Football Sports

പരുക്കിന്റെ പിടിയിൽ നെയ്മർ; കോപ്പ അമേരിക്ക നഷ്ടമാകും

ബ്രസീൽ സൂപ്പർ താരം നെയ്മര്‍ക്ക് വീണ്ടും പരുക്ക്. 2024 ജൂണിൽ നടക്കുന്ന കോപ്പ അമേരിക്ക നഷ്ടമാകും. താരത്തിന്റെ പരുക്ക് ഉടൻ ഭേദമാകില്ലെന്ന് ഡോക്ടർ അറിയിച്ചു. 2024 ഓഗസ്റ്റിൽ മാത്രമേ നെയ്‌മർ കായികക്ഷമത വീണ്ടെക്കൂവെന്ന് ഡോക്ടർ അറിയിച്ചു. കഴിഞ്ഞ മാസമാണ് ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ യുറഗ്വായ്ക്ക് എതിരായ മത്സരത്തിനിടെ താരത്തിന്റെ കാല്‍മുട്ടിന് പരുക്കേല്‍ക്കുകയായിരുന്നു.ആദ്യ പകുതിയില്‍ ഒരു ടാക്കിളിനിടെ താരത്തിന്റെ കാല്‍ തിരിഞ്ഞുപോകുകയായിരുന്നു. ഒടുവില്‍ സ്‌ട്രെക്ചറിലാണ് നെയ്മറെ പുറത്തേക്ക് കൊണ്ടുപോയത്.മത്സരത്തില്‍ ബ്രസീല്‍ 2-0ന് പരാജയപ്പെട്ടിരുന്നു. നെയ്മറിനേറ്റ പരുക്ക് ഇന്ത്യന്‍ ആരാധകര്‍ക്ക് […]

Cricket Sports

രണ്ടാം ഏകദിനത്തിൽ കളി കൈവിട്ട് ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്ക് 8 വിക്കറ്റ് വിജയം

ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ ഇന്ത്യയ്ക്ക് രണ്ടാം ഏകദിനത്തിൽ തോൽവി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 46.2 ഓവറിൽ 211 റൺസിന് ആൾ ഔട്ടായി. ഇന്ത്യൻ നിരയിൽ സായി സുദർശനും ക്യാപ്റ്റൻ കെഎൽ രാഹുലും ഹാഫ് സെഞ്ച്വറി നേടി. മറ്റാർക്കും കാര്യമായി തിളങ്ങാനായില്ല.ആദ്യ മത്സരത്തിൽ ബാറ്റ് ചെയ്യാൻ അവസരം കിട്ടാതിരുന്ന മലയാളി താരം സഞ്ജു സാംസണ് ഇത്തവണ അവസരം കിട്ടിയെങ്കിലും 12 റൺസെടുത്ത് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 42.3 ഓവറിൽ ലക്ഷ്യം കണ്ടു. […]

Cricket Sports

ബൗളര്‍മാര്‍ക്ക് അനുകൂലമായി പുതിയ നിയമം; ഐ.പി.എല്ലിൽ നിർണായക മാറ്റത്തിനൊരുങ്ങി ബി.സി.സി.ഐ

ഇന്ത്യൻ പ്രീമിയർ ലീഗ് നിയമത്തിൽ നിർണായക മാറ്റത്തിനൊരുങ്ങി ബിസിസിഐ. വരുന്ന സീസൺ മുതലാണ് മാറ്റം വരുക. ഒരോവറിൽ ബൗളർക്ക് രണ്ട് ബൗൺസർ അനുവദിക്കുന്നതാണ് പുതിയ നിയമം. ഈയിടെ അവസാനിച്ച സെയ്ദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇത് വിജയകരമായി പരീക്ഷിച്ചിരുന്നു. ഐ.പി.എല്ലിലും ഇത് നടപ്പാക്കാൻ തീരുമാനിച്ചതായും 2024 സീസണിൽ പുതിയ നിയമം നിലവിൽ വരുമെന്നുമാണ് റിപ്പോർട്ട്. പുതിയ നിയമം മത്സരം കൂടുതൽ ആവേശകരമാക്കുമെന്നും ഡെത്ത് ഓവറുകളിൽ ബാറ്റർമാരെ കുഴക്കാൻ ബൗളർമാർക്ക് ഇത് കൂടുതൽ ഗുണം ചെയ്യുമെന്നുമാണ് […]

