World

അന്ധനായ ഫുട്ബോള്‍ ആരാധകന്റെ കൂട്ടുകാരനൊപ്പമുള്ള ഗോള്‍ ആഘോഷം; കണ്ണ് നനയിക്കും ഈ വീഡിയോ

ആരുടേയും ഹൃദയം കീഴടക്കുന്ന ഒരു ഗോൾ ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. അന്ധനായ ഫുട്ബോള്‍ ആരാധകന്റെ കൂട്ടുകാരനൊപ്പമുള്ള ഗോള്‍ ആഘോഷമാണ് ആരുടെയും കണ്ണ് നനയിക്കും രൂപത്തിൽ ഇന്റർനെറ്റിൽ പറന്നു നടക്കുന്നത്. മുഹമ്മദ് സലാഹിന്റെ ചാമ്പ്യൻസ് ലീഗിലെ നിർണായക ഗോൾ നേട്ടത്തിലാണ് ആഘോഷമാക്കുന്ന രണ്ട് സുഹൃത്തുക്കൾ ഗാലറിയിൽ നിന്ന് ആർപ്പ് വിളിക്കുകയും അതി ഭയങ്കരമായ രീതിയിൽ ഡാൻസ് കളിക്കുകയും ചെയ്യുന്നത്. കളിയുടെ ഓരോ മുന്നേറ്റവും കൂട്ടുകാരൻ തന്റെ അന്ധനായ സുഹൃത്തിന് പറഞ്ഞു കൊടുക്കുന്നതും കൃത്യമായി തന്നെ Read More »

World

കിംഗ് സല്‍മാന്‍ ‘സ്പാര്‍ക്’ ഊര്‍ജ പദ്ധതിക്ക് സൗദി തറക്കലിട്ടു

സൗദിയിലെ കിംഗ് സല്‍മാന്‍ ഊര്‍ജ സിറ്റി പദ്ധതിക്ക് തറക്കലിട്ടു. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച വന്‍കിട ഊര്‍ജ്ജ പദ്ധതിയാണിത്. സ്പാർക് എന്ന് പേരിട്ട പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക. സൗദി കിഴക്കന്‍ പ്രവിശ്യിയില്‍ ദമ്മാമിനും അല്‍ഹസക്കുമിടയിലാണ് ഊര്‍ജ സിറ്റി നിലവില്‍ വരിക. പദ്ധതിയുടെ ഉല്‍ഘാടന കര്‍മ്മം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നിര്‍വ്വഹിച്ചു. അന്‍പത് ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിനാണ് തുടക്കമിട്ടത്. അറുനൂറ് കോടി റിയാല്‍ മുടക്കി പന്ത്രണ്ട് Read More »

World

യു.എ.യില്‍ വീട്ടുജോലിക്കായി സന്ദര്‍ശക വിസയില്‍ വരരുതെന്ന് ഇന്ത്യന്‍ എംബസി

യു.എ.ഇയിൽ വീട്ടുജോലി ചെയ്യാൻ സന്ദർശക വിസയിൽ വരരുതെന്ന് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. സന്ദർശക വിസയിൽ സ്ത്രീകളെ കൊണ്ടുവരുന്ന ലോബി ശക്തമായ സാഹചര്യത്തിലാണ് ബോധവത്കരണ നടപടികൾ ശക്തിപ്പെടുത്താൻ എംബസി തീരുമാനിച്ചിരിക്കുന്നത്. 30 വയസിൽ താഴെയുള്ള സ്ത്രീകളെ വീട്ടുജോലിക്ക് അയക്കുന്നത് ഇന്ത്യ നിരോധിച്ചിട്ടുണ്ട്. ശരിയായ തൊഴിൽ വിസയിൽ ഇ-മൈഗ്രേറ്റ് സംവിധാനം വഴി മാത്രമെ രാജ്യം വിട്ടു വരാവൂ എന്നാണ് എംബസി നൽകുന്ന നിർദേശം. എങ്കിൽ മാത്രമെ അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനാവൂ. രണ്ട് വർഷത്തിനിടെ സന്ദർശക വിസയിൽ എത്തി ചതിയിൽ പെട്ട Read More »

World

പെര്‍ത്തില്‍ ഇന്ത്യക്കായി കുഴിച്ച കുഴിയില്‍ ഓസീസ് വീഴുമോ?

