India Social Media

ഇൻസ്റ്റ​ഗ്രാമിലും സബ്സ്ക്രിപ്ഷൻ അവതരിപ്പിക്കുന്നു

ഫോട്ടോ ഷെയറിം​ഗ് ആപ്ലിക്കേഷൻ മാത്രമായിരുന്ന ഇൻസ്റ്റ​ഗ്രാമിന് ഇന്ത്യയിൽ കൂടുതൽ പ്രചാരം ലഭിക്കുന്നത് ടിക്ക് ടോക്കിന് പൂട്ട് വീണതോടെയാണ്. ടിക്ക് ടോക്ക് ഇല്ലാതായതോടെ ഇൻസ്റ്റ​ഗ്രാം റീൽസിലേക്ക് ലോകം ഒഴുകിയെത്തി. ബ്രാൻഡ് പ്രമോഷൻ, വാർത്തകൾ, ഇൻഫ്ളുവൻസേഴ്സ്, വിഡിയോകൾ റിവ്യൂ തുടങ്ങി ഒരുവിധപ്പെട്ട വിഷയങ്ങളെല്ലാം റീൽസിലൂടെ ജനങ്ങൾ കണ്ട് തുടങ്ങി. ഇനി ഇത്തരത്തിലുള്ള എല്ലാ വിഡയോയും എല്ലാവർക്കും കാണാൻ സാധിക്കില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ( Instagram introduces subscription ) ചില എക്സ്ക്ലൂസിവ് കണ്ടെന്റുകൾ, വിഡിയോകൾ, സ്റ്റോറികൾ എന്നിവ സബ്സ്ക്രിപ്ഷനെടുത്ത […]

India Social Media

പകര്‍പ്പവകാശ ലംഘനം: സുന്ദര്‍ പിച്ചെക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്

പകര്‍പ്പവകാശ ലംഘനത്തിന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്. ഗൂഗിള്‍ സിഇഒ ഉള്‍പ്പെടെ ആറ് കമ്പനി തലവന്‍മാര്‍ക്കെതിരായി കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഏക് ഹസീന തു ഏക് ദീവാന താ എന്ന ചിത്രം അനധികൃതമായി യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ നിര്‍മ്മാതാവ് സുനില്‍ ദര്‍ശന്‍ ആണ് പരാതി നല്‍കിയത്. 2017ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പകര്‍പ്പവകാശ ലംഘനം ശ്രദ്ധയില്‍പെട്ട് ഉടന്‍ തന്നെ ഗൂഗിളിന് ഇ മെയില്‍ അയച്ചിരുന്നുവെന്നും […]

India Social Media

ഇന്ത്യാവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയുമായി കേന്ദ്രം

ഇന്ത്യാവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തിനെതിരെ വസ്തുതാവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കണ്ടെത്തിയ 35 യൂട്യൂബ് ചാനലുകളും രണ്ട് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും രണ്ട് വെബ്‌സൈറ്റുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും നീക്കം ചെയ്തതായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ഇന്ത്യാവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഈ ചാനലുകള്‍ക്ക് പാക്കിസ്ഥാന്‍ ബന്ധമുള്ളതായി കണ്ടെത്തിയെന്നും മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി വിക്രം സഹായ് അറിയിച്ചു. നീക്കം ചെയ്ത ചാനലുകള്‍ക്ക് 1.20 കോടി സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടായിരുന്നെന്നും ഇത്തരം […]

Kerala Social Media

കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കത്തുകൾ; സമൂഹമാധ്യങ്ങൾ കീഴടക്കി ​#withthenuns

കന്യാസ്ത്രീ പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി വന്നത് കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നാലെ ഇരയ്ക്കൊപ്പം മരണം വരെ നിൽക്കുമെന്ന് പ്രഖ്യാപിച്ച് സിസ്റ്റർ അനുപമയുൾപ്പെടെയുള്ള കന്യാസ്ത്രീകൾ നിലപാട് വ്യക്തമാക്കിയിരുന്നു. നീതി നിഷേധിക്കപ്പെട്ട സ്ത്രീ സമൂഹത്തിന്റെ ഈ വാക്കുകൾ ഏറെ ആവേശത്തോടെയാണ് പൊതുജനം ഏറ്റെടുത്തത്. ഇപ്പോഴിതാ അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള കത്തുകളാൽ നിറയുകയാണ് ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ. ( with nuns hashtag trending ) withthenuns എന്ന ഹാഷ്ടാഗ് ക്യാംപയിന്റെ ഭാ​ഗമായാണ് കന്യാസ്ത്രീകൾക്ക് […]

