ക്, ഡൊണാട്ക്‌സ് മേഖലകളില്‍ നിന്നാണ് നിയമവിരുദ്ധമായി നീക്കം ചെയ്തതെന്ന് യുക്രൈൻ വിദേശകാര്യമന്ത്രാലയത്തെ ഉദ്ധരിച്ച് അമേരിക്കന്‍ എംബസി ട്വീറ്റ് ചെയ്തു. റഷ്യയിലേയ്ക്കാണ് ഇവരെ കൊണ്ടുപോയതെന്നും എംബസി പറയുന്നു. റഷ്യയുടെ നടപടി അന്താരാഷ്‌ട്ര നിയമത്തിന്റെ കടുത്ത ലംഘനമാണെന്നും യുക്രൈൻ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. വിഷയവുമായി ബന്ധപ്പെട്ട് […]

World

യുക്രൈൻ തലസ്ഥാനനഗരം പൂർണമായും വളഞ്ഞ് റഷ്യൻ സൈന്യം

അധിനിവേശത്തിന്റെ ഇരുപത്തി ഏഴാംദിനത്തിലും ആക്രമണം കടുപ്പിക്കുകയാണ് റഷ്യ. തലസ്ഥാനനഗരമായ കീവ് നഗരം പൂർണമായും റഷ്യൻ സൈന്യം വളഞ്ഞു. കീവിലെ വ്യാപാരകേന്ദ്രത്തിനു നേരെ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ 8 പേരാണ് കൊല്ലപ്പെട്ടത്. ഇർപിൻ നദിയുടെ തീരത്ത് ഇന്നലെയുണ്ടായ ആക്രമണങ്ങളുടെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. കീവിന്റെ വടക്കുപടിഞ്ഞാറുണ്ടായ റഷ്യൻ സേനാമുന്നേറ്റവും ദൃശ്യത്തിലുണ്ട്. സിറ്റോമറിൽ റഷ്യ ഇന്നലെ റോക്കറ്റ് ആക്രമണം നടത്തി. സപറോഷ്യയിൽ നാല് കുട്ടികൾക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഖഴ്‌സൺ നഗരത്തിലും റഷ്യ ആക്രമണം കടുപ്പിച്ചു. റഷ്യൻ നിയന്ത്രണത്തിലുള്ള ചെർണോബിൽ […]

World

റഷ്യ-യുക്രൈന്‍ യുദ്ധം; ചൈനയെ വിമർശിച്ച് ബോറിസ് ജോൺസൺ

യുക്രൈൻ-റഷ്യ യുദ്ധത്തിൽ ശരിയായ വശം തെരഞ്ഞെടുക്കണമെന്ന് ചൈനയോട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുക്രൈൻ വിഷയത്തിൽ ചൈനയുടെ നിലപാടിൽ ചില മാറ്റങ്ങളുടെ സൂചനയുണ്ടെന്നും ബോറിസ് ജോൺസൺ പറഞ്ഞു. പുതിയ ലോകക്രമം സൃഷ്ടിക്കാനാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ശ്രമമെന്നും തെറ്റായ വശത്തുനിൽക്കുന്നതിന്റെ പേരിൽ ചൈന ഖേദിക്കേണ്ടിവരുന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ചർച്ചകൾ തുടരുമ്പോഴും യുക്രൈനിൽ റഷ്യ ആക്രമണം ശക്തമാക്കുകയാണ്. മരിയുപോൾ നഗരം പിടിക്കാനുള്ള നീക്കത്തിനിടെ 400 ഓളം പേർ അഭയാർഥികളായി കഴിഞ്ഞിരുന്ന മരിയുപോളിലെ സ്കൂൾ കെട്ടിടം റഷ്യ […]

World

പുടിനുമായി സംസാരിക്കാൻ തയാർ, യുദ്ധം അവസാനിക്കാനുള്ള ഏക മാര്‍ഗം ചര്‍ച്ച മാത്രം; സെലന്‍സ്‌കി

