Association Pravasi Switzerland

സ്വിറ്റസർലന്റിലെ ജീവകാരുണ്യ സംഘടനയായ `ലൈറ്റ് ഇൻ ലൈഫ്´ ഒരുക്കിയ രണ്ടാമത് ഫണ്ട് റെയ്‌സിംഗ് പ്രോഗ്രാം വൻ വിജയമായി.

ഡിസംബർ ഒന്നിന് , സൂറിച്ചിലെ കുസ്‌നാക്ട് ഹെസ്ലി ഹാളിൽ നടന്ന ´സിംഫണി ഓഫ് എംപതി ´ എന്ന പരിപാടി , പൊതുജന പങ്കാളിത്തം കൊണ്ടും, സംഘാടക മികവുകൊണ്ടും പ്രത്യേകം ശ്രദ്ധേയമായി . ചാരിറ്റി പ്രവർത്തനങ്ങളിൽ മാത്രം സജീവമായ, ലൈറ്റ് ഇന്‍ ലൈഫ്,  ആസാമിലെ,  വിദ്യാഭ്യാസ  സാധ്യതകൾ വിരളമായ പിന്നോക്കപ്രദേശങ്ങളിൽ സ്‌കൂൾ നിർമ്മിക്കുന്നതിന് വേണ്ടിയാണ് ഇത്തവണ ഫണ്ട് റെയിസിങ് പ്രോഗ്രാം നടത്തിയത്. രണ്ടുകോടി രൂപ ചെലവ് വരുന്ന പദ്ധതിയിൽ ഒരുകോടി രൂപ സമാഹരിച്ചു നൽകി സഹായിക്കുവാനാണ് ലക്‌ഷ്യം വച്ചിരിക്കുന്നത്. Read More »

Europe Germany Pravasi Switzerland

ചെറുതുരുത്തി കഥകളി സ്കൂൾ സ്വിറ്റ്സർലണ്ടിൽ ദുര്യോധനവധം കഥകളി അവതരിപ്പിച്ചു

REPORT -TOM KULANGARA ചെറുതുരുത്തി കഥകളി സ്കൂൾ ഡയറക്ടർ കലാമണ്ഡലം ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഏഴംഗ കഥകളിസംഘമാണ് എംബസി ഓഫ് ഇന്ത്യയുടെ പ്രത്യേക ക്ഷണപ്രകാരം സ്വിറ്റ്സർലണ്ടിൽ എത്തിയത്. ഡിസംബർ 5, 6, 7 തിയതികളിലായി വിവിധ നഗരങ്ങളിൽ അവർ കഥകളി അവതരിപ്പിച്ചു. ശാന്തസുന്ദരമായ ഈ കൊച്ചുരാജ്യത്തെ തദ്ദേശീയരും പ്രവാസി ഇന്ത്യക്കാരും കൗതുകം കൂറുന്ന നിറഞ്ഞ മനസ്സോടെയാണ് കഥകളിയേയും, കലാകാരന്മാരേയും വരവേറ്റത്. ബാസലിലെ ആദ്യ വേദിയിൽ തന്നെ കാണികളുടെ നിലയ്ക്കാത്ത കരഘോഷത്താൽ കഥകളി കലാകാരന്മാർ ആദരിക്കപ്പെട്ടു. തുടർന്നുള്ള വേദികളിലും ആവേശപൂർവ്വം Read More »

