Obituary Pravasi Switzerland

അന്നക്കുട്ടി ഔസേപ്പ് നിര്യാതയായി,സ്വിസ് മലയാളി ജോസ് മാലത്തടത്തിലിന്റെ മാതാവാണു പരേത .

സൂറിച്ച് : സ്വിസ് മലയാളി ജോസ് മാലത്തടത്തിലിന്റെ മാതാവ് അയര്‍ക്കുന്നം മാലത്തടത്തില്‍ അന്നക്കുട്ടി ഔസേപ്പ് (84) നിര്യാതയായി . പരേതനായ ഔസേപ്പ് മാലത്തടത്തിലാണ് ഭര്‍ത്താവ് . ജോസ് മാലത്തടത്തില്‍ ( സ്വിറ്റ്‌സര്‍ലണ്ട്) , നാന്‍സി ജേക്കബ്ബ് ( എറണാകുളം) , ഷേര്‍ളി സെബാസ്റ്റിയന്‍ (ഡല്‍ഹി) എന്നിവർ മക്കളും അനൂപ് ജോസ് (ഡല്‍ഹി) , ആഷ്‌ലി ആന്‍ പാറപ്പുറത്ത് ( സ്വിസ്) എന്നിവർ കൊച്ചുമക്കളുമാണ് . സംസ്‌ക്കാര ശുസ്രൂഷകൾ തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് നാലുമണിക്ക് അയര്‍ക്കുന്നം സെ.സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടക്കും.

Obituary

ബോളിവുഡ് നടി റിതാ ബാദുരി അന്തരിച്ചു

ലക്‌നൗ: ബോളിവുഡ് നടി റിതാ ബാദുരി (62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ഇന്നുച്ചയ്ക്ക് 12 മണിക്ക് അന്ധേരി ഈസ്റ്റിലെ ചക്കാലയില്‍ നടക്കും. 1968 ല്‍ പുറത്തിറങ്ങിയ തേരി തലാഷ് മേ എന്ന സിനിമയിലൂടെ അഭിനയജീവിതം തുടങ്ങിയ റിതാ ബാദുരി ഹിന്ദി, ഗുജറാത്തി ഭാഷകളിലായി 71 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നടന്‍ കമല്‍ഹാസന്റെ നായികയായി കന്യാകുമാരി എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. നിരവധി ടിവി പരമ്ബരകളിലും അഭിനയിച്ചിട്ടുള്ള റിതാ ബാദുരി നിംകി മുഖ്യ Read More »

Obituary

കര്‍ണാടക മുന്‍ മന്ത്രി ബി.എ. മൊയ്തീന്‍ നിര്യാതനായി

മംഗളൂരു: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബി.എ. മൊയ്തീന്‍ (81) നിര്യാതനായി. ചൊവ്വാഴ്ച രാവിലെ മംഗളൂരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1995-1999 ജെ.എച്ച്‌. പട്ടീല്‍ മന്ത്രിസഭയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 1990-2002 കാലയളവില്‍ എം.എല്‍.സിയായി പ്രവര്‍ത്തിച്ചു. 1978ല്‍ ബണ്ട്വാള്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായിരുന്നു. 2016ല്‍ ഇദ്ദേഹത്തെ ദേവരാജ് അര്‍സ് അവാര്‍ഡ് നല്‍കി സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചിരുന്നു.

Europe India Obituary Pravasi Switzerland

ജെസ്സമ്മ ടോമി തൊണ്ടാംകുഴി (48) നിര്യാതയായി…11 ബുധനാഴ്ച ദിവ്യബലി സൂറിച്ചിൽ… സംസ്കാര ശുശ്രൂഷകൾ 12 ന് കുറവിലങ്ങാട് സെന്റ് മേരീസ് ദേവാലയത്തിൽ..

Reported : Jacob Maliekal സൂറിച്ച്.സ്വിസ് മലയാളി സമൂഹത്തിന്റെ ഏകീകരണത്തിന്റെ മുഖ്യ ശില്പിയും ഹലോ ഫ്രണ്ട്സ് സാമൂഹ്യമാധ്യമ കൂട്ടായ്‌മ ,വിവിധ പ്രവാസി സംഘടനകളിലെ മുഖ്യ പ്രവർത്തകൻ, മലയാളീസ് .സി.എച്ച് ഓൺലൈൻ പത്രം എന്നിവയുടെ അമരക്കാരനുമായ ടോമി തൊണ്ടാംകുഴിയുടെ പത്നി ജെസ്സമ്മ (48) നിര്യാതയായി. കുറവിലങ്ങാട് കണ്ണന്തറ ജോർജ് , ഗ്രേസി ദമ്പതികളുടെ മുത്തപുത്രിയാണ് പരേത. ഏക പുത്രൻ ജെഫിൻ പ്ലസ് വൺ വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ : സ്വിസ് മലയാളിയായ റീനി ജിമ്മി ശാസ്താംകുന്നേൽ (സൂറിച്ച്) , മെജി Read More »

Obituary Pravasi Switzerland

ജോൺസൺ കല്ലുവീട്ടിൽ നിര്യാതനായി,ടോമി വിരുത്തിയേലിന്റെ സഹോദരി ഭർത്താവാണ് പരേതൻ .

