National World

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പരിശുദ്ധ ഹജ്ജിന്റെ പുണ്യം തേടി തീർഥാടകർ; ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന് പുറപ്പെടും

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പരിശുദ്ധ ഹജ്ജിന്റെ പുണ്യം തേടി തീർഥാടകർ പ്രാർഥനകളോടെ പുണ്യഭൂമിയിലേക്ക്. ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന് രാവിലെ 8.30ന് കൊച്ചിയിൽ നിന്നു പുറപ്പെടും. ജൂൺ നാലു മുതൽ 16 വരെയാണ് കൊച്ചിയിൽനിന്നുള്ള ഹജ്ജ് സർവീസുകൾ. ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ ആദ്യ പട്ടിക അനുസരിച്ച് കൊച്ചിയിൽനിന്ന് 7142 പേരാണ് പുണ്യഭൂമിയിലേക്ക് പോകുന്നത്. ഇതിൽ 5393 പേർ കേരളത്തിൽനിന്നാണ്. തമിഴ്‌നാട്ടിൽനിന്നുള്ള 1434 പേരും ലക്ഷദ്വീപ് ആൻഡമാൻ, പോണ്ടിച്ചേരി എന്നിവടങ്ങളിൽ നിന്നുള്ളവരും നെടുമ്പാശ്ശേരിയിൽനിന്നാണ് […]

World

താലിബാൻ നേതാക്കളുമായി സംസാരിക്കാൻ ആദ്യമായി ഇന്ത്യൻ സംഘം അഫ്ഗാനിൽ

താലിബാൻ നേതാക്കളുമായി സംസാരിക്കാൻ ആദ്യമായി ഇന്ത്യൻ സംഘം അഫ്ഗാനിസ്ഥാനിൽ. ഇന്ത്യൻ സംഘംകാബൂളിലെത്തി. താലിബാൻ്റെ മുതിർന്ന നേതാക്കളുമായി ഇവർ കൂടിക്കാഴ്ച നടത്തും. അമേരിക്ക പിൻവാങ്ങിയതിനു ശേഷം ഇത് ആദ്യമായാണ് ഇന്ത്യ അഫ്ഗാനിലെത്തുന്നത്. ‘താലിബാൻ്റെ മുതിർന്ന നേതാക്കളുമായി ഇന്ത്യൻ ടീം ചർച്ച നടത്തും. അഫ്ഗാൻ ജനതയ്ക്കുള്ള മാനുഷിക പിന്തുണ നൽകുന്നതിനെപ്പറ്റിയും സംസാരിക്കും.’- വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പിൽ വ്യക്തമാക്കി.

World

അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്; ആശുപത്രി സമുച്ചയത്തില്‍ നടന്ന ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ ആശുപത്രി സമുച്ചയത്തില്‍ നടന്ന വെടിവയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഒക്ലഹോമയിലെ സെന്റ് ഫ്രാന്‍സിസ് ആശുപത്രിയിലാണ് വെടിവയ്പ്പുണ്ടായത്. അമേരിക്കയിലെ വെടിവയ്പ്പുകളുടെ പരമ്പരയിലെ ഏറ്റവും പുതിയ അധ്യായം രാജ്യത്തെ കൂടുതല്‍ പരിഭ്രാന്തിയിലാഴ്ത്തുകയാണ്. അക്രമിസംഭവസ്ഥലത്തുവച്ച് തന്നെ കൊല്ലപ്പെട്ടു. പ്രാദേശിക സമയം 4.50ഓടെയാണ് സംഭവം നടക്കുന്നത്. രണ്ടാംനിലയിലെ ഒരു ഡോക്ടറുടെ ഓഫിസിലാണ് അക്രമിയുണ്ടായിരുന്നത്. വെടിവയ്പ്പിനെക്കുറിച്ച് വിവരമറിഞ്ഞയുടന്‍ പൊലീസ് പാഞ്ഞെത്തിയതിനാല്‍ കൂടുതല്‍ മരണങ്ങള്‍ ഒഴിവായി. പൊലീസുമായി നിരന്തരം ബന്ധപ്പെടുകയാണെന്നും സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും വൈറ്റ്ഹൗസ് അറിയിച്ചു. തോക്കുലോബിയെ തകര്‍ക്കുമെന്ന് ഉവാള്‍ഡെ സ്‌കൂള്‍ വെടിവയ്പ്പിന് […]