Entertainment Europe Germany Music Pravasi Switzerland

ഗ്ലോബൽ മ്യൂസിക് അവാർഡ്സ് 2018 ന്റെ അവസാന ഘട്ടത്തിൽ മലയാളി സാന്നിധ്യം

Report  Dev ഗ്ലോബൽ മ്യൂസിക് അവാർഡ്സ് 2018 ന്റെ അവസാന ഘട്ടത്തിലേക്ക് തിരഞ്ഞുഎടുക്കപെട്ടത് സംഗീതത്തിൽ വിസ്മയം തീർത്ത ഭാരതിയ സംഗീതജ്ഞൻ, മിഥുൻ ഹരിഹരൻ (39) കേരളത്തിന്റെ നെല്ലറയായ പാലക്കാട് സ്വദേശിയും ഇപ്പോൾ നെതർലാൻഡ്സ്ൽ വസിക്കുകയും ചെയ്യുന്ന അദ്ദേഹം പ്രഥമഗാനമായ ദി അവേക്കനിങ്ങ് ൽ തന്നെ വിശ്വസംഗീത വിഭാഗത്തിൽ വെങ്കല മെഡൽ നേടി. ഇതിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അരുൺ വീരകുമാർ, കോറിയോഗ്രാഫി: അശ്വതി അരുൺ. 2011 ൽ സ്ഥാപിതമായ ഗ്ലോബൽ മ്യൂസിക്ക് അവാർഡ് സ് സ്വതന്ത്ര്യസംഗീതജ്ഞരെ കീർത്തിപ്പെടുത്തുന്ന അന്താരാഷ്ട്ര Read More »

Austria Europe Pravasi Switzerland

ആൽപ്സ് താഴ്വരയിൽ ദുര്യോധനവധം ആട്ടക്കഥ – Tom Kulangara

ഇന്ത്യ- സ്വിറ്റ്സർലണ്ട് മൈത്രിയുടെ സപ്തതി ആഘോഷങ്ങളോടനുബന്ധിച്ച് സ്വിറ്റ്സർലണ്ടിലെ പ്രധാന പട്ടണങ്ങൾ കേന്ദ്രീകരിച്ച് ഹിമാലയ ആൽപ്സ് കൂട്ടുകെട്ട് എന്ന തലക്കെട്ടോടെ സെപ്റ്റംബർ ആദ്യവാരം മുതൽ  ഇന്ത്യൻ എംബസി  ഫെസ്റ്റിവൽ ഓഫ് ഇന്ത്യ എന്ന പേരിൽ കലാസാംസ്കാരിക പരിപാടികൾക്ക്  തുടക്കം കുറിച്ചു.  ഇന്ത്യൻ ക്ലാസിക്ക് കലകളെ സ്വദേശീയർക്കും  വിദേശീയർക്കും പരിചയപ്പെടുത്തുന്ന സാംസ്കാരിക കലോത്സവത്തിന്റെ അടുത്ത പ്രോഗ്രാം കലകളാൽ സമ്പന്നമായ കേരളത്തിന്റെ തനതു കലയായ കഥകളിയാണ്. വയസ്കര ആര്യ നാരായണൻ മൂസ്സ് രചിച്ച ദുര്യോധനവധം ആട്ടക്കഥ സ്വിറ്റ്സർലണ്ടിലെ ബാസിലിൽ ഡിസംബർ അഞ്ചിനും, Read More »

Association Pravasi Switzerland

ഏയ്ഞ്ചൽ ബാസൽ ചാരിറ്റി കൂട്ടായ്‌മ കാരുണ്യ ഹസ്‌തവുമായി ഏയ്ഞ്ചൽ ഭവൻ നിർമാണത്തിലേക്ക് —

സ്വിറ്റസർലണ്ടിൽ  നാളുകളായി ജീവകാരുണ്യ മേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന സ്വിസർലണ്ടിലെ വനിതാ കൂട്ടായ്മയായ Angelsbasel നവംബർ 18-ന്  ബസേലിൽ നടത്തിയ ചാരിറ്റി ലഞ്ച് ഇവൻറ് ശ്രദ്ധേയമായി. ചടങ്ങിനോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ സ്വിസ് സമൂഹത്തിന്റെ പ്രിയപ്പെട്ട അച്ഛൻ Rev. Fr. മാർട്ടിൻ പയ്യപ്പിള്ളി അധ്യക്ഷത വഹിച്ചു. സംഘടനാ പ്രസിഡണ്ട് ബോബി ചിറ്റാറ്റിൽ സ്വാഗതം അർപ്പിച്ച യോഗത്തിൽ കേരളം കൾച്ചറൽ ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡണ്ട് ലാലു ചിറക്കൽ ആശംസാപ്രസംഗം നടത്തി. Angelsbasel നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി നടത്തിയ Read More »

