Social Media

ആദ്യ ട്വീറ്റ് ലേലത്തില്‍ വെച്ച് ട്വിറ്റര്‍ സി.ഇ.ഒ; 15 വര്‍ഷം പഴക്കുള്ള ട്വീറ്റിന് ലേലത്തുക 14.63 ലക്ഷം

ലോകപ്രശസ്ത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററില്‍ തന്‍റെ ആദ്യ ട്വീറ്റ് ലേലത്തില്‍ വെച്ച് ട്വിറ്റര്‍ സി.ഇ.ഒ ജാക്ക്​ ഡോർസി. 2006 മാര്‍ച്ച് 22 നാണ് ഡോര്‍സി ട്വിറ്റര്‍ ആദ്യ പോസ്റ്റിട്ടത്. ‘just setting up my twttr’എന്ന് മാത്രമായിരുന്നു പോസ്റ്റ്. കഴിഞ്ഞ വെള്ളിയാണ് ഡോര്‍സി ട്വീറ്റുകളുടെ മാർക്കറ്റ്​ പ്ലേയ്​സിന്‍റെ ലിങ്കടക്കം ലേലത്തിന് വെച്ചത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം 88,888.88 ഡോളർ വരെ ഓഫറായി അദ്ദേഹത്തിന് ലഭിച്ചു. ശനിയാഴ്​ച്ചയോടെ ഓഫർ രണ്ട്​ മില്യൺ ഡോളറായി ഉയര്‍ന്നു. ഇന്ത്യന്‍ രൂപയില്‍ […]

Europe India Kerala Pravasi Social Media Switzerland UK

മതേതര,ഐശ്വര്യ കേരള സൃഷ്ടിക്കായി യുഡിഫ് യൂറോപ്പിന്റെ ഇലക്ഷൻ പ്രചരണോൽഘാടനം മാർച്ച് ആറിന് …സമുന്നത നേതാക്കൾ പങ്കെടുക്കുന്നു ..

നിർണ്ണായകമായ കേരളാ നിയമസഭാ ഇലക്ഷനുവേണ്ടി സോഷ്യൽ മീഡിയയിലൂടെയുള്ള പരാമാവധി പ്രചാരണത്തിനായി യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലെയും കോൺഗ്രസ് പ്രവാസ സംഘടനകളായ ഒഐസിസി യുടെയും ,ഐഒസി കേരളാ ചാപ്റ്ററിന്റെയും ,കെഎംസിസി യുടെയും യുഡിഫിലെ മറ്റു ഘടകകഷികളുടെ പ്രവാസ സംഘടനകളും ഒത്തു ചേർന്ന് ഈ വരുന്ന ശനിയാഴ്ച മാർച്ച് ആറിന് സൂം മീറ്റിങ്ങുവഴി ഇലക്ഷൻ പ്രചാരണത്തിന്റെ യൂറോപ്പിലെ ഔപചാരികമായി പ്രചാരണോൽഘാടനം കേരളത്തിലെ സമുന്നതരായ നേതാക്കളുടെ സാന്നിധ്യത്തിൽ നടത്തുകയാണ് . ഭരണത്തിന്റെ മറവിൽ നാടിനെ കുട്ടിച്ചോറാക്കി വർഗ്ഗീയത കൊണ്ട് ഭിന്നത ഉണ്ടാക്കിയ ഇടത് […]

