Cricket

ടെസ്റ്റ് വിരമിക്കൽ പിൻവലിച്ച് മൊയീൻ അലി; ആഷസിൽ കളിക്കും

ടെസ്റ്റ് വിരമിക്കൽ പിൻവലിച്ച് ഇംഗ്ലണ്ട് താരം മൊയീൻ അലി. താരം ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയിൽ ഉൾപ്പെട്ടു. 2021ൽ ടെസ്റ്റ് വിരമിക്കൽ പ്രഖ്യാപിച്ച താരത്തെ ആദ്യ രണ്ട് ആഷസ് മത്സരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂൺ 16 മുതലാണ് ആഷസ് പരമ്പര ആരംഭിക്കുക. പരുക്കേറ്റ് പുറത്തായ ജാക്ക് ലീച്ചിനു പകരമാണ് മൊയീൻ അലിയെ ടീമിൽ ഉൾപ്പെടുത്തിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്നുമുതൽ ആരംഭിക്കും. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം മത്സരം ലണ്ടനിലെ ഓവലിലാണ് മത്സരം. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 […]

Cricket

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്നു മുതൽ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്നുമുതൽ. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം മത്സരം ലണ്ടനിലെ ഓവലിലാണ് മത്സരം. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് മത്സരം ആരംഭിക്കും. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ആദ്യ എഡിഷനിലെ റണ്ണേഴ്സ് അപ്പാണ് ഇന്ത്യ. സതാംപ്ടണിലെ റോസ്ബൗളിൽ നടന്ന ഫൈനലിൽ ന്യുസീലൻഡിനോട് പരാജയപ്പെടുകയായിരുന്നു. വർഷങ്ങൾക്കു ശേഷം ഒരു ഐസിസി കിരീടത്തിനായി ഇറങ്ങുന്ന ഇന്ത്യയുടെ ഏറ്റവും വലിയ നഷ്ടം ഋഷഭ് പന്ത് ആയിരിക്കും. വിക്കറ്റ് നഷ്ടപ്പെടുമ്പോഴും കൗണ്ടർ അറ്റാക്കിലൂടെ സ്കോർ ഉയർത്തുന്ന പന്ത് സമീപകാലത്ത് ഇന്ത്യൻ […]

Cricket

യാത്രക്കിടെ പ്രാർത്ഥനയ്ക്ക് സമയമായി; യു.എസിലെ തെരുവിൽ നമസ്‌കരിച്ച് പാക് ക്രിക്കറ്റർ മുഹമ്മദ് റിസ്‌വാൻ

യാത്രക്കിടെ നമസ്‌കരിക്കാനായി വാഹനം നിർത്തി യു.എസിലെ തെരുവിൽ നമസ്‌കരിച്ച് പാകിസ്താൻ ക്രിക്കറ്റ് താരം മുഹമ്മദ് റിസ്‌വാൻ. ഹാർവാർഡ് ബിസിനസ് സ്‌കൂളിലെ എക്‌സിക്യൂട്ടീവ് എഡ്യൂക്കേഷൻ പ്രോഗ്രാമിൽ പങ്കെടുക്കാൻ പാക് ടീമിലെ സഹതാരമായ ബാബർ അസമിനൊപ്പം എത്തിയാതാണ് റിസ്‌വാനെന്ന് ക്രിക്ക് ട്രാക്കർ റിപ്പോർട്ട് ചെയ്തു. ഒഡിഷയിലെ ബാലസോറിൽ ട്രെയിനപകടത്തിൽ മരിച്ചവർക്ക് റിസ്‌വാൻ അന്ത്യാജ്ഞലി അർപ്പിച്ചിരുന്നു. ബോസ്റ്റണിലെ തെരുവിൽ നിസ്‌ക്കാരപ്പായ വിരിച്ച് നമസ്‌കരിക്കുന്ന വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. തൊട്ടടുത്തായി താരം സഞ്ചരിച്ച കാർ നിർത്തിയിട്ടതും വിഡിയോയിൽ കാണാം. ഹാർവാർഡ് […]