Association Europe Pravasi Switzerland Women

സ്വിസ്സ്‌ കേരളാ വനിതാ ഫോറം അംഗങ്ങൾ ഒരുക്കിയ Come together and Cook together

  പാചകം ഒരു കലയാണ്, ഒരു സംസ്ക്കാരമാണ്, ഒരു അനുഷ്ഠാനവും അചാരവുമാണ്. അതുപോലെ തന്നെ ഇതൊരു പരീക്ഷണവുമാണ്. ഒരുമിച്ച് ഭക്ഷണം പാചകം ചെയ്യുകയും ഒരുമിച്ച് ഭക്ഷണം ആസ്വദിക്കുകയും ചെയ്യുന്നതു വഴി വ്യക്തികളും, കുടുംബങ്ങളൂം, ഒരു സമൂഹവും തന്നെ ഈ സ്നേഹചരടിൽ ബന്ധിപ്പിക്കപെടുന്നു. ഇങ്ങനെ അടുക്കള ഒരു കുടുംബത്തിന്റെ അൾത്താരയും, പാചകം ഒരു ആത്മീയ അനുഷ്ഠാനവും പാചകം ചെയ്യുന്ന ആൾ കാർമ്മിക സ്ഥാനവും വഹിക്കുന്നു. ദൈവത്തിന് എല്ലായിടത്തും എപ്പോഴും എത്തിപെടാൻ സമയം കിട്ടിയെന്നു വരില്ല. അതുകൊണ്ട് അദ്ദേഹം അമ്മമാരെ Read More »

Austria Europe Pravasi Sports Switzerland UK

യു കെ യിൽ നടന്ന യൂറോപ്പ്യൻ വോളീബോൾ ടൂർണമെന്റിൽ ISC വിയന്നയ്ക്ക് വിജയകിരീടം

ISC Vienna കഴിഞ്ഞ പതിനേഴാം തിയതി യുകെയിലെ ലിവർപൂളിൽ വച്ച് നടന്ന ഓൾ യൂറോപ്യൻ വോളീബോൾ ടൂർണമെന്റിൽ പങ്കെടുത്തു വിജയിച്ചു. 10 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ സെമിഫൈനലിൽ ഹോം ടീം ആയ ലിവർപൂൾ ലയൺസ്‌ ആയിരുന്നു എതിരാളികൾ. ആദ്യത്തെ സെറ്റ് 25 – 22 നു ISC വിയന്ന നേടിയപ്പോൾ വാശിയേറിയ രണ്ടാമത്തെ സെറ്റ് 26 – 24 ലിവർപൂൾ നേടി. എന്നാൽ മൂന്നാമത്തെ സെറ്റിൽ തകർപ്പൻ സ്മാഷുകൾ തീർത്തു അരുൺ മംഗലത്തും, വന്മതിൽ  പോലെ ബ്ലോക്ക് Read More »

