Technology

999 രൂപക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ വീതം ഒരു വര്‍ഷത്തേക്ക്; ജിയോയെ കടത്തിവെട്ടാന്‍ ബിഎസ്‍എന്‍എല്‍

രാജ്യത്ത് ടെലികോം രംഗത്ത് കിടമത്സരം ശക്തമാക്കിയ റിലയന്‍സ് ജിയോയെ കടത്തിവെട്ടാന്‍ ബിഎസ്എന്‍എല്‍. ഒരു വര്‍ഷത്തെ കാലാവധി ലഭിക്കുന്ന പുതിയ ഓഫറാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഉപഭോക്താക്കളെ കണ്ടെത്തുകയും നിലവിലുള്ളവരെ പിടിച്ചുനിര്‍ത്തുകയുമാണ് ദേശീയ ടെലികോം കമ്പനിയുടെ ലക്ഷ്യം. 999 രൂപക്ക് വര്‍ഷം മുഴുവന്‍ ദിവസേന ഒരു ജിബി ഡാറ്റ എന്ന രീതിയില്‍ ലഭ്യമാക്കുന്നതാണ് ഓഫര്‍. ഇതിനൊപ്പം ആറു മാസത്തേക്ക് പരിധികളില്ലാതെ രാജ്യത്ത് എവിടെയും കോള്‍ ചെയ്യാനും കഴിയും. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ, ജമ്മു കശ്മീര്‍, അസം എന്നീ സംസ്ഥാനങ്ങള്‍ Read More »

Technology

ജിയോയെ പിന്നിലാക്കി എയര്‍ടെല്ലിന്‍റെ പുതിയ ഓഫര്‍; 9 രൂപക്ക് അണ്‍ലിമിറ്റഡ് കോള്‍

കുറഞ്ഞകാലം കൊണ്ട് തന്നെ രാജ്യത്തെ ടെലികോം രംഗത്ത് പടര്‍ന്നുപന്തലിച്ച റിലയന്‍സ് ജിയോയ്ക്ക് വെല്ലുവിളി ഉയര്‍ത്തി മറ്റൊരു ഭീമനായ എയര്‍ടെല്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചു. ജിയോയുടെ 19 രൂപയുടെ പ്ലാനിനെ കടത്തിവെട്ടുന്ന തരത്തിലുള്ള ഓഫറാണ് എയര്‍ടെല്‍ അവതരിപ്പിക്കുന്നത്. വെറും 9 രൂപയാണ് എയര്‍ടെല്ലിന്‍റെ എന്‍ട്രി ലെവല്‍ പ്ലാന്‍ നിരക്ക്. ഈ പ്ലാന്‍ റീച്ചാര്‍ജ് ചെയ്താല്‍ ഒരു ദിവസത്തേക്ക് റോമിങ് ഉള്‍പ്പെടെ രാജ്യത്ത് എവിടെയും പരിധികളില്ലാത്ത കോളും 100 എസ്എംഎസും 100 എംബി ഡാറ്റയും ലഭിക്കും. ജിയോയുടെ 19 രൂപയുടെ Read More »

Technology

ഐ.ടി രംഗത്ത് കേരളം മുന്നേറുന്നതായി ഗൂഗിള്‍ ഇന്ത്യ

സംസ്ഥാനത്തെ ആദ്യ മൊബൈല്‍ ആപ്ലിക്കേഷന്‍ ഹബ്ബ് കോഴിക്കോട് നിലവില്‍ വന്നു. യുഎല്‍ സൈബര്‍ പാര്‍ക്കിലെ ഹബ്ബിന്റെ ഉദ്ഘാടനം ഗൂഗിള്‍ ഇന്ത്യ എം.ഡി -രാജന്‍ ആനന്ദന്‍ നിര്‍വഹിച്ചു. വിവര സാങ്കേതിക രംഗത്ത് കേരളം ഏറെ മുന്നോട്ട് പോയതായി രാജന്‍ ആനന്ദന്‍ പറഞ്ഞു. ഇന്റര്‍നെറ്റ് മോബിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് യുഎല്‍ സൈബര്‍ പാര്‍ക്കില്‍ ആദ്യ മൊബൈല്‍ ആപ്ലിക്കേഷന്‍ ഹബ്ബ് സ്ഥാപിച്ചത്. ഐടി വകുപ്പിന്റെയും കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെയും സഹകരണത്തോടെയാണ് സംരഭം. മൊബൈല്‍ ടെക്നോളജിയില്‍ വലിയ കുതിപ്പുണ്ടാക്കാനാകുമെന്ന് ഗൂഗിള്‍ Read More »

