Association Pravasi Switzerland

സ്വിസ്സ് മലയാളികൾക്ക് നവ്യാനുഭൂതിനൽകി സ്വിസ് മലയാളീസ് വിന്റര്ത്തുരിന്റെ നൃത്ത സംഗീത സന്ധ്യ സൂറിച്ചിൽ അരങ്ങേറി

സ്വിസ്സ് വേദിയെ ത്രസിപ്പിച്ചു കലാഭവൻ നൈസ് ഒരുക്കിയ മനോഹാരിതയാർന്ന ഓപ്പണിങ് പ്രോഗ്രാമും ,ഫാദർ വിൽസൺ മേച്ചേരി നയിച്ച ലൈവ് ഗാനമേളയും പ്രോഗ്രാമിന് മികവേകി സ്വിസ് മലയാളീസ് വിന്റെർതുറിന്റെ ചാരിറ്റി പ്രവർത്തനങ്ങളിലേക്കുള്ള ഫണ്ട് ശേഖരാണാർത്ഥം സൂറിച്ചിൽ വെച്ച് ഏപ്രിൽ ഏഴാം തിയതി നടത്തിയ നൃത്ത സംഗീതസംഗമം എന്ന പ്രോഗ്രാം സ്വിസ്സ് മലയാളികളുടെ പങ്കാളിത്തം കൊണ്ടും കൾച്ചറൽ പ്രോഗ്രാമിന്റെ അവതരണഭഗികൊണ്ടും മികവുറ്റതായി. കലാപരിപാടികൾക്ക് മുന്നോടിയായി നടന്ന പൊതുയോഗം മഞ്ജു പോൾ കുന്നുംപുറത്തിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ചു . അസ്സോസിയെഷൻ പ്രസിഡന്റ് Read More »

Obituary Pravasi Switzerland

ജോൺസൺ കല്ലുവീട്ടിൽ നിര്യാതനായി,ടോമി വിരുത്തിയേലിന്റെ സഹോദരി ഭർത്താവാണ് പരേതൻ .

സൂറിച് :സൂറിച്ചിൽ താമസിക്കുന്ന ടോമി വിരുത്തിയേലിന്റെ സഹോദരി മോളി ജോൺസണിന്റെ ഭര്ത്താവ് ശ്രീ ജോൺസൺ കല്ലുവീട്ടിൽ (59 )ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് നാട്ടിൽ നിര്യാതനായി .   സംസകരകർമ്മങ്ങൾ വെള്ളിയാഴ്ച്ച 20 .04 ൽ പത്തുമണിക്ക് കണ്ണൂർ ,ആലക്കോട് ,കരുവഞ്ചാൽ  ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ . Contact No. Dr. Joseph Viruthiyel  98 68 96 88 64   സൂറിച്ചിലെ വിവിധ സാംസ്‌കാരിക സംഘടനകളും ബന്ധുമിത്രദികളും ,സുഹൃത്തുക്കളും പരേതൻറെ  വിയോഗത്തിൽ ആദരാജ്ഞലികൾ അർപ്പിച്ചു