Cricket Sports

ഐപിഎൽ താരലേലം; 6.80 കോടിക്ക് ട്രാവിസ് ഹെഡിനെ സ്വന്തമാക്കി ഹൈദരാബാദ്, റൊവ്മാന്‍ പവലിനെ 7.40 കോടിക്ക് സ്വന്തമാക്കി രാജസ്ഥാന്‍

ഐപിഎല്‍ താരലേലത്തില്‍ ലോകകപ്പിലെ ഓസ്‌ട്രേലിയൻ സൂപ്പർ താരം ട്രാവിസ് ഹെഡിനെ സ്വന്തമാക്കി സൺ റൈസേഴ്‌സ് ഹൈദരാബാദ്. 6.80 കോടി രൂപയ്ക്കാണ് ട്രാവിസ് ഹെഡിനെ ഹൈദരാബാദ് സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസ് താരം റൊവ്മാന്‍ പവലിനെ 7.40 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. (IPL Auction 2024 Live Updates) ന്യൂസീലൻഡ് സൂപ്പർ ഓൾ റൗണ്ടർ രച്ചിൻ രവീന്ദ്രയെ ചെന്നൈ സ്വന്തമാക്കി. 1.80 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയൻ താരം പാറ്റ് കമ്മീൻസ് ഹൈദരാബാദിൽ. സ്വന്തമാക്കിയത് റെക്കോഡ് തുകയ്ക്കാണ്. 20 […]

Cricket Sports

333 താരങ്ങള്‍, എട്ട് മലയാളികള്‍; ഐപിഎല്‍ മിനി ലേലം ഇന്ന് ദുബായില്‍

2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള താരലേലം ഇന്ന് ദുബായില്‍ നടക്കും. ദുബായിലെ കൊക്കകോള അരീനയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരുമണിക്ക് ലേലം തുടങ്ങും. ആദ്യമായാണ് ഐ.പി.എല്‍. ലേലം ഇന്ത്യക്കുപുറത്ത് നടക്കുന്നത്. ഇക്കുറി മിനി ലേലമാണെങ്കിലും ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, ഏകദിന ലോകകപ്പ് ഫൈനലിലെ താരം ട്രാവിസ് ഹെഡ്, ന്യൂസീലന്‍ഡ് ഓപ്പണര്‍ രചിന്‍ രവീന്ദ്ര, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശാര്‍ദൂല്‍ ഠാക്കൂര്‍, പേസ് ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍ തുടങ്ങിയ ശ്രദ്ധേയപേരുകള്‍ ലേലത്തിനുണ്ട്. […]

Football Sports

ഖത്തറിന്റെ മണ്ണിൽ മെസിയുടെ ഇതിഹാസ പൂർണതയ്ക്ക് ഒരാണ്ട്..

ഇതിഹാസപൂർണതയ്ക്ക് ലോകകപ്പിന്റെ മേമ്പൊടി വേണമെന്ന് വാശി പിടിക്കുന്നവർക്ക് മറുപടിയായി ഖത്തറിൽ മെസിയുടെ കിരീടധാരണത്തിന് ഇന്ന് ഒരാണ്ട്. ലുസൈൽ സ്റ്റേഡിയത്തിലെ ആർത്തിരമ്പിയ നീലക്കടലാരവത്തിന് മുന്നിൽ കരുത്തരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ലോക ഫുട്‌ബോളിന്റെ സിംഹാസനത്തിലേക്ക് അർജന്റീനയുടെ സ്ഥാനാരോഹണം. വിമർശകരുടെ വായടപ്പിച്ച് നൂറ്റാണ്ടിന്റെ ലോകകപ്പ് സമ്മാനിച്ച് ഖത്തറും ആഘോഷമാക്കുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനൽ മത്സരത്തിനാണ് ആരാധകർ സാക്ഷിയായത്. 36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലോകമെങ്ങുമുള്ള അർജന്റൈൻ ആരാധകർ കാത്തുകാത്തിരുന്ന നിമിഷമായിരുന്നുവത്. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ കലാശപ്പോരാട്ടം. ലയണൽ മെസിയുടെ […]

Cricket Sports

അർഷ്ദീപിന് അഞ്ച് വിക്കറ്റ്, അരങ്ങേറ്റത്തിൽ ഫിഫ്റ്റിയടിച്ച് സായ് സുദർശൻ; ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി ഇന്ത്യ