ആതിഥേയര്‍ക്കായി പെര്‍ത്തില്‍ പേസ് മൂളുന്ന പിച്ചൊരുക്കി സ്വീകരിക്കുന്ന ഒരുപതിവുണ്ട് ആസ്‌ത്രേലിയക്ക്. ഇന്ത്യയുടെ പര്യടനത്തിലും അവര്‍ അതിനൊരു മുടക്കം വരുത്തിയിട്ടില്ല. എന്നാല്‍ ഇന്ത്യക്കുവേണ്ടി കുഴിച്ച കുഴിയില്‍ ആസ്‌ത്രേലിയ തന്നെ വീഴുമോയെന്നതു മാത്രമാണ് ഇപ്പോഴത്തെ ചോദ്യം. കാരണം ഇന്ത്യയുടെ പേസര്‍മാര്‍ പഴയ പേസര്‍മാരല്ലെന്നതുതന്നെ. ഏത് പന്തിലും ബൗണ്‍സര്‍ ഒളിപ്പിച്ച ഇഷാന്ത് ശര്‍മ്മ, ഉള്ളിലേക്കും പുറത്തേക്കും ഒരുപോലെ സ്വിങ് ചെയ്യുന്ന ഷമി, വേഗതയിലും ആക്ഷനിലും യോര്‍ക്കറിലും ബാറ്റ്‌സ്മാന്മാരെ കുഴപ്പത്തിലാക്കുന്ന ബുംറ… എക്കാലത്തേയും മികച്ച പേസ് പടയെയാണ് ഇന്ത്യ ആസ്‌ത്രേലിയയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഭുവനേശ്വര്‍കുമാറും Read More »

World

നിങ്ങളെങ്ങോട്ട് പോകുന്നുവെന്നറിയണോ? ഫേസ്ബുക്ക് പറഞ്ഞുതരും!

നിങ്ങളെങ്ങോട്ടാണ് പോകുന്നതെന്ന് നിങ്ങള്‍ക്കറിയില്ലെങ്കില്‍ ഫേസ്ബുക്കിനോട് ചോദിക്ക് അപ്പൊ ഫേസ്ബുക്ക് പറഞ്ഞു തരും എന്ന നിലയിലേക്കാണ് കാര്യങ്ങള്‍. ഫേസ്ബുക്ക് അനുമതിക്കായി സമര്‍പ്പിച്ച ഒരുപിടി പകര്‍പ്പവകാശങ്ങളാണ് ഇത്തരമൊരു സാങ്കേതികവിദ്യ വൈകാതെ വരുമെന്ന സൂചന നല്‍കുന്നത്. ഫേസ്ബുക്കിന്റെ ഇത്തരം പ്രവചനങ്ങള്‍ക്ക് നിങ്ങള്‍ ഓണ്‍ലൈന്‍ ആവണമെന്നു പോലും ആവശ്യമില്ല. 2017 മെയ് മാസത്തില്‍ ഫേസ്ബുക്ക് സമര്‍പ്പിച്ച പകര്‍പ്പവകാശ അപേക്ഷകളിലാണ് നിങ്ങള്‍ പോകുന്ന സ്ഥലം പ്രവചിക്കുമെന്ന സാങ്കേതികവിദ്യയുമുള്ളത്. നിങ്ങള്‍ പോകുന്ന സ്ഥലം പ്രവചിക്കുന്നതിനായി സുഹൃത്തുക്കളുടെ കൂടി ലൊക്കേഷന്‍ വിവരങ്ങള്‍ ഫേസ്ബുക്ക് ഉപയോഗിക്കും. ഓഫ്‌ലൈന്‍ ട്രാജെക്ടറീസ് Read More »

World

ടൈറ്റാനിക്കിനെ കണ്ടെത്താന്‍ യു.എസ് നേവി പണം മുടക്കിയതിന് പിന്നിലെ സൈനിക രഹസ്യം

കടലില്‍ മുങ്ങിയ ടൈറ്റാനികിനെ കണ്ടെത്താനുള്ള ദൗത്യത്തിന് അമേരിക്കന്‍ നാവിക സേന പണം മുടക്കിയത് സോവിയറ്റ് യൂണിയന്റെ കണ്ണില്‍ പൊടിയിടാനായിരുന്നെന്ന് വെളിപ്പെടുത്തല്‍. ടൈറ്റാനിക്കിനെ കണ്ടെത്താനെന്ന പേരില്‍ നടത്തിയ ദൗത്യത്തിന്റെ മറവില്‍ മറ്റു രണ്ട് അതീവ രഹസ്യമുള്ള സൈനിക ദൗത്യങ്ങള്‍ കൂടിയാണ് അമേരിക്ക നടത്തിയെടുത്തത്. 1912 ഏപ്രില്‍ 15നാണ് ഉത്തര അത്‌ലാറ്റിക് സമുദ്രത്തില്‍ മഞ്ഞുമലയിലിടിച്ച് ടൈറ്റാനിക് എന്ന ആഢംബര കപ്പല്‍ മുങ്ങിയത്. കടലിന്റെ അടിത്തട്ടില്‍ നിത്യവിശ്രമത്തിലായിരുന്ന ടൈറ്റാനിക്കിനെ 1985ല്‍ റോബര്‍ട്ട് ബെല്ലാര്‍ഡിന്റെ നേതൃത്വത്തിലുള്ള ടീം കണ്ടെത്തുകയായിരുന്നു. ആ കണ്ടെത്തലിന് പണം Read More »

