Austria Europe Pravasi Sports Switzerland UK

യു കെ യിൽ നടന്ന യൂറോപ്പ്യൻ വോളീബോൾ ടൂർണമെന്റിൽ ISC വിയന്നയ്ക്ക് വിജയകിരീടം

ISC Vienna കഴിഞ്ഞ പതിനേഴാം തിയതി യുകെയിലെ ലിവർപൂളിൽ വച്ച് നടന്ന ഓൾ യൂറോപ്യൻ വോളീബോൾ ടൂർണമെന്റിൽ പങ്കെടുത്തു വിജയിച്ചു. 10 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ സെമിഫൈനലിൽ ഹോം ടീം ആയ ലിവർപൂൾ ലയൺസ്‌ ആയിരുന്നു എതിരാളികൾ. ആദ്യത്തെ സെറ്റ് 25 – 22 നു ISC വിയന്ന നേടിയപ്പോൾ വാശിയേറിയ രണ്ടാമത്തെ സെറ്റ് 26 – 24 ലിവർപൂൾ നേടി. എന്നാൽ മൂന്നാമത്തെ സെറ്റിൽ തകർപ്പൻ സ്മാഷുകൾ തീർത്തു അരുൺ മംഗലത്തും, വന്മതിൽ  പോലെ ബ്ലോക്ക് Read More »

Business Germany Music Pravasi Switzerland UK Uncategorized

പ്രമുഖ ബിസിനസ്‌കാരനും ഗാനരചയിതാവുമായ ശ്രീ റോയ് പുറമഠം WMC ബിസിനസ് എക്സലൻസ് അവാഡിന് അർഹനായി

സൂറിച് : സ്വിറ്റസർലണ്ടിലെ റാഫ്‌സിൽ വേൾഡ് മലയാളി കൗൺസിലിന്റെ കഴിഞ്ഞ മൂന്നാം  തിയതി നടന്ന കേരളം പിറവി ആഘോഷത്തിനോടനുബന്ധിച്ചു നടന്ന പ്രൗഡഗംഭീരമായ പൊതുസമ്മേളനത്തിൽ വെച്ച് സ്വിറ്റസർലണ്ടിലെ ഇന്ത്യൻ അംബാസിഡർ ശ്രീ സിബി ജോർജിന്റെയും  വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ്‌ പ്രസിഡന്റ് ജോഷി പന്നാരകുന്നേലിന്റെയും മറ്റു ഭാരവാഹികളുടെയും മഹനീയ സാന്നിധ്യത്തിൽ സ്വിറ്റ്സർലൻഡ് പാർലമെന്റ് മെമ്പർ ശ്രീ നിക് സാമുവൽ ഗൂഗറിൽ നിന്നും ശ്രീ റോയി   WMC ബിസിനസ് എക്സലൻസ് അവാർഡ് ഏറ്റു വാങ്ങി . വിവിധ മേഖലകളിലെ മികവ് തെളിയിച്ച വ്യക്തിത്വം എന്ന Read More »

Association Europe Pravasi Switzerland UK

കേരളപ്പിറവി ആഘോഷ രാവിൽ സംഗീതവിരുന്നൊരുക്കുവാൻ കലാകാരൻമാർ സൂറിച്ചിൽ എത്തിച്ചേർന്നു .

