Europe Our Talent

ജോസേട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ 2017 ൽ OUR TALENT എന്ന പേജിലൂടെ പ്രസിദ്ധീകരിച്ച ആർട്ടിക്കിളിന്റെ പുനഃപ്രസിദ്ധീകരണം – തുടരുന്ന പ്രയാണം ജഞാനവീഥിയിലൂടെ  Dr.Jose KizhakkekaraM.Sc,M.S,M.Ed,M.S.A,Ph.D(Phy), Ph.D(Hon)

അർഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ,  അറിയപ്പെടാതെ പോകുന്ന, എന്നാല്‍ അറിയപ്പെടേണ്ട നിരവധി വ്യക്തിത്വങ്ങളുണ്ട് നമ്മുടെ ചുറ്റുപാടും. പക്വത വന്ന, കാലത്തിനു ചേര്‍ന്ന ഉള്‍ക്കാഴ്ച്ചയുള്ള, പുരോഗമനപരമായ നിരീക്ഷണങ്ങളുള്ള ഡോക്ടർ. ജോസ് കിഴക്കേക്കര എന്ന വ്യക്തിയെ അടുത്തറിഞ്ഞപ്പോൾ,  ഇത്തരം വ്യക്തിത്വങ്ങളെ വായനക്കാർക്ക് പരിചിതരാക്കുക എന്നത് മാധ്യമ ധർമമാണ് എന്ന ഉറച്ച ചിന്താഗതിയിൽ എത്തിച്ചേരുകയായിരുന്നു . കൃത്യമായ ദിശാബോധം ഇല്ലാതെ , പിന്നിട്ട  വഴികളെകുറിച്ചോ , എത്തിച്ചേരേണ്ട  ലക്ഷ്യത്തെക്കുറിച്ചോ കൃത്യമായ ധാരണകളില്ലാതെ  ,കാലത്തിന്റെ പ്രയാണത്തിൽ നിസ്സഹായരായി ഉഴലുന്ന  വിദ്യാർത്ഥി സമൂഹത്തിനു , ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസ […]

Cultural Entertainment Our Talent Pravasi Switzerland

സ്വിസ്സ് സമൂഹത്തിൽ നിന്നും അഭ്രപാളിയിലേക്ക് നായകവേഷത്തിൽ യുവനടൻ ഫ്രിഡോൾ മേക്കുന്നേലിന്റെ താരോദയം .

പതിനെട്ട് വയസ്സുകാരിയായ അനീറ്റ അഗസ്റ്റിന്‍ സംവിധാനം ചെയ്യുന്ന മൂരി എന്ന മലയാളം ചിത്രത്തിലൂടെയാണ് സ്വിസ്സ് മലയാളികളും ,കോതമംഗലം നിവാസികളുമായ ആന്റണി ,സോളി മേക്കുന്നേൽ ദമ്പതികളുടെ മോൻ ഫ്രിഡോൾ മേക്കുന്നേൽ നായക വേഷത്തിലെത്തിയിരിക്കുന്നതു. തീയേറ്റര്‍ ആര്‍ട്‌സ്, സൈക്കോളജി, ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ബിരുദ വിദ്യാര്‍ത്ഥിനി കൂടിയായ അനിറ്റയുടെ ആദ്യ ചിത്രമാണ് മൂരി. ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയതും ഈ പതിനെട്ട് വയസ്സുകാരി തന്നെയാണ്. പാവപെട്ട ജനങ്ങളെ പിഴിഞ്ഞ് ജീവിക്കുന്ന ബ്ലേഡ് മാഫിയ, കള്ള വാറ്റു സംഘങ്ങള്‍, കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം […]

Association Entertainment Our Talent Pravasi Switzerland

ഉയിരേ ഒരു ജന്മം നിന്നെ – മിന്നൽ മുരളിയിലെ ഹിറ്റ് ​ഗാനത്തിന്റെ കവർ വേർഷനുമായി സ്വിറ്റസർലണ്ടിൽ നിന്നും റോസ്ബെൻ …..

