Cricket

അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ പ്ലേയിംഗ് ഇലവനില്‍ നിലനിര്‍ത്തുമോ?; ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം. രോഹിത് ശര്‍മ്മയും ഹര്‍ദിക് പാണ്ഡ്യയും നേര്‍ക്കുനേര്‍ വരുന്നു എന്നതും ഇന്നത്തെ പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നു.തുടര്‍ജയങ്ങളുമായി മുന്നേറുമ്പോഴാണ് പഞ്ചാബിനോട് മുംബൈ തോറ്റത്. ബൗളിംഗ് നിരയുടെ മോശം പ്രകടനമാണ് അതിലേക്ക് വഴിവച്ചത്.കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനോട് ഒരോവറില്‍ 31 റണ്‍സ് വഴങ്ങിയ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ പ്ലേയിംഗ് ഇലവനില്‍ നിലനിര്‍ത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അര്‍ജുനൊപ്പം മറ്റ് ബൗളര്‍മാരും അടിവാങ്ങുന്നതില്‍ മോശമായിരുന്നില്ല. വൈകീട്ട് ഏഴരയ്ക്ക് ഗുജറാത്തിന്‍റെ മൈതാനത്താണ് മത്സരം. മറുവശത്ത് ഹാര്‍ദ്ദിക് പാണ്ഡ്യക്ക് കീഴിൽ […]

Cricket

വിജയ വഴിയില്‍ ഡല്‍ഹി; ഹൈദരാബാദിനെ തകര്‍ത്തത് 7 റണ്‍സിന്‌

ഐപിഎൽ 2023ലെ വിജയമില്ലാക്കാലത്തിന് അറുതിവരുത്തി തുടർച്ചയായ രണ്ടാം വിജയം നേടി ഡൽഹി ക്യാപിറ്റൽസ്. വമ്പൻ സ്കോറുകൾ പിറക്കാത്ത മത്സരത്തിൽ ഹൈദരാബാദ് സൺറൈസേഴ്സിനെ എറിഞ്ഞുവീഴ്ത്തി 7 റൺസിനാണ് ഡൽഹി വിജയം നേടിയത്. ടോസ് നേടിയ ഡൽഹി ആദ്യം ബാറ്റ് ചെയ്ത് 120 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് നേടുകയായിരുന്നു. 27 പന്തിൽ 34 റൺസ് നേടിയ മനീഷ് പാണ്ഡയും 34 പന്തിൽ 34 റൺസ് നേടിയ അക്സർ പട്ടേലുമാണ് ബാറ്റിങിൽ കാര്യമായി എന്തെങ്കിലും ഡൽഹിക്ക് വേണ്ടി […]

Sports

എഫ്എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ ഡെർബി; സെമിയിൽ യുണൈറ്റഡിന്റെ വിജയം ഷൂട്ട്ഔട്ടിൽ

ബ്രൈറ്റൺ ഹോവ് ആൽബിയോണിനെ സെമിഫൈനലിൽ തകർത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്എ കപ്പ് ഫൈനലിൽ. ഇന്നലെ നടന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ട്ഔട്ടിലാണ് യുണൈറ്റഡിന്റെ വിജയം. ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാടിയ ഇന്നലത്തെ മത്സരത്തിൽ ഗോൾ മാത്രം അകന്നു നിന്നു. തുടർന്ന്, ഷൂട്ട് ഔട്ടിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ സോളി മാർച്ചാണ് ബ്രൈറ്റണിന്റെ ഫൈനൽ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചത്. ഈ സീസണിൽ യുണൈറ്റഡിന്റെ രണ്ടാമത്തെ ഫൈനലിലാണിത്. ഫൈനലിൽ സ്വന്തം നാട്ടുകാരും ചിരവൈരികളുമായ മാഞ്ചസ്റ്റർ സിറ്റിയാണ് എതിരാളികൾ. നേരത്തെ ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് കപ്പിൽ […]