വേൾഡ് മലയാളീ കൗൺസിൽ സ്വിറ്റ്സർലൻഡ് നാളെ മൂന്നാം തിയതി സൂറിച്ചിലെ റാഫ്‌സിൽ ഒരുക്കിയിരിക്കുന്ന കേരളം പിറവി ആഘോഷത്തിൽ പഴയതും പുതിയതുമായ ഭാവഗാനങ്ങളുടെ സംഗീത വിരുന്നൊരുക്കുവാൻ എല്ലാ ഗായകരും മറ്റു കലാകാരന്മാരും ഇന്ന് വൈകുന്നേരം സൂറിചിൽ എത്തിച്ചേർന്നു .. കൗൺസിൽ പ്രസിഡന്റ് ജോഷി പന്നരക്കുന്നേലിന്റെ നേതൃത്വത്തിൽ ഗായകരായ ഫ്രാങ്കോയ്ക്കും ,ഗായത്രി സുരേഷിനും ഹൃദ്യമായ വരവേൽപ്പ് നൽകി .രണ്ടുദിവസം മുന്നേ എത്തിച്ചേർന്ന അനുഗ്രഹീത ഗായകൻ ഉണ്ണിമേനോന് സംഘടന ഹൃദ്യമായ സ്വീകരണം ഒരുക്കിയിരുന്നു . നാളെ സൂറിച്ചിലെ റാഫിസിലെ മനോഹരവും വിശാലവുമായ ഹാളിൽ നാലുമണിക്ക് തന്നെ പ്രോഗ്രാം Read More »

Austria Europe Germany Ireland Pravasi Religious Switzerland UK

മനുഷ്യനെ മയക്കുന്ന മതവും ,സ്വിസ്സിലെ ധ്യാന വചന പ്രഘോഷണങ്ങളുടെ ആധിക്യവും .

Report by : Right Thinkers Switzerland തൂവെള്ളത്തുണിയിൽ അലംകൃതമായ ഒരു മഞ്ചലിന് നടുവിൽ രക്തം തളംകെട്ടിയ ഒരു വെള്ളിത്താലത്തിൽ അറുത്തെടുക്കപ്പെട്ട ഒരു ബാലന്റെ നിഷ്കളങ്കത തുടിക്കുന്ന മുഖഭാവത്തോടെയുള്ള ശിരസ്സ്. നാലുപേർചേർന്നു ചുമക്കുന്ന ആ മഞ്ചലിന് മുന്നിൽ നിണമുണങ്ങാത്ത വാളുമുയർത്തിപ്പിടിച്ച്  ഒരു വൃദ്ധൻ എന്തൊക്കെയോ വിളിച്ചു പറയുന്നു. ദൈവസ്‌തുതികളോടെ ആ മഞ്ചലിനെ അനുഗമിച്ച്  നഗരവീഥി നിറഞ്ഞു ജനക്കൂട്ടം. കെട്ടിടങ്ങളുടെ മട്ടുപ്പാവുകളിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ വൻ ജനാവലി കൂപ്പുകൈകളുമായി ദൈവനാമം ഉരുവിടുന്നു. ദൈവപ്രീതിക്കായി ബാലികഴിക്കപ്പെട്ട 9 വയസ്സുള്ള ഒരു Read More »

Obituary Pravasi Switzerland UK

സ്വിസ് മലയാളീ അനിൽ ചക്കാലക്കലിന്റെ മാതാവ് മേരി ദേവസ്സി ചക്കാലക്കൽ,ചാലക്കുടി നിര്യാതയായി .

പരേതനായ സി ഒ ദേവസ്സി ചക്കാലക്കലിന്റെ ഭാര്യ മേരി ദേവസ്സി ചക്കാലക്കൽ ഇന്ന് (ഇരുപത്തിയെട്ടാം തിയതി)  രാവിലെ ആറ് മുപ്പതിന് ചാലക്കുടിയിലെ സ്വവസതിയിൽ വെച്ചായിരുന്നു കർത്താവിൽ നിദ്രപ്രാപിച്ചത് .പരേതക്ക് 75  വയസ്സായിരുന്നു .സ്വിറ്റസർലണ്ടിൽ ബാസലിൽ താമസിക്കുന്ന അനിൽ ചക്കാലക്കലിന്റെ മാതാവാണ് പരേത .മറ്റു മക്കൾ സുനിൽ ഡേവിഡ് ,ജാൻസി കുർസോൺ .   സംസ്കാരകർമ്മങ്ങൾ ഒക്ടോബര് മുപ്പതാം തിയതി പത്തരയ്ക്ക് ചാലക്കുടി സെന്റ് മേരീസ് ഫൊറാനാ പള്ളിയിലെ കുടുംബകല്ലറയിൽ നടത്തപ്പെടും .പരേതയുടെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക സംഘടനകൾ അനുശോചനം രേഖപ്പെടുത്തി .   മരുമക്കൾ : ലിജി ചക്കാലക്കൽ ,മോളി സുനിൽ ,കെ ടി കുർസോൺ . Read More »