മിന്നൽ മുരളിയിലെ ‘ഉയിരേ’ എന്ന ഹിറ്റ് ഗാനത്തിന് കവർ വേർ‍ഷനുമായി സ്വിറ്റസർലണ്ടിലെ അനുഗ്രഹീത ഗായിക റോസ് ബെന്നും കൂടെ നാട്ടിൽ നിന്നും അതുൽ സെബാസ്റ്റിയനും.. പാട്ടിന്‍റെ ആത്മാവ് അറിഞ്ഞുള്ള ആലാപനമാണ് ഇരുവരും ഈ കവർ വേർഷനിലൂടെ സംഗീതാസ്വാദകർക്കു സമ്മാനിച്ചിരിക്കുന്നത് … നെറ്റ്ഫ്ലിക്സിൽ ക്രിസ്മസ് റിലീസായെത്തിയ ‘മിന്നൽ മുരളി’ തരംഗമായിരിക്കുകയാണ്. സിനിമ മികച്ച പ്രതികരണം നേടുന്നതിനോടൊപ്പം സിനിമയിലെ രംഗങ്ങളും ബ്രില്ല്യൻസുകളുമൊക്കെ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാണ്. കൂട്ടത്തിൽ ‘ഉയിരേ’ എന്ന പാട്ടും ഏറെ ചർച്ചയാകുന്നുണ്ട്. സംഗീത സംവിധായകൻ ഷാൻ റഹ്മാന്‍റെ […]

Europe Our Talent Pravasi

വിദേശ ഭക്ഷ്യ സംസ്‌കാരവും സാംസ്‌കാരിക ഏകികരണവും: പ്രിന്‍സ് പള്ളിക്കുന്നേലിന് ഓസ്ട്രിയയിൽനിന്നും ഡോക്ടറേറ്റ് – ജോബി ആന്റണി

വിയന്ന: ഓസ്ട്രിയ ആസ്ഥാനമായ പ്രോസി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ പ്രിന്‍സ് പള്ളിക്കുന്നേലിന് ബിസിനസ് മാനേജ്‌മെന്റില്‍ അക്കാഡമിക് ഡോക്ടറേറ്റ് ലഭിച്ചു. വിദേശ ഭക്ഷ്യ സംസ്‌കാരവും, സാംസ്‌കാരിക ഏകികരണവും എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണത്തിനാണ് ഡോക്ടറേറ്റ്. യു.സി.എന്‍, യു.എ യൂണിവേഴ്സിറ്റികളുടെ ഓസ്ട്രിയയിലെ ഇന്‍സ്ബ്രൂക്കിലുള്ള യൂറോപ്യന്‍ ക്യാമ്പസിന്റെ ഡീന്‍ പ്രൊഫ. ഡോ. ഗെര്‍ഹാര്‍ഡ് ബെര്‍ഹ്‌തോള്‍ഡിന്റെ കീഴിലായിരുന്നു അഞ്ചു വര്‍ഷത്തോളം നീണ്ടുനിന്ന ഗവേഷണം. നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള മൂന്നുറിലധികം പേരില്‍ സര്‍വ്വേ നടത്തിയായിരുന്നു പ്രബന്ധത്തിനു വേണ്ട വിവരശേഖരണം നടത്തിയത്. പഠനത്തിനായുള്ള സര്‍വേയില്‍ വിവിധ […]

Cultural Europe Our Talent Pravasi Switzerland

സ്വിസ്സ് മലയാളികൾക്ക് അഭിമാനമായി സ്വിസ്സ് ബാബു എന്ന ബാബു പുല്ലേലി സിനിമാ സംഗീത മേഖലയിലേക്ക് ..സിനിമയുടെ ആദ്യ പോസ്റ്റർ പ്രകാശനം വിവിധ ഫേസ്‌ബുക്ക് പേജുകളിലൂടെ നാളെ നിർവഹിക്കുന്നു ..

ഫിലിം ഫോറസ്റ് പ്രോഡക്‌ഷനിന്റെ ബാനറിൽ സൂരജ് വാവ നിർമ്മിച്ച് അനീഷ് കൃഷ്ണ സംവിധാനം നിർവഹിക്കുന്ന സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നതിനുള്ള അപൂർവ്വ ഭാഗ്യമാണ് ശ്രീ സ്വിസ് ബാബു ഈ സിനിമയിലൂടെ നേടിയത് .. ഇതിനോടകം നിരവധി ഗാനങ്ങൾക്കും ആൽബങ്ങളും സംഗീത സംവിധാനം നിർവഹിച്ച അനുഗ്രഹീതനായ ഗായകനും കൂടിയാണ് സ്വിസ് മലയാളികൾക്കു ഏറ്റവും പ്രിയങ്കരനായ ശ്രീ ബാബു ..ശ്രീ പൂർണ്ണിമ രചിച്ച പ്യാരാ ബച്ച്പൻ എന്ന ഹിന്ദി സോങ്ങിന് സംഗീതം നൽകി ട്രാവൻകൂർ ഇന്റർനാഷണൽ ഫിലിം അവാർഡ് കരസ്ഥമാക്കുകയുണ്ടായി […]