Technology

അടിമുടി മാറ്റങ്ങളുമായി ഫേസ്ബുക്ക്

ഉപയോഗ രീതികളിൽ മാറ്റങ്ങളുമായി ഫേസ്ബുക്കിന്റെ പുതിയ നയങ്ങള്‍ നിലവിൽ വരുന്നു. ഉപഭോക്താവിന് അവരുടെ വിവരങ്ങള്‍ ഏറ്റവും എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന രീതിയാണ് ഫേസ് ബുക്ക് അവതരിപ്പിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ കർശനമാക്കിയ സാഹചര്യത്തിലാണ് മാറ്റങ്ങളുമായി ഫേസ് ബുക്ക് രംഗത്തെത്തിയിരിക്കുന്നത്. ഫേസ് ബുക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഷെര്‍ലി സ്റ്റാന്‍ബര്‍ഗ് ഇന്നലെയാണ് ഉപഭോക്താവിന്റെ വ്യക്തയ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയിൽ നടപ്പിൽ വരുത്താന്‍ ഉദ്ദേസിക്കുന്ന മാറ്റങ്ങളെ കുറിച്ച് വിശദീകരിച്ചത്. ഇന്റര്‍നെറ്റ് നിലവിൽ വന്ന ശേഷം വ്യക്തിവിവരങ്ങള്‍ ഉപയോഗിക്കുന്നതിൽ ഏറ്റവും Read More »

Technology

ദ്രവനൈട്രജ ടാങ്കുകളില്‍ നൂറുകണക്കിന് മൃതദേഹങ്ങള്‍; മരണത്തെ തോല്‍പിച്ച് അവര്‍ പുനര്‍ജനിക്കുമോ?

മരിച്ചവരുടെ ശവശരീരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മനുഷ്യനു രൂപം നല്‍കി ജീവന്‍കൊടുത്ത കഥ നേരത്തേത്തന്നെ നാം കേട്ടിട്ടുണ്ട്. എന്നാല്‍ മരിച്ചവരെ ശിതീകരണികളില്‍ സൂക്ഷിച്ചുവച്ച് പിന്നീട് ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നതിനെപ്പറ്റി അറിയാമോ? ലോകമെമ്പാടും നൂറുകണക്കിനു പേരാണ് അത്തരത്തില്‍ തങ്ങളുടെ മൃതശരീരങ്ങള്‍ സൂക്ഷിച്ചു വച്ചിരിക്കുന്നത്. ഇതിനു ചുമതലപ്പെടുത്തിയ പ്രത്യേക സംഘങ്ങളുമുണ്ട്. എന്നാല്‍ പുതിയ വാര്‍ത്ത ഇതൊന്നുമല്ല. ഇത്തരത്തില്‍ ശീതീകരിച്ചു സൂക്ഷിച്ചിരിക്കുന്ന മൃതശരീരങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള സംവിധാനം 10 വര്‍ഷത്തിനകം തയാറാകും. കൊടുംതണുപ്പില്‍, ശരീരകകോശങ്ങള്‍ക്കൊന്നും കേടുവരാതെ സൂക്ഷിക്കുന്ന മൃതശരീരങ്ങള്‍ക്ക് പിന്നീട് ജീവന്‍ നല്‍കാമെന്നു Read More »