World

കറുപ്പിന്റെയും വെളുപ്പിന്റെയും മാനസിക സംഘര്‍ഷങ്ങൾ; റോമ റിവ്യൂ

വെനീസ് ചലച്ചിത്ര മേളയിലെ മികച്ച ചിത്രം, തൊണ്ണൂറ്റിയൊൻപതാമത് അക്കാദമി അവാർഡിലേക്കുള്ള മെക്സിക്കോയുടെ ഒഫീഷ്യൽ സെലക്ഷൻ, ലോകത്തെ പ്രമുഖ ചലച്ചിത്ര മേളകളിലും മികച്ച പരാമർശങ്ങൾ നേടി മുന്നേറിയ ചിത്രം. റോമ ഒരു അത്ഭുതമാകുന്നത് ഇങ്ങിനെയാണ്. ഗ്രാവിറ്റി, ചിൽഡ്രൻ ഓഫ് മെൻ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകനെ വിസ്മയിപ്പിച്ച സംവിധായകൻ അൽഫോൺസോ ക്വാറോണിന്റെ മറ്റൊരു മാസ്റ്റർ പീസ്. ഒരു കഥക്കുള്ളിൽ തന്നെ പല ചെറുകഥകൾ ഒളിപ്പിച്ച് വയ്ക്കാനുള്ള ക്വാറോണിന്റെ കഴിവ് റോമയിലും വ്യക്തമായിരുന്നു. മെക്സിക്കോ നഗരത്തിലെ ഒരു മധ്യവർഗ്ഗ അണുകുടുംബത്തിലെ വീട്ടു Read More »

World

ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സലോണക്ക് സമനില, പി.എസ്.ജിക്കും ലിവര്‍പൂളിനും ജയം

ചാമ്പ്യന്‍ലീഗില്‍ ബാഴ്‌സലോണ ടോട്ടനം മത്സരം സമനിലയില്‍, ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. പി.എസ്.ജി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ തോല്‍പ്പിച്ചു. നാപോളിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ലിവര്‍പൂള്‍ വിജയം സ്വന്തമാക്കി. സ്വന്തം തട്ടകത്തില്‍ വിജയത്തെ ഒപ്പം നിര്‍ത്താന്‍ ബാഴ്‌സലോണക്കായില്ല. ഏഴാംമിനിറ്റില്‍ ഔസ്മാന്‍ ഡെംബെലെ നേടിയ ഗോളിന് ടോട്ടനം 85 ആം മിനുട്ടില്‍ മറുപടി നല്‍കി. ലൂക്കാസ് മോറയാണ് ബാഴ്‌സലോണയുടെ വലകുലുക്കിയത്. 14 പോയിന്റ് നേടിയ ബാഴ്‌സലോണയാണ് ഗ്രൂപ്പ് ബിയില്‍ ഒന്നാമത്. 8 Read More »

World

മോഷണം കാര്‍ലോക്ക് ഒരു ആനന്ദമാണ്; എൽ ഏയ്ഞ്ചൽ റിവ്യൂ വായിക്കാം

അർജന്റീനയിലെ ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിച്ച, ഇപ്പോഴും അനുഭവിക്കുന്ന കാർലോസ് ലൊബ്രേഡോ പുച്ച് എന്ന സൈക്കോപാത്ത് കൊലയാളിയുടെ കഥയാണ് എൽ ഏയ്ഞ്ചൽ. 40 വർഷത്തിലധികമായി ജയിൽ വാസം അനുഭവിക്കുന്ന കാർലോസ് തന്റെ പതിനേഴാം വയസ്സിൽ തന്നെ കുറ്റകൃത്യങ്ങൾ ചെയ്ത് തുടങ്ങിയിരുന്നു. 20 വയസ്സിനുള്ളിൽ കാർലോസ് ചെയ്തത് 11 കൊലപാതകങ്ങളും 46 മോഷണ കേസുകളുമാണ്. ഒരു പ്രത്യേക കൂട്ടത്തിൽ ജോലി ചെയ്യുമ്പോൾ പണമുണ്ടാക്കുക എന്നത് സ്വഭാവിക ലക്ഷ്യമാകുമെങ്കിലും അതായിരുന്നില്ല തെറ്റുകൾ ചെയ്യാൻ കാർലോയുടെ പ്രധാന പ്രചോദനം. അയാൾ Read More »

World

ഗസ്സ മുനമ്പില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കാന്‍ ഖത്തര്‍

ഗസ്സ മുനമ്പില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കാന്‍ ഖത്തര്‍ പദ്ധതി തയ്യാറാക്കുന്നതായി ചില ഫ്രഞ്ച് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇസ്രയേലിന്‍റെ അനുവാദം ലഭിച്ചാല്‍ മാത്രമെ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രഞ്ച് ദിനപത്രമായ ഐ 24 ഉം ഇസ്രായേല്‍ മാധ്യമമായ ജറുസലേം പോസ്റ്റുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗസ്സ മുനമ്പില്‍ വിമാനത്താവളം നിര്‍മ്മിക്കാനുള്ള പദ്ധതി ഗസയിലെ ഖത്തര്‍ സ്ഥാനപതി മുന്നോട്ടുവെച്ചതായാണ് വാര്‍ത്ത. ഗസ്സയിലെ ജനങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കാനും പലസ്തീന്‍റെ പുരോഗതിയും ലക്ഷ്യമിട്ടാണ് Read More »