Cultural Kerala Our Talent Pravasi Switzerland

കുപ്പികളിൽ കരകൗശല വർണ്ണ വിസ്മയം തീർത്ത് സൂറിച്ചിൽ നിന്നും ജൂബിൻ ജോസഫ്

കൈകൾ കൊണ്ട് രൂപ കൽപനചെയ്ത് നിർമ്മിച്ചെടുക്കുന്ന വിദ്യക്കാണ് കരകൌശലം എന്ന് വിളിക്കുന്നത്. കൈ കൊണ്ട് ചെയ്യുന്ന കലാവിരുതുകളും കൈകൾ കൊണ്ട് ചെയ്യുന്ന നിർമ്മാണ പ്രവർത്തനങ്ങളും ഇതിലുൾപ്പെടുന്നതാണ്. ലളിതമായ ഉപകരണങ്ങളുടെ സഹായത്താൽ നിർമ്മിച്ചെടുക്കുന്ന അലങ്കാര വസ്തുക്കളും ഇതിലുൾപ്പെടുന്നു. കരവിരുതും നൈപുണ്യവും ഇതിൽ ഉൾചേർന്നിരിക്കും. പഴയ കുപ്പികൾ കളയുവാൻ ഉണ്ടേൽ വരട്ടെ, കുപ്പികളിൽ വർണ്ണ വിസ്മയം തീർക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് സൂറിച്ചിൽ താമസിക്കുന്ന ജൂബിൻ ജോസഫ് . പഴയ കുപ്പികളിൽ നൂലുകൊണ്ടും വർണ്ണം കൊണ്ടും പുതിയ രൂപം നൽകുകയാണ് ഇദ്ദേഹം. ചില്ല് […]

Cultural Entertainment Our Talent Pravasi Switzerland

ശ്രവണസുന്ദരങ്ങളായ ഗാനങ്ങളാൽ സംഗീത മനസ്സിൽ തേൻമഴപെയ്യിക്കുന്ന നമ്മുടെ സ്വന്തം ഗായകൻ തോമസ് മുക്കോംതറയിൽ

സംഗീതം നമ്മിലുളവാക്കുന്ന പല തരത്തിലുള്ള വികാരങ്ങള്‍ എന്താണെന്ന് ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ആണ്…..ഓരോരുത്തര്‍ക്കും അതുണ്ടാക്കുന്ന അനുഭവത്തിന്റെ തോത് ഏറിയും കുറഞ്ഞും ഇരിക്കും.. ഒരു ഗാനം കേള്‍ക്കുമ്പോള്‍ നാം അനിര്‍വചനീയമായ ഒരു സുഖം അനുഭവിക്കുന്നു….നമ്മെ അത് മറ്റൊരു ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു..സ്വപ്നങ്ങള്‍ കാണിക്കുന്നു…ഓര്‍മ്മകളെ ഓടിയെത്തിക്കുന്നു ….മാനസിക ഭാരം കുറയ്ക്കുന്നു…..എന്നാലോ ചില പാട്ട് കേള്‍ക്കുമ്പോള്‍ നേരെ തിരിച്ചാണ് അ നുഭവപ്പെടുക…..അത് ഒരു പക്ഷെ നമ്മെ അസ്വസ്തമാക്കിയേക്കാം….നൊമ്പരപ്പെടുത്തിയേക്കാം….. വേണ്ടപ്പെട്ടവരെയെല്ലാംഓര്‍ത്തു കരയാന്‍ ഇടയാക്കിയേക്കാം…..ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെഹൃദയത്തില്‍ തുളച്ച് കയറുന്ന സംഗീതത്തെ ആരാണ് സ്നേഹിക്കാത്തത്? […]

Cultural Entertainment Kerala National Our Talent Pravasi Switzerland

മിസ് കേരള സൗന്ദര്യ മത്സരാർത്ഥിയായി സ്വിറ്റസർലണ്ടിൽ നിന്നും സ്‌റ്റീജാ ചിറക്കൽ.

