National

പോക്‌സോ കേസുകളില്‍ നാലില്‍ ഒന്നും പ്രണയബന്ധങ്ങള്‍: യുണിസെഫ് പഠനം

പശ്ചിമ ബംഗാള്‍, അസം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ പോക്‌സോ കേസുകള്‍ സംബന്ധിച്ച് നടത്തിയ പഠനത്തിലൂടെ സുപ്രധാന കണ്ടെത്തലുകളുമായി പ്രോആക്ടീവ് ഹെല്‍ത്ത് ട്രസ്റ്റും യുണിസെഫ് ഇന്ത്യയും. ഈ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസുകളില്‍ നാലിലൊന്നും പ്രണയബന്ധങ്ങള്‍ മാത്രമാണെന്നാണ് കണ്ടെത്തല്‍. ഈ പ്രണയബന്ധങ്ങളില്‍ തന്നെ പകുതിയോളം പെണ്‍കുട്ടികളും 16 മുതല്‍ 18 വരെ വയസ് പ്രായമുള്ളവരാണെന്നും പഠനം അടയാളപ്പെടുത്തുന്നു.  ഉഭയകക്ഷി സമ്മതത്തോടെയുള്ള പ്രണയബന്ധങ്ങളുടെ പേരില്‍ കൗമാരക്കാരെ ക്രിമിനല്‍വത്ക്കരിക്കുന്നതിനെതിരെ ജാഗ്രത വേണമെന്ന ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ വാക്കുകളെ […]

Kerala

കലഞ്ഞൂരിൽ വീണ്ടും പുലി; പേടിച്ചോടിയ സ്ത്രീക്ക് വീണ് പരുക്കേറ്റു

കലഞ്ഞൂരിൽ വീണ്ടും പുലിയിറങ്ങി. മുരുപ്പേൽ മന്ത്രപ്പാറയിലാണ് പുലിയെ കണ്ടത്.സൊസൈറ്റിയിൽ പാൽ കൊടുക്കാൻ പോയ സ്ത്രീ പുലിയെ കണ്ടു. പേടിച്ചോടിയ സ്ത്രീക്ക് വീണ് പരുക്കേറ്റു. പ്രദേശവാസിയായ കമലാ ഭായിക്കാണ് ഓട്ടത്തിനിടയിൽ വീണ് പരുക്കേറ്റത്. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.

Kerala

കൊല്ലത്തെ വിസ്മയ കേസ് : ശിക്ഷാ വിധി നടപ്പാക്കുന്നത് നിർത്തിവയ്ക്കാനാശ്യപ്പെട്ടുള്ള പ്രതി കിരൺ കുമാറിന്റെ ഹർജി തള്ളി

കൊല്ലത്തെ വിസ്മയ കേസിൽ ശിക്ഷാ വിധി നടപ്പാക്കുന്നത് നിർത്തിവയ്ക്കാനാശ്യപ്പെട്ടുള്ള പ്രതി കിരൺ കുമാറിന്റെ ഹർജി തള്ളി. വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീലിൽ തീരുമാനമാകുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് നിർത്തി വെക്കണമെന്നായിരുന്നു ആവശ്യം. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധിക്കെതിരേയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാറിന് പത്ത് വർഷത്തെ കഠിന തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ജഡ്ജി സുജിത് […]

Kerala

തിരുവനന്തപുരത്ത് പ്രഭാത നടത്തത്തിനിടെ വയോധികൻ കാറിടിച്ചു മരിച്ചു

തിരുവനന്തപുരത്ത് പ്രഭാത നടത്തത്തിനിടെ ഗൃഹനാഥൻ കാറിടിച്ചു മരിച്ചു. പോത്തൻകോട് പൊയ്കവിള സ്വദേശി സൈമൺ (66) ആണ് മരിച്ചത്. പ്രഭാത നടത്തത്തിനിറങ്ങിയതായിരുന്നു സൈമൺ. കാട്ടായിക്കോണത്തിനു സമീപം ഒരുവാമൂലയിൽ ഇന്ന് രാവിലെ ഏഴര മണിയോടെയായിരുന്നു അപകടം ഉണ്ടായത്. റോഡിന്റെ വശത്തുകൂടി നടക്കുകയായിരുന്ന സൈമണെ എതിർ ദിശയിൽ നിന്നു വന്ന കാർ ഇടിച്ചു തെറിപ്പിച്ചു കടന്നുപോവുകയായിരുന്നു. സംഭവ സ്ഥലത്തു വച്ചു തന്നെ സൈമൺ മരിച്ചു. ഒരു കിലോമീറ്ററിലധികം കടന്നുപോയ കാർ പിന്നീട് സ്ഥലത്തെത്തി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.മൃതദേഹം […]

Kerala

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാൻ മറിഞ്ഞ് 5 പേർക്ക് പരുക്ക്

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് 5 പേർക്ക് പരുക്ക്. തൃശൂർ പെരുമ്പിലാവ് കടവല്ലൂരിലാണ് അപകടം ഉണ്ടായത്. കർണാടക സ്വദേശികളായ 5 പേർക്ക് പരുക്കേറ്റു. അപകടത്തെ തുടർന്ന് ട്രാവലർ സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞു. പരുക്കേറ്റവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

