India Kerala

‘ലിനി ത്യാഗത്തിന്റെ പ്രതീകം, നാടിൻ്റെ അഭിമാനം’; സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ക്ക് മുമ്പിൽ കെ.കെ. ശൈലജ

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സിസ്റ്റർ ലിനിയുടെ ഓർമ്മകള്‍ മുൻപില്‍ മുൻ മന്ത്രി കെ.കെ. ശൈലജ. വടകര പാർലമെൻറ് മണ്ഡലം സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ സജീവമായി പ്രചരണ രംഗത്താണ് ശൈലജ.ബുധനാഴ്ച പേരാമ്പ്ര മണ്ഡലത്തിലായിരുന്നു പര്യടനം. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ചങ്ങരോത്ത് പഞ്ചായത്തിലെ നിവാസികളോടും പേരാമ്പ്ര താലൂക്ക് ആശുപത്രി ജീവനക്കാരോടും വോട്ടഭ്യർത്ഥിച്ചു. ഒട്ടേറെ ഓർമ്മകളുണർത്തുന്ന സന്ദർശനമാണിതെന്ന് ശൈലജ ഫേസ് ബുക്കില്‍ കുറിച്ചു. നിപ്പ വൈറസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത് ചെങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ സൂപ്പി കട എന്ന കൊച്ചു പ്രദേശത്താണ്. തൊട്ടടുത്തുള്ള ആശുപത്രി എന്ന നിലയില്‍ […]

Business India Kerala Uncategorized

ഇത് സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയമോ? ഇന്നത്തെ വിലയറിയാം

സംസ്ഥാനത്തെ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5760 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46080 രൂപയുമായി തുടരുകയാണ്. 18 കാരറ്റ് സ്വര്‍ണത്തിന് 4775 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറഞ്ഞിരുന്നു.15ന് 45,520 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടര്‍ന്നുള്ള […]

India Kerala

കലൂർ സ്റ്റേഡിയത്തിൽ ഇനി കളി മാത്രമല്ല, കലയും; അവാർഡ് ഷോകൾ, സംഗീത നിശകൾ പോലുള്ള കായികേതര പരിപാടികൾക്ക് വിട്ടുകൊടുക്കാൻ ജിസിഡിഎ

കലൂർ ജവഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയം കായികേതര പരിപാടികൾക്ക് വിട്ടുകൊടുക്കാൻ ജിസിഡിഎ. കൂടുതൽ വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. എന്നാൽ നിലവിലെ തീരുമാനം സ്റ്റേഡിയൻ നശിക്കാൻ കാരണമാകും എന്നാണ് വിമർശനം. അവാർഡ് ഷോകൾ, വലിയ പൊതുസമ്മേളനങ്ങൾ, മ്യൂസിക് ഇവന്റുകൾ തുടങ്ങി വലിയ പരിപാടികൾക്ക് സ്റ്റേഡിയം വിട്ട് നൽകാനാണ് വിശാല കൊച്ചി വികസന അധോരിറ്റിയുടെ തീരുമാനം. 202425 വർഷത്തെ ബജറ്റിലാണ് നിർദേശം. ഫുട്‌ബോൾ ടർഫിന് കേടുപാട് സംഭവിക്കാതിരിക്കാൻ പോളിയെത്തലിൻ ഉപയോഗിച്ച് യുവി സ്റ്റെബിലൈസേഷൻ ഉള്ള പ്രൊട്ടക്ഷൻ ടൈലുകൾ സ്ഥാപിക്കാനാണ് […]

India Kerala

സമരാ​ഗ്നി ഇന്ന് തലസ്ഥാനത്ത്; സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോൺ​ഗ്രസിന്റെ സമരാ​​ഗ്നിക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. പുത്തരിക്കണ്ടം മൈതാനത്ത് ഉമ്മൻചാണ്ടി ന​ഗറിൽ നടക്കുന്ന സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി ദേവന്ദ റെഡ്ഡി ഉദ്ഘാടനം ചെയ്യും. എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് മുഖ്യാതിഥിയാകും.ഫെബ്രുവരി 9ന് കാസർഗോഡ് നിന്നാണ് സമരാ​​ഗ്നിക്ക് തുടക്കം കുറിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെയായിരുന്നു യാത്ര. അതേസമയം സമരാ​ഗ്നിയുടെ ഭാ​ഗമായി തിരുവനന്തപുരത്ത് ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാളയം മുതൽ പുത്തരിക്കണ്ടം മൈതാനം വരെ ഉച്ചയ്ക്ക് മൂന്ന് മുതലാണ് നിയന്ത്രണം. തിരക്കനുഭവപ്പെട്ടാൽ വാഹനങ്ങൾ വഴി തിരിച്ചു വിടുമെന്നും […]