India Social Media

“നിങ്ങളൊരു ട്രില്യൺ ഡോളർ കമ്പനിയാകാം. പക്ഷെ… ” വാട്സ്ആപ്പിനോട് സുപ്രീംകോടതി

വാട്സ്ആപ്പിന്റെ പുതിയ സേവന നിബന്ധനകളിൽ സ്റ്റേ ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ തങ്ങൾക്ക് ഇടപെടേണ്ടി വരുമെന്ന് വാട്സ്ആപ്പിനോടും ഫേസ്ബുക്കിനോടും സുപ്രീംകോടതി. വാട്സ്ആപ്പിന്റെ പുതിയ സേവന നിബന്ധനകളിൽ വാട്സ്ആപ്പിനും ഫേസ്ബുക്കിനും കേന്ദ്ര സർക്കാരിനും കോടതി നോട്ടീസയച്ചു. വാട്സ്ആപ്പിന്റെ സേവനനിബന്ധനകൾ കഴിഞ്ഞ മാസം പുതുക്കിയിരുന്നു. ഇത് പ്രകാരം ഉപയോക്താക്കൾ തങ്ങളുടെ ബിസിനസ് സംഭാഷണങ്ങളുടെ വിവരം ഫേസ്ബുക്കുമായി പങ്കുവെക്കുമെന്ന നിർദേശം അംഗീകരിച്ചാൽ മാത്രമേ ആപ്പ് തുടർന്ന് ഉപയോഗിക്കാൻ കഴിയുമായിരുന്നുള്ളൂ. “നിങ്ങളൊരു ട്രില്യൺ ഡോളർ കമ്പനിയാകാം. […]

India Social Media

‘ബിരിയാണി കഴിച്ചാല്‍ ജിഹാദി, തലപ്പാവ് ധരിച്ചാല്‍ ഖാലിസ്ഥാനി; ഫാഷിസ്റ്റ് സര്‍ക്കാരിനെ കുറിച്ച് ഒന്നും പറയാന്‍ കഴിയില്ല’: സിദ്ധാര്‍ഥ്

അറസ്റ്റിലായ പരിസ്​ഥിതി പ്രവർത്തക ദിഷ രവിക്ക്​ പിന്തുണയുമായി​ തമിഴ്​ താരം സിദ്ധാർഥ്​. ദിഷ രവിക്ക്​ നിരുപാധികമായ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചാണ് സിദ്ധാര്‍ഥിന്‍റെ ട്വീറ്റ്. പ്രതിഷേധക്കാർ പള്ളിയിൽ ഒത്തുകൂടിയാൽ അവർ ​ക്രിസ്​ത്യൻ കലാപകാരികളാകും. ബിരിയാണി കഴിച്ചാൽ ജിഹാദികൾ, തലപ്പാവ് ധരിച്ചാൽ ഖാലിസ്​ഥാനിക​ളെന്ന്​ വിളിക്കും. സംഘടിച്ചാല്‍ ടൂൾ കിറ്റാകും. പക്ഷേ ഫാഷിസ്റ്റ്​ സർക്കാറി​നെക്കുറിച്ച്​ നമുക്കൊന്നും പറയാൻ കഴിയില്ല. നാണക്കേട്​. സിദ്ധാർഥ്​ മാധ്യമങ്ങളെയും ഡൽഹി പൊലീസിനെയും സിദ്ധാര്‍ഥ് വിമര്‍ശിച്ചു. ഗോഡി മീഡിയ എന്താണ്​ ടൂൾ കിറ്റ്​ എന്നുപോലും അന്വേഷിച്ചില്ലെന്ന് സിദ്ധാര്‍ഥ് ട്വീറ്റ് […]

India Social Media

കേന്ദ്രത്തിന് വഴങ്ങി ട്വിറ്റര്‍; 1398 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു

പ്രകോപനപരവും വിഭാഗീയവുമായ പ്രതികരണങ്ങൾ ഉൾക്കൊള്ളുന്നുവെന്ന്​ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പട്ടികയിലെ 1398 അക്കൗണ്ടുകൾ ട്വിറ്റർ ബ്ലോക്ക് ചെയ്തു. ‘മോദി കർഷക വംശഹത്യ ആസൂത്രണം ചെയ്യുന്നു’ എന്ന ഹാഷ്​ടാഗ് ഉപയോഗിച്ച 220 ട്വിറ്റർ ഹാൻഡിലുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. 1435 ട്വിറ്റർ ഹാൻഡിലുകളാണ് ബ്ലോക്ക് ചെയ്യാനായി ട്വിറ്ററിന് കേന്ദ്രസർക്കാർ കൈമാറിയത്. ഇതിൽ 1398 ട്വിറ്റർ ഹാൻഡിലുകളും ഇപ്പോൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഖാലിസ്ഥാൻ ബന്ധം കണ്ടെത്തിയ 1178 ഹാൻഡിലും ട്വിറ്റർ ബ്ളോക്ക് ചെയ്തു. ബാക്കിയുള്ള ഹാൻഡിലും ഡൂപ്ലിക്കേറ്റ് […]