Association Pravasi Switzerland

കേരളത്തിൽ കാരുണ്യഹസ്തവുമായി കേളി സ്വിറ്റ്സർലണ്ട്

സൂറിക്ക് .പ്രവാസിലോകത്തുനിന്നും സാമൂഹ്യ സേവന പാതയിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്വിറ്റ്‌സർലണ്ടിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി കേരളത്തിൽ ഈ വർഷം വിവിധ പദ്ധതികൾ ഏറ്റെടുത്തു നടത്തിവരുന്നു .കേളി തിരഞ്ഞെടുത്ത വിവിധ പദ്ധതികൾക്കായി കഴിഞ്ഞ ആറ് മാസംകൊണ്ട് മാത്രം 51 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. കേരളക്കരയിൽ മഹാപ്രളയം നാൽപ്പതിനായിരം കോടിയുടെ നാശം വിതച്ചതായാണ് അവസാനത്തെ കണക്കുകൾ പറയുന്നത്. ഭൂരിപക്ഷം ജില്ലകളിലും നാശം വിതക്കുകയും ചെയ്തു. കേരളത്തിൽ താണ്ഡവമാടിയ മഹാമാരിക്കും കൊടിയ നാശം വിതച്ച പ്രളയത്തിനും ശേഷം നടക്കു Read More »

Obituary Pravasi Switzerland

സ്വിസ്സ് മലയാളി അനീഷ് പോളിന്റെ മാതാവ് അന്നമ്മ പൗലോസ് ( 70 ), വണ്ടമറ്റം, തൊടുപുഴ നിര്യാതയായി

വണ്ടമറ്റം: വണ്ടനാക്കര മത്തായി പൗലോസിന്റെ (പൗലോസ് സർ) ഭാര്യ അന്നമ്മ പൗലോസ് (ചിന്നമ്മ ടീച്ചർ, 70 വയസ്) ഇന്ന് (20.11.18) ഇന്ത്യൻ സമയം രാവിലെ 6 മണിക്ക് നിര്യാതയായി. സംസ്‌കാര കർമ്മങ്ങൾ വ്യാഴാഴ്ച രാവിലെ (22.11.18) പത്തുമണിക്ക് സ്വവസതിയിൽ ആരംഭിക്കുന്നതും തുടർന്ന് വണ്ടമറ്റം സെന്റ് ജോർജ് പള്ളി സിമിത്തേരിയിൽ അടക്കം ചെയ്യുന്നതുമാണ്. പരേത തൊടുപുഴ കരിങ്കുന്നം തോട്ടുങ്കൽ കുടുംബാംഗമാണ്. മക്കൾ- അനീഷ് പോൾ സ്വിറ്റ്സർലൻഡ്, റാണി പോൾ ഉപ്പുപുറം (ബോസ്റ്റൺ, അമേരിക്ക), ഹണി പോൾ മോളെക്കുന്നേൽ (കരോലിന, Read More »

Austria Europe Germany Italy Pravasi Social Media Switzerland

രോഗശാന്തിയും മതങ്ങളും മനഃശാസ്ത്രവും -ജോസ് വള്ളാടിയിൽ

സ്വിറ്റസർലണ്ടിലെ റൈറ് തിങ്കേഴ്‌സിന്റെ  അഭ്യർത്ഥന മാനിച്ചുകൊണ്ടുള്ള പുനഃ പ്രസിദ്ധികരണം  ഓരോ മതവിശ്വാസിയും തന്റെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും തനിക്ക് ലഭിച്ചിട്ടുള്ള ദൈവാനുഗ്രഹങ്ങൾ പരസ്യമായി പറയുന്നത് മാധ്യമങ്ങളിലൂടെ നാം വായിക്കുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരൻ തന്റെ ഉയർച്ചക്ക് പിന്നിൽ ഗുരുവായൂരപ്പന്റെ അനുഗ്രഹം കണ്ടിരുന്നു. തന്റെ 60 -)൦ പിറന്നാൾ മുതൽ യേശുദാസ് ജന്മദിനം ആഘോഷിക്കുന്നത് കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലെ ചടങ്ങുകളിലൂടെയാണ്. ഗുരുവായൂരപ്പനെ തൊഴുകയെന്നത് ഇന്നും അദ്ദേഹത്തിന് ഒരു സ്വപ്നമായി തുടരുന്നു. ദിലീപ്കുമാർ എന്ന ചെറുപ്പക്കാരൻ Read More »