India National

ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന് ഇ.ഡി നോട്ടീസ്; ഗൗരി ഖാൻ ബ്രാൻഡ് അംബാസഡറായ കമ്പനി 30 കോടി രൂപ തട്ടിയെടുത്തെന്ന് ആരോപണം

ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ലഖ്‌നൗ ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് കമ്പനിയായ തുൾസിയാനി ഗ്രൂപ്പുമായി ബന്ധപ്പെട്ടാണ് ഇ.ഡി അന്വേഷണം. ഗൗരി ഖാൻ ഈ കമ്പനിയുടെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിക്കുകയാണ്. നിക്ഷേപകരിൽ നിന്നും ബാങ്കുകളിൽ നിന്നും 30 കോടി രൂപ തട്ടിയെടുത്തെന്നാണ് കമ്പനിക്കെതിരായ ആരോപണം. വഞ്ചന ഉൾപ്പെടെ നിരവധി കേസുകൾ കമ്പനിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആ കമ്പനിയുടെ ബ്രാൻഡ് അംബാസഡർ എന്ന നിലയ്ക്കാണ് ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന് എൻഫോഴ്സ്മെന്റ് […]

India Kerala

ക്രിസ്മസ്, പുതുവത്സര ചന്തകൾ ആരംഭിക്കും; കൺസ്യൂമർ ഫെഡിന് 1.34 കോടിയുടെ സർക്കാർ സഹായം

കൺസ്യൂമർ ഫെഡ്‌ എല്ലാ ജില്ലയിലും ക്രിസ്‌മസ്‌, പുതുവത്സര ചന്തകൾ ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതിനായി സർക്കാർ 1.34 കോടി രൂപ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു.നിത്യോപയോഗ സാധനങ്ങൾ വിലക്കുറച്ച്‌ വിതരണം ചെയ്യാൻ സബ്‌സിഡി തുക ഉപയോഗിക്കും. ഉത്സവകാല വിപണി ഇടപെടലിന്‌ 75 കോടി രൂപയാണ്‌ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്‌. ഉത്സവകാല വിൽപനയ്‌ക്കുശേഷം സബ്‌സിഡി തുക അനുവദിക്കുന്നതാണ്‌ രീതി. ഇത്തവണ മുൻകൂറായിതന്നെ കൺസ്യുമർഫെഡിന്‌ തുക അനുവദിച്ചു. സപ്ലൈകോയുടെയും കൺസ്യൂമർഫെഡിന്റെയും ക്രിസ്മസ് ചന്തകൾ ഇത്തവണയും മുടക്കമില്ലാതെ നടത്തുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ […]

India Kerala

പ്രധാനമന്ത്രി ജനുവരി മൂന്നിന് ​തൃശൂരിൽ; ‘സ്ത്രീശക്തി മോദിക്കൊപ്പം’ സംഗമത്തിൽ പ​ങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി മൂന്നിന് കേരളം സന്ദർശിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. മൂന്ന് മണിക്ക് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് രണ്ട് ലക്ഷം വനിതകൾ പങ്കെടുക്കുന്ന “സ്ത്രീശക്തി മോദിക്കൊപ്പം” എന്ന പേരിൽ നടക്കുന്ന മഹിളാ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകൾ പരിപാടിയിൽ പങ്കെടുക്കും. പാർലമെന്റിൽ വനിതാ സംവരണ ബിൽ പാസാക്കിയ പ്രധാനമന്ത്രിയെ ചടങ്ങിൽ ബിജെപി കേരളഘടകം അഭിനന്ദിക്കും. നേരത്തെ ജനുവരി രണ്ടിന് നിശ്ചയിച്ചിരുന്ന പരിപാടി പ്രധാനമന്ത്രിയുടെ സൗകര്യാർത്ഥം മൂന്നിലേക്ക് മാറ്റുകയായിരുന്നുവെന്നും അദ്ദേഹം […]

India Kerala

റേഷൻ വിതരണം: സപ്ലൈകോയ്ക്ക് 186 കോടി അനുവദിച്ചു

റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് സംസ്ഥാന സർക്കാർ 185.64 കോടി രൂപ അനുവദിച്ചു. റേഷൻ സാധനങ്ങൾ വിതരണത്തിന്‌ എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയുടെ വിതരണത്തിനായാണ് തുക അനുവദിച്ചത്.ഇവ വിതരണം ചെയ്യുന്നതിന് ആവശ്യമായ തുകയുടെ കേന്ദ്ര സർക്കാർ വിഹിതം ഒമ്പത് മാസമായിട്ടും ലഭ്യമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനം ഈ ഇനത്തിൽ ഒരു വർഷത്തേയ്ക്ക് ബജറ്റിൽ നീക്കിവച്ച തുക മുഴുവൻ കോർപറേഷന് നൽകാൻ തീരുമാനിച്ചത്.ദേശീയ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരവും അല്ലാതെയുമുള്ള റേഷൻ […]