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ആധികാരിക ജയം. 8 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 116 റൺസിനൊതുക്കിയ ഇന്ത്യ 16.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ബൗളിംഗിൽ അർഷ്ദീപ് സിംഗ് അഞ്ചും ആവേശ് ഖാൻ നാലും വിക്കറ്റ് വീഴ്ത്തിയപ്പോൾ ബാറ്റിംഗിൽ ശ്രേയാസ് അയ്യരും സായ് സുദർശനും ഫിഫ്റ്റി നേടി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ പേസർമാർ തകർത്തെറിഞ്ഞു. മുകേഷ് കുമാർ തല്ലുവാങ്ങിയെങ്കിലും ആദ്യ നാല് വിക്കറ്റ് വീഴ്ത്തിയ […]

Cricket Sports

പേസ് കൊടുങ്കാറ്റിൽ തകർന്ന് ദക്ഷിണാഫ്രിക്ക; ഇന്ത്യക്ക് 117 റൺസ് വിജയലക്ഷ്യം

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 27.3 ഓവറിൽ എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേട്ടവുമായി അര്‍ഷ്ദീപ് സിങും നാല് വിക്കറ്റുകൾ നേടി ആവേശ് ഖാനും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്.ബാറ്റിംഗ് പിച്ചെന്ന് കരുതിയ വാണ്ടറേഴ്സില്‍ ഇന്ത്യന്‍ പേസര്‍മാരുടെ ആക്രമണമാണ് തുടക്കത്തിലെ കണ്ടത്. രണ്ടാം ഓവറിലെ നാലും അഞ്ചും പന്തുകളില്‍ റീസാ ഹെന്‍ഡ്രിക്സിനെയും റാസി വാൻഡര്‍ ദസനെയും പൂജ്യരായി മടക്കിയ അര്‍ഷ്ദീപ് സിങാണ് ആദ്യ പ്രഹരമേൽപ്പിച്ചത്. 28 റണ്ണുമായി […]

Cricket Sports

500 ടെസ്റ്റ് വിക്കറ്റുകൾ; ചരിത്ര നേട്ടം സ്വന്തമാക്കി നഥാന്‍ ലിയോണ്‍

500 ടെസ്റ്റ് വിക്കറ്റുകളില്‍ എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഓസീസ് താരം നഥാന്‍ ലിയോണ്‍. ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍, അനില്‍ കുംബ്ലെ എന്നീ മൂന്ന് സ്പിന്നര്‍മാരടക്കം ഏഴ് ബൗളര്‍മാര്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ഈ നേട്ടത്തിലെത്തുന്ന നാലാമത് സ്പിന്നറാണ് നഥാന്‍ ലിയോണ്‍.500 ടെസ്റ്റ് വിക്കറ്റുകൾ തികയ്ക്കുന്ന എട്ടാമത്തെ ബോളറും മൂന്നാമത്തെ ഓസ്‌ട്രേലിയക്കാരനുമായി മാറിയിരിക്കുകയാണ് താരം. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ പാകിസ്താന്റെ ഫഹീം അഷ്‌റഫിനെ പുറത്താക്കിയാണ് ഓസ്‌ട്രേലിയൻ ഓഫ് സ്പിന്നർ നേട്ടം സ്വന്തമാക്കിയത്. എന്നാൽ […]

Cricket

ഇന്ത്യൻ ടീമിൽ ഇനിയാർക്കും ആ ജേഴ്സി ഇല്ല, സച്ചിന് പിന്നാലെ ധോണിയുടെ ഏഴാം നമ്പർ ജേഴ്സിയും ബിസിസിഐ പിന്‍വലിച്ചു

ഇന്ത്യന്‍ ടീം അംഗങ്ങളോട് പ്രത്യേകിച്ച് പുതുമുഖ താരങ്ങളോട് ഏഴാം നമ്പര്‍ ജേഴ്സി ഇനി തെരഞ്ഞെടുക്കരുതെന്ന കാര്യം ബിസിസിഐ അറിയിച്ചുവെന്നാണ് സൂചന. ഇന്ത്യന്‍ ക്രിക്കറ്റിന് ധോണി നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ബിസിസിഐയുടെ തീരുമാനം. മുംബൈ: എം എസ് ധോണിയുടെ വിഖ്യാതമായ ഏഴാം നമ്പര്‍ ജേഴ്സി പിന്‍വലിക്കാനൊരുങ്ങി ബിസിസിഐ. ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ സമ്മാനിച്ച നായകനോടുള്ള ആദര സൂചകമായാണ് ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്സിക്ക് ബിസിസിഐ വിരമിക്കല്‍ പ്രഖ്യാപിക്കുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പത്താം […]