India Social Media

ട്വിറ്ററുമായി ചര്‍ച്ചക്കില്ല; സാമൂഹ്യമാധ്യമങ്ങള്‍ക്ക് മേല്‍ കേന്ദ്രസർക്കാരിന്റെ സമ്മര്‍ദ്ദം തുടരുന്നു

സാമൂഹ്യമാധ്യമങ്ങള്‍ക്ക് മേല്‍ കേന്ദ്രസർക്കാരിന്റെ സമ്മര്‍ദ്ദം തുടരുന്നു. കർഷക സമരവുമായി ബന്ധപ്പെട്ട വിവാദത്തില് ട്വിറ്ററുമായി ചർച്ചക്ക് തയ്യാറല്ലെന്ന് ഐ.ടി മന്ത്രി രവി ശങ്കർ പ്രസാദ് അറിയിച്ചു. ചട്ടംലംഘിച്ച 500 അക്കൌണ്ടുകൾ ബ്ലോക്ക് ചെയ്തെന്നും സർക്കാർ ആവശ്യം നിയമപരമല്ലെന്നും ട്വിറ്റർ പ്രതികരിച്ചു. കർഷക സമരവുമായി ബന്ധപ്പെട്ട മ്യൂസിക് വീഡിയോകൾ യുടൂബ് നീക്കം ചെയ്തു. പ്രധാനമന്ത്രി കർഷകരെ വംശഹത്യ നടത്തുന്നു എന്ന ഹാഷ്ടാഗ് പ്രചരിച്ചതോടെയാണ് കേന്ദ്രം ട്വിറ്ററിനെതിരെ തിരിഞ്ഞത്. ആദ്യം 257 ഉം പിന്നീട് 1175ഉം അക്കൌണ്ടുകള് മരവിപ്പിക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. […]

India Social Media

അക്കൗണ്ട് നിരോധനത്തിൽ ചർച്ച വേണമെന്ന് ട്വിറ്റർ; കൂ വഴി മറുപടി നൽകി കേന്ദ്രം

ന്യൂഡൽഹി: വ്യാജവാർത്തകൾ പ്രചരിപ്പിച്ചു എന്നാരോപിച്ച് 1178 അക്കൗണ്ടുകൾ നിരോധിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ ചർച്ച വേണമെന്ന അഭ്യർത്ഥനയുമായി ട്വിറ്റർ. ഇന്ത്യയിൽ വികസിപ്പിച്ച മൈക്രോബ്ലോഗിങ് ആപ്ലിക്കേഷനായ കൂ വഴിയാണ് സർക്കാർ ഇതിന് മറുപടി നൽകിയത്. ട്വിറ്റർ മാനേജ്‌മെന്റുമായി ഐടി സെക്രട്ടറി കൂടിക്കാഴ്ച നടത്തും. ഇതേക്കുറിച്ച് ട്വിറ്റർ ബ്ലോഗിൽ പോസ്റ്റിട്ടത് അസാധാരണമാണ്. സർക്കാർ ഉടൻ മറുപടി അറിയിക്കും- എന്നാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയം കൂ വിൽ കുറിച്ചത്. റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് പോസ്റ്റുകളിട്ട 250 ട്വിറ്റർ അക്കൗണ്ടുകൾ […]

Social Media

‘തവിട്ടു നിറമുള്ള തീവ്രവാദി’ ഹോളിവുഡില്‍ നിന്ന് നേരിട്ട അധിക്ഷേപങ്ങളെക്കുറിച്ച് പ്രിയങ്ക ചോപ്ര

