Cricket Sports

‘അന്ന് സച്ചിന് വേണ്ടിയായിരുന്നെങ്കിൽ ഇന്ന് കോലിക്ക് വേണ്ടി ലോകകപ്പ് നേടണം’; സെവാഗ്

2023 ഏകദിന ലോകകപ്പ് ഷെഡ്യൂൾ പുറത്തുവന്നതിന് പിന്നാലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ഇന്ത്യ, പാകിസ്താൻ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകൾ സെമിയിലെത്തുമെന്നാണ് സെവാഗിന്റെ പ്രവചനം. വിരാട് കോലി, രോഹിത് ശർമ്മ, ഡേവിഡ് വാർണർ എന്നിവർ റൺസ് വേട്ടയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുമെന്നും സെവാഗ് അഭിപ്രായപ്പെട്ടു. ഏകദിന ലോകകപ്പ് ഷെഡ്യൂൾ ലോഞ്ച് ചടങ്ങിലാണ് വീരേന്ദർ സെവാഗ് തന്റെ പ്രവചനം നടത്തിയത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഐസിസി സിഇഒ ജെഫ് അലാർഡിസ്, […]

Sports

2019 ലോകകപ്പിൽ കളിക്കളത്തിൽ, 2023 ലോകകപ്പ് യോഗ്യതാമത്സരത്തിൽ കമൻ്ററി ബോക്സിൽ; തോറ്റുപോയ കാർലോസ് ബ്രാത്‌വെയ്റ്റ്

കാർലോസ് ബ്രാത്വെയ്റ്റ്. ഇന്നലെ നെതർലൻഡ്സിനെതിരെ സൂപ്പർ ഓവറിൽ വെസ്റ്റ് ഇൻഡീസ് മുട്ടുമടക്കിയപ്പോൾ കമൻ്ററി ബോക്സിൽ അയാളുണ്ടായിരുന്നു. സൂപ്പർ ഓവറിൽ സ്കോട്ട് എഡ്വാർഡ്സ് പിടിച്ച് ജേസൻ ഹോൾഡർ പുറത്താകുമ്പോൾ അയാൾ നിശബ്ദനായിരുന്നു. ബോക്സിലുണ്ടായിരുന്ന രണ്ടാമത്തെ കമൻ്റേറ്റർ നെതർലൻഡിൻ്റെ ചരിത്രവിജയത്തിൻ്റെ അവിശ്വസനീയത വിവരിക്കുമ്പോൾ ബ്രാത്വെയ്റ്റ് നിരാശനായി, സങ്കടം അടക്കിപ്പിടിച്ച് ഒരുവാക്കും പറയാനില്ലാതെ നിൽക്കുകയായിരുന്നു. സൂപ്പർ ഓവറിൽ 30 റൺസടിച്ച്, സൂപ്പർ ഓവറിൽ പന്തെറിഞ്ഞ് രണ്ട് വിക്കറ്റെടുത്ത ലോഗൻ വീൻ ബീക്കിന് മാൻ ഓഫ് ദി മാച്ച് പുരസ്കാരം സമ്മാനിക്കാനെത്തിയപ്പോഴും ബ്രാത്‌വെയ്റ്റിൻ്റെ […]

Sports

റെഡ് കാർഡ്, സെല്‍ഫ് ഗോൾ സമനിലയിൽ ഒതുങ്ങി ഇന്ത്യ; ഇന്ത്യ1-1 കുവൈറ്റ്

സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിൽ എത്താനുള്ള പ്രതീക്ഷകൾ അവസാനിപ്പിച്ച് കുവൈറ്റിനോട് സമനിലയിൽ കുടുങ്ങി ഇന്ത്യ മത്സരത്തിന്റെ അവസാന നിമിഷം വരെ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യ സമനില വഴങ്ങിയത്. മത്സരത്തിന്റെ ആദ്യ പകുതിയുടെ അധിക സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി നേടിയ അക്രോബാറ്റിക് ഗോളിനാണ് ഇന്ത്യ മുന്നിലെത്തിയത്. കോർണർ കിക്കിൽ നിന്നും ലഭിച്ച അവസരത്തിലാണ് ഛേത്രിയുടെ ഇന്റർ നാഷണൽ കരിയറിലെ 92ആം ഗോൾ . തങ്ങളേക്കാൾ ശക്തരായ കുവൈറ്റിനെതിരെ അക്രമണത്തിന് […]