സൂറിച് :സൂറിച്ചിൽ താമസിക്കുന്ന ടോമി വിരുത്തിയേലിന്റെ സഹോദരി മോളി ജോൺസണിന്റെ ഭര്ത്താവ് ശ്രീ ജോൺസൺ കല്ലുവീട്ടിൽ (59 )ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് നാട്ടിൽ നിര്യാതനായി .   സംസകരകർമ്മങ്ങൾ വെള്ളിയാഴ്ച്ച 20 .04 ൽ പത്തുമണിക്ക് കണ്ണൂർ ,ആലക്കോട് ,കരുവഞ്ചാൽ  ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ . Contact No. Dr. Joseph Viruthiyel  98 68 96 88 64   സൂറിച്ചിലെ വിവിധ സാംസ്‌കാരിക സംഘടനകളും ബന്ധുമിത്രദികളും ,സുഹൃത്തുക്കളും പരേതൻറെ  വിയോഗത്തിൽ ആദരാജ്ഞലികൾ അർപ്പിച്ചു

Germany Obituary Pravasi Switzerland

സൂറിച് : ലാൻസ് മാപ്പലകയിലിന്റെ ഭാര്യാ സഹോദരി Sr .ടെസോണാ C .M .C നിര്യാതയായി

സൂറിച് : സൂറിചിൽ താമസിക്കുന്ന ലാൻസ് മാപ്പലകയിലിന്റെ ഭാര്യ ഷേർലി മാപ്പലകയിലിന്റെ സഹോദരി Sr .ടെസോണാ C .M .C ഇന്ന് രാവിലെ നാട്ടിൽവെച്ചു നിര്യാതയായി. കർമ്മലീത്ത സഭാംഗമായ  Sr .ടെസോണാ കഴിഞ്ഞ ഇരുപത്തിയേഴു വർഷമായി ബീഹാറിൽ ഹസാരിബാഗിൽ അധ്യാപികയായി സേവനം അനുഷ്ഠിക്കുകയായിരുന്നു .വര്ഷങ്ങള്ക്കു മുൻപ് രണ്ടു വർഷം പരേത ജർമനിയിലും സേവനമനുഷ്ഠിച്ചിരുന്നു .കർത്താവിന്റെ മണവാട്ടിയായി സഭാവസ്‌ത്രം സ്വീകരിച്ചിട്ട് മുപ്പത്തിമൂന്നു വർഷമായിരുന്നു .കാഞ്ഞിരക്കാട്ട് പെരുമ്പള്ളിച്ചിറ മാത്യു ,റോസാ ദമ്പതികളുടെ ആറു മക്കളിൽ നാലാമത്തെ പുത്രി ആയിരുന്നു Sr .ടെസോണാ .പരേതക്ക് അന്പതിനാല് വയസ്സായിരുന്നു . സംസ്കാരകർമ്മങ്ങൾ പെരുമ്പാവൂർ കുറുപ്പംപടി സെൻറ് പീറ്റർ ആൻഡ് പോൾ പള്ളിയിൽ ശനിയാഴ്ച (21 .04 ) നടത്തപ്പെടും . സൂറിച്ചിലെ Read More »

Obituary Pravasi Switzerland

സൂറിച് : ഷാജു വലിയവീട്ടിലിന്റെ ഭാര്യാമാതാവ് നെരേപറമ്പിൽ ലോനപ്പൻ കുഞ്ഞന്നം നിര്യാതയായി .

സൂറിച് : ഷാജു വലിയവീട്ടിലിന്റെ ഭാര്യാ ആലീസ് വലിയവീട്ടിലിന്റെ മാതാവ് നെരേപറമ്പിൽ ലോനപ്പൻ കുഞ്ഞന്നം ഇന്ന് രാവിലെ രണ്ടു മണിക്ക് കർത്താവിൽ നിദ്രപ്രാപിച്ചു .പരേതക്ക് എൺപതു വയസ്സായിരുന്നു . സംസ്കാരകർമ്മങ്ങൾ നാളെ ഞായറാഴ്ച പതിനഞ്ചാം തിയതി കല്ലേറ്റുംകര ഇൻഫാന്റ് ജീസസ് പള്ളിയിൽ വെച്ച് വൈകുന്നേരം നാലുമണിക്ക് . ഷാജുവിന്റെ കോൺടാക്ട് നമ്പർ 9847163195 . സൂറിച്ചിലെ വിവിധ സാംസ്‌കാരിക സംഘടനകളും ബന്ധുമിത്രദികളും ,സുഹൃത്തുക്കളും പരേതയുടെ വിയോഗത്തിൽ ആദരാജ്ഞലികൾ അർപ്പിച്ചു

