kerala

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യൂ പേപ്പറോ, കര്‍ച്ചീഫോ ഉപയോഗിക്കണോ?

മലയാളിയുടെ പല ശീലങ്ങളും മറ്റുള്ളവര്‍ക്ക് മാതൃകകളാണ്. പക്ഷേ ചില കാര്യങ്ങളില്‍ മലയാളി പഠിക്കേണ്ടിയിരിക്കുന്നു. ചുമയുടെയും തുമ്മലിന്റെയും കാര്യത്തില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് വിരല്‍ ചൂണ്ടുകയാണ് ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. സുള്‍ഫി നൂഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം മലയാളിക്ക് ചുമയ്ക്കാനും തുമ്മാനും അറിയാമോ ? അറിയില്ല ! അതാണ് സത്യം !എല്ലാർക്കും എന്തായാലും അറിയില്ല .ഉറപ്പാ.. മലയാളി അതു സമ്മതിക്കുമോ ആവോ? ശരിക്കും ആ ചോദ്യത്തിന് പ്രസക്തിയുണ്ടോ എന്നാവും നമ്മുടെ ആദ്യത്തെ Read More »

Europe Germany kerala Literature Women

ലോകമെങ്ങും പിച്ചിച്ചീന്തപ്പെടുന്ന പെൺകിടാങ്ങളേ നിങ്ങൾക്കായി ഒരു കവിത -അഹല്യ -റീന വർഗീസ്

മതഭ്രാന്തിന്‍റെെ പൂജാഗിരിയിൽ മാംസദാഹികൾ കൊലചെയ്ത എട്ടു വയസുകാരി ആസിഫയ്ക്ക്,അമ്മയുടെ കാമുകന്മാരാൽ പിച്ചിച്ചീന്തപ്പെട്ട് അടർത്തപ്പെട്ട നാലുവയസുകാരി അക്സമോൾക്ക്, അച്ഛന്‍റെ കാമുകിയാൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട പന്ത്രണ്ടു വയസുകാരി ഫെമിമോൾക്ക് …പേരറിയാത്ത ലോകമെങ്ങും പിച്ചിച്ചീന്തപ്പെടുന്ന പെൺകിടാങ്ങളേ …നിങ്ങളോരോരുത്തർക്കുമായി…ഈ കവിത . ശ്രീമതി റീന വർഗീസ്സ് വര്ഷങ്ങള്ക്കു മുൻപെഴുതിയ ഈ കവിത സംസ്ഥാന അവാർഡ് ലഭിച്ച 32 കവിതകളിലൊന്നായിരുന്നു അഹല്യ റീന വർഗീസ് കണ്ണിമല ഇനിയൊരു ജന്മമുണ്ടാകാതിരിക്കുവാൻ മൂകമായ് കേഴുന്നഹല്യയിന്നും ഇനിയൊരു മോക്ഷമുണ്ടാകാതിരിക്കുവാൻ മൂകമായ് കേഴുന്നഹല്യയിന്നും ഗൗതമവൃന്ദവും ദേവേന്ദ്ര നേത്രവും മുൾക്കാടുകളായ് പടർന്നിറങ്ങെ Read More »