യുദ്ധം അവസാനിക്കാനുള്ള ഏക മാര്‍ഗം ചര്‍ച്ച മാത്രമാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി. പുടിനുമായി സംസാരിക്കാന്‍ താന്‍ തയാറാണെന്നും സെലന്‍സ്‌കി പറഞ്ഞു. ‘ യുദ്ധം നിര്‍ത്താന്‍ ഞങ്ങള്‍ക്ക് ഒരു ശതമാനം അവസരമുണ്ടെങ്കില്‍, ഞങ്ങള്‍ ഈ അവസരം ഉപയോഗിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. ചര്‍ച്ചയാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഏക വഴി. പുടിനുമായി സംസാരിക്കാന്‍ തയാറാണ്’- സെലന്‍സ്‌കി പറഞ്ഞു. എന്നാൽ ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ അത് മൂന്നാം ലോക മഹായുദ്ധത്തെ അര്‍ത്ഥമാക്കുമെന്ന് സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ അധിനിവേശം നാലാമത്തെ ആഴ്ചയിലാണ്. നിരവധിപ്പേര്‍ […]

World

ചർച്ചകൾ പരാജയപ്പെട്ടാൽ മൂന്നാംലോക മഹായുദ്ധം; മുന്നറിയിപ്പുമായി സെലൻസ്‌കി

ചർച്ചകൾ പരാജയപ്പെട്ടാൽ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് പോകുമെന്ന് യുക്രൈൻ പ്രസിഡന്റ് വഌദിമിർ സെലൻസ്‌കി. യുക്രൈനിലെ ജനങ്ങൾ മരിക്കണമെന്ന് റഷ്യ ആഗ്രഹിക്കുന്നുവെന്ന് സെലൻസ്‌കി കുറ്റപ്പെടുത്തി. അർത്ഥവത്തായ സമാധാന ചർച്ചയ്ക്ക് തയ്യാറാകണമെന്ന് സെലൻസ്‌കി റഷ്യയോട് ആവശ്യപ്പെട്ടു. അധിനിവേശത്തിന്റെ ഇരുപത്തിയഞ്ചാം ദിവസം, യുക്രൈനിൽ ആക്രമണം കൂടുതൽ കടുപ്പിച്ചിരിക്കുകയാണ് റഷ്യ. യുക്രൈനിലെ തുറമുഖ നഗരമായ മരിയുപോൾ കീഴടക്കാനാണ് റഷ്യൻ സൈന്യത്തിന്റെ ശ്രമം. മരിയുപോളിന്റെ തെരുവുകളിൽ റഷ്യൻ സേന വ്യാപക വെടിവയ്പ്പ് നടത്തുന്നതിനാൽ ഇവിടങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനാകുന്നില്ലെന്ന് മേയർ വാദിം ബോയ്‌ചെങ്കോ അറിയിച്ചു. […]

World

റഷ്യന്‍ അധിനിവേശം; ജോ ബൈഡനും ഷി ജിന്‍ പിങും കൂടിക്കാഴ്ച നടത്തി

യുക്രൈന്‍ യുദ്ധപശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും തമ്മില്‍ നടന്ന കൂടിക്കാഴ്ച അവസാനിച്ചു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം അധിനിവേശത്തിന്റെ 23ാം ദിവസം യുക്രൈന് മേലുള്ള ആക്രമണം റഷ്യ ശക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ യുദ്ധത്തില്‍ റഷ്യക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ഇനിയുമായിട്ടില്ല. ഇതോടെ ആക്രമണം പടിഞ്ഞാറന്‍ യുക്രൈനിലേക്കും റഷ്യ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. വിഡിയോ കോള്‍ വഴിയാണ് ജോ ബൈഡനും ഷി ജിന്‍ പിങും കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ച 1 മണിക്കൂറും 15 മിനിറ്റും […]