Sports

ഏകദിന ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു; ഉദ്ഘാടന മത്സരം ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിൽ

ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൻ്റെ മത്സരക്രമം പ്രഖ്യാപിച്ചു. ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിൽ ഒക്ടോബർ അഞ്ച് വ്യാഴാഴ്ചയാണ് ഉദ്ഘാടന മത്സരം. അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ എട്ടിനു നടക്കും. ഓസ്ട്രേലിയക്കെതിരെ ചെന്നൈ എം ചിദംബരം സ്റ്റേഡിയത്തിലാണ് ഈ മത്സരം. പാകിസ്താനെതിരായ നിർണായക മത്സരം ഒക്ടോബർ 15ന് അഹ്‌മദാബാദിലാണ്. മുംബൈയിലും കൊൽക്കത്തയിലുമാണ് സെമിഫൈനൽ മത്സരങ്ങൾ. നവംബർ 15, 16 തീയതികളിലാവും സെമിഫൈനലുകൾ. അഹ്‌മദാബാദിൽ നവംബർ 19ന് ഫൈനൽ മത്സരം നടക്കും. […]

Sports

ശ്രേയാസ് അയ്യർ ഇതുവരെ മാച്ച് ഫിറ്റായിട്ടില്ല; ഏഷ്യാ കപ്പിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്

ശ്രേയാസ് അയ്യർ ഏഷ്യാ കപ്പിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. പരുക്കേറ്റ് പുറത്തിരിക്കുന്ന ശ്രേയാസ് ഏഷ്യാ കപ്പിലൂടെ തിരികെയെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, താരം ഇതുവരെ മാച്ച് ഫിറ്റായിട്ടില്ലെന്നും ഏഷ്യാ കപ്പിൽ കളിക്കാൻ സാധ്യതയില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വരുന്ന ഓഗസ്റ്റ് – സെപ്തംബർ മാസങ്ങളിലായാണ് ഏഷ്യാ കപ്പ്. ഇക്കഴിഞ്ഞ ഏപ്രിലിൽ ശ്രേയാസ് ലണ്ടനിൽ വച്ച് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഈ മാസം ജൂലായ് – ഓഗസ്റ്റ് മാസങ്ങളിലായി നടക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമിൽ താരം ഉൾപ്പെട്ടിട്ടില്ല. ഒരിടവേളയ്ക്ക് […]

Sports

ജർമൻ മധ്യനിര താരം ഇല്‍കായ് ഗുണ്ടോഗന്‍ ഇനി ബാഴ്‌സലോണക്ക് വേണ്ടി ബൂട്ടണിയും

ജർമൻ മധ്യനിര താരം ഇല്‍കായ് ഗുണ്ടോഗനെ ഫ്രീ ട്രാൻസ്ഫറിലൂടെ സ്വന്തമാക്കി എഫ്‌സി ബാഴ്സലോണ. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയെ ട്രെബിൾ കിരീടനേട്ടത്തിലെത്തിച്ചതിന് പിന്നിൽ ഗുണ്ടോയുടെയും നിർണായകമായ പങ്കുണ്ട്. സിറ്റിയുമായുള്ള കരാർ ഈ വർഷം അവസാനിച്ചിരുന്നു. തുടർന്ന്, കരാർ പുതുക്കേണ്ടെന്ന തീരുമാനത്തിൽ താരമെത്തുകയും ബാഴ്സലോണയുമായി കരാർ ഒപ്പിടുകയും ചെയ്തു. രണ്ടു വർഷത്തെ കരാറിലാണ് ഗുണ്ടോഗന്‍ ബാഴ്സക്കായി പന്ത് തട്ടുക. 400 മില്യൺ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്. ക്ലബ്ബുമായി ചർച്ചകൾ നടത്തിയിരുന്ന ലയണൽ മെസ്സി അമേരിക്കൻ ക്ലബ് ഇന്റർ […]

Cricket

സർഫറാസിനെ ടീമിലെടുക്കാത്തതിനു കാരണം ശരീരഭാരവും ഫീൽഡിലെ പെരുമാറ്റവുമെന്ന് റിപ്പോർട്ട്

