Sports

ലിവര്‍പൂള്‍ വനിതാ ടീമിന് പുതിയ ക്യാപ്റ്റന്‍

ലിവര്‍പൂള്‍ വനിതാ ടീമിന്റെ പുതിയ ക്യാപ്റ്റനായി ലിയാണ്ട്ര ലിറ്റിലിനെ തിരഞ്ഞെടുത്തു. 33കാരിയായ ലിയാണ്ട്രെ ഫയെ ലിറ്റില്‍ ഈ സീസണിലാണ് ലിവര്‍പൂളില്‍ എത്തിയത്. ലിവര്‍പൂളിന്റെ മുന്‍ ക്യാപ്റ്റന്‍ അടക്കം ടീമിലെ സീനിയര്‍ താരങ്ങളില്‍ പലരെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വനിതാ ടീം സ്വന്തമാക്കിയതാണ് ക്ലബ് പുതിയ ക്യാപ്റ്റനെ തേടാന്‍ കാരണം. ഡൊങ്കാസ്റ്റര്‍ റോവേഴ്സിന്റെ താരവും ക്യാപ്റ്റനുമായിരുന്നു ലിറ്റില്‍ ഇതുവരെ. അവസാബ അഞ്ചു സീസണുകളിലും ഡൊങ്കാസ്റ്ററിന്റെ താരമായിരുന്നു ലിറ്റില്‍. മുമ്ബ് ലിങ്കണ്‍ ലേഡീസിനു വേണ്ടിയും കളിച്ചിട്ടുണ്ട്.

Sports

ഏഷ്യന്‍ ഗെയിംസ്; കോലി ഒന്നുമല്ല, യോ യോ ടെസ്റ്റില്‍ ക്രിക്കറ്റ് താരത്തെ തോല്‍പ്പിച്ച്‌ സര്‍ദാര്‍ സിങ്

ദില്ലി: ശാരീരിക ക്ഷമതയില്‍ ക്രിക്കറ്റ് ലോകത്തെതന്നെ മുന്‍നിരയില്‍ നില്‍ക്കുന്ന താരമാണ് ഇന്ത്യയുടെ വിരാട് കോലി. എന്നാല്‍, കോലിയുടെ ശാരീരിക ക്ഷമതയെപോലും തോല്‍പ്പിച്ചിരിക്കുകയാണ് വെറ്ററന്‍ ഹോക്കിതാരം ദര്‍ദാര്‍ സിങ്. മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനായ സര്‍ദാര്‍ സിങ് ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായാണ് യോ യോ ടെസ്റ്റ് നടത്തിയത്. വിരാട് കോലിയുടെ യോ യോ ടെസ്റ്റ് സ്കോര്‍ 19 ആണ്. എന്നാല്‍, 21.4 ആണ് സര്‍ദാര്‍ സിങ്ങിന്റെ സ്കോര്‍. ഇന്ത്യന്‍ ടീം അംഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് കോലി. Read More »

Sports

ജര്‍മ്മന്‍ യുവതാരത്തെ സ്വന്തമാക്കി പിഎസ്ജി

ജര്‍മ്മന്‍ യുവ താരത്തെ സ്വന്തമാക്കി ഫ്രഞ്ച് ചാമ്ബ്യന്മാരായ പിഎസ്ജി. ബുണ്ടസ് ലീഗ ക്ലബായ ഷാല്‍കെയുടെ യുവതാരം തിലോ കെഹ്രേറെയാണ് പിഎസ്ജി സ്വന്തമാക്കിയത്. 37 മില്യണ്‍ യൂറോയ്ക്കാണ് ഈ പ്രതിരോധ താരത്തെ പാരീസിലേക്ക് എത്തിക്കുന്നത്. 21 കാരനായ തിലോ കെഹ്രേര്‍ അഞ്ചു വര്‍ഷത്തെ കരാറിലാണ് ജര്‍മ്മനി വിടുന്നത്.