India Social Media

‘ബിജെപിയുടെ വിദ്വേഷരാഷ്ട്രീയം ദോഷകരം’; എതിരിടാന്‍ ജനങ്ങളുടെ പിന്തുണ തേടി രാഹുല്‍ ഗാന്ധി

ബിജെപിയുടെ വിദ്വേഷരാഷ്ട്രീയം രാജ്യത്തിന് ദോഷകരമാണെന്ന ആക്ഷേപവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്വേഷത്തെ സാഹോദര്യം കൊണ്ട് എതിരിടാന്‍ ജനങ്ങള്‍ തന്നോടൊപ്പം അണിനിരക്കണമെന്ന് രാഹുല്‍ ആഹ്വാനം ചെയ്തു. ബിജെപി സര്‍ക്കാരിന്റെ വലിയ ന്യൂനതയേതെന്ന് ആരാഞ്ഞുകൊണ്ട് ട്വിറ്ററില്‍ രാഹുല്‍ ഒരു അഭിപ്രായ സര്‍വ്വേ സംഘടിപ്പിച്ചിരുന്നു. 347,396 പേര്‍ പങ്കെടുത്ത സര്‍വ്വേയില്‍ 35 ശതമാനം ആളുകളും ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം വലിയ ന്യൂനതയായി ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലായിരുന്നു വിദ്വേഷത്തെ എതിരിടാനുള്ള രാഹുലിന്റെ ആഹ്വാനം. मैं भी यही मानता हूँ कि भाजपा […]

India Social Media

സൈനക്കെതിരായ വിവാദ ട്വീറ്റ്; മാപ്പപേക്ഷയുമായി സിദ്ധാർത്ഥ്

ബാഡ്മിൻ്റൺ താരം സൈന നെഹ്‌വാളിനെതിരായ വിവാദ ട്വീറ്റിൽ മാപ്പ് പറഞ്ഞ് നടൻ സിദ്ധാർത്ഥ്. സൈനയെ ടാഗ് ചെയ്ത് നീണ്ട കുറിപ്പിലൂടെയാണ് സിദ്ധാർത്ഥ് മാപ്പ് പറഞ്ഞത്. (siddharth apologizes saina nehwal) പ്രിയപ്പെട്ട സൈന, കുറച്ചു ദിവസം മുൻപ് നിങ്ങളുടെ ഒരു ട്വീറ്റിനു മറുപടിയായി കുറിച്ച എൻ്റെ പരുക്കൻ തമാശയ്ക്ക് ക്ഷമാപണം നടത്താനാഗ്രഹിക്കുന്നു. പലകാര്യങ്ങളിലും നിങ്ങളോട് വിയോജിപ്പുണ്ടെങ്കിലും നിങ്ങളുടെ ട്വീറ്റ് വായിച്ച നിരാശയിലും ദേഷ്യത്തിലും പ്രയോഗിച്ച ഭാഷയെ നീതീകരിക്കാനാവില്ല. അതിനേക്കാൾ ദയ എന്നിലുണ്ടെന്ന് എനിക്കറിയാം. ആ തമാശയെക്കുറിച്ചാണെങ്കിൽ, നല്ലൊരു […]

