World

നെതർലാൻഡ് ട്രെയിൻ അപകടത്തിൽ ഒരു മരണം, 30 ലധികം പേർക്ക് പരുക്ക്

നെതർലൻഡിൽ 60 ഓളം പേരുമായി പോയ പാസഞ്ചർ ട്രെയിൻ പാളം തെറ്റി. ചൊവ്വാഴ്ച രാവിലെ ഹേഗിന് സമീപം നിർമാണ ഉപകരണങ്ങളുമായി കൂട്ടിയിടിച്ചാണ് ട്രെയിൻ പാളം തെറ്റിയത്. അപകടത്തിൽ ഒരാൾ മരിക്കുകയും 30 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഡച്ച് എമർജൻസി സർവീസ് അറിയിച്ചു. ഹേഗിനടുത്തുള്ള വൂർഷോട്ടൻ പട്ടണത്തിൽ പുലർച്ചെ 3:25 ഓടെയാണ് സംഭവം. ലൈഡനിൽ നിന്ന് ഹേഗിലേക്ക് പോവുകയായിരുന്ന ട്രെയിൻ ട്രാക്കിലെ നിർമാണ ഉപകരണങ്ങളുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ഒരു കോച്ചിന് […]

World

കാമുകനുമായുള്ള പ്രണയബന്ധം ഒഴിയണമെന്നാവശ്യപ്പെട്ട അമ്മയെ കൊലപ്പെടുത്താൻ കൊട്ടേഷൻ നൽകി 14 വയസുകാരി

അമ്മയെ കൊലപ്പെടുത്താൻ കൊട്ടേഷൻ നൽകി 14 വയസുകാരി. റഷ്യയിലാണ് സംഭവം. കാമുകനുമായുള്ള പ്രണയബന്ധം ഒഴിയണമെന്നാവശ്യപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടി അമ്മയ്ക്കെതിരെ കൊട്ടേഷൻ നൽകിയത്. 38കാരിയായ അനസ്താസിയ മിലോസ്കയയെ മർദിച്ച് കൊലപ്പെടുത്തി പ്ലാസ്റ്റികിൽ പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയും 15 വയസുകാരനായ കാമുകനും ചേർന്ന് അനസ്താസിയയെ കൊലപ്പെടുത്താൻ 3650 യൂറോ കൊട്ടേഷൻ നൽകിയെന്ന് കണ്ടെത്തുകയായിരുന്നു. മെട്രോയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പെൺകുട്ടിയും കുടുംബവും താമസിക്കുന്ന കെട്ടിടത്തിൽ തന്നെയാണ് കാമുകനും താമസിച്ചിരുന്നത്. ഇവിടെ നിന്ന് […]

World

ശ്വാസകോശ സംബന്ധമായ അണുബാധ: ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഫ്രാൻസിസ് മാർപാപ്പയെ ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് മെഡിക്കൽ പരിശോധനകൾക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്. മാർപാപ്പ ഏതാനും ദിവസം ആശുപത്രിയിൽ കഴിയേണ്ടിവരുമെന്ന് വത്തിക്കാൻ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസമായി ഫ്രാൻസിസ് മാർപാപ്പയ്ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായി വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പ്രസ്താവിച്ചു. ശ്വാസതടസ്സം ഉണ്ടായിരുന്നെങ്കിലും മാർപാപ്പയ്ക്ക് കൊവിഡ് ഇല്ലെന്നും ബ്രൂണി വ്യക്തമാക്കി. അദ്ദേഹത്തിന് ഏതാനും ദിവസം ആശുപത്രിയിൽ കഴിയേണ്ടിവരുമെന്നും ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യത്തിനായി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നതായി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. […]

World

ഇന്ത്യൻ വംശജനായ യുവാവ് കാനഡയിൽ അറസ്റ്റിൽ; മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്