Cricket

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മണിക്കൂറുകള്‍ ബാക്കി; ഇന്ത്യയ്ക്ക് വൻ തിരിച്ചടി; രോഹിത് ശർമയ്ക്ക് പരുക്ക്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മണിക്കൂറുകള്‍ ബാക്കിയിരിക്കെ ഇന്ത്യയ്ക്ക് തിരിച്ചടിയായി ക്യാപ്റ്റൻ രോഹിത് ശർമയുടെ പരുക്ക്. നെറ്റ്സിൽ പരിശീലിക്കുന്നതിനിടെ രോഹിത് ശർമയുടെ വിരലിന് പരുക്കേറ്റതായാണു വിവരം. ഡോക്ടർമാർ പരിശോധിച്ച ശേഷം രോഹിത് വീണ്ടും പരിശീലനത്തിന് എത്തിയെങ്കിലും, പരിശീലനം തുടരാതെ മടങ്ങിപ്പോകുകയായിരുന്നു. എങ്കിലും നിർണായകമായ ഫൈനൽ പോരാട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ കളിച്ചേക്കുമെന്നാണ് ആരാധക പ്രതീക്ഷ. രോഹിത് ശർമയുടെ ഇടത് കൈയിലെ വിരലിനാണു പരുക്കേറ്റത്. വലത് കയ്യിലും പരുക്കുള്ള രോഹിത് ശര്‍മ ബാൻഡേജ് ധരിച്ചാണു പരിശീലനം നടത്തിയിരുന്നത്. മത്സരത്തിൽ ഇന്ത്യയുടെ […]

Football

ഫുട്ബോൾ ഫെഡറേഷൻ്റെ പിഴ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കി; വനിതാ ടീം പിരിച്ചുവിടുന്നു എന്ന് ബ്ലാസ്റ്റേഴ്സ്

വനിതാ ടീം പിരിച്ചുവിടുന്നു എന്ന് ബ്ലാസ്റ്റേഴ്സ്. അടുത്തിടെ ഫുട്ബോൾ ഫെഡറേഷൻ ചുമത്തിയ ഭീമമായ പിഴ ക്ലബിന് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയെന്നും അതുകൊണ്ട് വനിതാ ടീമിൻ്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കുകയാണെന്നും ക്ലബ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു. ഇക്കൊല്ലം വനിതാ ടീമിനായി വലിയ നിക്ഷേപങ്ങൾ നടത്താൻ ക്ലബ്ബിന് പദ്ധതിയുണ്ടായിരുന്നു എന്നും ഇനി അതിനു സാധിക്കില്ല എന്നും ക്ലബ് അറിയിച്ചു. പുരുഷ ടീമിൻ്റേഠു പോലുള്ള പ്രീ സീസൺ വിദേശ പര്യടനം, താരക്കൈമാറ്റം തുടങ്ങിയവയെല്ലാം തീരുമാനിച്ചിരുന്നു, പ്രവർത്തനം നിർത്തുന്നത് താത്കാലികമാണ്. സാമ്പത്തിക പ്രശ്നങ്ങൾ […]

Sports

ഫ്രഞ്ച് ഓപ്പൺ 2023: നിലവിലെ ചാമ്പ്യൻ ഇഗ സ്വിറ്റെക് ക്വാർട്ടറിൽ

നിലവിലെ ചാമ്പ്യൻ ഇഗ സ്വിറ്റെക് ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. യുക്രൈൻ എതിരാളിയായ ലെസിയ സുറെങ്കോ ശാരീരിക അസ്വസ്ഥതകൾ കാരണം മത്സരത്തിൽ നിന്ന് പിന്മാറി. ആദ്യ സെറ്റ് 4-1 ന് ലോക ഒന്നാം നമ്പർ താരം സ്വിറ്റെക് നേടിയ ശേഷം, അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങിയ ലെസിയ പിന്നീട് പിൻവാങ്ങുകയായിരുന്നു. ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിലെത്താൻ ഇഗ സ്വിറ്റെക്കിന് വെറും 31 മിനിറ്റ് മാത്രമേ വേണ്ടിവന്നുള്ളൂ. ആദ്യ സെറ്റ് നഷ്‌ടപ്പെട്ട ലെസിയ സുറെങ്കോ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ […]

Cricket

‘അക്കൗണ്ട് ഹാക്ക് ചെയ്തതാണ്’; രണ്ട് പോസ്റ്റുകളും താൻ ചെയ്തതല്ലെന്ന് യാഷ് ദയാൽ

തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് ഗുജറാത്ത് ടൈറ്റൻസിൻ്റെ യുപി താരം യാഷ് ദയാൽ. ലവ് ജിഹാദിനെപ്പറ്റി വർഗീയ പോസ്റ്റ് പങ്കുവച്ച്, പിന്നീട് അതിന് മാപ്പ് പറഞ്ഞതിനു പിന്നാലെയാണ് ഈ രണ്ട് പോസ്റ്റുകളും താൻ ചെയ്തതല്ലെന്നും തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നും ദയാൽ പ്രസ്താവന ഇറക്കിയത്. “ഇന്ന് രണ്ട് പോസ്റ്റുകൾ എൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പോസ്റ്റ് ചെയ്തിരുന്നു. രണ്ടും ചെയ്തത് ഞാനല്ല. എന്റെ അക്കൗണ്ട് മറ്റൊരാൾ ഉപയോഗിച്ച് പോസ്റ്റ് ചെയ്യുന്നതായി ഞാൻ കരുതുന്നതിനാൽ […]