Kerala Social Media

മമ്മൂട്ടിയ്ക്ക് പിന്നാലെ മോഹൻലാലും; നടിയ്ക്ക് പിന്തുണയുമായി കൂടുതൽ താരങ്ങൾ

ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയേറുന്നു. മമ്മൂട്ടിക്ക് പിന്നാലെ മോഹൻലാലും നടിക്ക് ഐകദാർഢ്യം പ്രഖ്യാപിച്ചു. മോഹൻലാലും തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടിക്ക് പിന്തുണ നൽകിയത്. ‘ബഹുമാനം’ എന്ന് കുറിച്ചുകൊണ്ട് നടിയുടെ പോസ്റ്റ് തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ മോഹൻലാൻ പങ്കുവക്കുകയായിരുന്നു. (mohanlal supports survivor actress) ‘നിനക്കൊപ്പം’ എന്ന കുറിപ്പടക്കമായിരുന്നു മമ്മൂട്ടി പോസ്റ്റ് പങ്കുവച്ചത്. മലയാളത്തിലെ യുവതാരങ്ങളിൽ പലരും നടിക്ക് ഐകദാർഢ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും മുതിർന്ന തലമുറയിൽ പെട്ട ഒരു താരം താരത്തിനു പിന്തുണ നൽകുന്നത് ആദ്യമായായിരുന്നു. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് മമ്മൂട്ടി […]

Kerala Social Media

നവമാധ്യമങ്ങളിലൂടെ സാമൂഹിക വിദ്വേഷ പ്രചരണം; 30 കേസ്; ഒരു അറസ്റ്റ്

നവമാധ്യമങ്ങളിലൂടെയുള്ള സാമൂഹിക വിദ്വെഷം, 30 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തതായി ഡിജിപി അറിയിച്ചു. അഞ്ച് ദിവസത്തെ കേസുകളുടെ കണക്കാണിത്. കൂടാതെ ഒരാളെ അറസ്റ്റ് ചെയ്‌തെന്നും ഡിജിപി അനിൽ കാന്ത് അറിയിച്ചു.കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് അറസ്റ്റ്. കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് എറണാകുളം റൂറൽ പരിധിയിലെന്നും ഡിജിപി വ്യക്തമാക്കി. തിരുവനന്തപുരം റൂറല്‍ ഒന്ന്, കൊല്ലം സിറ്റി ഒന്ന്, ആലപ്പുഴ രണ്ട്, കോട്ടയം ഒന്ന്, തൃശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട് നാല്, മലപ്പുറം മൂന്ന്, […]

Social Media

അടിമുടി മാറ്റത്തിനൊരുങ്ങി വാട്ട്സ് ആപ്പ്; പുതിയ 5 മാറ്റങ്ങൾ

അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് വാട്ട്സ് ആപ്പ്. മറ്റ് മെസേജിം​ഗ് ആപ്പുകൾക്ക് വലിയ വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് വാട്ട്സ് ആപ്പ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത്. ( whatsapp 5 new features ) കോളിം​ഗ് ഇന്റർഫേസ് വാട്ട്സ് ആപ്പ് കോളിം​ഗ് ഇന്റർഫേസ് പൊളിച്ചുപണിയാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോർട്ട്. ഇതോടെ ഉപയോക്താക്കൾക്ക് വൈഫൈ വഴിയോ സെല്ലുലാർ കണക്ഷൻ വഴിയോ ആപ്പ് വഴി ഫോൺ കോൾ സാധ്യമാകും. പുതിയ ലുക്ക് ​ഗ്രൂപ്പ് കോളിന് ഭം​ഗി നൽകുമെന്നാണ് റിപ്പോർട്ട്. പുതിയ ബീറ്റാ അപ്ഡേറ്റിൽ ആൻഡ്രോയ്ഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് […]

India Social Media

പ്രിയങ്ക ഗാന്ധിയുടെ ഹാക്കിങ് ആരോപണം; അന്വേഷണം പ്രഖ്യാപിച്ച് ഐടി മന്ത്രാലയം

തന്റെ മക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ സർക്കാർ ഹാക്ക് ചെയ്തുവെന്ന പ്രിയങ്ക ഗാന്ധിയുടെ ആരോപണത്തിൽ വിവരസാങ്കേതിക മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. പ്രിയങ്ക ഗാന്ധിയുടെ ആരോപണം ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ബുധനാഴ്ച ശരിവച്ചിരുന്നു. ഇപ്പോൾ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മെയിട്ടിയുടെ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ് റെയ്ഡുകളെക്കുറിച്ചും ഫോൺ ചോർത്തൽ വിവാദങ്ങളെ പറ്റിയുമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു പ്രിയങ്ക. ഫോൺ ചോർത്തൽ മാത്രമല്ല, അവർ […]