Technology

വസ്ത്രങ്ങള്‍ ഭംഗിയായി മടക്കി തരാനും ഇനി റോബോട്ട്

മുഷിഞ്ഞ തുണികൾ അലക്കി തരുന്ന മെഷീൻ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഒരു സ്വിച്ചിട്ടാൽ ഏതു ഡ്രെസ്സും മടക്കി കയ്യിൽ തരുന്ന ഒരു റോബോട്ടിനെ ഉണ്ടാക്കിയിരിക്കുകയാണ് ജപ്പാനിലെ സെവൻ ഡ്രീമേഴ്‌സ് ലബോറട്ടറി. അമേരിക്കയിലെ ലാസ് വെഗാസിൽ നടക്കുന്ന സിഇഎസ് വ്യവസായ മേളയിലാണ് ഈ റോബോട്ടിനെ അവതരിപ്പിച്ചിരിക്കുന്നത്. പേര് ലോൻഡ്രോയ്‌ഡ്‌, കാഴ്ച്ചയിൽ ഒരു ചെറിയ അലമാരയാണ് ഈ റോബോട്ട്. താഴത്തെ പെട്ടിയിൽ ഉണങ്ങിയ വസ്ത്രങ്ങളിട്ട് ഒരു ബട്ടൺ അമർത്തിയാൽ നിമിഷ നേരം കൊണ്ട് വസ്ത്രങ്ങൾ വൃത്തിയായി മടക്കി മുകളിലെ തട്ടിലെത്തും. Read More »

Technology

വാട്ട്​സ്​ ആപ്പ്​ ഗ്രൂപ്പ്​ ചാറ്റുകൾ സുരക്ഷിതമല്ല

വാട്ട്​സ്​ ആപ്പ്​ ഗ്രൂപ്പ്​ ചാറ്റുകൾ സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്. അഡ്​മി​​​ന്റെ അറിവില്ലാതെ ഒരാൾക്ക്​ ഗ്രൂപ്പ് ചാറ്റിന്റെ എന്‍ക്രിപ്ഷന്‍ മറികടന്ന് ആര്‍ക്കും ഗ്രൂപ്പ് ചാറ്റില്‍ പ്രവേശിക്കാനാകുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്​. ജർമൻ സെക്യൂരിറ്റി റിസർച്ച്​ സംഘമാണ്​ മെസേജിങ്​ ആപ്പായ വാട്ട്​സ്​ ആപ്പിലെ സുരക്ഷ അപാകത പുറത്തുകൊണ്ടുവന്നിരിക്കുന്നത്. സെര്‍വര്‍ നിയന്ത്രിക്കുന്നവര്‍ക്ക് ഒരു സ്വകാര്യ ഗ്രൂപ്പ് ചാറ്റിലേക്ക്​ അഡ്മി​​​ന്റെ അനുവാദം കൂടാതെ പുതിയ അംഗത്തെ ഉള്‍പ്പെടുത്താന്‍ കഴിയും. മാത്രമല്ല, ഇത്തരത്തില്‍ ഗ്രൂപ്പില്‍ കടന്നുകൂടുന്നവര്‍ക്ക് ഗ്രൂപ്പിലെ പുതിയ സന്ദേശങ്ങള്‍ വായിക്കാനും കഴിയും. സൂറിച്ചിൽ നടന്ന റിയൽ Read More »

