Kerala

അടിമാലിയിൽ വില്പനയ്ക്ക് സൂക്ഷിച്ച കേഴമാൻ ഇറച്ചിയുമായി രണ്ടുപേർ പിടിയിൽ

ഇടുക്കി അടിമാലിയിൽ വില്പനയ്ക്ക് സൂക്ഷിച്ച കേഴമാനിറച്ചിയുമായി രണ്ടുപേർ വനംവകുപ്പിന്റെ പിടിയിൽ. ആനവരട്ടിയിലുള്ള ഹോട്ടലിലെ ഫ്രീസറിനുള്ളിലാണ് ഇറച്ചി കണ്ടെത്തിയത്. ഹോട്ടൽ ഉടമ ജോബിൻ, സുഹൃത്തായ മാമച്ചൻ എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു വനം വകുപ്പിൻറെ പരിശോധന.

National

ജാർഖണ്ഡിൽ ആദിവാസി യുവതിയെ കൊന്ന് കഷണങ്ങളാക്കി; ഭർത്താവ് കസ്റ്റഡിയിൽ

ജാർഖണ്ഡിൽ ആദിവാസി യുവതിയെ കൊന്ന് കഷണങ്ങളാക്കി. 22 വയസുള്ള റൂബിക പഹദനാണ് കൊലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ദിൽദാർ അൻസാരിയെ കസ്റ്റഡിയിൽ എടുത്തു. മൃതദേഹത്തിന്റെ 12 ഭാഗങ്ങൾ വിവിധ ഇടങ്ങളിൽ നിന്ന് കണ്ടെത്തി. കൂടുതൽ ഭാഗങ്ങൾ കണ്ടെത്താനായി തിരച്ചിൽ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു. വീടിനുള്ളിൽ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി പലയിടങ്ങളിലായി വലിച്ചെറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ഭർത്താവ് ദിൽദാർ അൻസാരിയുടെ രണ്ടാം ഭാര്യയാണ് റൂബിക പഹദൻ.

National

16 കാരിയെ 12 മണിക്കൂറിലേറെ കൂട്ടബലാത്സംഗം ചെയ്തു, മഹാരാഷ്ട്രയിൽ എട്ട് പേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 12 മണിക്കൂറിലേറെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 8 പേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന വാർത്ത. ഡിസംബർ 16നും 17നും ഇടയ്ക്കുള്ള രാത്രിയിലാണ് ബലാത്സംഗം നടന്നതെന്ന് പൊലീസ് അറിയിച്ചു. ആളൊഴിഞ്ഞ ബംഗ്ലാവിൽവച്ച് പെൺകുട്ടിയെ ആദ്യം ബലാത്സംഗം ചെയ്യുകയും പിന്നീട് ബീച്ചിൽ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. ഡിസംബർ 16 ന് രാത്രി 8 മണി മുതൽ 17 ന് രാവിലെ 10 മണി വരെ പ്രതികൾ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി രേഖാമൂലം പൊലീസിന് നൽകിയ […]

Kerala

ക്യാപ്‌സ്യൂൾ രൂപത്തിൽ മലദ്വാരത്തിലൊളിപ്പ് സ്വർണക്കടത്ത്; പാലക്കാട് സ്വദേശി റഷീദ് പിടിയിൽ

ക്യാപ്‌സ്യൂളുകൾ രൂപത്തിൽ മലദ്വാരത്തിലൊളിപ്പ് ദോഹയിൽ നിന്ന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് വഴി സ്വർണം കടത്താൻ ശ്രമിച്ച പ്രതി പിടിയിൽ. പാലക്കാട് സ്വദേശി റഷീദ് ആണ് കസ്റ്റമസ് പരിശോധനയിൽ പിടിയിലായത്. ഇയാളിൽ നിന്ന് 1069.63 ഗ്രാം സ്വർണം കണ്ടെത്തി. 4 ക്യാപ്‌സ്യൂളുകളുടെ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. എഐയൂ ബാച്ചിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

Kerala

ഇടവേളയ്ക്ക് ശേഷം ശബരിമലയില്‍ ഇന്നെത്തുക ഒരുലക്ഷത്തിലധികം അയ്യപ്പഭക്തര്‍

ഒരിടവേളയ്ക്ക് ശേഷം ശബരിമലയില്‍ വീണ്ടും ഒരു ലക്ഷത്തിലധികം ഭക്തര്‍ ഇന്ന് ദര്‍ശനത്തിന് എത്തും. വെര്‍ച്ച്വല്‍ ക്യൂ വഴി 1,04,478 പേരാണ് ഇന്ന് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് പൊലീസ് ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ പമ്പ മുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും അനിയന്ത്രിതമായ തിരക്ക് ഉണ്ടാവുകയാണെങ്കില്‍ മരക്കൂട്ടം മുതല്‍ ക്യു കോംപ്ലക്‌സുകള്‍ ഉപയോഗപ്പെടുത്തുന്നതും പൊലീസ് പരിഗണിക്കുന്നുണ്ട്. കുട്ടികള്‍ക്കും പ്രായമേറിയവര്‍ക്കുമായി പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തി. വരും ദിവസങ്ങളിലും തിരക്ക് വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപ്പന്തല്‍ മുതല്‍ പ്രത്യേക ക്യൂ […]