Europe Germany Pravasi Religious Switzerland UK

ഒക്ടോബർ 27 ,28 തീയതികളിൽ സൂറിച്ചിൽ പീലക്സിനോസ് മെത്രാപ്പോലീത്ത നയിക്കുന്ന അഭിഷേകം 2018

തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാന കേദ്രത്തിന്റെ ആഭിമുഖ്യത്തിൽ സ്വിറ്റ്സർലൻഡ് സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഒക്‌ടോബർ 27 ,28 -ശനി ,ഞായർ ദിവസങ്ങളിൽ അഭിവന്ദ്യ സക്കറിയാസ് മോർ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ മഹനീയ നേതൃത്വത്തിൽ അഭിഷേകം 2018 . ഈ ധ്യാനശുസ്രൂഷ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസി സമൂഹത്തെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു . .

Ireland Pravasi Switzerland UK

ഡബ്ലിനിൽ സർഗസാന്ദ്രമായി സണ്ണിസ്മൃതിയില്‍ രാഗാഞ്ജലി – ജോര്‍ജ് പുറപ്പന്താനം

ഡബ്ളിന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സിന്റെയും സണ്ണി ഇളംകുളത്ത് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ പാമേഴ്സ്ടൗണ്‍ സെന്റ് ലൊര്‍ക്കന്‍സ് ഹാളില്‍ നടത്തിയ സണ്ണിസ്മൃതിയുണര്‍ത്തിയ രാഗാഞ്ജലി സംഗീത സാന്ദ്രമായി. റവ.ഡോ. ജോസഫ് വെള്ളനാല്‍ രചിച്ച’പാതിവിരിഞ്ഞു കൊഴിഞ്ഞൊരു പൂവിന്റെ ‘എന്നു തുടങ്ങുന്ന ഗാനം പ്രശസ്ത ഗായകന്‍ സാബു ജോസഫിന്റെ ആലാപനത്തില്‍ സണ്ണിചേട്ടന്റെ ജാജ്ജല്യമായ ഓര്‍മ്മകളെ ഉണര്‍ത്തിയപ്പോള്‍ സദസ്സ് ഒന്നടങ്കം മൂകമായി.ചിലര്‍ കണ്ണീരണിയുകയും ചെയ്തു. അയര്‍ലണ്ടിലെ പ്രശസ്ത ഗായകര്‍ തീര്‍ത്ത മെലഡി സംഗീതം രാവേറെ നീണ്ടെങ്കിലും ഓരോ ഗാനത്തിനുമായി ഉദ്വേഗത്തോടെ ജനങ്ങള്‍ Read More »

Europe Germany Ireland Pravasi Switzerland UK

ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് – എവിയാൻ ടൂർ – യാത്രാവിവരണ മത്സരവിജയികൾ

സ്വിറ്റസർലണ്ടിലെ സോഷ്യൽ മീഡിയാ ഗ്രൂപ്പായ ഹലോ ഫ്രഡ്‌സ് സ്വിറ്റ്സർലൻഡ് കഴിഞ്ഞ ജൂൺ ഇരുപത്തിരണ്ടിന് നടത്തിയ  ട്രെയിൻ യാത്രയുടെ ഭാഗമായി  ജീവിത യാത്രയിൽ നമ്മൾ നടത്തിയ വിനോദ യാത്രകളിലുണ്ടായ രസകരവും,ദുഃഖകരവുമായ സംഭവങ്ങളെ കോർത്തിണക്കി  രചനാ മത്സരം സങ്കടിപ്പിച്ചതിൽ ഏറ്റവും നല്ല വിവരണത്തിന് ശ്രീ ജേക്കബ് മാളിയേക്കൽ ഒന്നാം സമ്മാനവും ,ശ്രീമതി സെലിൻ പാരണികുളങ്ങര  രണ്ടാം സ്ഥാനവും ശ്രീ സന്തോഷ് കരിയപ്പുറം  മൂന്നാം സമ്മാനവും കരസ്ഥമാക്കി . വളരെ കുറഞ്ഞ സമയത്തിൽ പതിനൊന്നു കൃതികൾ സമാഹരിക്കുകയുണ്ടായി … ഈ മത്സരത്തിന് നേതൃത്വം നൽകിയ ശ്രീ ശ്രീ ടോം കുളങ്ങരയേയും കൃതികൾ Read More »