India Kerala

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം പന്ത്രണ്ട് ജില്ലകളിൽ ചൂട് കനക്കാൻ സാധ്യത

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം പന്ത്രണ്ട് ജില്ലകളിൽ ചൂട് കനക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കാസർഗോഡ്, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ താപനില സാധാരണയെക്കാൾ 2 മുതൽ 4 °C വരെ വർധിക്കാൻ സാധ്യതയുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 °C വരെയും, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം,കണ്ണൂർ ,കാസർഗോഡ് ജില്ലകളിൽ 37 °c വരെയും, തൃശൂർ, പാലക്കാട്, മലപ്പുറം, […]

India Kerala

കണ്ണൂരിൽ മത്സരിക്കാനില്ലെന്ന് കെ.സുധാകരൻ; പകരക്കാരനായി കെ.ജയന്തിന്റെ പേര് നിർദേശിച്ചു

കണ്ണൂർ സീറ്റിൽ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. വിസമ്മതം നേതൃത്വത്തെ അറിയിച്ചു. പകരക്കാരനായി കെ ജയന്തിന്റെ പേര് സുധാകരൻ നിർദേശിച്ചു. കെ. ജയന്തി​ന് പുറമെ യൂത്ത് കോൺഗ്രസ് നേതാവ് വി.പി. അബ്ദുൽ റഷീദും പകരക്കാരനായി പട്ടികയിലുണ്ട്. അന്തിമ തീരുമാനം ഹൈക്കമാന്ഡിന് വിടാനാണ് സാധ്യത. മത്സരിക്കാനില്ലെന്ന കാര്യം വി.ഡി. സതീശനെയാണ് കെ. സുധാകരൻ ആദ്യം അറിയിച്ചത്. തുടർന്ന് എം.എം. ഹസൻ, രമേശ് ചെന്നിത്തല എന്നിവരോടും ഈ വിവരം പങ്കുവെച്ചിട്ടുണ്ടെന്നാണ് വിവരം. സ്ഥാനാർത്ഥിയാകാന്‍ താല്‍പര്യമില്ലെന്നും എന്നാല്‍ പാര്‍ട്ടി നിര്‍ബന്ധിക്കുകയാണെങ്കില്‍ കണ്ണൂരില്‍ […]

India Kerala

‘കാസർഗോഡ് ഇത്തവണയും പെരിയ ഇരട്ടക്കൊലക്കേസ് മുഖ്യ ചർച്ചാവിഷയമാകും’ : രാജ്‌മോഹൻ ഉണ്ണിത്താൻ

കാസർഗോഡ് മണ്ഡലത്തിൽ ഇത്തവണയും പെരിയ ഇരട്ടക്കൊലക്കേസ് മുഖ്യ ചർച്ച വിഷയമാകുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ. പെരിയ കേസ് ജനങ്ങൾ ഒരു കാലത്തും മറക്കില്ല, തെരഞ്ഞെടുപ്പിന് മുമ്പ് വിധി വന്നാൽ കേരളമാകെ ചർച്ചയാകുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. പ്രാദേശിക തെരഞ്ഞെടുപ്പ് മുതൽ എല്ലാ തെരഞ്ഞെടുപ്പിലും പെരിയ കേസ് പ്രധാന വിഷയമാണെന്നും സിപിഐഎമ്മിന് പങ്കില്ലെന്ന വാദം ജനങ്ങൾ വിശ്വസിക്കില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ട്വന്റിഫോറിനോട് വ്യക്തമാക്കി. പെരിയ കേസിൽ വിചാരണ അന്തിമ ഘട്ടത്തിലെത്തിയ പശ്ചാത്തലത്തിലാണ് പ്രതികരണം. അതേസമയം, പെരിയ കേസ് തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നാണ് […]