Sports

ആഴ്സണലിന്റെ രണ്ട് താരങ്ങള്‍ക്ക് പരിക്ക്, ആഴ്ചകള്‍ നഷ്ടമാകും

ആഴ്സണലിന് സീസണ്‍ തുടക്കത്തില്‍ തന്നെ തിരിച്ചടി. രണ്ട് താരങ്ങളുടെ പരിക്കാണ് ഇപ്പോള്‍ ആഴ്സണലിന് പ്രശ്നമായിരിക്കുന്നത്. ഐന്‍സ്ലി മൈറ്റ്ലാന്റ് നൈല്‍സും ജെങ്കിന്‍സണുമാണ് പരിക്കിന്റെ പിടിയിലായത്. ഇരു താരങ്ങളും ഏഴു ആഴ്ചയെങ്കിലും പുറത്തിരിക്കേണ്ടി വരുമെന്ന് ആഴ്സണല്‍ മെഡിക്കല്‍ ടീം അറിയിച്ചു. ലീഗിലെ ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ സ്റ്റാര്‍ട്ട് ചെയ്ത താരമായിരുന്നു നൈല്‍സ്. ആ മത്സരത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്. ആഴ്സണലിന്റെ മാച്ച്‌ സ്ക്വാഡിലെ സ്ഥിര സാന്നിദ്ധ്യമല്ല എങ്കിലും ജെങ്കിന്‍സന്റെ പരിക്കും ആഴ്സണലിന് തിരിച്ചടിയാണ്.

Sports

റൊണാള്‍ഡോ പോയത്കൊണ്ട് റയല്‍ മാഡ്രിഡ് ജയിക്കുന്നത് അവസാനിക്കില്ല : റാമോസ്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടുപോയത് കൊണ്ട് റയല്‍ മാഡ്രിഡ് ജയിക്കുന്നത് അവസാനിക്കില്ലെന്ന് റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ്. യുവേഫ സൂപ്പര്‍ കപ്പില്‍ അത്ലറ്റികോ മാഡ്രിഡിനെ നേരിടാനിരിക്കെയാണ് റാമോസിന്റെ പ്രസ്താവന. റൊണാള്‍ഡോ പോലെയൊരു താരത്തിന്റെ ടീമില്‍ നിന്നുള്ള പടിയിറക്കം ടീമിനെ ദുര്‍ബലപ്പെടുത്തുമെങ്കിലും മുന്‍ കാലത്തും ഇത് പോലെയുള്ള താരങ്ങള്‍ ടീം വിട്ടു പോയിട്ടും റയല്‍ മാഡ്രിഡ് ജയിക്കുന്നത് നിര്‍ത്തിയിട്ടില്ലെന്നും റാമോസ് പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസിലേക്കുള്ള ട്രാന്‍സ്ഫര്‍ താരത്തിനും റയല്‍ മാഡ്രിഡിനും നല്ലത് വരുത്തുമെന്നാണ് തന്റെ Read More »

Sports

ചാമ്ബ്യന്‍സ് ലീഗിന് പുതിയ ബോള്‍

ചാമ്ബ്യന്‍സ് ലീഗ് 2018-19 സീസണായുള്ള പുതിയ ബോള്‍ തീരുമാനം ആയി. നീല നിറത്തിലുള്ള പന്താകും ഇത്തവണ ചാമ്ബ്യന്‍സ് ലീഗിന് ഉപയോഗിക്കുക. അഡിഡാസാണ് പന്ത് ഒരുക്കുന്നത്‌. ഫൈനലിനായി ഓറഞ്ച് നിറത്തിലുള്ള പന്ത് ഉപയോഗിക്കാനും സാധ്യതയുണ്ട്. ചാമ്ബ്യന്‍സ് ലീഗിന്റെ മൂന്നാം റൗണ്ട് യോഗ്യത മത്സരങ്ങള്‍ ഇന്നലെ ആണ് കഴിഞ്ഞത്. ഓഗസ്റ്റ് 30നാണ് ചാമ്ബ്യന്‍സ് ലീഗിന്റെ ഈ സീസണില്‍ ഗ്രൂപ്പ് തിരഞ്ഞെടുക്കാനുള്ള ഡ്രോ നടക്കുന്നത്.

Sports

റിച്ചാര്‍ലിസന്റെ പരിക്ക് പ്രശ്നമല്ല, ശനിയാഴ്ച കളിക്കും

എവര്‍ട്ടന്റെ യുവതാരം റിച്ചാര്‍ലിസന്റെ പരിക്ക് പേടിക്കാനുള്ളതല്ല എന്ന് എവര്‍ട്ടണ്‍ മെഡിക്കല്‍ ടീം അറിയിച്ചു. ലീഗിലെ ആദ്യ മത്സരത്തില്‍ വോള്‍വ്സിനെ നേരിടുമ്ബോള്‍ രണ്ടാം പകുതിയില്‍ റിച്ചാര്‍ലിസണ് പരിക്കേറ്റ് കളം വിടേണ്ടി വന്നിരുന്നു. എന്നാല്‍ പരിക്ക് സാരമുള്ളതല്ല എന്നും. ആ പരിക്കില്‍ നിന്ന് താരം തിരിച്ചെത്തി എന്നും ടീം അറിയിച്ചു. ഈ സീസണില്‍ മാര്‍കോ സില്‍വ ടീമിലെത്തിച്ച റിച്ചാര്‍ലിസണ്‍ ആദ്യ മത്സരത്തില്‍ തന്നെ എവര്‍ട്ടണായി ഇരട്ട ഗോളുകള്‍ നേടിയിരുന്നു. മത്സരം 2-2 എന്ന സമനിലയില്‍ അവസാനിച്ചിരുന്നു. ശനിയാഴ്ച സതാമ്ബ്ടണെതിരെ ആണ് Read More »