Austria Europe Germany India Ireland Pravasi Social Media Switzerland UK Women World

സ്‌റ്റാം സെൽ ഡോണറെ തേടുന്നതിനായി സൂറിച്ചിലെ സേബാഹിൽ രജിസ്ട്രേഷൻ ക്യാമ്പയിൻ ജൂലൈ ഏഴിന്

സഹജീവി സ്നേഹത്തിനായി കൈകോർക്കാം സനാതനമായ സഹജീവി സ്നേഹം സാമൂഹ്യ പ്രതിബദ്ധത. രക്താർബുദം ബാധിച്ച ഒരു മാസം പ്രായം ആയ കുഞ്ഞിന്റെ അമ്മയായ മലയാളി യുവതി  (Stem Cell) രക്ത കോശം മാറ്റിവെക്കുന്നതിനുവേണ്ടി അടിയന്തരമായീ ( Donar ) ദാതാവിനെ തേടുന്നു . സഹജീവി സ്നേഹം ഉദാത്തമായ മാനവസാഹോദര്യത്തിന്റെ മൂർത്തീഭാവമാണ്. സ്നേഹം… ഏറ്റവും വിശുദ്ധവും സുന്ദരവും അമൂല്യവുമായ വികാരവും വിചാരവുമാണ്. മനുഷ്യരിലൂടെയും ഇതര ജീവജാലങ്ങളിലൂടെയും ഒഴുകിപ്പരന്ന് പ്രപഞ്ചം മുഴുവന്‍ തണുപ്പും കുളിരുമായി സ്നേഹം നിറഞ്ഞു നില്‍ക്കുന്നു. ഭാഷക്കും വ്യാഖ്യാനങ്ങള്‍ക്കും വഴങ്ങാത്ത Read More »

america Austria Europe Germany India Pravasi Religion Switzerland UK

അവഗണിക്കപ്പെടുന്ന മാലാഖമാർ -ഹലോ ഫ്രണ്ട്സിനു അഭിനന്ദനങ്ങൾ -ജെയിംസ് തെക്കേമുറിയിൽ

ലോകം ഉണ്ടായ കാലം മുതൽ ചൂഷകനും ചൂഷിതനും ഉണ്ട്‌. എത്‌ മത ഗ്രന്ഥങ്ങൾ പരിശോധിച്ചാലും ഇത്തരം രണ്ടാളുകൾ തമ്മിലുള്ള ധർമ്മാധർമ്മ സമരങ്ങൾ നമ്മുക്ക്‌ കാണാൻ കഴിയും. ഇങ്ങനെ ആധുനിക കാലഘട്ടത്തിൽ എത്തുബോൾ കുടുംബത്തിലും ,സമൂഹത്തിലും പകരം വയ്ക്കാനില്ലാത്തവിധം അവഗണന അനുഭവിക്കുന്ന ഒരു വിഭാഗം ആണു നേഴ്സുമാർ. ഭൂമിയിലെ മാലാഖമാരെന്ന് മുദ്ര കുത്തി , വാനോളം ഉയർത്തി , തൂവെള്ള വസ്ത്രം നൽകി കുത്തക മുതലാളിമാരും, മതങ്ങൾ സൃഷ്ടിക്കുന്ന സ്വകാര്യ മാനേജ്‌ മെന്റുകളും ഇവരെ ആവോളം ചൂഷണം ചെയ്യുന്നു. Read More »