Germany Obituary Pravasi Switzerland

സൂറിച് : ലാൻസ് മാപ്പലകയിലിന്റെ ഭാര്യാ സഹോദരി Sr .ടെസോണാ C .M .C നിര്യാതയായി

സൂറിച് : സൂറിചിൽ താമസിക്കുന്ന ലാൻസ് മാപ്പലകയിലിന്റെ ഭാര്യ ഷേർലി മാപ്പലകയിലിന്റെ സഹോദരി Sr .ടെസോണാ C .M .C ഇന്ന് രാവിലെ നാട്ടിൽവെച്ചു നിര്യാതയായി. കർമ്മലീത്ത സഭാംഗമായ  Sr .ടെസോണാ കഴിഞ്ഞ ഇരുപത്തിയേഴു വർഷമായി ബീഹാറിൽ ഹസാരിബാഗിൽ അധ്യാപികയായി സേവനം അനുഷ്ഠിക്കുകയായിരുന്നു .വര്ഷങ്ങള്ക്കു മുൻപ് രണ്ടു വർഷം പരേത ജർമനിയിലും സേവനമനുഷ്ഠിച്ചിരുന്നു .കർത്താവിന്റെ മണവാട്ടിയായി സഭാവസ്‌ത്രം സ്വീകരിച്ചിട്ട് മുപ്പത്തിമൂന്നു വർഷമായിരുന്നു .കാഞ്ഞിരക്കാട്ട് പെരുമ്പള്ളിച്ചിറ മാത്യു ,റോസാ ദമ്പതികളുടെ ആറു മക്കളിൽ നാലാമത്തെ പുത്രി ആയിരുന്നു Sr .ടെസോണാ .പരേതക്ക് അന്പതിനാല് വയസ്സായിരുന്നു . സംസ്കാരകർമ്മങ്ങൾ പെരുമ്പാവൂർ കുറുപ്പംപടി സെൻറ് പീറ്റർ ആൻഡ് പോൾ പള്ളിയിൽ ശനിയാഴ്ച (21 .04 ) നടത്തപ്പെടും . സൂറിച്ചിലെ Read More »

Obituary Pravasi Switzerland

സൂറിച് : ഷാജു വലിയവീട്ടിലിന്റെ ഭാര്യാമാതാവ് നെരേപറമ്പിൽ ലോനപ്പൻ കുഞ്ഞന്നം നിര്യാതയായി .

സൂറിച് : ഷാജു വലിയവീട്ടിലിന്റെ ഭാര്യാ ആലീസ് വലിയവീട്ടിലിന്റെ മാതാവ് നെരേപറമ്പിൽ ലോനപ്പൻ കുഞ്ഞന്നം ഇന്ന് രാവിലെ രണ്ടു മണിക്ക് കർത്താവിൽ നിദ്രപ്രാപിച്ചു .പരേതക്ക് എൺപതു വയസ്സായിരുന്നു . സംസ്കാരകർമ്മങ്ങൾ നാളെ ഞായറാഴ്ച പതിനഞ്ചാം തിയതി കല്ലേറ്റുംകര ഇൻഫാന്റ് ജീസസ് പള്ളിയിൽ വെച്ച് വൈകുന്നേരം നാലുമണിക്ക് . ഷാജുവിന്റെ കോൺടാക്ട് നമ്പർ 9847163195 . സൂറിച്ചിലെ വിവിധ സാംസ്‌കാരിക സംഘടനകളും ബന്ധുമിത്രദികളും ,സുഹൃത്തുക്കളും പരേതയുടെ വിയോഗത്തിൽ ആദരാജ്ഞലികൾ അർപ്പിച്ചു

Association Europe Pravasi Switzerland

കലയുടെ മാമാങ്കമായ കേളി അന്താരാഷ്ട്ര കലാമേള മെയ് 19 ,20 തീയ്യതികളിൽ സൂറിച്ചിൽ

ഇന്ദ്രിയങ്ങളിൽ സർഗവസന്തം പെയ്യുന്ന പതിനഞ്ചാമത്  കേളി അന്താരാഷ്ട്ര കലാമേള ഈ വരുന്ന മെയ് 19 ,20   തീയ്യതികളിൽ സൂറിച്ചിൽ വച്ച് നടത്തപെടുന്നു .ഇന്ത്യക്ക് പുറത്തുനടക്കുന്ന ഏറ്റവും വലിയ യുവജനോൽസവമായ ഈ കലാമാമാങ്കത്തിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുക്കുന്നു . കലാമേളയിലെ വിവിധ മത്സരങ്ങൾക്ക്  പേര് രെജിസ്റ്റർ ചെയ്യേണ്ടവർ  ഏപ്രിൽ 15  ന്  മുമ്പായി രെജിസ്റ്റർ ചെയ്യണമെന്ന് കൺവീനർ ബിന്ദു മഞ്ഞളി അറിയിച്ചു. ഏഷ്യയിലെ  ഏറ്റവും വലിയ സാംസ്‌കാരിക  സംഘടനയായ സൂര്യ ഇന്ത്യയുടേയും  ഇന്ത്യൻ എംബസ്സിയുടെയും  പിന്തുണയോടെ Read More »