ഇന്ത്യൻവംശജനായ യുവാവ് കാനഡയിൽ അറസ്റ്റിൽ. 32കാരനായ ഇന്തർദീപ് സിംഗ് ഘോഷാലാണ് അറസ്റ്റിലായത്. കനേഡിയൻ വംശജനെ കുത്തികൊലപ്പെടുത്തിയതിന്റെ പേരിലാണ് അറസ്റ്റ്. പോൾ സ്റ്റാൻലി എന്ന കനേഡിയൻ യുവാവാണ് കൊല്ലപ്പെട്ടത്. കാനഡയിലെ വാൻകോവർ എന്ന സ്ഥലത്തെ സ്റ്റാർബക്സ് കോഫി ഷോപ്പിനു സമീപമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്റ്റാർബക്സ് കോഫി ഷോപ്പിൽ സമാധാനപരമായി കോഫി കുടിച്ചുകൊണ്ടിരുന്ന പോളിനെ ഒരു കാരണവുമില്ലാതെ ഇന്തർദീപ് ആക്രമിക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ പോളിനെ ആസ്പത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ‘തന്റെ മകന് ഭാര്യയും ഒരു […]

World

സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ ആദ്യ മുസ്ലീം തലവനായി ഹംസ യൂസഫ്

സ്കോട്ട്ലൻഡിലെ ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ നേതൃ തെരഞ്ഞെടുപ്പിൽ ഹംസ യൂസഫിന് ജയം. ഇതോടെ 37 കാരനായ ഹംസ യുകെയിലെ ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയുടെ ആദ്യത്തെ മുസ്ലീം നേതാവായി മാറി. ജയത്തിന് പിന്നാലെ സ്കോട്ട്ലൻഡിന് സ്വാതന്ത്ര്യം നൽകുമെന്ന് വിജയ പ്രസംഗത്തിൽ ഹംസ യൂസഫ് പറഞ്ഞു. എട്ട് വർഷത്തോളം പാർട്ടിയെ നയിച്ച നിക്കോള സ്റ്റർജൻ്റെ രാജിയെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. രണ്ട് സ്‌കോട്ടിഷ് എംപിമാരെ പരാജയപ്പെടുത്തി, 52 ശതമാനം വോട്ട് നേടിയാണ് യൂസഫിന്റെ ജയം. ഹംസ ആദ്യത്തെ ദക്ഷിണേഷ്യൻ […]

World

ആണവായുധങ്ങളുടെ നിർമാണം വർധിപ്പിക്കാനൊരുങ്ങി ഉത്തരകൊറിയ

ആണവായുധങ്ങളുടെ നിർമാണം വർധിപ്പിക്കാനൊരുങ്ങി ഉത്തരകൊറിയ. കൂടുതൽ കരുത്തുള്ള ആണവായുധങ്ങൾ നിർമിക്കാൻ കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുഎസ് നേവിയുടെ വിമാനവാഹിനിക്കപ്പൽ ദക്ഷിണ കൊറിയയിൽ എത്താനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഉത്തര കൊറിയയുടെ തീരുമാനം. എവിടെയും എപ്പോഴും ആണവാക്രമണം നടത്താൻ ഉത്തര കൊറിയ തയ്യാറായിരിക്കണമെന്ന് കിം നിർദ്ദേശം നൽകിയിട്ടുണ്ട്. കൃത്യമായ പദ്ധതി തയ്യാറാക്കി ആണവായുധങ്ങളുടെ ശേഖരം വർധിപ്പിക്കണം. കൂടുതൽ കരുത്തുറ്റ ആയുധങ്ങൾ നിർമിക്കണം. അങ്ങനെയെങ്കിൽ നമ്മെ ശത്രുക്കൾ ഭയക്കും. നമ്മുടെ നാടിനെയും നാട്ടുകാരെയും അതിൻ്റെ […]

World

പീസ കഷ്ണം കൊണ്ട് യുവതിയുടെ മുഖത്തടിച്ചു; യുവാവ് അറസ്റ്റിൽ

പീസ കഷ്ണം കൊണ്ട് യുവതിയുടെ മുഖത്തടിച്ച യുവാവ് അറസ്റ്റിൽ. ഫ്‌ളോറിഡയിലാണ് സംഭവം. ( Florida Man Arrested For Slapping Woman Face With Pizza Slice ) മാരിയൻ കൗണ്ടി ഷെറിഫ് ഓഫിസ് തയാറാക്കിയ അറസ്റ്റ് അഫിഡവിറ്റ് പ്രകാരം ഒർട്ടേലിയോ എന്ന യുവാവും യുവതിയും തമ്മിൽ വാഗ്വാദം ഉണ്ടാവുകയും, യുവാവ് പീസ കഷ്ണം കൊണ്ട് മുഖത്തടിക്കുകയുമായിരുന്നു. യുവതിയുടെ ഷർട്ടിലും കോളറിലും പീസ സോസ് തെറിച്ച് വീണതിന്റെ പാടുകൾ പൊലീസ് കണ്ടെത്തി. ഒപ്പം മുടിയിലും ചെവിയിലും കൂടി […]

