India Kerala

മദ്യപിച്ച് വാഹനമോടിച്ച് സൈനികരായ സഹോദരങ്ങളുടെ അതിക്രമം; ആശുപത്രി ജീവനക്കാര്‍ക്കും പൊലീസിനും മര്‍ദനം

മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ ഇരട്ട സഹോദരങ്ങളായ സൈനികരെ ആശുപത്രിയിൽ എത്തിച്ചപ്പോൾ പൊലീസിനെയും ആശുപത്രി ജീവനക്കാരെയും മർദിച്ചു. ഹരിപ്പാട് ചിങ്ങോലി സ്വദേശികളായ അനന്തൻ, ജയന്തൻ എന്നിവരാണ് പോലീസിനെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ചത്. ആശുപത്രിയിലെ പരിശോധനയ്ക്കിടയിലാണ് ഇരുവരും പരാക്രമം കാട്ടിയത്. രാത്രി 11.15 ഓടെയാണ് ആയിരുന്നു സംഭവം. പൊലീസുകാരെയും ആശുപത്രി ജീവനക്കാരെയും മര്‍ദ്ദിച്ച സഹോദരങ്ങൾ, ആശുപത്രിയുടെ വാതിലും തകര്‍ത്തു. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് ബലപ്രയോഗത്തിലൂടെ ഇവരെ ജീപ്പിൽ കയറ്റി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇരുവര്‍ക്കുമെതിരെ ‍ഡോക്ടറെയും ആശുപത്രി […]

India Kerala

അവസാന ടവർ ലൊക്കേഷൻ ചെന്നൈയിൽ; RRRF ക്യാമ്പിൽ നിന്ന് കാണാതായ പോലീസുകാരൻ തമിഴ്നാട്ടിൽ?

മലപ്പുറം ആർആർആർഎഫ് ക്യാമ്പിൽ നിന്ന് കാണാതായ പൊലീസുകാരൻ ബിജോയ് തമിഴ്നാട്ടിൽ എന്ന് പോലീസിന് സൂചന. അവസാന ടവർ ലൊക്കേഷൻ ചെന്നൈയിലെന്ന് എന്ന് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ചെന്നൈയിൽ വെച്ച് ഇയാൾ‌ ചില സുഹൃത്തുക്കളെ വിളിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്. ബിജോയ്ക്കായി ടവർ ലോക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് ചെന്നൈയിലാണെന്ന് സൂചന ലഭിക്കുന്നത്. ബിജോയിയെ കാണാനില്ലെന്ന് ആർആർആർഫ് നൽകിയ പരാതിയിൽ കൽപകഞ്ചേരി പൊലീസ് കേസെടുത്തിരുന്നു. ഇതിനിടെ പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ ​ഗുരുതര ആരോപണവുമായി ബിജോയിയുടെ പിതാവ് രം​ഗത്തെത്തിയിരുന്നു. […]

India Kerala

ലോക്‌സഭാ തെരഞ്ഞെടുപ്പ്: എൽഡിഎഫ് സ്ഥാനാർത്ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും. സിപിഐ സ്ഥാനാർത്ഥികളെ ഇന്നത്തെ സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷം അറിയാം. രാവിലെ സംസ്ഥാന എക്‌സിക്യൂട്ടീവും, സംസ്ഥാന കൗൺസിലും ചേരും. സി.പി.ഐ മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. സി.പി.എം മത്സരിക്കുന്ന 15 ഇടങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ നാളെയാണ് പ്രഖ്യാപിക്കുന്നത്. വയനാട്ടിൽ ആനി രാജയെ നിർത്താമെന്ന ശിപാർശയും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗീകരിച്ചു. ജില്ലാ നേതൃയോഗങ്ങൾ ഇതിനൊപ്പം രണ്ട് പേരുകൾ കൂടി ചേർത്തു നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെയുള്ള 20 ൽ 15 […]