World

അമേരിക്കയിലെ ന്യൂ ഓർലീൻസ് സ്കൂളിൽ വെടിവെപ്പ്; ഒരു മരണം

അമേരിക്കയിലെ സ്കൂളുകളിൽ ഗൺ വയലൻസ് തുടർക്കഥയാവുന്നു. ന്യൂ ഓർലീൻസിലെ മോറിസ് ജെഫ് ഹൈസ്കൂളിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വയോധികയായ ഒരു സ്ത്രീയാണ് ഇവിടെ കൊല്ലപ്പെട്ടത്. സ്കൂളിലെ ബിരുദദാനച്ചടങ്ങിനിടെയായിരുന്നു വെടിവെപ്പ്. ചടങ്ങ് നടന്ന ഹാളിനു പുറത്താണ് വെടിവെപ്പുണ്ടായത്. സേവിയർ യൂണിവേഴ്സിറ്റിയുടെ കോൺവൊക്കേഷൻ സെൻ്ററിലായിരുന്നു സംഭവം.

World

നേപ്പാളിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക്ബോക്സ് കണ്ടെത്തി

നേപ്പാളിൽ അപകടത്തിൽ പെട്ട താരാ എയറിന്റെ ബ്ലാക്ബോക്സ് കണ്ടെത്തി. അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം കാഠ്മണ്ഡുവിൽ നടത്തും. അപകടകാരണം കണ്ടെത്താൻ അന്വേഷണം തുടങ്ങി. പത്ത് വർഷത്തിനിടെ നേപ്പാളിലുണ്ടായ 19വിമാനാപകടങ്ങളിൽ അഞ്ചിലും ഉൾപ്പെട്ടത് താരാ എയറിന്റെ വിമാനമാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. കാണാതായി 19 മണിക്കൂറിന് ശേഷമാണ് താര എയർ ഇരട്ട എഞ്ചിൻ വിമാനം മുസ്താങിൽ തകർന്ന നിലയിൽ കണ്ടെത്തിയത്. ഇന്ത്യൻ കുടുംബമടക്കം 22 പേരും മരിച്ചെന്ന സ്ഥിരീകരണവും പിന്നാലെയെത്തി. മോശം കാലാവസ്ഥയും വിമാനത്തിന്റെ സാങ്കേതിക തകരാറും അപകടകാരണമായെന്നാണ് നിഗമനം. 10 […]

World

റഷ്യയിൽ പൂർണമായും സംപ്രേഷണം നിർത്തി നെറ്റ്‌ഫ്ലിക്സ്

റഷ്യയിൽ പൂർണമായും സംപ്രേഷണം നിർത്തി നെറ്റ്‌ഫ്ലിക്സ്. യുക്രൈനെതിരായ അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിലാണ് നെറ്റ്‌ഫ്ലിക്സ് റഷ്യയിൽ നിന്ന് പിന്മാറിയത്. റഷ്യൻ സബ്സ്ക്രൈബർമാർക്ക് ഇനി നെറ്റ്ഫ്ലിക്സ് കാണാൻ സാധിക്കില്ല. ഇക്കാര്യം നെറ്റ്‌ഫ്ലിക്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മാർച്ച് ആദ്യ വാരത്തിലാണ് റഷ്യയിലെ സേവനങ്ങൾ അവസാനിപ്പിക്കുകയാണെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചത്. നിലവിലെ ബില്ലിങ് സൈക്കിൾ അവസാനിച്ചപ്പോൾ സംപ്രേഷണം പൂർണമായി നിർത്തുകയായിരുന്നു.

World

നേപ്പാളിലെ വിമാന ദുരന്തം; വിമാനാവശിഷ്ടം കണ്ടെത്തി, വിമാനത്തിലെ 22 യാത്രക്കാരും മരിച്ചു

നേപ്പാളില്‍ തകര്‍ന്ന് വീണ താര എയര്‍സിന്റെ 9 എന്‍എഇടി വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി. വിമാനത്തിലെ 22 യാത്രക്കാരും മരിച്ചുവെന്നാണ് പുറത്തുവരുന്ന പ്രാഥമിക നിഗമനം. വിമാനത്തിലുണ്ടായിരുന്നവരുടെ ദാരുണാന്ത്യം സ്ഥിരീകരിക്കുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. വിമാനം പൂര്‍ണമായി തകര്‍ന്നു കിടക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ലക്ഷ്യ സ്ഥാനത്തിറങ്ങാന്‍ ആറു മിനിട്ട് ശേഷിക്കെ വിമാനം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് നിഗമനം. സനോസര്‍ എന്ന പറയുന്ന പ്രദേശത്താണ് വിമാനം തകര്‍ന്ന് വീണത്. അല്‍പ്പമുമ്പാണ് നേപ്പാള്‍ ആര്‍മിയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം പുനരാരംഭിച്ചത്. കൃത്യമായി ഈ സ്ഥലം […]