India National

അയോധ്യ രാമക്ഷേത്ര മാതൃകയില്‍ 5000 വജ്രങ്ങള്‍ കൊത്തിവെച്ച നെക്ലേസ്; രാമക്ഷേത്രത്തിന് സമര്‍പ്പിക്കുമെന്ന് വ്യാപാരി

അയോധ്യയിലെ രാമക്ഷേത്ര മാതൃകയില്‍ നെക്ലേസുണ്ടാക്കി വജ്ര വ്യാപാരി. 5000 വജ്രങ്ങള്‍ പതിപ്പിച്ചാണ് മാസ്റ്റര്‍ പീസ് നിർമിച്ചത്. ഇത് രാമക്ഷേത്രത്തിന് തന്നെ സമര്‍പ്പിക്കുമെന്ന് വ്യാപാരി അറിയിച്ചു. ദേശീയ മാധ്യമമായ എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.സൂറത്തിലെ വജ്ര വ്യാപാരിയാണ് നെക്ലേസുണ്ടാക്കിയത്. 5000 അമേരിക്കന്‍ വജ്രങ്ങളും രണ്ട് കിലോഗ്രാം വെള്ളിയും ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും വ്യാപാരി വിശദീകരിച്ചു. ശ്രീരാമനെയും സീതയെയും ലക്ഷ്മണനെയും ഹനുമാനെയുമാണ് നെക്ലേസില്‍ കൊത്തിവെച്ചിട്ടുള്ളതെന്ന് രസേഷ് ജൂവൽസിന്റെ ഡയറക്ടർ കൗശിക് കകാഡിയ എഎൻഐയോട് പറഞ്ഞു. രണ്ട് കിലോഗ്രാം വെള്ളിയും ഉപയോഗിച്ചു. […]

India Kerala

മുല്ലപ്പെരിയാർ ഇന്ന് തുറക്കില്ല; തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പീൽവേ ഷട്ടറുകൾ ഇന്ന് തുറക്കില്ല. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്നാണ് തമിഴ്നാടിന്റെ തീരുമാനം. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിൻറെ അളവും കുറച്ചു. സെക്കന്റിൽ 250 ഘനയടിയായാണ് കുറച്ചത്. ഡാമിൻറെ വൃഷ്ടി പ്രദേശത്ത് ഇന്നലെ രാത്രി മുതൽ മഴ പെയ്യുന്നില്ല. നിലവിൽ ജലനിരപ്പ് 138.55 അടിയാണ്. കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ട് രാവിലെ 10 മണിയോടെ തുറക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ജലനിരപ്പ് 142 അടിയിലേക്കെത്തന്ന സാഹചര്യമുണ്ടായാൽ തുറക്കാനായിരുന്നു തമിഴ്നാടിന്റെ തീരുമാനം. സെക്കൻഡിൽ പരമാവധി […]

India Kerala

സംസ്ഥാനത്ത് 115 പേര്‍ക്ക് കൂടി കൊവിഡ്; 1749 പേർ ചികിത്സയിൽ

സംസ്ഥാനത്ത് ഇന്നലെ 115 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്താകെ ആക്ടീവ് കേസുകൾ 1970 ആയി. ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കേസുകളായിരുന്നു. ഇതോടെ കേരളത്തിൽ ആക്ടീവ് കേസുകൾ 1749 ആയി ഉയര്‍ന്നു.രാജ്യത്തെ ആക്ടീവ് കേസുകളിൽ 88.78 ശതമാനം കേസുകളും കേരളത്തിലാണ്. രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അടിയന്തരയോഗം വിളിച്ചു. യോഗം ചേരുക നാളെയാണ്. യോഗം വിലയിരുത്തുക രാജ്യത്തെ കൊവിഡ് സ്ഥിതിഗതികള്‍, മുന്‍കരുതല്‍ […]