India Kerala

ജനവാസമേഖലയിലെ വന്യജീവി ആക്രമണം; ആറ് ആവശ്യങ്ങളുമായി കേരളം

ജനവാസമേഖലയിലെ വന്യജീവി ആക്രമണം തടയാൻ അന്തർ സംസ്ഥാന യോഗത്തിൽ ആറ് ആവശ്യങ്ങളുമായി കേരളം. വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ ആരംഭിക്കാൻ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളം ആവശ്യങ്ങൾ അറിയിച്ചിരിക്കുന്നത്. ജനവാസമേഖലയിലേക്ക് ഇറങ്ങാൻ സാധ്യതയുള്ള വന്യജീവികളുടെ നിരീക്ഷണം കൃത്യമാക്കണമെന്ന് കേരളം യോഗത്തിൽ ആവശ്യപ്പെട്ടു. റേഡിയോ കോളർ ഘടിപ്പിച്ച മൃഗങ്ങൾ സംസ്ഥാന പരിധിയിൽ വരുമ്പോൾ അറിയിക്കണം. സിഗ്നൽ റിസീവർ ചെയ്യാനുള്ള സംവിധാനം കേരളത്തിനും നൽകണം. വന്യജീവികളെ അതത് സംസ്ഥാന പരിധിക്കുള്ളിൽ നിർത്താൻ സാധ്യമായതെല്ലാം ചെയ്യണം. വന്യജീവി വിഷയത്തിൽ പരസ്പരം […]

India Kerala

‘അവസരം തന്നാൽ എന്തും പറയാം എന്ന നിലയാകരുത്’; ഷിബു ചക്രവർത്തിക്കെതിരെ കടുത്ത മറുപടിയുമായി മുഖ്യമന്ത്രി

മുഖാമുഖത്തിൽ കടുത്ത മറുപടിയുമായി മുഖ്യമന്ത്രി. അവസരം തന്നാൽ എന്തും പറയാം എന്ന നിലയാകരുതെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷ പ്രതികരണം. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ ഇകഴ്ത്തി സംസാരിച്ച ഷിബു ചക്രവർത്തിക്കെതിരെയാണ് മുഖ്യമന്ത്രി കടുത്ത മറുപടി പറഞ്ഞത്. സാംസ്‌കാരിക പ്രവർത്തകരുമായുള്ള മുഖാമുഖത്തിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ അസാധാരണ നടപടി. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ കുറിച്ചുള്ള ചോദ്യമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. അവസരം തന്നാൽ എന്തും പറയാം എന്ന നിലയാകരുതെന്നും ഇൻസ്റ്റിറ്റ്യൂട്ടിന് ചില പോരായ്മകൾ ഉണ്ട്, എന്നാൽ ഇകഴ്ത്തിക്കാട്ടരുതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Business India Kerala

80 ലക്ഷത്തിന്റെ ഭാ​ഗ്യം ഈ നമ്പറിന്; കാരുണ്യ KR 642 ലോട്ടറി ഫലം പുറത്ത്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ KR 642 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. KF 136339 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് ലഭിക്കുന്നത്. KH 890977 എന്ന ടിക്കറ്റിന് രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. ലോട്ടറിയുടെ സമ്മാനം […]

India National

ഗുജറാത്തിൽ 341 സർക്കാർ സ്കൂളുകൾ പ്രവർത്തിക്കുന്നത് ഒറ്റമുറിയിൽ

ഗുജറാത്തിലെ 341 സർക്കാർ പ്രൈമറി സ്‌കൂളുകൾ പ്രവർത്തിക്കുന്നത് ഒറ്റ ക്ലാസ് മുറിയിൽ. വിദ്യാഭ്യാസ വകുപ്പിൽ 1,400-ലധികം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുവെന്ന് സർക്കാർ നിയമസഭയെ അറിയിച്ചു. കോൺഗ്രസ് എംഎൽഎയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഗുജറാത്തിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന അവഗണനയുടെ കണക്കുകൾ പുറത്തുവന്നത്. ദേശീയ മാധ്യമമായ എൻഡി ടിവിയും വാർത്ത റിപ്പോർട്ട് ചെയ്യുന്നു. 2023 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ചാണ് 341 സർക്കാർ പ്രൈമറി സ്കൂളുകൾ ഒറ്റമുറിയിൽ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയത്. സ്‌കൂളുകളിൽ കുട്ടികളുടെ […]