Sports

സംഭവബഹുലമായ ഫിഫ്റ്റി നോട്ട്ഔട്ട്; ക്രിക്കറ്റ് ദൈവത്തിന് ഇന്ന് പിറന്നാൾ

സച്ചിൻ… സച്ചിൻ… സച്ചിൻ… സച്ചിൻ… ക്രിക്കറ്റ് ദൈവത്തിന് ഇന്ന് അമ്പതാം പിറന്നാൾ. ആരായിരുന്നു സച്ചിൻ, അല്ലെങ്കിൽ ആരാണ് നമുക്ക് സച്ചിൻ. വിശേഷണങ്ങളുടെ അകമ്പടി ഇല്ലാതെ ഒരു ഇന്ത്യക്കാരനെ വിവരിക്കാനാവുമെങ്കിൽ അതിന് പേര് ഒന്ന് മാത്രമാണ്. കളിക്കാരനായി മാത്രം രേഖപ്പെടുത്തിയ ഒരാളല്ല അയാൾ. അയാളുടെ ജീവിതം ഒരു മാതൃകയായിരുന്നു. ഉയരങ്ങളുടെ കൊടുമുടിയിലും ഒന്നുമല്ലാത്ത ഒരുവനെ പോലെരു സാധാരണക്കാരനായി നിന്നു. 22വാര അകലത്തിൽ 3 അടി മാത്രം നീളമുള്ള ഒരു ബാറ്റ് കൊണ്ട് തീർത്ത വിസ്മയത്തിന് നൂറ്റാണ്ടുകളിൽ പറഞ്ഞ് തീർക്കാനാകാത്ത […]

Cricket Sports

കോലിക്ക് ഏപ്രിൽ 23 മറക്കാനാവില്ല; ഈ ഡേറ്റിൽ താരം ഗോൾഡൻ ഡക്കായത് മൂന്ന് തവണ

ഏപ്രിൽ 23 ഭാ​ഗ്യ, നിർഭാ​ഗ്യങ്ങളുടെ ദിവസമായിരിക്കാം പലർക്കും. ലോക ക്രിക്കറ്റിന്റെ രാജാവ് വിരാട് കോലിക്ക് അതത്ര നല്ല ദിവസമല്ല. രാജസ്ഥാനെതിരെ ഇന്ന് നടന്ന ഐപിഎൽ മത്സരത്തിൽ വിജയം നേടാൻ ആർസിബിക്ക് സാധിച്ചുവെങ്കിലും ​ഗോൾഡൻ ഡക്കിൽ പുറത്താവുകയായിരുന്നു വിരാട് കോലി. ഇതാദ്യമായല്ല ഏപ്രിൽ 23ന് കോലി ഗോൾഡൻ ഡക്കാവുന്നത്. 2017, 2022, 2023 വർഷങ്ങളിലും ഏപ്രിൽ 23ന് കോലി ​ഗോൽഡൻ ഡക്കായിട്ടുണ്ട്. 2017ൽ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിലാണ് കോലി നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായത്. അന്ന് കോലിയെ പുറത്താക്കിയത് […]

Cricket Sports

ഐപിഎൽ: വിജയവഴിയിലേക്ക് തിരികെയെത്താൻ ഹൈദരാബാദ്; ജയം തുടരാൻ ഡൽഹി

ഐപിഎലിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. രണ്ട് തുടർ തോൽവികളുമായി എത്തുന്ന ഹൈദരാബാദ് വിജയവഴിയിലേക്ക് തിരികെയെത്താൻ ഇറങ്ങുമ്പോൾ സീസണിലെ ആദ്യ ജയത്തിൻ്റെ ആത്‌മവിശ്വാസത്തിൽ ഇറങ്ങുന്ന ഡൽഹി ജയം തുടരാനാണ് ഇറങ്ങുക. ഒരു സെഞ്ചുറി മാറ്റിനിർത്തിയാൽ കോടികൾ പൊട്ടിച്ച് ടീമിലെത്തിച്ച ഹാരി ബ്രൂക്ക് നിരാശപ്പെടുത്തുന്നത് ഹൈദരാബാദിൻ്റെ ടീം ബാലൻസിനെ സാരമായി ബാധിക്കുന്നുണ്ട്. ഓപ്പണിംഗിലേക്ക് തിരികെയെത്തിയപ്പോൾ അഭിഷേക് ശർമ ഫോമിലേക്കുയരുന്നത് ശുഭസൂചനയാണ്. എന്നാൽ, മായങ്ക് അഗർവാൾ നിരാശപ്പെടുത്തുന്നു. […]

Cricket

ലക്‌നൗ – ഗുജറാത്ത് പോരാട്ടം: ടോസ് നേടിയ ഗുജറാത്ത് ആദ്യം ബാറ്റ് ചെയ്യും

ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്‌നൗ സൂപ്പർ ജയന്റ്സിന് എതിരായ മത്സരത്തിൽ ടോസ് നേടി ഗുജറാത്ത് ടൈറ്റൻസ്. ടോസ് ലഭിച്ച ഗുജറാത്ത് ബാറ്റിംഗ് തെരഞ്ഞെടുത്തു. വെസ്റ്റ് ഇൻഡീസ് ബോളർ അൽസാരി ജോസഫിന് പകരം നൂർ അഹമ്മദ് ഇന്നത്തെ മത്സരം കളിക്കും. ഗുജറാത്തിന് വേണ്ടിയുള്ള താരത്തിന്റെ ആദ്യ അരങ്ങേറ്റ മത്സരമാണ് നൂർ അഹമ്മദിന്റേത്. കഴിഞ്ഞ മത്സരത്തിൽ ഇമ്പാക്ട് പ്ലയെർ ആയിറങ്ങിയ അമിത് മിശ്ര ഇന്ന് ആദ്യ പതിനൊന്നിൽ ഉണ്ട്. യുദ്ധ്വീർ സിങ്ങിന് പകരമാണ് താരം എത്തുന്നത്. 