Sports

രൂപേര്‍ട് നോങ്റം ഇനി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍

മേഘാലയ താരം നോങ്റമ്നിനെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ എ ടി കെ കൊല്‍ക്കത്തയുടെ താരമായിരുന്നു നോങ്റം. കഴിഞ്ഞ ഡ്രാഫ്റ്റില്‍ 12.5 ലക്ഷം രൂപയ്ക്കായിരുന്നു നോങ്റം കൊല്‍ക്കത്തയില്‍ എത്തിയത്. മുന്‍ സീസണില്‍ ഡല്‍ഹി ഡൈനാമോസിനു വേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട്. മിഡ്ഫീല്‍ഡറായ നോങ്റം ഷില്ലോങ് ലജോങിനു വേണ്ടിയും കളിച്ചിട്ടുണ്ട്. 21കാരനായ താരം ഐ എസ് എല്ലില്‍ ഇതുവരെ 20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. https://support.twitter.com/articles/20175256

Sports

പര്യടനം വിജയത്തോടെ അവസാനിപ്പിക്കുവാന്‍ ആതിഥേയരും സന്ദര്‍ശകരും

ടെസ്റ്റ് പരമ്ബരയില്‍ തകര്‍ന്നടിഞ്ഞുവെങ്കിലും ദക്ഷിണാഫ്രിക്ക ഏകദിന പരമ്ബരയില്‍ ശ്രീലങ്കയ്ക്ക് തിരിച്ചടി നല്‍കിയാണ് മികച്ച തിരിച്ചുവരവ് നടത്തിയത്. ഫാഫ് ഡു പ്ലെസി പരിക്കേറ്റ് പുറത്തായ ശേഷം അവസാന രണ്ട് ഏകദിനങ്ങളിലും ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടുവെങ്കിലും അതിനു മുമ്ബ് തന്നെ പരമ്ബര ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിരുന്നു. നാലാം ഏകദിനം നേരിയ വ്യത്യാസത്തിനാണ് നഷ്ടമായതെങ്കില്‍ അഞ്ചാം ഏകദിനത്തില്‍ കൂറ്റന്‍ ജയം ശ്രീലങ്ക നേടി തങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തുകയായിരുന്നു. പരമ്ബര 3-2നെന്ന നേരിയ മാര്‍ജിനില്‍ നഷ്ടപ്പെടുത്തിയെന്ന സ്റ്റാറ്റ്സ് ലങ്കന്‍ ടീമിനു മാനസികമായി മുന്‍തൂക്കും നല്‍കുവാന്‍ സഹായിക്കും. Read More »

Sports

ഏഷ്യ കപ്പ് 2018, പുതിയ സ്പോണ്‍സര്‍മാര്‍

ഏഷ്യ കപ്പ് 2018നു പുതിയ ടൈറ്റില്‍ സ്പോണ്‍സര്‍മാര്‍. സെപ്റ്റംബര്‍ 15നു ദുബായിയില്‍ ആരംഭിക്കുന്ന 2018 പതിപ്പിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍മാരായി യൂണിമണി രംഗത്തെത്തുകയായിരുന്നു. മുമ്ബ് യുഎഇ എക്സ്ചേഞ്ച് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മണി എക്സ്ചേഞ്ച് സ്ഥാപനമാണ് യൂണിമണി. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്കൊപ്പം യോഗ്യത നേടിയെത്തുന്നൊരു ടീമും കൂടി ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും. ഇന്ത്യയാണ് നിലവിലെ ചാമ്ബ്യന്മാര്‍. എന്നാല്‍ ഇന്ത്യ സെപ്റ്റംബര്‍ 11 വരെ ഇംഗ്ലണ്ട് പര്യടനത്തിലാണെന്നതിനാല്‍ ഗ്രൂപ്പ് ബി ടീമുകളായ ബംഗ്ലാദേശും ശ്രീലങ്കയുമാവും ഉദ്ഘാടന മത്സരം Read More »