India Kerala

‘പുറത്തുപറഞ്ഞാൽ തലയുണ്ടാകില്ല, വിദ്യാർത്ഥികൾ ഭയന്നു’; സിദ്ധാർത്ഥൻ നേരിട്ടത് ക്രൂരമായ വിചാരണ

പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥനെ ക്രൂരമായി മർദിച്ചകാര്യം പുറത്തറിയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർത്ഥികൾ. വിവരം പുറത്തുപറഞ്ഞാൽ തലയമുണ്ടാകില്ലെന്ന് ഒളിവിലുള്ള പ്രതി സിൻജോ ജോൺസൻ മുന്നറിയിപ്പ് നൽകിയെന്നും പൊലീസ് പറയുന്നു. ഹോസ്റ്റലിന്റെ നടുമുറ്റത്ത് വച്ചാണ് സിദ്ധാർത്ഥനെ ആൾക്കൂട്ട വിചാരണ ചെയ്തത്. 130 ഓളം വിദ്യാർത്ഥികളുള്ള ഹോസ്റ്റലിലെ എല്ലാവരും നോക്കി നിന്നു. ഒരാൾ പോലും അക്രമം തടയാൻ ചെന്നില്ല, ഇത് സിദ്ധാർത്ഥനെ തളർത്തി.അടുത്ത സുഹൃത്തുക്കൾ പോലും സിദ്ധാർത്ഥനെ രക്ഷിക്കാൻ നോക്കിയില്ല. ക്രൂരമർദനത്തിന് ശേഷം മനോവിഷമത്തിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. മൂന്ന് […]

India Kerala

ഗവര്‍ണര്‍ രാഷ്ട്രപതിയ്ക്കയച്ച ലോകായുക്താ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു; സംസ്ഥാന സര്‍ക്കാരിന് നേട്ടം

ലോകായുക്താ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ലോകായുക്ത ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിയ്ക്ക് അയച്ചതിലാണ് ഇപ്പോള്‍ രാഷ്ട്രപതി അംഗീകാരം നല്‍കിയിരിക്കുന്നത്. സംസ്ഥാന നിയമസഭ പാസാക്കി അയച്ച ലോകായുക്തയുമായി ബന്ധപ്പെട്ട നിലപാട് അംഗീകരിക്കപ്പെട്ടത് സംസ്ഥാന സര്‍ക്കാരിന് നേട്ടമാകുകയാണ്. സെക്ഷന്‍ 14 പ്രകാരമുള്ള ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ബില്ലിനാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയിരിക്കുന്നത്. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്തത് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയും ഈ ഹര്‍ജി പരിഗണിക്കുന്നതിന്റെ തലേന്ന് ഗവര്‍ണര്‍ ബില്‍ രാഷ്ട്രപതിയ്ക്ക് അയയ്ക്കുകയുമായിരുന്നു. ലോകായുക്ത ഉള്‍പ്പെടെ ഏഴ് ബില്ലുകളാണ് ഗവര്‍ണര്‍ […]

Kerala

കേരളത്തിൻ്റെ രാഷ്ട്രീയ മണ്ണ് എൻഡിഎക്ക് അനുയോജ്യമായി പാകപ്പെട്ടു; സിപിഐഎമ്മിനും കോൺഗ്രസിനും പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് പികെ കൃഷ്ണദാസ്

കേരളത്തിൻ്റെ രാഷ്ട്രീയ മണ്ണ് എൻഡിഎക്ക് അനുയോജ്യമായി പാകപ്പെട്ടു എന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. സിപിഐഎമ്മും കോൺഗ്രസും ദുർബലമാകുന്നു. അവർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു എന്നും കൃഷ്ണദാസ് പറഞ്ഞു. (nda cpim congress krishnadas) എൻഡിഎ സംസ്ഥാന നേതൃ യോഗം ചേർന്നു. എല്ലാ പാർട്ടികളുമായും ഉഭയകക്ഷി ചർച്ചകൾ നടത്തി. വിവിധ ഘടകകക്ഷികൾ സീറ്റ് ആവശ്യം മുന്നോട്ടുവച്ചു. അത് കേന്ദ്ര നേതൃത്വത്തെ അറിയിക്കും. അതിന് ശേഷം സീറ്റ് വിഭജനം പൂർത്തിയാക്കും. എൻഡിഎ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. 400ലധികം സീറ്റ് നേടി […]