Football

സൂപ്പർ കപ്പ്; ജംഷെഡ്പൂർ എഫ്‌സിയെ പരാജയപ്പെടുത്തി ബെംഗളൂരു എഫ്‌സി ഫൈനലിൽ

ഹീറോ സൂപ്പർ കപ്പിൽ സെമി ഫൈനലിൽ ജംഷെഡ്പൂർ എഫ്‌സിയെ പരാജയപ്പെടുത്തി ഫൈനലിലേക്ക് യോഗ്യത നേടി ബെംഗളൂരു എഫ്‌സി. ഇന്ന് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബെംഗളുരുവിന്റെ വിജയം. ബെംഗളുരുവിനായി ജയേഷ് റാണെ, സുനിൽ ഛേത്രി എന്നിവർ ഗോൾ നേടി. ഈ സീസണിൽ ബെംഗളൂരു എഫ്‌സിയുടെ മൂന്നാം ഫൈനൽ പ്രവേശമാണ് ഇത്. നേരത്തെ, ഡ്യൂറൻഡ് കപ്പിന്റെ ഫൈനലിൽ മുംബൈ സിറ്റി എഫ്‌സിയെ തോൽപ്പിച്ച ടീം കിരീടം ഉയർത്തിയിരുന്നു. കൂടാതെ, ഇന്ത്യൻ സൂപ്പർ ലീഗിൽ […]

Cricket

യൂണിവേഴ്സൽ ബോസിനെ മറികടന്ന് കിംഗ് കോലി

ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അർധസെഞ്ച്വറികൾ നേടുന്ന രണ്ടാമത്തെ താരമായി വിരാട് കോലി. യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്‌ലിനെ മറികടന്നാണ് കോലിയുടെ നേട്ടം. പഞ്ചാബ് കിംഗ്‌സ്-റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സരത്തിലെ അർധസെഞ്ച്വറിയോടെയാണ് കോലി ഈ നേട്ടം കൈവരിച്ചത്.  347 ടി20 മത്സരങ്ങളിൽ നിന്ന് 96 അർധസെഞ്ച്വറികളുമായി ഓസീസ് താരം ഡേവിഡ് വാർണറാണ് പട്ടികയിൽ ഒന്നാമത്. 366 മത്സരങ്ങളിൽ നിന്നായി 89 അർധസെഞ്ചുറികളാണ് കോലിയുടെ സമ്പാദ്യം. ക്രിസ് ഗെയ്ൽ ആകട്ടെ 463 ടി20 മത്സരങ്ങളിൽ നിന്നുമാണ് 88 അർധ […]

Cricket

ഇന്ത്യൻ പ്രീമിയർ ലീഗ് കാണാനെത്തി ആപ്പിൾ സിഇഒ ടിം കുക്ക്

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഡൽഹി ക്യാപിറ്റൽസും കൊൽക്കത്ത നൈറ്റ് റൈഡറുമായുള്ള മത്സരം കാണാനെത്തി ആപ്പിൾ സിഇഒ ടിം കുക്ക്. ഇന്ന് ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് അദ്ദേഹം ഐപിഎൽ കാണാൻ എത്തിയത്. ബോളിവുഡ് താരം സോനം കപൂർ ടിം കുക്കിനൊപ്പമാണ് അദ്ദേഹം ഇന്നത്തെ മത്സരം കണ്ടത്. ഇത് രണ്ടാം തവണയാണ് ടിം കുക്ക് ഇന്ത്യയിലെത്തി ഐപിഎൽ കാണുന്നത്. ഈ മാസം മുംബൈയിലും ഡൽഹിയിലുമായി ആപ്പിൾ ആരംഭിച്ച സ്റ്റോറുകളുടെ ഉത്ഘാടനത്തിനാണ് അദ്ദേഹം ഇന്ത്യയിൽ എത്തിയത്. ഇതിനിടയിൽ ഇന്ത്യൻ ബാഡ്മിന്റൺ […]