Austria Europe Ireland kerala Literature Pravasi Social Media Switzerland Women

ഉന്മാദിയുടെ ഉണർത്തുപാട്ട് – കവിത -റീന വർഗീസ് കണ്ണിമല

മുറിവിന്‍റെ വൃക്ഷം വെട്ടിമാറ്റി ഞാൻ അറിവിന്‍റെ വൃക്ഷത്തൈയൊന്നു നട്ടു മുറിവിന്‍റെ തോട്ടം വെട്ടിനിരത്തി ഞാൻ അറിവിന്‍റെ തോട്ടത്തിനായി കുഴികളെടുക്കണം വളമിട്ടൊരുക്കണം അറിവിന്‍റെ  തൈ നടാനായി മുറിവു വൃക്ഷങ്ങൾ തൻ ഇലകൾ കോതി വള- ക്കുഴിയിലിട്ടുകൊടുക്കേണം അറിവു വൃക്ഷങ്ങൾ തഴച്ചു വളരുവാൻ മുറിവു വൃക്ഷത്തിനില പോരും ആയതിനാലത്രേ സ്നേഹിച്ചിടുന്നു ഞാൻ മുറിവു വൃക്ഷങ്ങളെ പോലും അരയാലു പോലെയെന്നറിവു വൃക്ഷക്കാട് പടർന്നേറി പന്തലിച്ചാർക്കെ അരയാൽ പഴം പോലെയറിവിൻ പഴങ്ങളെ ഭുജിക്കട്ടെ മതിവരുവോളം….മക്കൾ ഭുജിക്കട്ടെ മതിവരുവോളം …. അരികിൽ വരികയെന്നരുമക്കിടാങ്ങളെ,ഈ- അറിവു Read More »

Austria Europe kerala Obituary Pravasi Switzerland

സ്വിസ്സ് മലയാളി വിൻസെന്റ് പറയനിലത്തിന്റെ ഭാര്യ പിതാവ് കെ വി ഫിലിപ്പ് നിര്യാതനായി .

സൂറിച് : സ്വിസ്സ് മലയാളി സൂസൻ പറയനിലത്തിന്റെ പിതാവ് ശ്രീ കെ വി ഫിലിപ്പ് കൊച്ചേട്ട് (87) താഴത്തങ്ങാടി കോട്ടയം നിര്യാതനായി .ഞായറാഴ്ച്ച വൈകുന്നേരം ഏഴരക്ക് അന്ത്യകൂദാശകൾ സ്വീകരിച്ചശേഷം കർത്താവിൽ നിദ്ര പ്രാപിച്ചത് .സംസ്‌കാര കർമ്മങ്ങൾ നവംബർ ഏഴാം തിയതി ബുധനാഴ്ച രാവിലെ പത്തുമണിക്ക് സ്വവസതിയിൽ തുടങ്ങുന്നതും തുടർന്ന് കോട്ടയം പുത്തൻപള്ളി സിമിത്തേരിയിൽ അടക്കം ചെയ്യുന്നതുമാണ് .   പരേതന്റെ ഭാര്യ ലീലാമ്മ ഫിലിപ്പ് പേരൂർ മണലേൽ കുടുംബാംഗമാണ് . മക്കൾ ലതാ എൽസി ,സൂസൻ പറയനിലം ,കുഞ്ഞുമോൾ . മരുമക്കൾ -പരേതനായ ടോണി മുളവൻശേരി ,തിരുവനന്തപുരം ,കുര്യാക്കോസ് കിഴക്കേക്കര മീനടം ,വിൻസെന്റ് പറയനിലം ,കരിമണ്ണൂർ (സ്വിറ്റ്സർലൻഡ് ) അനിൽ കോര Read More »

Europe Germany India kerala Pravasi Switzerland Women

അറുപത്തിരണ്ടു വയസ്സ് തികയുന്ന നവോത്ഥാന കേരളത്തിലെ അശുദ്ധരായ സ്വയം പ്രഖ്യാപിത സ്ത്രീകൾ

അമ്മയെ തല്ലിയാലും പക്ഷം രണ്ട്.  ഏതോ ഒരു മലയാളി മൊത്തം മലയാളികൾക്കുവേണ്ടി കണ്ടുപിടിച്ച ഒരു ചൊല്ലാണിത്.  കേരളീയരുടെ വാദപ്രതിവാദ പ്രതിപത്തി അത്രയ്ക്കുണ്ട്. തർക്ക ശിരോമണികളുടെ തടയ്ക്കു തടയിടാനാകാതെ കേരളമിന്ന് കുഴയുന്നു. പടിപടിയായി നമ്മൾ പടി കടത്തിയ പലതും അധികാരം പിടിച്ചെടുക്കാനുള്ള ഉപാധിയായി കണ്ട് ചിലർ പൂർവ്വാധികം ശക്തിയോടെ തിരിച്ചു കൊണ്ടുവരുവാൻ ശ്രമിക്കുന്നു.  ഇതര സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം മുന്നേറിയ സംസ്ഥാനമാണ് നമ്മുടേത്.  മനുഷ്യനെ തമ്മിൽ വേർതിരിച്ച് അകറ്റിനിർത്തിയ ജാതിവ്യവസ്ഥയുടെ കരാളഹസ്തത്തിൽ പിടഞ്ഞമരുന്ന ജനവിഭാഗങ്ങളെ അടിമകളാക്കി വിത്തും വിദ്യയും നൂറ്റാണ്ടുകളായി Read More »