World

ഇന്ന് ഭൗമ മണിക്കൂർ; രാത്രി 8.30ന് ലൈറ്റുകൾ അണയ്ക്കണം

ഇന്ന് ഭൗമ മണിക്കൂർ. ഇന്ന് രാത്രി 8.30ന് ലോകമെമ്പാടുമുള്ള ജനങ്ങൾ ലൈറ്റുകൾ അണയ്ക്കണമെന്ന് ആഹ്വാനം. 190 ലേറെ രാജ്യങ്ങൾ ഭൗമ മണിക്കൂറിൽ പങ്കാളികളാകും. ( earth hour from 8.30pm ) കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനാണ് ഭൗമ മണിക്കൂർ ആചരിക്കുന്നത്. ഈ സമയത്ത് ലൈറ്റുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും ഓഫ് ചെയ്ത് വയ്ക്കണമെന്നാണ് ആഹ്വാനം. 8.30 മുതൽ 9.30 വരെയുള്ള ഈ സമയം കുടുംബവും സുഹൃത്തുക്കളുമൊത്ത് സംസാരിച്ചിരിക്കുകയോ, ഭക്ഷണം പാകം […]

World

ന്യൂജേഴ്‌സിയിലെ ഹിജാബ് ധരിച്ച ആദ്യ ജഡ്ജിയായി നാദിയ കഹ്ഫ്; ഖുർആൻ തൊട്ട് സത്യപ്രതിജ്ഞ ചെയ്‌തു

യുഎസിലെ ആദ്യത്തെ ഹിജാബ് ധരിച്ച വനിതാ ജഡ്ജിയായി അധികാരമേറ്റ് നാദിയ കഹ്ഫ്. നിയമനത്തിന് പിന്നാലെ മുത്തശിയിൽ നിന്ന് പാരമ്പര്യമായി ലഭിച്ച പുരാതനമായ ഖുര്‍ആനിൽ കൈവച്ച് നാദിയ കഹ്ഫ് സത്യപ്രതിജ്ഞ ചെയ്തു. ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷം, മാർച്ച് 21 ചൊവ്വാഴ്ചയായിരുന്നു സത്യപ്രതിജ്ഞ.(Nadia kahf becomes first headscarf wearing judge in new jersey) വെയ്‌നിൽ നിന്നുള്ള കുടുംബ നിയമ- ഇമിഗ്രേഷൻ അറ്റോർണിയുമായ നാദിയ കഹ്ഫ്, യുഎസിലെ പാസായിക് കൗണ്ടിയിൽ സ്റ്റേറ്റ് സുപ്പീരിയർ കോടതിയിലാണ് ജഡ്ജിയായി നിയമിതയായത്. […]

World

തുടരെ വീശിയടിച്ചത് 11 ചുഴലിക്കാറ്റ്, 26 മരണം; ഭീതിയിൽ അമേരിക്ക

അമേരിക്കയിലെ മിസിസിപ്പിലുണ്ടായ ചുഴലിക്കാറ്റിൽ 26 മരണം. നാലുപേരെ കാണാതാവുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ചുഴലിക്കാറ്റിൽ നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. മേഖലയിൽ പതിനൊന്ന് ചുഴലിക്കാറ്റുകൾ വീശിയടിച്ചെന്നാണ് റിപ്പോർട്ട്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ പലപ്രദേശങ്ങളും ഇരുട്ടിലായി. റോഡ് ഗതാഗതം താറുമാറായി. തെക്കൻ സംസ്ഥാനങ്ങളിൽ അതിതീവ്ര മഴയാണ് അനുഭവപ്പെടുന്നത്. 113 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് വീശിയത്. സിൽവർ സിറ്റിയിലും റോളിങ് ഫോക്കിലും കനത്ത നാശനഷ്ടം ഉണ്ടായി. വിനോന, അമോറി പട്ടണങ്ങളിലും […]