Cricket

ഋതുരാജ് ഗെയ്ക്വാദ് വിവാഹിതനായി; വധു മഹാരാഷ്ട്ര ക്രിക്കറ്റർ

ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ മഹാരാഷ്ട്ര ക്രിക്കറ്റർ ഋതുരാജ് ഗെയ്ക്വാദ് വിവാഹിതനായി. മഹാരാഷ്ട്ര ക്രിക്കറ്റ് താരം ഉത്കർഷ പവാറാണ് വധു. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു. വിവാഹത്തിൻ്റെ ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ഐപിഎലിൽ ചെന്നൈ കിരീടം നേടിയപ്പോൾ ഉത്കർഷ ഋതുരാജിനൊപ്പം ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു. പൂനെ സ്വദേശിനിയായ ഉത്കർഷ ഓൾറൗണ്ടറാണ്. മഹാരാഷ്ട്ര അണ്ടർ 19 ടീം അംഗമായിരുന്ന ഉത്കർഷ പിന്നീട് സീനിയർ ടീമിൽ ഇടം പിടിച്ചു.പുനെ സ്വദേശിയായ ഉത്കർഷ ഓൾറൗണ്ടറാണ്. 2012-13, 17-18 സീസണുകളിൽ മഹാരാഷ്ട്രയുടെ അണ്ടർ 19 ടീം […]

Football

ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസം സ്ലാട്ടൻ ഇബ്രാഹിമോവിച്ച്

സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 41-ാം വയസിലാണ് താരം ബൂട്ട് അഴിച്ചുവെക്കുന്നത്. ഇതിഹാസ തുല്യമായ കരിയറിലൂടെ ലോക ഫുട്ബോളിൽ തന്റേതായ സ്ഥാനം രേഖെപ്പെടുത്തിയ സ്ലാട്ടൻ ലോക ഫുട്ബോളിലെ മുൻ നിര ക്ലബ്ബുകൾക്കായി ബൂട്ട് കെട്ടിയിട്ടുണ്ട്. ഇറ്റാലിയൻ ക്ലബ് എസി മിലാന് വേണ്ടിയായിരുന്നു താരം അവസാനമായി കളിച്ചത്. ഈ സീസണിന് ശേഷം താരം ക്ലബ് വിടുമെന്ന് നേരത്ത അറിയിച്ചിരുന്നു. എന്നാൽ, വളരെ അപ്രതീക്ഷിതമായാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. സ്വീഡൻ താരമായ യൂറോപ്പിലെ പല മുൻ നിര […]

Cricket

ഗുസ്തിതാരങ്ങളുടെ സമരം: 1983 ലോകകപ്പ് ടീമിന്റെ പ്രസ്താവനയുമായി ബന്ധമില്ലെന്ന് ടീമംഗവും ബിസിസിഐ പ്രസിഡണ്ടുമായ റോജർ ബിന്നി

ഗുസ്തി താരങ്ങളെ പിന്തുണച്ച് 1983 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളുടെ ടീം അംഗങ്ങൾ പുറത്തിറക്കിയ പ്രഖ്യാപനവുമായി തനിക്ക് ബന്ധമില്ലെന്ന് ടീമിലെ അംഗവും ബിസിസിഐ പ്രസിഡണ്ടുമായ റോജർ ബിന്നി. കായികരംഗത്ത് രാഷ്ട്രീയം കലർത്തരുത്ത് എന്ന് പറഞ്ഞ റോജർ ബിന്നി ഗുസ്തിക്കാരുടെ പ്രതിഷേധത്തിന്റെ നിലവിലെ സാഹചര്യത്തെക്കുറിച്ച് താൻ പ്രസ്താവന ഇറക്കിയെന്ന മാധ്യമവാർത്ത തെറ്റാണെന്ന് വാർത്ത ഏജൻസിയോട് വ്യക്തമാക്കി.  “മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾക്ക് വിരുദ്ധമായി ഗുസ്തിക്കാരുടെ പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ ഞാൻ ഒരു പ്രസ്താവനയും പുറപ്പെടുവിച്ചിട്ടില്ല. പ്രശ്നം പരിഹരിക്കാൻ കഴിവുള്ള അധികാരികൾ പ്രവർത്തിക്കുന്നുവെന്ന് ഞാൻ […]