kerala

കുട്ടികൾക്ക് ക്രൂര മർദ്ദനം; അച്ഛനും രണ്ടാനമ്മയും അറസ്റ്റില്‍

കൊല്ലം പത്തനാപുരത്ത് കുട്ടികൾക്ക് അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര മർദ്ദനം. പതിനൊന്നും മൂന്നും വയസ്സുള്ള കുട്ടികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. അച്ഛനെയും രണ്ടാനമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.

kerala

ചെന്നിത്തലക്കെതിരെ അന്വേഷണം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ അന്വേഷണം. നെട്ടുകാല്‍തേരി തുറന്ന ജയിലിന്‍റെ ഭൂമി സ്വകാര്യ ട്രസ്റ്റിന് നല്‍കിയെന്ന പരാതിയിലാണ് പ്രതിപക്ഷ നേതാവിനെതിരെ വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണം. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക യൂണിറ്റിനാണ് അന്വേഷണ ചുമതല.

kerala

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെട്ട പൊലീസ് സംഘം വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെട്ട പൊലീസ് സംഘം വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മങ്കട സ്വദേശി യദുകൃഷ്ണനാണ് മർദ്ദനമേറ്റത്. മുഖ്യമന്ത്രിയുടെ ഗൺമാൻ വാഹിദും സംഘവുമാണ് മർദ്ദിച്ചതെന്ന് യദു കൃഷ്ണന്റെ ബന്ധുക്കൾ ആരോപിച്ചു. വിദ്യാര്‍ഥി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.

kerala

ശബരിമല പുനഃപ്പരിശോധന ഹരജികള്‍ അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

ശബരിമല പുനഃപ്പരിശോധന ഹരജികള്‍ അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഹരജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളി. അടുത്ത മാസം 5, 6 തീയതികളില്‍ നട തുറക്കുന്നതിനാല്‍ ഹരജി വേഗത്തില്‍ പരിഗണിക്കണമെന്നായിരുന്നു ആവശ്യം. തുലാമാസ പൂജകള്‍ക്ക് മുമ്പ് പുനപ്പരിശോധന ഹരജി പരിഗണിക്കണമെന്ന് ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു.

kerala

ശബരിമല യോഗത്തില്‍ നിന്നും ദക്ഷിണേന്ത്യന്‍ മന്ത്രിമാര്‍ വിട്ടു നിന്നു

ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ നിന്നും ദക്ഷിണേന്ത്യന്‍ മന്ത്രിമാര്‍ വിട്ടു നിന്നു. മുഖ്യമന്ത്രിയും യോഗത്തില്‍ പങ്കെടുത്തില്ല. സ്ത്രീ പ്രവേശനത്തില്‍ എല്ലാ പിന്തുണയും സംസ്ഥാന സര്‍ക്കാറിന് നല്‍കുമെന്ന് മറ്റ് സംസ്ഥാനങ്ങള്‍ അറിയിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കാത്തതിന് മതിയായ കാരണങ്ങളുണ്ട്. യോഗത്തില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ ജെ തച്ചങ്കരി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇറങ്ങി പോയത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കടകംപള്ളി പറഞ്ഞു. ശബരിമലയില്‍ ടോള്‍ ഫ്രീ നമ്പറുള്ള ഏകീകൃത കണ്‍ട്രോള്‍ Read More »