ഹോളിവുഡില്‍ അഭിനയിക്കാന്‍ തുടങ്ങിയ സമയത്ത് നേരിടേണ്ടി വന്ന വംശീയത നിറഞ്ഞ വിളികളെയും ലൈംഗീകാധിക്ഷേപത്തെക്കുറിച്ചും തുറന്നുപറഞ്ഞ് പ്രിയങ്ക ചോപ്ര. വ്യക്തിജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ആസ്പദമാക്കി പ്രിയങ്ക ചോപ്ര എഴുതിയ പുസ്തകത്തിലാണ് തനിക്ക് നേരിട്ട ഇത്തരം കാര്യങ്ങള്‍ പരാമര്‍ശിച്ചത്. പുസ്തകത്തില്‍ തന്‍റെ ബാല്യത്തെ കുറിച്ചും കൗമാരത്തെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചും താരം വിശദമായി തന്നെ എഴുതിയിട്ടുണ്ട്. ഹോളിവുഡില്‍ എത്തുന്ന സമയത്ത് തവിട്ട് നിറമുള്ള തീവ്രവാദി എന്നാണ് തന്നെ വിളിച്ചതെന്നും, രാജ്യത്തേക്ക് മടങ്ങിച്ചെന്ന് കൂട്ട ബലാല്‍സംഗത്തിനിരയാകൂ എന്ന് പറഞ്ഞവരുണ്ടെന്നും പ്രിയങ്ക […]

India Social Media

സമരജീവി ആയതില്‍ അഭിമാനം, ഗാന്ധിജിയാണ് ഏറ്റവും വലിയ സമരജീവി: ചിദംബരം

പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റില്‍ നടത്തിയ സമരജീവി പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. സമരജീവി ആയതില്‍ അഭിമാനിക്കുന്നു, മഹാത്മാഗാന്ധിയാണ് ആര്‍ക്കും ഒഴിവാക്കാനാവാത്ത സമരജീവിയെന്നാണ് ചിദംബരത്തിന്‍റെ ട്വീറ്റ്. കര്‍ഷക സമരത്തെ കുറിച്ച് പറയുന്നതിനിടെയാണ് ‘ആന്ദോളന്‍ ജീവി’ എന്ന പരാമര്‍ശം പ്രധാനമന്ത്രി നടത്തിയത്- “പുതിയ തരം ആളുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. അതാണ് ആന്ദോളന്‍ ജീവി (സമരജീവി). അഭിഭാഷകരുടെ പ്രക്ഷോഭത്തില്‍ അവരെ കാണാം, വിദ്യാര്‍ഥികളുടെ പ്രക്ഷോഭത്തില്‍ കാണാം, തൊഴിലാളികളുടെ പ്രക്ഷോഭത്തില്‍ കാണാം. ചിലയിടത്ത് അവര്‍ തിരശീലയ്ക്ക് പിന്നിലാണ്. മറ്റിടങ്ങളില്‍ അവര്‍ […]

India Social Media

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ട്വിറ്റര്‍; ചട്ടലംഘനം കണ്ടെത്തിയാല്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും വിശദീകരണം

കര്‍ഷക സമരവുമായി ബന്ധപ്പെട്ട ട്വീറ്റ് വിവാദത്തില്‍ ട്വിറ്റര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ്. അതേസമയം ഐ.ടി സെക്രട്ടറിയുമായി ട്വിറ്റര്‍ അധികൃതര്‍ കൂടിക്കാഴ്ച നടത്തും. ചട്ടലംഘനം നടത്തിയ അഞ്ഞൂറോളം അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ടെന്നും ചട്ടലംഘനം കണ്ടെത്തിയാല്‍ ഇനിയും അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നുമാണ് ട്വിറ്ററിന്റെ വിശദീകരണം. 1200 ഓളം അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിന് നല്‍കിയ നിര്‍ദേശം. എന്നാല്‍ ഇത് പൂര്‍ണമായി അംഗീകരിക്കാന്‍ കഴിയില്ല. നിയമപരമായി കേന്ദ്ര സര്‍ക്കാറിന് ഇത്തരമൊരു നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്നുമാണ് […]