Obituary Pravasi Switzerland

സൂറിച് :പയസ് പാലാത്രക്കടവിലിന്റെ ഭാര്യാ പിതാവ് കാട്ടാമ്പിള്ളിൽ ജോർജ് ചെറിയാൻ (92) നിര്യാതനായി

സൂറിച്ച് :  കൊരട്ടി (കുറുവാമൂഴി) കാട്ടാമ്പള്ളിൽ  കെ.സി , ജോർജ് നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച കൊരട്ടി സെൻറ്  ജോസഫ് ദേവാലയത്തിൽ വച്ച്  നടക്കുന്നതാണ് . ഭാര്യ : ഭാര്യ : പരേതയായ  ചീരംവേലിൽ  ഏലിക്കുട്ടി ജോർജ് മക്കൾ . ചാർളി കാട്ടാമ്പിള്ളിൽ  ,തോമസ്  കാട്ടാമ്പിള്ളിൽ  (ബറോഡ ), ഷാജി കാട്ടാമ്പിള്ളിൽ  (ദുബായ്), മിജോ കാട്ടാമ്പിള്ളിൽ  (ദുബായ്), റോസമ്മ ജോസഫ് ഞൊണ്ടിമാക്കൽ (മുണ്ടക്കയം ), ജെസ്സി ജോസ് കൂനംപാല  (ചിറക്കടവ്),അന്നമ്മ ജോബ് കുഴിമണ്ണിൽ (പായിപ്പാട്), സിസി ജോർജ് ചൂരകുറ്റിയിൽ  (ഗോവ), Read More »

Obituary Pravasi

ജെയിംസ് പള്ളിവാതുക്കൽ ,മോളി പറമ്പേട്ട് എന്നിവരുടെ സഹോദരൻ ജോസ് പള്ളിവാതുക്കൽ നിര്യാതനായി

സ്വിറ്റ്സർലൻഡ് : ബാസലിൽ താമസിക്കുന്ന ജെയിംസ് പള്ളിവാതുക്കലിന്റെയും ,സൂറിച്ചിലുള്ള മോളി പറമ്പേട്ടിന്റേയും  സഹോദരനായ  ജോസ് പള്ളിവാതുക്കൽ ഇന്ന് രാവിലെ  ഹൃദയസ്തംഭനം മൂലം നിര്യാതനായി .പരേതന് അറുപത്തിയൊൻപതു വയസ്സായിരുന്നു , സംസ്കാരകർമങ്ങൾ 02 .04 .18 തിങ്കളാഴ്ച്ച മൂന്നുമണിക്ക് മുട്ടുചിറ ഹോളി ഗോസ്റ് ഫൊറാന പള്ളിയിൽ . സ്വിറ്റസർലണ്ടിലെ വിവിധസംസ്കാരിക സംഘടനകൾ പരേതന്റെ നിര്യാണത്തിൽ അനുശോചനങ്ങൾ അർപ്പിച്ചു .  

Obituary Pravasi Switzerland

സൂറിച്ചിലെ ജോൺസൺ പുലിക്കോട്ടിലിന്റെ മാതാവ് നിര്യാതയായി .

  സൂറിച്ചിലെ റൂട്ടിയിൽ താമസിക്കുന്ന ജോൺസൺ പുലിക്കോട്ടിലിന്റെ മാതാവ് പരേതനായ ദേവസി പുലിക്കോട്ടിലിന്റെ ഭാര്യ  നിര്യാതയായി . സാംസ്‌കാരകർമ്മങ്ങൾ മുപ്പത്തൊന്നാം തിയതി ശനിയാഴ്ച (31 .03 .18 ) തൃശൂർ ,മറ്റം   സെൻറ് തോമസ് ഫൊറാനാ പള്ളിയിൽ നടത്തപ്പെടും . ദുഖാർത്ഥരായ കുടുംബാംഗങ്ങൾ – ജോൺസൺ / ഉഷ പുലിക്കോട്ടിൽ ജൂഡി ,ജുബിൻ സൈമൺ ,ബീന ബിൻസൺ ,അൻസൺ ട്രീസാ / ഡേവിസ് ചീരമ്പൻ എമിൽ ,ജോയൽ ,എറിക്