Kerala

തൃശൂർ ശക്തൻ സ്റ്റാൻഡിൽ മദ്യപാനി സംഘങ്ങൾ തമ്മിൽ സംഘർഷം; മൂന്ന് പേർക്ക് വെട്ടേറ്റു

തൃശൂർ ശക്തൻ സ്റ്റാൻഡിൽ മദ്യപാനി സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ആക്രമണത്തിൽ നടത്തറ സ്വദേശി നിതിൻ, ഒളരി സ്വദേശി മുരളി , പനമുക്ക് സ്വദേശി അനിൽ എന്നിവർക്കാണ് പരുക്കേറ്റത്. ഫ്ലക്സ് മുറിക്കുന്ന കത്തി ഉപയോഗിച്ചാണ് ആക്രമണം നടന്നത്. ആലപ്പുഴ സ്വദേശി ഹരിയാണ് ആക്രമിച്ചത്. ആക്രമണം തടയുന്നതിനിടെ ആണ് മുരളിക്ക് പരുക്കേറ്റത്. പരുക്കേറ്റവർ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

Kerala

ബൈക്ക് വീടിൻ്റെ മതിലിൽ ഇടിച്ച് കെഎസ്ആർടിസി കണ്ടക്ടർക്ക് ദാരുണാന്ത്യം

ജോലി കഴിഞ്ഞു ബൈക്കിൽ മടങ്ങിയ കെഎസ്ആർടിസി കണ്ടക്ടർ വീടിൻ്റെ മതിലിൽ ഇടിച്ച് മറിഞ്ഞ് ദാരുണാന്ത്യം. അമയന്നൂർ സ്വദേശി പുളിയാമാക്കൽ നെടുങ്കേരി എൻ. വി അനിൽകുമാർ ( 52 ) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറരയോടെ മണർകാട് മാലം കാവുംപടി ജംഗ്ഷനിലായിരുന്നു സംഭവം ഉണ്ടായത്. ജോലി കഴിഞ്ഞ് മടങ്ങവേയാണ് ദാരുണ സംഭവമുണ്ടായത്. യാത്രാ ക്ഷീണത്താൽ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. മതിലിലിടിച്ച് ബൈക്ക് മറിഞ്ഞതോടെ തലയ്ക്ക് അടക്കം ഗുരുതര ക്ഷതം ഉണ്ടായി. രക്തം വാർന്ന് കിടന്ന് അനിൽകുമാറിനെ നാട്ടുകാരുടെ […]

Kerala

അമ്പലപ്പുഴയിൽ മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളി മരിച്ചു

അമ്പലപ്പുഴ പുറക്കാട് പടിഞ്ഞാറ് മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളി മരിച്ചു. പുന്നപ്ര വടക്കു പഞ്ചായത്ത് പതിനാറാം വാർഡിൽ കായൽ തീരത്ത് വീട്ടിൽ ശിശുപാലൻ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9ന് പരാശക്തിയെന്ന വള്ളത്തിൽ കുഴഞ്ഞു വീണപ്പോൾ വള്ളത്തിൻ്റെ പടിയിൽ തലയിടിച്ചായിരുന്നു അപകടം ഉണ്ടായത്.

Kerala

തിരുവനന്തപുരം ജനറൽ ആശുപത്രി പരിസരത്ത് യുവാക്കൾ ഏറ്റുമുട്ടി

ആശുപത്രി വളപ്പിൽ യുവാക്കളുടെ സംഘം ഏറ്റുമുട്ടി. തിരുവനന്തപുരം ജനറൽ ആശുപത്രി പരിസരത്താണ്ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്നലെ രാത്രിയിലുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പരാതി നൽകുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ബാറിൽ തുടങ്ങിയ തർക്കമാണ് ആശുപത്രി പരിസരത്തെ സംഘർഷത്തിലേക്കു നയിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

National

ബീഫാണെന്ന് സംശയിക്കുന്ന മാംസം കടത്തി; മധ്യപ്രദേശിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ബീഫാണെന്ന് സംശയിക്കപ്പെടുന്ന മാംസം കടത്തിയതിന് മധ്യപ്രദേശിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. വെള്ളിയാഴ്ച ഇൻഡോറിലാണ് ഒവൈസെന്ന ഡ്രൈവർ അറസ്റ്റിലായത്. അപകടകരമായ ഡ്രൈവിംഗ്, ഗോവധ നിരോധന നിയമം എന്നിവ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. മിവേ ടൗൺ നിവാസിയായ ഇയാളുടെ ഓട്ടോറിക്ഷയിൽ നിന്ന് കണ്ടെത്തിയ മാംസം ബീഫാണോയെന്ന് പരിശോധിക്കാൻ ലാബിലേക്ക് അയച്ചതായും പൊലീസ് അറിയിച്ചു. ഇതിനിടെ കേസ് രജിസ്റ്റർ ചെയ്യും മുമ്പ് പൊലീസ് സ്‌റ്റേഷനിലെത്തിയ ബജ്രഗ്ദൾ പ്രവർത്തകർ കടുത്ത നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. ബീഫുമായി അതിവേഗത്തിൽ പോയ ഓട്ടോ […]