India Kerala

‘രാജി ഭീഷണിമുഴക്കി വി ഡി സതീശൻ’; ഇടപെട്ട് കെ സി വേണുഗോപാൽ

വാർത്താസമ്മേളനത്തിനിടെ കെ സുധാകരന്റെ നീരസം പ്രകടിപ്പിക്കൽ. രാജി ഭീഷണി മുഴക്കി വിഡി സതീശൻ.കെ സി വേണുഗോപാൽ ഇടപെട്ടു. തെരഞ്ഞെടുപ്പിനെയും സമരാഗ്നി പ്രക്ഷോഭ പരിപാടിയേയും ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി. അത്തരം ചർച്ചകൾ വേണ്ടെന്ന് ഹൈക്കമാൻഡ് അറിയിച്ചു. ഇപ്പോൾ നേതൃ സ്ഥാനം ഒഴിയുന്നത് ദോഷമായി ബാധിക്കും എന്നും ഹൈക്കമാൻഡ് അറിയിച്ചു. പത്രസമ്മേളനത്തിൽ വൈകിയെത്തിയ പ്രതിപക്ഷ നേതാവിനെതിരെ ഡിസിസി പ്രസിഡന്റിനോട് കെപിസിസി പ്രസിഡന്റിന്റെ അസഭ്യ വർഷം ഉണ്ടായി. മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തിയിട്ട് പ്രതിപക്ഷനേതാവ് എവിടെയെന്ന് അദ്ദേഹം ചോദിക്കുന്നു. കൂടുതല്‍ പ്രതികരണം തടഞ്ഞത് ഒപ്പമുണ്ടായിരുന്ന […]

India National

തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനങ്ങൾക്ക് നിർദ്ദേശവുമായിഇസി

സംസ്ഥാനങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ഓഫീസർമാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. 3 വർഷം പൂർത്തിയാക്കിയ ശേഷം സ്ഥലം മാറ്റപ്പെടുന്ന ഉദ്യോഗസ്ഥരെ അതേ പാർലമെൻ്റ് മണ്ഡലത്തിനുള്ളിൽ മറ്റൊരു ജില്ലയിൽ നിയമിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കമ്മീഷൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാരുകൾ ഒരേ പാർലമെൻ്റ് മണ്ഡലത്തിനുള്ളിലെ തൊട്ടടുത്ത ജില്ലകളിൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന കേസുകൾ വർധിച്ചതോടെയാണ് നടപടി. സ്വന്തം ജില്ലയിൽ നിയമിക്കപ്പെട്ടവരോ അല്ലെങ്കിൽ ഒരു സ്ഥലത്ത് മൂന്ന് വർഷം പൂർത്തിയാക്കിയവരോ ആയ എല്ലാ ഓഫീസർമാരെയും ലോക്‌സഭാ അല്ലെങ്കിൽ […]

India National

ഉത്തർപ്രദേശിൽ പൊലീസ് കോൺസ്റ്റബിൾ ചോദ്യപ്പേപ്പർ ചോർച്ച; പരീക്ഷ റദ്ദാക്കി

ഉത്തർപ്രദേശിൽ ചോദ്യപ്പേപ്പർ ചോർച്ച. UP പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട് മെന്റ് പരീക്ഷ ചോദ്യപ്പേപ്പർ ആണ് ചോർന്നത്. തുടർന്ന് പരീക്ഷ റദ്ദാക്കി. 6 മാസത്തിനകം വീണ്ടും പരീക്ഷ നടത്തും. പരീക്ഷയുടെ പവിത്രതയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാല്ലെന്നും ചോദ്യപേപ്പര്‍ ചോര്‍ത്തിയവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ‘യുവാക്കളുടെ കഠിനാധ്വാനം കൊണ്ട് കളിക്കുന്നവരെ ഒരു കാരണവശാലും വെറുതെ വിടില്ല. ഇത്തരം അനാശാസ്യ ഘടകങ്ങള്‍ക്കെതിരെ കര്‍ശന നടപടി നടപടി സ്വീകരിക്കുമെന്ന കാര്യം ഉറപ്പാണ്’, ആദിത്യനാഥ് എക്‌സില്‍ കുറിച്ചു. […]