Europe Pravasi Switzerland

ഭക്ഷണം പാഴാക്കരുത്; ‘നോഷ്’ ആപ്പുമായി പാലാ സെന്റ് ജോസഫ്‌സ് ടീമംഗമായി സ്വിസ്സിലെ നീതു ജോർജ് നടുവത്തേട്ടും

പാലാ ∙ സെന്റ് ജോസഫ്‌സ് എൻജിനീയറിങ് കോളജ് പെർസിസ്റ്റന്റ് ഇൻസ്‌പിരേഷൻ അവാർഡ് കരസ്ഥമാക്കി. പുണെ എൻജിനീയറിങ് കോളജിൽ നടത്തിയ സ്‌മാർട്ട് ഇന്ത്യ ഹാക്കത്തോണിലാണ് ആറംഗ ടീം പങ്കെടുത്ത് അവാർഡ് സ്വന്തമാക്കിയത്. രണ്ടാം വർഷ ബിടെക് വിദ്യാർഥി റിയോൺ സജി നയിച്ച ക്രിപ്‌റ്റോനൈറ്റ് ആറിൽ നാലാം വർഷ ബിരുദ വിദ്യാർഥിനി നീതു ജോർജ് നടുവത്തേട്ടു, രണ്ടാം വർഷ വിദ്യാർഥികളായ സന്ദീപ് സാൽമൺ, കെ.എസ്. പ്രവീൺ, ഒന്നാം വർഷ വിദ്യാർഥിനികളായ ഹന്നാ എൽസാ, സ്‌മിതാ ജോൺ എന്നിവരാണ് ഉണ്ടായിരുന്നത്. ആഘോഷവേളകളിൽ പാഴാക്കപ്പെടുന്ന Read More »

Obituary Pravasi Switzerland

സൂറിച് :പയസ് പാലാത്രക്കടവിലിന്റെ ഭാര്യാ പിതാവ് കാട്ടാമ്പിള്ളിൽ ജോർജ് ചെറിയാൻ (92) നിര്യാതനായി

സൂറിച്ച് :  കൊരട്ടി (കുറുവാമൂഴി) കാട്ടാമ്പള്ളിൽ  കെ.സി , ജോർജ് നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച കൊരട്ടി സെൻറ്  ജോസഫ് ദേവാലയത്തിൽ വച്ച്  നടക്കുന്നതാണ് . ഭാര്യ : ഭാര്യ : പരേതയായ  ചീരംവേലിൽ  ഏലിക്കുട്ടി ജോർജ് മക്കൾ . ചാർളി കാട്ടാമ്പിള്ളിൽ  ,തോമസ്  കാട്ടാമ്പിള്ളിൽ  (ബറോഡ ), ഷാജി കാട്ടാമ്പിള്ളിൽ  (ദുബായ്), മിജോ കാട്ടാമ്പിള്ളിൽ  (ദുബായ്), റോസമ്മ ജോസഫ് ഞൊണ്ടിമാക്കൽ (മുണ്ടക്കയം ), ജെസ്സി ജോസ് കൂനംപാല  (ചിറക്കടവ്),അന്നമ്മ ജോബ് കുഴിമണ്ണിൽ (പായിപ്പാട്), സിസി ജോർജ് ചൂരകുറ്റിയിൽ  (ഗോവ), Read More »

Association Europe Pravasi Switzerland Women

ബി ഫ്രണ്ട്സ് വിമൻസ് ഫോറം ഇന്ത്യൻ സാരീ ഡ്രാപ്പിംഗ് വർക് ഷോപ്പ് ,ഏപ്രിൽ 27 നു സൂറിച്ചിൽ ,പ്രവേശനം സൗജന്യം