Technology

ഡിസ്‌പ്ലേയില്‍ വിരലടയാള സ്‌കാനറുള്ള ആദ്യ ഫോണുമായി വിവോ

സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ അതികായര്‍ ആപ്പിളും സാംസങ്ങുമൊക്കെയായിരിക്കാം പക്ഷേ, ചൈനീസ് നിര്‍മ്മാതാക്കളായ വിവോയെ ആര്‍ക്കും തള്ളിക്കളയാനാകില്ല. കുറഞ്ഞ വിലയും കൂടുതല്‍ സൗകര്യങ്ങളുമാണ് വിവോ ഫോണുകളെ വ്യത്യസ്ഥമാക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലേയില്‍ വിരലടയാള സ്‌കാനറുള്ളലോകത്തെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചിരിക്കുകയാണ് വിവോ. ലാസ് വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലാണ് വിവോ തങ്ങളുടെപുതിയ ഫീച്ചര്‍ ആദ്യമായി അവതരിപ്പിച്ചത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ തന്നെ ഫിംഗര്‍പ്രിന്റ് ഡിസ്‌പ്ലേയുള്ള ഫോണ്‍ വിപണിയിലെത്തുമെന്നാണ് വിവോ അറിയിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ആദ്യത്തെ സ്മാര്‍ട്ട് ഫോണായിരിക്കും വിവോ പുറത്തിറക്കുന്നതെന്ന് Read More »

Technology

വരുന്നു, പ്രകാശം പരത്തുന്ന ചെടികള്‍!

മിന്നാമിനുങ്ങിന്റെ സൂത്രവിദ്യയും നാനോ സങ്കേതങ്ങളുടെ സാധ്യതയും ഉപയോഗിച്ചാണ് പ്രകാശിക്കുന്ന സസ്യങ്ങള്‍ക്ക് ഗവേഷകര്‍ രൂപംനല്‍കിയത് പ്രകാശിക്കുന്ന ചെടി, എം.ഐ.ടി.സംഘം വികസിപ്പിച്ചത്. ചിത്രം: എം.ഐ.ടി കോഴിക്കോട്ടെ പ്രസിദ്ധമായ മിഠായി തെരുവ് നവീകരിച്ച് നാട്ടുകാര്‍ക്കായി തുറന്നുകൊടുത്തത് അടുത്തയിടെയാണ്. പാത മുഴുവന്‍ കല്ല് പാകി, സുരക്ഷാക്രമീകരണങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി, രാത്രിയെ പകലാക്കാന്‍ പുതിയ വൈദ്യുത വിളക്കുകള്‍ സ്ഥാപിച്ച് മനോഹരമാക്കി. നൂറുകണക്കിന് ആളുകളാണ് മിഠായി തെരുവിന്റെ മാറിയ മുഖം കാണാന്‍ ഇപ്പോള്‍ ദിവസവും എത്തുന്നത്. ഇനി ഈ ചരിത്രപാതയ്ക്ക് ഭാവിയില്‍ നടന്നേക്കാവുന്ന നവീകരണം ഒന്ന് Read More »

Technology

ആപ്പിളിനെ പോലെ ഫോണ്‍ സ്ലോ ആക്കുന്ന പണി ഞങ്ങള്‍ക്കില്ല; സാംസങ്

സിയോള്‍:  ആപ്പിളിനെ പോലെ പഴയ ബാറ്ററികളുള്ള ഫോണുകളുടെ പ്രവര്‍ത്തന വേഗത തങ്ങള്‍ കുറയ്ക്കില്ലെന്ന് വന്‍കിട സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങും, എല്‍ജിയും. പഴയ ഐഫോണുകള്‍ അപ്രതീക്ഷിതമായി സ്വിച്ച് ഓഫ് ആയിപ്പോവുന്നത് തടയുന്നതിന് കമ്പനി ഇടപെട്ട് ഫോണുകളുടെ വേഗത കുറയ്ക്കുന്നുണ്ടെന്ന് ആപ്പിള്‍ വെളിപ്പെടുത്തിയിരുന്നു. സംഭവം വിവാദമായതോടെ ദിവസങ്ങള്‍ക്ക് മുമ്പാണ് ആപ്പിള്‍ ഉപയോക്താക്കളോട് ക്ഷമാപണം നടത്തിയത്. ഈ പശ്ചാത്തലത്തിലാണ് ആപ്പിളിനെ പോലെ പഴയ ഫോണുകളിലെ വേഗത തങ്ങള്‍ കുറയ്ക്കാറില്ലെന്ന ഇരു കമ്പനികളുടെയും പരാമര്‍ശം പുറത്തുവരുന്നത്. ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയ്ക്കാണ് തങ്ങള്‍ എപ്പോഴും മുന്‍ഗണന Read More »