Source-News desk സൂറിച് : വിശുദ്ധവാര ഭക്തിവ്യവസായം മുൻ വർഷത്തേക്കാൾ നന്നായി പലയിടങ്ങളിലായി ഈ വർഷം ഇവിടെ ആളിക്കത്തി. പതിവുപോലെ കഴിഞ്ഞ വർഷം മാറിയ ചിലരുടെ മാറാവ്യാധി ഈ വർഷവും വീണ്ടും മാറി. കഴിഞ്ഞ കൊല്ലത്തെ ധ്യാനത്തിനു ശേഷം കൈയ് പൊക്കാൻ കെൽപില്ലാതെ പോയ ചിലരുടെ കൈകൾ കുളായി പൊങ്ങി. അവർ കൈകൊട്ടി സാക്ഷ്യവും, സോസ്ത്രവും പാടി. ഇതൊക്കെ കണ്ട് വിശ്വാസത്തിന് വണ്ണവും നീളവും വച്ച്, കിട്ടിയ ആനമുട്ടയുമായി ഓടി വന്ന പാതി, പതിയെ കാക്രിപൂക്രി ചൊല്ലി, Read More »
Religious
കൂട്ടായ്മയുടെ വിശ്വാസം വിളിച്ചോതികൊണ്ട് സൂറിച്ചിൽ ഈസ്റ്റർ ആചരിച്ചു-വാർത്തയും ബിജു പാറക്കൽ പകർത്തിയ ഫോട്ടോയും
ക്രൈസ്തവസഭയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഈസ്റ്റർ ഞായർ. ക്രിസ്തുവിന്റെ ഉയിർപ്പാണ് ഈ ദിവസം ക്രൈസ്തവസഭ അനുസ്മരിക്കുന്നത്. ഉയിർപ്പുകാലത്തിന്റെ തുടക്കം ഈസ്റ്റർ ഞായർ ആണ്. സാർവത്രിക സഭയിൽ ഞായറാഴ്ചയ്ക്ക് ഇത്രയേറെ പ്രാധാന്യം ലഭിക്കാനുള്ള പ്രധാനകാരണവും ഈസ്റ്റർ ഞായറാണ്.സൂറിച്ചിൽ സിറോ മലബാർ കൂട്ടായ്മയുടെ ഈസ്റ്റര്‍ ആഘോ ഷം ഏപ്രിൽ ഒന്നാം തിയതി 4.30 നു ഉയിര്‍പ്പ് തിരുക്കര്‍മ്മങ്ങളോടെ സൂറിച് സെന്റ് കോൺറാഡു പള്ളിയിൽ ആചരിച്ചു . പ്രാർത്ഥന നിറഞ്ഞ അൻപത് ദിവസം നീണ്ടുനിന്ന വലിയ നോമ്പിനും ഇതോടെ സമാപനമായി. Read More »
ആഗോള ക്രൈസ്തവർ ഇന്ന് പെസഹാ ആചരിക്കുന്നു , പെസഹാ വിരുന്നൊരുക്കി പ്രവാസി കുടുംബങ്ങള്‍.
ജോസ് കുമ്പിളുവേലില്‍ ഇന്ന് പെസഹാ ആചരണം.ലോകം മുഴുവനുമുള്ള ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ ഇന്ന് പെസഹാ ആചരിക്കുന്നു. ക്രിസ്തുവിന്റെ അന്ത്യത്താഴത്തിന്റെ ഓര്‍മയാചരണത്തെ സൂചിപ്പിക്കുന്ന പെസഹാ വിരുന്ന് ക്റൈസ്തവ സഭയിലെയും കുടുംബങ്ങളിലെയും ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു പാരമ്പര്യ വിശ്വാസ ചടങ്ങാണ്.ക്രിസ്തുവിന്റെ പീഢാനുഭവങ്ങളുടെ ഓര്‍മ്മപുതുക്കലും കൂടിയാണ് പെസഹാ വ്യാഴം ആചരണം. പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവ്യവിരുന്നാചരണം.അതും പരമോന്നതമായ വിശ്വാസത്തിന്റെ അഗാപ്പെ. മാനവകുലത്തിന്റെ പാപങ്ങള്‍ കഴുകി ശുദ്ധമാക്കാന്‍ മനുഷ്യനായി പിറന്ന ദൈവപുത്രന്, ക്രിസ്തു കുരിശിലേറ്റുന്നതിന് മുമ്പ് ശിഷ്യര്‍ക്ക് നല്കിയ അന്ത്യ അത്താഴത്തിന്റെ സ്മരണ കൂടിയാണ് പെസഹാ Read More »
എറണാകുളം -അങ്കമാലി അതിരൂപതാ ഭൂമി വിവാദം ഒത്തുതീര്‍പ്പിലേക്ക്
സീറോ മലബാര്‍ സഭാ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആധാര പ്രകാരം സഭയ്ക്ക് കിട്ടാന്‍ ബാക്കിയുണ്ടായിരുന്ന മുഴുവന്‍ സംഖ്യയും ഇടപാടുകാരന് സാജു വര്‍ഗീസ് സഭയ്ക്ക് കൈമാറിയതായി റിപ്പോര്‍ട്ട്. ഇതുപ്രകാരമുള്ള സംഖ്യ വ്യാഴാഴ്ച എറണാകുളം – അങ്കമാലി അതിരൂപതയുടെ അക്കൌണ്ടില്‍ ലഭ്യമായതായാണ് രൂപതാ കേന്ദ്രങ്ങള്‍ നല്കുന്ന സൂചന. നേരത്തെയും ഈ തുക തിരിച്ചടയ്ക്കാന്‍ സാജു വര്‍ഗീസ് തയാറായിരുന്നെങ്കിലും അതിരൂപതാ കേന്ദ്രങ്ങളിലെ ശക്തരായ ചിലര്‍ തന്നെയായിരുന്നു ഇത് തിരിച്ചടക്കുന്നതില്‍ നിന്നും സാജുവിനെ വിലക്കിയതെന്നും പറയുന്നു. കര്‍ദ്ദിനാളിനെതിരെ കേസേടുപ്പിക്കാനായിരുന്നു ഈ നീക്കം. എന്നാല്‍ Read More »
കൊഴുക്കട്ട ശനിയാഴ്ച -വലിയ നോമ്പിലെ നല്പത്തൊന്നാം ദിനം
പുരാതന ക്രിസ്ത്യാനികള്‍ വലിയനോമ്പിന്റെ നാല്പത്തൊന്നാം ദിവസം ഉണ്ടാക്കുന്ന ഒരു പലഹാരം ആണിത്. അമ്പതു നോമ്പിന്റെ ആദ്യ നാല്പതു ദിവസ്സം കര്‍ത്താവ് നോമ്പ് നോറ്റതിന്റെയും പിന്നീടുള്ള പത്തു ദിവസ്സം കര്‍ത്താവിന്റെ കഷ്ടാനുഭാവത്തെയും ഓര്‍ത്ത് ക്രിസ്ത്യാനികള്‍ നോമ്പ് നോല്ക്കുന്നു. കര്‍ത്താവ് നാല്പതു ദിവസ്സം നോമ്പ് നോറ്റു വീടിയത് പോലെ പുരാതന ക്രൈസ്തവരും നാല്പതു ദിവസ്സം നോമ്പ് നോറ്റു വീടുന്നു. എന്നാല്‍ പിന്നീടുള്ള പത്തു ദിവസ്സം കര്‍ത്താവിന്റെ കഷ്ടാനുഭാവത്തെയും ഓര്‍ത്ത് നോമ്പ് അനുഷ്ടിക്കുന്നത് കൊണ്ട് അത് വരെ അനുഷ്ടിച്ചു വന്ന നോമ്പിന്റെ Read More »
അമ്പത് നോമ്പിന്റെ പുണ്ണ്യവുംപേറി സൂറിച്ചിലെ വിശ്വാസ സമൂഹം വിശുദ്ധവാര തിരുക്കര്‍മ്മങ്ങൾക്കായി ഒരുങ്ങി
ജെറുശലേം നഗരിയിലൂടെ യേശുനാതന് വിനയാന്വിതനായി കഴുതപ്പുറത്തു തന്റെ പീഡാനുഭവ വാരത്തിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഒലിവോലയും, ജയ് വിളികളുമായി ജനാവലി വരവേറ്റതിന്റെ അനുസ്മരണമായ ഓശാനയുടെയും,ദാസന്റെ മനോ തലത്തിലേക്ക് ഇറങ്ങി ശിഷ്യരുടെ പാദങ്ങള്‍ കഴുകിയ ശേഷം അപ്പം പകുത്തു നല്കി പരിശുദ്ധ കുര്‍ബാന സ്ഥാപിച്ച പെസഹ തിരുന്നാളിന്റെയും,രക്ഷാകര പദ്ധതിയുടെ ഭാഗമായി ദുംഖ വെള്ളിയാഴ്ചയില്‍ കുരിശുമരം ചുമന്ന് അതില്‍ ക്രൂശിക്കപ്പെട്ട മഹാ ത്യാഗത്തിന്റെയും, പ്രത്യാശയും, പ്രതീക്ഷയും ലോകത്തിനു നല്കിയ വലിയ ആഴ്ചയുടെ ഔന്ന്യത്യമായ ഉയര്‍പ്പു തിരുന്നാള്‍ സ്മരണകള്‍ ഉണര്‍ത്തുന്ന ഈസ്റ്റര്‍ തിരുന്നാളും Read More »
SMC-വാർഷിക ധ്യാനം സൂറിച്ചിൽ മാർച്ച് 23 ,24 ,25 തിയതികളിൽ …
വലിയ നോയമ്പുകാലത്ത് സൂറിച് സീറോ മലബാര്‍ സമൂഹം നടത്തി വരാറുള്ള വാര്‍ഷിക ധ്യാനം ഈ വർഷം മാര്‍ച്ച് 23 മുതല്‍ 25 വരെ സൂറിച്ചിലെ ബൊർവെഗ് സെന്റ് തെരേസാ പള്ളി ഹാളില്‍ വച്ച് നടത്തുന്നതാണ്. മാര്‍ച്ച് 23 ന് വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് ഒരുമണിക്ക് തുടങ്ങുന്ന ധ്യാനം വൈകുന്നേരം എട്ടു മണി വരെയും ശനിയാഴ്ച ഒൻപതു മണി മുതൽ നാലു വരെയും ഞായറാഴ്ച ഒരു മണി മുതൽ എട്ടു മണിവരെയുമാണ് ധ്യാന ശുശ്രൂഷകള്‍. ഈ വര്‍ഷത്തെ ധ്യാനം നയിക്കുന്നത് പ്രശസ്ഥവചന Read More »
ഈസ്റ്ററിന് കരുണ്ണ്യദീപമെന്ന പുതിയ ആൽബവുമായി സംഗീതജ്ഞന് ഫാ. വില്‍സണ്‍ മേച്ചേരി.
സംഗീതജ്ഞന് ഫാ. വില്‍സണ്‍ മേച്ചേരിയുടെ പുതിയ ആല്‍ബം കാരുണ്യദീപം ഈസ്റ്ററിന് വിയന്ന: ഓസ്ട്രിയയില്‍ സംഗീതത്തില്‍ ഗവേഷണം നടത്തുന്ന പ്രമുഖ സംഗീതജ്ഞന് ഫാ. വില്‍സണ്‍ മേച്ചേരിയുടെ ഏറ്റവും പുതിയ ഭക്തിഗാന ആല്‍ബം ‘കാരുണ്യദീപം’ ഈസ്റ്ററിന് പ്രകാശനം ചെയ്യും. നിരവധി കലാപ്രതിഭകളെ അണിനിരത്തി ഫാ. വില്‍സണ്‍ തന്നെയാണ് കൂടുതല്‍ ഗാനങ്ങളുടെ സംഗീതവും, ആലാപനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഗ്രാമി വിജയിയായിട്ടുള്ള മനോജ് ജോര്‍ജ്, സിനിമ സംഗീത സംവിധായകനായ ജസ്റ്റിന് വര്‍ഗീസ് (ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള ഫെയിം), ലതിക ടീച്ചര്‍ (കാതോട് കാതോരം Read More »
സ്വിറ്റ്സർലന്റ് സെന്റ് മേരിസ് സിറിയൽ ഓർത്തഡോക്സ് ഇടവകയ്ക്ക് നവ സാരഥികൾ .
Report -Babu Vethani സ്വിറ്റ്സർലന്റ് സെന്റ് മേരിസ് സിറിയൽ ഓർത്തഡോക്സ് ഇടവകയുടെ2018-2020 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ ഇടവക വികാരിയും മാനേജിംഗ് കമ്മിറ്റി പ്രസിഡന്റുമായ ബഹു:കുര്യാക്കോസ് കൊള്ളന്നുർ അച്ചന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ വച്ച് തിരഞ്ഞെടുത്തു. 2018 ഫെബ്രുവരി 25ന് ഇടവക മെത്രാപോലിത്ത അഭിവന്ദ്യ ഡോ.കുര്യക്കോസ് മോർ തെയോഫിലോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെടുകയും , കുർബ്ബാനന്തരം അഭിവന്ദ്യ തിരുമേനിയുടെ ആശീർവാദത്തോടെ പുതിയ ഭാരവാഹികൾ സ്ഥാനമേൽക്കുകയും ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾക്ക് തിരുമേനി എല്ലാവിധ ദൈവീകാനുഗ്രഹങ്ങളും, Read More »
ഉയർത്തെഴുന്നെല്പ്പിൻറെ മഹത്വം വാഴ്ത്തിപ്പാടികൊണ്ട് ബാസലിൽ ഈസ്റ്റെർ ആഘോഷങ്ങൾ ഏപ്രിൽ രണ്ടിന്
ഉയർത്തെഴുന്നെല്പ്പിൻറെ മഹത്വം വാഴ്ത്തിപ്പടാൻ ഇതാ ഒരു ഈസ്റ്റർ ദിനം കൂടി ആഗതമാകുന്നു…… സ്വിസ് മലയാളീ ഫ്രെണ്ട്സ് ബാസെൽ മുൻ വർഷങ്ങളിലെപോലെ മഹത്തായ ത്യാഗത്തിൻറെയും സത്യത്തിൻറെയും ഉദാത്തമായ തത്വങ്ങൾ ഉദ്ഘോഷിച്ചുകൊണ്ട് ഈ വർഷത്തെ ഉയിർപ്പുതിരുന്നാൾ ആഘോഷവും ഏറെ പുതുമകളോടെ ഏപ്രിൽ രണ്ടിന് ബസെലിലെ പീറ്റർ ആൻഡ് പൌൾ ഹാളിൽ വച്ച് നടത്തപ്പെടുന്നു രാവിലെ 10.30 നു ബഹുമാനപ്പെട്ട വൈദികരുടെ കാർമ്മികത്ത്വത്തിൽ ദിവ്യബലി ആരംഭിക്കും .ബാസെൽ ഗായകസംഘം ആലപിക്കുന്ന ഗാനങ്ങള്‍ ശുശ്രൂഷകള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കും . തുടർന്ന് 12 മണിക്ക് അംഗങ്ങൾ ഒരുക്കിയിരിക്കുന്ന സ്നേഹവിരുന്നു പങ്കുവെക്കും . ഉച്ചകഴിഞ്ഞ് 3 മണിക്ക് Read More »