World

സ്‌കൂള്‍ വെടിവയ്പ്പ് ഇരകളുടെ കുടുംബങ്ങള്‍ സന്ദര്‍ശിക്കാന്‍ ബൈഡന്‍ ഉവാള്‍ഡയിലേക്ക് തിരിച്ചു

എലമെന്ററി സ്‌കൂള്‍ വെടിവയ്പ്പ് ഇരകളുടെ കുടുംബങ്ങള്‍ സന്ദര്‍ശിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉവാള്‍ഡയിലേക്ക് യാത്ര തിരിച്ചു. 5 മുതല്‍ 11 വയസിനിടെ പ്രായമുള്ള 19 കുട്ടികളും രണ്ട് ടീച്ചര്‍മാരും 18വയസുകാരനായ തോക്കുധാരിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത് ലോകത്തെ നടുക്കിയിരുന്നു. ഉവാള്‍ഡയിലെത്തിയ ശേഷം പ്രസിഡന്റ് ബൈഡന്‍ വെടിവയ്പ്പ് നടന്ന റോബ് എലമെന്ററി സ്‌കൂളും പരിസരവും സന്ദര്‍ശിക്കും. സേക്രട്ട് ഹാര്‍ട്ട് കാത്തോലിക്ക് പള്ളിയിലെത്തിയ ശേഷമായിരിക്കും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ബൈഡന്‍ സന്ദര്‍ശിക്കുക. വെടിവയ്പ്പ് നടന്നുടന്‍ തന്നെ ബൈഡന്‍ സംഭവത്തെ ശക്തമായി അപലപിച്ചിരുന്നു. […]

World

ആസാദി മാർച്ചിനിടെ കലാപം; ഇമ്രാൻഖാന്റെ പേരിൽ കേസ്

ആസാദി മാർച്ചിനിടെയുണ്ടായ കലാപത്തിൽ പാകിസ്താൻ തെഹരികെ ഇൻസാഫ് (പി.ടി.ഐ.) പാർട്ടി അധ്യക്ഷനും മുൻപ്രധാനമന്ത്രിയുമായ ഇമ്രാൻഖാന്റെ പേരിൽ ഇസ്‌ലാമാബാദ് പോലീസ് കേസെടുത്തു. ദേശീയസഭ പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഇമ്രാൻഖാന്റെ ആഹ്വാനപ്രകാരം പി.ടി.ഐ. പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. ഇതിന് അനുമതിയുണ്ടായിരുന്നില്ല. പൊലീസ് തടയാൻ ശ്രമിച്ചതോടെ സംഘർഷമുണ്ടായി. ഇമ്രാന്റെ പേരിൽ രണ്ടുകേസുകളാണ് പൊലീസ് ചുമത്തിയത്. ജിന്നാ അവന്യൂ മെട്രോസ്റ്റേഷനിൽ തീവച്ചതിനും എക്സ്‌പ്രസ് ചൗക്കിൽ നാശനഷ്ടമുണ്ടാക്കിയതിനുമാണ് കേസുകൾ. ഇമ്രാൻഖാനെക്കൂടാതെ പി.ടി.ഐ. നേതാക്കൾ ഉൾപ്പെടെ 150 പേരെ സംഭവത്തിൽ പൊലീസ് പ്രതിചേർത്തു. 39 പേരെ […]

World

ഇസ്രയേലുമായുള്ള ഏതുബന്ധവും ഇറാഖിൽ കുറ്റം; ബിൽ പാസാക്കി

ഇസ്രയേലുമായി ഏതുതരം ബന്ധവും കുറ്റകരമാക്കുന്ന ബിൽ ഇറാഖി പാർലമെന്റ് പാസാക്കി. നിയമം ലംഘിച്ചാൽ ജീവപര്യന്തം തടവോ മരണശിക്ഷയോ ലഭിക്കാം. ഇറാഖിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും നിയമം ബാധകമാണ്. 329 അംഗ സഭയിൽ 275 പേർ ബില്ലിനെ പിന്തുണച്ചു. ജനവികാരത്തിന്റെ പ്രതിഫലനമാണ് നിയമമെന്ന് ഇറാഖി പാർലമെന്റ് വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഇസ്രയേലിന്റെ രാഷ്ട്രപദവി ഇറാഖ് ഇതുവരെയും അംഗീകരിച്ചിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധങ്ങൾ നിലവിലില്ലാത്ത സാഹചര്യത്തിൽ പുതിയനിയമം എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമല്ല. അതേസമയം ബാഗ്ദാദിൽ തടിച്ചുകൂടിയ ജനങ്ങൾ ഇസ്രയേൽവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി.