Pravasi Switzerland

ശ്രീ ലൂക്കോസ് കിഴക്കേടം ,ആമ്പല്ലൂർ നിര്യാതനായി.ടെസ്സിൻ നിവാസി ബിനോയ് കിഴക്കേടത്തിന്റെ പിതാവാണ് പരേതൻ .

സ്വിറ്റസർലണ്ടിൽ ടെസ്സിൻ നിവാസി ബിനോയ് കിഴക്കേടത്തിന്റെ പിതാവ് ലൂക്കോസ് കിഴക്കേടം ഇന്ന് രാവിലെ കര്‍ത്താവില്‍ നിദ്രപ്രാപിച്ച വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു.പരേതൻ എറണാകുളം സെൻറ് ആൽബർട്ട് ഹൈസ്‌കൂളിലും ,കടനാട്‌ സെൻറ് മേരീസ് ഹൈസ്‌കൂളിലും അധ്യാപകനും എൽ കിഴക്കേടം എന്ന പേരിൽ അറിയപ്പെടുന്ന എഴുത്തുകാരനുമായിരുന്നു . സംസ്കാരകർമ്മങ്ങൾ ശനിയാഴ്ച്ച ആമ്പല്ലൂർ സെൻറ് ഫ്രാൻസിസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് നടത്തപ്പെടുന്നതാണ് .

Association Europe Pravasi

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിറ്റ്സർലൻഡ് ഡോക്ടർ എസ് എസ് ലാലിന് സൂറിച്ചിൽ സ്വീകരണം നൽകി.

ആഗോള പൊതുജനാരോഗ്യ വിദഗ്ദ്ധനും, ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് കേരള സ്റ്റേറ്റ് പ്രെസിഡെന്റുമായ ഡോക്ടർ ലാലിന് സെപ്തംബര് ഇരുപത്തിയഞ്ചാം തിയതി സൂറിച്ചിൽ വെച്ച് സ്വിറ്റസർലണ്ടിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച പ്രഥമ പൊതുയോഗത്തിൽ വെച്ച് സ്വീകരണം നൽകി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിറ്റസർലണ്ടിന്റെ പുതിയ പ്രെസിഡന്റായി ചുമതലയേറ്റ ശ്രീ ജോയ് കൊച്ചാട്ടിന്റെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചു .ഐ ഓ സി തമിഴ്‌നാടിനെ പ്രതിനിധീകരിച്ചു ശ്രീ അരുൺ അമൃതം യോഗത്തിനു സ്വാഗതമേകി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ പ്രവർത്തനരീതിയും , […]

Cultural Pravasi Switzerland

ആഗോള പൊതുജനാരോഗ്യ വിദഗ്ദ്ധനും , ഓൾ ഇൻഡ്യാ പ്രൊഫഷണൽ കോൺഗ്രസ് കേരളാ സംസ്‌ഥാന പ്രെസിഡന്റുമായ ഡോക്ടർ എസ് എസ് ലാലിന് സൂറിച്ചിൽ സ്വീകരണം

ആഗോള പൊതുജനാരോഗ്യ വിദഗ്ദ്ധനും , ജനീവ യു എന്നിലെ മുൻ ഉദ്യോഗസ്ഥനും ഓൾ ഇൻഡ്യാ പ്രൊഫഷണൽ കോൺഗ്രസ് കേരളാ സംസ്‌ഥാന പ്രെസിഡന്റുമായ ഡോക്ടർ എസ് എസ് ലാലിന് സ്വീകരണവും, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സ്വിറ്റസർലണ്ടിന്റെ പ്രഥമ മീറ്റിങ്ങും ഈ ശനിയാഴ്ച്ച മൂന്നുമണിക്ക് സൂറിച്ചിൽ. എല്ലാ ജനാധിപത്യ വിശ്വാസികൾക്കും സ്വാഗതം… DATE : SATURDAY,SEPTEMBER 25, 2021TIME : 15.00 PM VENUE : NAMASTE,POSTSTRASSE 7 ,8805 RICHTERSWIL,ZURICH ORGNAIZED BY INDIAN OVERSEAS CONGRESS SWITZERLAND […]

Pravasi Switzerland

സൂറിച് നിവാസി ശ്രീ സെബാസ്റ്റ്യൻ അറക്കലിന്റെ സഹോദരീ ഭർത്താവ് ശ്രീ Roswan Paul Bilung നിര്യാതനായി .

സൂറിച് : സെബാസ്റ്റിയൻ അറക്കലിന്റെ സഹോദരി അന്നമ്മയുടെ ഭർത്താവാണ് പരേതനായ ശ്രീ Roswan Paul Bilung (67 ) ഇന്ന് (21 .09 ) വൈകുന്നേരമാണ് കർത്താവിൽ നിദ്രപ്രാപിച്ചതു . ഇവർ കുടുംബസമേതം വർഷങ്ങളായി ഭോപ്പാലിൽ സ്ഥിരതാമസമാണ് .സ്വിറ്റസർലണ്ടിൽ നിരവധി സുഹൃത്തുക്കളുടെ ഉടമകൂടിയാണ് പരേതൻ . സംസ്‌കാരകർമ്മങ്ങൾ ഭോപ്പാലിൽ തന്നെ നടത്തുന്നതാണ് ..പരേതന്റെ വിയോഗത്തിൽ ദുഖാർത്ഥരായ കുടുംബത്തോടൊപ്പം പങ്കുചേരുകയും ആദാരാഞ്ജലികളർപ്പിക്കുകയും ചെയ്യുന്നു .

Pravasi Switzerland

മുൻ സ്വിസ്സ് നിവാസിയും,സൂറിച് നിവാസികളായ  ജോജോ & ജാക്സൺ കള്ളിക്കലിൻ്റെ പ്രിയ പിതാവും, ശ്രീമതി ലീന കള്ളിക്കലിൻ്റെ ഭർത്താവുമായ ശ്രീ  ജെയിംസ് കള്ളിക്കൽ (68) ഇന്നലെ (16 .09 ) നാട്ടിൽ നിര്യാതനായി.

സൂറിച്ച് നിവാസികളായ ജോജോ & ജാക്സൺ കള്ളിക്കലിൻ്റെ പ്രിയ പിതാവും, ശ്രീമതി ലീന കള്ളിക്കലിൻ്റെ  ഭർത്താവുമായ  ശ്രീ കെ.സി.ജെയിംസ് കള്ളിക്കൽ (68) ഇന്നലെ  രാവിലെ തൊടുപുഴയിൽ വച്ച് നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. പരേതൻ സ്വിസ് മലയാളികൾക്ക് സുപരിചതനായി അഞ്ചു വർഷത്തോളം സൂറിച്ചിലെ ലൈംബാഹിൽ താമസക്കാരനായിരുന്നു . ഭാര്യ ലീന, മോനിപ്പള്ളി അമ്പലത്തിങ്കൽ കുടുംബാംഗമാണ്.മക്കൾ: ജോജോ, ജാക്സൺ. മരുമക്കൾ: ജൂലിയറ്റ് മുണ്ടുപുഴയ്ക്കൽ (കരിങ്കുന്നം), നീന പാറയിൽ (അങ്കമാലി).സഹോദരങ്ങൾ: ജോയി, പരേതനായ തോമസ്, ഫിലിപ്പ്, ജോസ്, ജോണി, ജോളി, […]

Association Pravasi Switzerland

കേരളാ സർക്കാരിന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി പത്ത് ലക്ഷം രൂപയുടെ സഹായവുമായി സ്വിറ്റ്‌സര്‍ലന്‍ഡിലെ കൈരളി പ്രോഗ്രസീവ് ഫോറം.

സൂറിച്ച്: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് കൈത്താങ്ങേകി സ്വിറ്റ്‌സര്‍ലന്‍ഡ് മലയാളികളുടെ കൂട്ടായ്മയായ കൈരളി പ്രോഗ്രസീവ് ഫോറം. സംഘടനയിലെ അംഗങ്ങളില്‍നിന്നും കൂടാതെ സ്വിസ്സിലെ മറ്റു അഭ്യുദയ കാംക്ഷികൾ , സമാഹരിച്ച പത്തു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്.ബാസലിലെ മുട്ടെൻസിലുള്ള റോമൻ കത്തോലിക്ക ചർച്ചും വേണ്ടുവോളം സഹായിച്ചു .. ഉദ്യമം വിജയം ആക്കി തന്ന എല്ലാവരോടും കെ പി എഫ് എസ് നന്ദി രേഖപെടുത്തി .. കെ പി എഫ് എസിന്റെ വൈസ് പ്രസിഡണ്ട് […]

Cultural Kerala Our Talent Pravasi Switzerland

കുപ്പികളിൽ കരകൗശല വർണ്ണ വിസ്മയം തീർത്ത് സൂറിച്ചിൽ നിന്നും ജൂബിൻ ജോസഫ്

കൈകൾ കൊണ്ട് രൂപ കൽപനചെയ്ത് നിർമ്മിച്ചെടുക്കുന്ന വിദ്യക്കാണ് കരകൌശലം എന്ന് വിളിക്കുന്നത്. കൈ കൊണ്ട് ചെയ്യുന്ന കലാവിരുതുകളും കൈകൾ കൊണ്ട് ചെയ്യുന്ന നിർമ്മാണ പ്രവർത്തനങ്ങളും ഇതിലുൾപ്പെടുന്നതാണ്. ലളിതമായ ഉപകരണങ്ങളുടെ സഹായത്താൽ നിർമ്മിച്ചെടുക്കുന്ന അലങ്കാര വസ്തുക്കളും ഇതിലുൾപ്പെടുന്നു. കരവിരുതും നൈപുണ്യവും ഇതിൽ ഉൾചേർന്നിരിക്കും. പഴയ കുപ്പികൾ കളയുവാൻ ഉണ്ടേൽ വരട്ടെ, കുപ്പികളിൽ വർണ്ണ വിസ്മയം തീർക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് സൂറിച്ചിൽ താമസിക്കുന്ന ജൂബിൻ ജോസഫ് . പഴയ കുപ്പികളിൽ നൂലുകൊണ്ടും വർണ്ണം കൊണ്ടും പുതിയ രൂപം നൽകുകയാണ് ഇദ്ദേഹം. ചില്ല് […]

Association Cultural Pravasi Switzerland

ഗൃഹാതുരത്വത്തിന്റെ പൊന്നോണ ഓർമ്മകളുമായി ഭാരതീയ കലാലയത്തിന്റെ ഓണാഘോഷവും പുതിയ സാരഥികളുടെ തിരഞ്ഞെടുപ്പും സെപ്റ്റംബർ അഞ്ചിന് സൂറിച്ചിൽ നടത്തി .. ..

സ്വിറ്റസർലണ്ടിലെ പ്രമുഖ സാംസകാരിക സംഘടനയായ ഭാരതീയ കലാലയം സ്വിറ്റ്സർലൻഡ് സൂറിച്ചിലെ ഊസ്റ്റർ , ഗുട്ടൻസ് വില്ലിൽ സെപ്റ്റംബർ അഞ്ചാം തിയതി അംഗങ്ങൾക്കായി ഓണത്തിന്റെ നിറവാർന്ന ഓർമ്മകളുമായി ഓണസദ്യയും പൂക്കളവുമായി കേരളീയ വേഷവും ധരിച്ച് ഓണമാഘോഷിക്കുകയും അടുത്ത രണ്ടുവർഷക്കാലം സംഘടനയെ നയിക്കുവാൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു . നീണ്ട പ്രഭാഷണങ്ങളോ സ്റ്റേജ് പരിപാടികളോ ഇല്ലാതെ ഓണത്തിന്റെ തനിമയും ചാരുതയും ഉള്ക്കൊണ്ട് എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ടു ഒരു തറവാട്ടില് കുടുംബാംഗങ്ങള് ഒത്തുകൂടുന്നത് പോലെ ഓണത്തിന്റെ സ്മരണകൾ പുതുക്കി അനൗപചാരികമായി […]

Association Cultural Pravasi Switzerland

ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ഒരുക്കിയ പൂക്കളമത്സരത്തിൽ ഒന്നാം സമ്മാനം അമേസിങ്ങ് ഫ്രണ്ട്സ് ടീം കരസ്ഥമാക്കി.

മനസ്സിൽ സന്തോഷം നിറഞ്ഞു കവിയുമ്പോൾ അത് പൂക്കളായും, നിറങ്ങളായും, വർണ്ണങ്ങളായും നാം ഓരോരുത്തരുടെയും മനസിന്റെ മുറ്റത്ത്‌ വിരിയാറുണ്ട്. ദൈവത്തിന്റെ സൃഷ്ടികളിൽ ഏറ്റവും മനോഹരങ്ങളാണ് പൂക്കൾ. ബഹുവർണത്തിലുള്ള പൂക്കളെയും പൂമ്പാറ്റകളെയും ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. നമ്മുടെ കാർഷികസംസ്‌കൃതിയിലും ആഘോഷങ്ങളിലും ആചാരങ്ങളിലും എല്ലാം പൂക്കൾ ധാരാളം ഉപയോഗിക്കപ്പെടുന്നു.ഓണമെന്നു പറഞ്ഞാൽ അത്തപൂക്കളമാണ് പ്രധാനം. First prize -Amazing friends പുതു പുത്തൻ ആശയങ്ങളിലൂടെ സ്വിസ്സ് മലയാളികളുടെ മനസറിയുവാൻ എന്നും ശ്രമിച്ചിട്ടുള്ള സ്വിറ്റസർലണ്ടിലെ സാംസകാരിക സംഘടനായ ബി ഫ്രണ്ട്‌സ് തിരുവോണാഘോഷങ്ങളോട് ചേർന്ന് രണ്ടായിരത്തിപതിനഞ്ചിൽ തുടക്കമിട്ട […]

Pravasi Switzerland

ബ്രെഗെൻസ് നിവാസി ആഴാത്ത് ഷാജി മാത്യു ആകസ്മികമായി ഇന്നലെ വൈകുന്നേരം നിര്യാതനായി .

സ്വിസ്സ് മലയാളീ സമൂഹത്തിനു വീണ്ടും തീരാ ദുഃഖങ്ങൾ നൽകി കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷമായി ബ്രെഗൻസിൽ കുടുംബമായി താമസിച്ചു കൊണ്ടിരുന്ന ആഴത്തു ഷാജി മാത്യു ഇന്നലെ വൈകിട്ട് സ്വഭവനത്തിൽ കുടുംബവുമായി ടീവി കണ്ടുകൊണ്ടിരിക്കെ മസ്കിഷ്കരക്തസ്രാവത്തെ തുടർന്ന് ആകസ്മികമായി നിര്യാതനായ വിവരം വളരെ വ്യസനസമേതം അറിയിക്കുന്നു .. പരേതൻ ഈരാറ്റുപേട്ട സ്വദേശിയാണ് …ഭാര്യ ബീനാ ചങ്ങനാശേരി കൈലാത്ത് കുടുംബാംഗമാണ് ..പരേതന് രണ്ടു പെൺകുട്ടികളും ഒരാൺകുട്ടിയുമാണ് . ഷാജിയുടെ കോ ബ്രദർ ആണ് ലുസ്‌നാവിൽ താമസിക്കുന്ന കൂട്ടുമ്മേൽ അനിയൻകുഞ്ഞു . സംസ്കാരശുശ്രൂഷകൾ […]