Kerala

ഭിന്നശേഷിക്കാരിയായ യുവതിയുടെ ഭൂമി തട്ടിയെടുത്തു; സിപിഐഎം നേതാവിന് സസ്പെൻഷൻ

ഭിന്നശേഷിക്കാരിയായ യുവതിയുടെ ഭൂമി തട്ടിയെടുത്ത കേസിൽ സിപിഐഎം നേതാവിന് സസ്പെൻഷൻ. അടൂർ ഏരിയാ കമ്മിറ്റി അംഗം ശ്രീനി എസ് മണ്ണടിയെയാണ് സസ്പെൻഡ് ചെയ്തത്. ശ്രീനി എസ് മണ്ണടിയെ പാർട്ടി ചുമതലകളിൽ നിന്ന് ഒഴിവാക്കി. പാർട്ടി നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് ബോധ്യമായതായി ഏരിയാ സെക്രട്ടറി പറഞ്ഞു. കേസിലെ മറ്റൊരു പ്രതി ഷാജിയെയും സിപിഐഎം സസ്പെൻഡ് ചെയ്തു.

Kerala

ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസ്: എക്‌സൈസ് ഓഫിസര്‍ക്ക് 7 വര്‍ഷം കഠിന തടവ്

ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ എക്‌സൈസ് ഓഫിസര്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്. കൊല്ലങ്കോട് മേട്ടുപ്പാളയം സ്വദേശി വിനോദിനെയാണ് ശിക്ഷിച്ചത്. 2016ലാണ് എക്‌സൈസ് പ്രിവന്റീവ് ഓഫിസറായ വിനോദ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ കൂടിയായ പ്രതി ശിക്ഷയില്‍ യാതൊരു ഇളവും അര്‍ഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ കെ പി അജയകുമാറാണ് ഹാജരായത്.  ഏഴ് വര്‍ഷം കഠിന തടവിനൊപ്പം 50,000 രൂപ […]

Kerala

നെടുമ്പാശേരിയിൽ 58 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് പേർ പിടിയിൽ

നെടുമ്പാശേരി വിമാനത്താവളത്തിൽ 58 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് പേർ പിടിയിൽ. തൃശൂർ മതിലകം സ്വദേശി മുഹമ്മദ് തൃശൂർ സ്വദേശി തോമസ് എന്നിവരാണ് പിടിയിലായത്. ദുബായിൽ നിന്നുമാണ് ഇരുവരുമെത്തിയത്.മുഹമ്മദ് ഹാൻഡ് ബാഗിനകത്താണ് കാപ്സ്യൂൾ രൂപത്തിലാക്കി 278 ഗ്രാം സ്വർണം ഒളിപ്പിച്ചത്. തോമസ് ശരീരത്തിലാണ് നാല് കാപ്സ്യൂളുകളാക്കി 1186 ഗ്രാം സ്വർണം ഒളിപ്പിച്ചത്.

Kerala

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് സുപ്രിം കോടതി പരിഗണിക്കും. വിചാരണകോടതി ജഡ്ജി ഹണി എം വര്‍ഗീസ് കേരള ഹൈക്കോടതി രജിസ്ട്രാര്‍ മുഖേന ഇ-മെയിലില്‍ കഴിഞ്ഞ ദിവസ്സം കൈമാറിയ റിപ്പോര്‍ട്ട് ആണ് ഇന്ന് സുപ്രിം കോടതി പരിഗണിക്കുക. വിചാരണ സമയബന്ധിതമായ് പൂര്‍ത്തിയാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം എന്നാണ് വിവരം. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി ദിലീപാണ് സുപ്രിം കോടതിയെ സമീപിച്ചത്. നേരത്തേയും വിചാരണ എന്ന് പൂര്‍ത്തിയാക്കാനാകുമെന്നതില്‍ […]

Kerala

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ബുക്കിംഗ് കുറച്ചു; നടപടികൾ ഇന്ന് ഹൈക്കോടതിയെ അറിയിക്കും

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ ബുക്കിങ് കുറച്ചു. ഇന്ന് 89,850 തീർഥാടകരാണ് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പമ്പ മുതൽ വിവിധയിടങ്ങളിൽ ക്രമീകരണങ്ങൾ പൊലീസ് ഒരുക്കിയിട്ടുണ്ട്. പൂജാ സമയത്ത് ക്ഷേത്രത്തിനകത്ത് തീർഥാടകർക്ക് മാത്രമായിരിക്കും പ്രവേശനം. അഷ്ടാഭിഷേകം ഓൺലൈൻ വഴി ബുക്ക് ചെയ്തവ‍ക്ക് മാത്രമായിരിക്കും. സന്നിധാനത്തെ തിരക്ക് സംബന്ധിച്ച വിഷയം ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ സർക്കാർ വിളിച്ചുചേർത്ത ഉന്നതതലയോഗത്തിലെടുത്ത തീരുമാനങ്ങൾ അറിയിക്കണമെന്ന് ജില്ലാ കലക്ടർക്ക് കോടതി നിർദേശം നൽകിയിരുന്നു. ഇക്കാര്യം ജില്ലാ […]