മലയാളി സുന്ദരികളെ കണ്ടെത്താൻ 1999 മുതൽ വർഷംതോറും സംഘടിപ്പിക്കുന്ന സൗന്ദര്യമത്സരമാണ് മിസ് കേരള .ഇംപ്രസാരിയോ ഇവന്റ്‌ മാനേജ്‌മെന്റ് കമ്പനിയാണ്‌ ഈ മത്സരം സംഘടിപ്പിക്കുന്നത്. നിരവധി റൗണ്ട് മത്സരങ്ങൾക്കു ശേഷമാണ്‌ ജേതാക്കളെ നിർണ്ണയിക്കുന്നത്. ഒന്നാം സ്ഥാനത്തിനു പുറമേ രണ്ടും മൂന്നും സ്ഥാനവും മറ്റു ചില സമ്മാനങ്ങളും നൽകാറുണ്ട്. ഈ മത്സരത്തിൽ നിന്നു ജയിക്കുന്ന യുവതിയാണ്‌ മിസ് ഇന്ത്യ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്നത്. മിസ്സ് കേരളാ 2020 ൽ മത്സരിക്കുവാനുള്ള അസുലഭ അവസരമാണ് സ്വിറ്റസർലണ്ടിൽ ബാസലിൽ താമസിക്കുന്ന സ്റ്റീഫൻ, ഗിരിജ […]

International Our Talent Pravasi Switzerland

സോഷ്യൽ മീഡിയയിൽ വൈറലായി ഇരുപത്തിയഞ്ച് ദിവസത്തെ പുഷ് – അപ് ചലഞ്ചുമായി ജെയിൻ പന്നാരകുന്നേൽ

സൂറിച്ച്.- മനുഷ്യന്റെ ആരോഗ്യ രംഗത്ത് സ്പോട്സ് ചെയ്യുന്നതിന്റെ ആവശ്യകത പുതിയ തലമുറയെ ഓർമ്മപ്പെടുത്തി   സോഷ്യൽ മീഡിയയിലൂടെ ഇരുപത്തിയഞ്ച് ദിവസം നീണ്ട് നിൽക്കുന്ന  പുഷ്- അപ് ചലഞ്ചുമായി സ്വിറ്റ്സർലണ്ടിലെ സ്പോട്സ് താരം  ജെയിൻ പന്നാരകുന്നേൽ ഇന്ന് ഇരുപത്തിരണ്ടു ദിവസം പിന്നിട്ടിരിക്കുകയാണ്. കോവിട് കാലമാണെങ്കിലും തന്റെ  അവധിക്കാലം  വെറുതെ വീട്ടിലിരുന്നു കളയുവാൻ ഈ സ്പോടസ് പ്രേമി തയ്യാറല്ല ..,പിതാവിനെപ്പോലെ തന്നെ കായിക പ്രേമികളായ മക്കളെയും ,അല്ലെങ്കിൽ സുഹൃത്തുക്കളെയും കൂട്ടി  സ്വിറ്റസർലണ്ടിലെ ഇനിയും കാണാത്ത സ്ഥലങ്ങളിലേക്കു എന്നും തൻറെ സന്തത സഹചാരിയായ […]

Kerala Our Talent

കോട്ടയത്ത് അമ്മയ്ക്കും കുഞ്ഞിനും കോവിഡ്; വിമാനത്തിലെത്തിയ എല്ലാവരെയും പരിശോധിക്കും

ഉഴവൂര്‍ സ്വദേശിയായ രണ്ട് വയസുകാരന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കുട്ടിയുടെ അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചു. ഇവര്‍ ഗര്‍ഭിണിയാണ്. വിദേശത്ത് നിന്ന് വന്ന രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയിലാണ് കോട്ടയം ജില്ല. കോവിഡ് സ്ഥിരീകരിച്ചവര്‍ വന്ന വിമാനത്തില്‍ ജില്ലയിലെത്തിയ എല്ലാവരിലും പരിശോധന നടത്തും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും കര്‍ശന നിരീക്ഷണത്തിലാണ്. കഴിഞ്ഞ 9ആം തിയതി കുവൈത്തില്‍ നിന്നും കൊച്ചിയില്‍ എത്തിയ വിമാനത്തിലുള്ള ചിലര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉഴവൂര്‍ സ്വദേശിയായ രണ്ട് വയസുകാരന് രോഗം സ്ഥിരീകരിച്ചതിന് […]