India Kerala

ശബരിമലയിൽ ഭക്തജന പ്രവാഹം; തീർഥാടകരുടെ ക്യു ശരംകുത്തിവരെ

ശബരിമലയിൽ ഭക്തജന പ്രവാഹം. മണിക്കൂറിൽ 4200 മുതൽ 4500 പേർ വരെ പതിനെട്ടാം പടി ചവിട്ടുന്നു. തീർഥാടകരുടെ ക്യു ശരംകുത്തിവരെ നീണ്ടു. വലിയ നടപ്പന്തലിൽ ആറ് വരിയയാണ് നിലവിൽ ക്യു ഏർപ്പെടുത്തിയത്. വെർച്യുൽ ക്യു വഴി ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത് 90,000 പേരാണ്.പമ്പയിൽ നിന്നും 6 മുതൽ 8 മണിക്കൂറെടുത്തതാണ് ഭക്തർ ദർശനം നടത്തുന്നത്. മണ്ഡലപൂജയ്ക്ക് മുൻപുള്ള ദിവസങ്ങളിൽ വെർച്വൽ ക്യൂ ബുക്കിങ് 90,000 കടന്നിട്ടുണ്ട്. സ്പോട്ട് ബുക്കിങ് കൂടിയാകുമ്പോൾ ഒരുലക്ഷത്തോളം ഭക്തർ എത്താനാണ് സാധ്യതയെന്ന് പൊലീസ് […]

India Kerala

പ്രതിസന്ധികളോട് പടവെട്ടി കേരളത്തിലെ ആദ്യ ട്രാന്‍സ് വുമണ്‍ ഡോക്ടറായി വിഭ

ഏറെ സങ്കീര്‍ണ്ണമാകുമായിരുന്ന ജീവിത സാഹചര്യങ്ങളെ, കുടുംബത്തിന്റെ സഹായത്തോടെ തിരിച്ചുപിടിച്ച കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് വുമണ്‍ എംബിബിഎസ് ഡോക്ടറാണ് പാലക്കാട് അകത്തേത്തറ സ്വദേശിനി ഡോക്ടര്‍ വിഭ. എംബിബിഎസ് പഠനത്തിന്റെ അവസാന കാലത്താണ് താന്‍ ആഗ്രഹിച്ച ജീവിതം വിഭ എത്തിപ്പിടിച്ചത്. വര്‍ഷം 2021. പാലക്കാട്ടുകാരന്‍ വിപിന്റെ അവസാനവര്‍ഷ എംബിബിഎസ് കാലം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് അന്ന് പിറവിയെടുത്തത് ഒരു ഡോക്ടര്‍ മാത്രമല്ല 20 വര്‍ഷം മനസില്‍ ഒളിപ്പിച്ചുവെച്ച വിഭയുടെ സ്വത്വം കൂടിയായിരുന്നു. കുട്ടിക്കാലത്ത് തന്നെ തന്റെയുളളില്‍ ഒരു പെണ്ണാകാനുളള […]

India Kerala

വയനാട്ടിലെ നരഭോജി കടുവ ഇനി തൃശൂര്‍ പുത്തൂരില്‍; മുഖത്തെ പരുക്കിന് ചികിത്സ നല്‍കും

വയനാട് വാകേരിയില്‍ നിന്ന് പിടികൂടിയ നരഭോജി കടുവയെ തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ചു. വനംവകുപ്പിന്റെ പ്രത്യേക വാഹനത്തിലാണ് കടുവയെ പുത്തൂരിലെത്തിച്ചത്. സുവോളജിക്കല്‍ പാര്‍ക്കില്‍ ഐസൊലേഷന്‍ സംവിധാനം ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്. കടുവയുടെ മുഖത്ത് നിലവില്‍ പരുക്കേറ്റ നിലയിലാണ്. ഇത് ചികിത്സിക്കാന്‍ വെറ്ററിനറി ഡോക്ടറെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂക്കിലെ ചികിത്സയ്ക്ക് ശേഷമാകും ഐസൊലേഷന്‍ മുറിയിലേക്ക് മാറ്റുക. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലില്‍ പരുക്കേറ്റതായാണ് സൂചന. ഇന്നലെയാണ് വാകേരിയിലെ കൂടല്ലൂരില്‍ സ്ഥാപിച്ച കെണിയില്‍ നരഭോജി കടുവ വീണത്. ബത്തേരി കുപ്പാടി മൃഗപരിപാലന കേന്ദ്രത്തില്‍ നിലവില്‍ […]