. സാരി ഉടുക്കാൻ അറിയാത്തവരോ അതിന് പ്രയാസപ്പെടുന്നവരോ ആണോ നിങ്ങൾ എങ്കിൽ ബി ഫ്രണ്ട്സ് വിമൻസ് ഫോറം  സംഘടിപ്പിക്കുന്ന പരിശീലനകളാസ്സിൽ പങ്കെടുക്കുക . ഏതാനും നൂറ്റാണ്ടുകളിൽ ഫാഷൻ രംഗം വിപ്ലവകരമായ പല മാറ്റങ്ങൾക്കും സാക്ഷ്യം വഹിച്ചു. അതിന്റെ സ്വാധീനം ഉയർന്നരീതിയിൽ ഇന്ത്യയിലും പ്രകടമായെങ്കിലും ആറായിരം വർഷത്തോളമായി സ്വന്തം സ്ഥാനം മറ്റൊന്നിനും വിട്ടുകൊടുക്കാതെ ഇന്നും എല്ലാ ഫാഷൻ റാമ്പുകളിലും സുസ്ഥിര സാന്നിധ്യമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഒരാളുണ്ട്. മറ്റാരുമല്ല; നമ്മുടെ സാരി. ലോകത്തെങ്ങുമുള്ള ഇന്ത്യൻ വംശജരുടെ വസ്ത്രശേഖരത്തിൽ ഇന്നും ഏറ്റവും പ്രാധാന്യത്തോടെ Read More »

Association Pravasi Switzerland

സൂറിച്ചിൽ മാർച്ച് 24 നു നടന്ന കിൻഡർ ഫോർ കിൻഡർ ചാരിറ്റി ഷോ മാതൃകാപരമായി

സൂറിച്ച്. സ്വിറ്റ്സർലാൻഡിലെ  പ്രമുഖ  സാമൂഹ്യ സാംസ്കാരികസംഘടനയായ കേളി സൂറിച്ചിൽ  ഒരുക്കിയ  ചാരിറ്റി ഷോ  അവിസ്മരണീയമായി .കേളിയുടെ സാമൂഹ്യ പദ്ധതി ആയ കിൻഡർ  ഫോർ കിൻഡറിലെ  കുട്ടികളാണ് കാരുണ്യ സ്പർശനമേറിയ  ചാരിറ്റി ഷോ ഒരുക്കിയത്. മാർച്ച് 24  ന്  സൂറിച്ചിലെ  ഹോർഗൻ  ഹാളിലാണ് ചാരിറ്റി ഗാല  നടത്തിയത്. ഹാൾ തിങ്ങി നിറഞ്ഞു സ്വിസ് സമൂഹം  മലയാളി കുട്ടികളുടെ  കാരുണ്യ പ്രവർത്തനങ്ങൾക്ക്  നിറഞ്ഞ പിന്തുണ നൽകി. ഇന്ത്യൻ രുചികളുടെ കലവറയുമായി ഡിന്നറും ഒരുക്കിയിരുന്നു. ഹെന്ന മുതൽ സാരി വരെ നൽകുന്ന    Read More »

Pravasi Religious Switzerland

കൂട്ടായ്മയുടെ വിശ്വാസം വിളിച്ചോതികൊണ്ട് സൂറിച്ചിൽ ഈസ്റ്റർ ആചരിച്ചു-വാർത്തയും ബിജു പാറക്കൽ പകർത്തിയ ഫോട്ടോയും

ക്രൈസ്തവസഭയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഈസ്റ്റർ ഞായർ. ക്രിസ്തുവിന്റെ ഉയിർപ്പാണ് ഈ ദിവസം ക്രൈസ്തവസഭ അനുസ്മരിക്കുന്നത്. ഉയിർപ്പുകാലത്തിന്റെ തുടക്കം ഈസ്റ്റർ ഞായർ ആണ്. സാർവത്രിക സഭയിൽ ഞായറാഴ്ചയ്ക്ക് ഇത്രയേറെ പ്രാധാന്യം ലഭിക്കാനുള്ള പ്രധാനകാരണവും ഈസ്റ്റർ ഞായറാണ്.സൂറിച്ചിൽ സിറോ മലബാർ കൂട്ടായ്മയുടെ ഈസ്റ്റര്‍ ആഘോ ഷം ഏപ്രിൽ ഒന്നാം തിയതി 4.30 നു ഉയിര്‍പ്പ് തിരുക്കര്‍മ്മങ്ങളോടെ സൂറിച് സെന്റ്‌ കോൺറാഡു പള്ളിയിൽ ആചരിച്ചു . പ്രാർത്ഥന നിറഞ്ഞ അൻപത് ദിവസം നീണ്ടുനിന്ന വലിയ നോമ്പിനും ഇതോടെ സമാപനമായി. Read More »