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാനെ പരിഗണിക്കാതിരുന്നത് എന്തുകൊണ്ടെന്നറിയിച്ച് ബിസിസിഐ. കളിയല്ല, മറ്റ് ചില കാര്യങ്ങളാണ് ഇതിനു പിന്നിലെന്ന് ഒരു ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സർഫറാസ് ഖാൻ ശരീരഭാരം കുറയ്ക്കണമെന്ന് ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. സർഫറാസ് വീണ്ടും വീണ്ടും അവഗണിക്കപ്പെടുന്നതിന് പിന്നിലെ കാരണം ക്രിക്കറ്റ് മാത്രമല്ല. തുടർച്ചയായ സീസണുകളിൽ 900-ലധികം റൺസ് നേടിയ ഒരു കളിക്കാരനെ പരിഗണിക്കാത്ത സെലക്ടർമാർ […]

Cricket

ഇന്ത്യൻ ടീമിൽ തിരിച്ചെത്തി സഞ്ജു; വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിൽ കളിക്കും

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ്-ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഒരിടവേളയ്ക്ക് ശേഷം മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ഏകദിന ടീമിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 27 ന് ആരംഭിക്കുന്ന പരമ്പരയിൽ റുതുരാജ് ഗെയ്‌ക്‌വാദും മുകേഷ് കുമാറും ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ ന്യൂസിലൻഡിനെതിരായ ഏകദിനത്തിൽ കളിച്ചതിന് ശേഷം ഇതാദ്യമായാണ് സഞ്ജു ടീമിൽ ഇടംപിടിക്കുന്നത്. ഈ മത്സരത്തിൽ 38 പന്തിൽ 36 റൺസാണ് സഞ്ജു സാംസൺ നേടിയത്. ഈ വര്‍ഷം […]

Football

കാൽപ്പന്തിന്റെ ഉയിര്; ഫുട്ബോൾ മിശിഹായ്ക്ക് ഇന്ന് 36-ാം പിറന്നാൾ

ഫുട്ബോള്‍ ഇതിഹാസം ലയണൽ മെസിക്ക് ഇന്ന് മുപ്പത്തിയാറം പിറന്നാള്‍. ലോകകപ്പിൽ മുത്തമിട്ടശേഷമുള്ള ആദ്യ ജന്മദിനമാണ് മെസിടയുടേത്. ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഫുട്ബോൾ ലോകം നൽകിയ പേരാണ് ലയണൽ മെസിയെന്ന ആരാധകരുടെ സ്വന്തം മിശിഹ. ഫുട്ബോള്‍ ജീവിതം അവസാനിച്ചു എന്ന് കരുതിയിടത്തുനിന്ന് ഉയിര്‍ത്തെഴുന്നേറ്റ് കൊണ്ട് അർജന്റീനയെന്ന രാജ്യത്തിന് ലോകകിരീടം നേടികൊടുത്ത ഇതിഹാസ താരമാണ് ലയണൽ മെസി. ഇതിഹാസമെന്ന് വിളിക്കപ്പെടുമ്പോഴും ഒരു രാജ്യാന്തരകീരീടം പോലും സ്വന്തം പേരിലില്ലാത്തതിന് കേട്ട പഴികൾക്ക് മെസി മറുപടി പറഞ്ഞത് ഖത്തർ വേദിയായ 2022 ലെ ലോക‍കപ്പ് കിരീടം […]

Cricket

ഇന്ത്യൻ ടീമിൽ തിരിച്ചെത്തി സഞ്ജു; വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിൽ കളിക്കും

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ്-ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഒരിടവേളയ്ക്ക് ശേഷം മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ഏകദിന ടീമിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 27 ന് ആരംഭിക്കുന്ന പരമ്പരയിൽ റുതുരാജ് ഗെയ്‌ക്‌വാദും മുകേഷ് കുമാറും ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ ന്യൂസിലൻഡിനെതിരായ ഏകദിനത്തിൽ കളിച്ചതിന് ശേഷം ഇതാദ്യമായാണ് സഞ്ജു ടീമിൽ ഇടംപിടിക്കുന്നത്. ഈ മത്സരത്തിൽ 38 പന്തിൽ 36 റൺസാണ് സഞ്ജു സാംസൺ നേടിയത്. ഈ വര്‍ഷം […]