Auto India

വൈദ്യുതി വാഹന യുഗത്തിലേക്ക് കേരളവും

തിരുവനന്തപുരം: വൈദ്യുതിവാഹന യുഗത്തിലേക്ക് കടക്കാനുള്ള പ്രാരംഭനടപടികളുമായി കേരളം. ഇ-ഓട്ടോകള്‍ നിരത്തിലെത്തിക്കുന്നതിന് മുന്‍ഗണന നല്‍കാന്‍ സംസ്ഥാനതല ഇ-മൊബിലിറ്റി കര്‍മസമിതിയുടെ ആദ്യയോഗം തീരുമാനിച്ചു. ഇ-ഓട്ടോ വരുന്നതോടെ അവയ്ക്കുമാത്രമായി പെര്‍മിറ്റ് പരിമിതപ്പെടുത്തിയാല്‍ പെട്രോളും ഡീസലും ഉപയോഗിച്ച് ഓടുന്നവ കാലക്രമത്തില്‍ നിരോധിക്കാനാവുമെന്ന് സമിതി അഭിപ്രായപ്പെട്ടതായി യോഗത്തിന്റെ മിനുട്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര റെയില്‍വേമന്ത്രി പീയുഷ് ഗോയലിന്റെ ഉപദേഷ്ടാവ് ഡോ. അശോക് ജുന്‍ജുന്‍വാലയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. മദ്രാസ് ഐ.ഐ.ടി.യിലെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പ്രൊഫസറായ ഇദ്ദേഹമാണ് കേരളത്തിലെ കര്‍മസമിതിയുടെ അധ്യക്ഷന്‍. െഎ.ടി. സെക്രട്ടറി എം. ശിവശങ്കറാണ് Read More »

India

ഇന്ത്യ 131 ബറാക് മിസൈലുകളും 240 ബോംബുകളും വാങ്ങുന്നു

ന്യൂഡല്‍ഹി: നാവികസേനയ്ക്കായി 131 ബറാക് മിസൈലുകളും വ്യോമസേനയ്ക്ക് 240 പ്രിസിഷന്‍ ഗൈഡഡ് ബോംബുകളും വാങ്ങുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. ആകെ 1714 കോടിയുടെ പദ്ധതിക്കാണ് പ്രതിരോധമന്ത്രാലയം അനുമതി നല്‍കിയത്. റഷ്യയിലെ ജെ.എസ്.സി. റോസണ്‍ബോറോണ്‍ എക്‌സ്‌പോര്‍ട്‌സില്‍നിന്ന് 1254 കോടി രൂപയ്ക്കാണ് ബോംബുകള്‍ വാങ്ങുന്നത്. വിമാനത്തില്‍നിന്ന് തൊടുത്തുവിടുന്നതും കൃത്യമായി ലക്ഷ്യത്തിലെത്തുന്ന തരത്തിലുമുള്ള ബോംബാണിത്. സൈന്യത്തിന് ഈ വിഭാഗത്തില്‍പ്പെട്ട ആയുധങ്ങളുടെ കുറവ് പരിഹരിക്കുകയാണ് ലക്ഷ്യം. ഇസ്രയേലിലെ റഫേല്‍ അഡ്വാന്‍സ് ഡിഫന്‍സ് സിസ്റ്റത്തില്‍ നിന്നാണ് 460 കോടി രൂപ ചെലവില്‍ 131 ബറാക് Read More »

India

പുതിയ വെളിപ്പെടുത്തലുമായി യുവതി

കൊച്ചി: പെരുമ്പൂരിലെ നിയമവിദ്യാര്‍ഥിനി കൊല്ലപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുമായി യുവതി.  പെരുമ്പാവൂര്‍ സ്വദേശിയും ഓട്ടോ റിക്ഷാ ഡ്രൈവറുമായി കെ.വി നിഷയാണ് പുതിയ വെളിപ്പെടുത്തലുമായി വാര്‍ത്താ സമ്മേളനം നടത്തിയത്. കേസില്‍ അസം സ്വദേശി അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ഒരു കൊലപാതകത്തിന് ദൃക്‌സാക്ഷിയായിരുന്നുവെന്നും ഇതാണ് കൊല്ലപ്പെടാന്‍ കാരണമെന്നുമാണ് നിഷ പറയുന്നത്. ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന് പാറമടയിലേക്ക് വലിച്ചെറിയുന്നതിന് അവള്‍ ദൃക്‌സാക്ഷിയായിരുന്നു. ഇതിന് തെളിവ് ശേഖരിക്കാന്‍ വേണ്ടിയാണ് അവള്‍ പെന്‍ക്യാമറ വാങ്ങിയത്. Read More »

India

ജീര്‍ണിച്ച മൃതദേഹം ജെ.എന്‍.യു കാമ്പസില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ ട്രക്ക് ഡ്രൈവറുടെ മൃതദേഹം ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല (ജെ.എന്‍.യു) കാമ്പസിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. കാമ്പസിലെ കാട്ടിനുള്ളില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ വൈകീട്ട് മൂന്നിന് പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം ട്രക്ക് ഡ്രൈവറുടേതാണെന്ന് തിരിച്ചറിഞ്ഞത്. റാം പ്രവേഷ് (40) എന്ന ട്രക്ക് ഡ്രൈവറുടേതാണ് മൃതദേഹമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ Read More »

India

കേരള കോണ്‍ഗ്രസ് ബി എന്‍സിപിയില്‍ ലയിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത കളവ്

കോട്ടയം: കേരള കോണ്‍ഗ്രസ് ബി എന്‍സിപിയില്‍ ലയിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത കളവാണെന്ന് പാര്‍ട്ടി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. അത്തരം ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. പല കളവും കേട്ടിട്ടുണ്ട്. പക്ഷേ ഇതുപോലൊരു കളവ് കേട്ടിട്ടില്ല. ഇതൊക്കെ ഉണ്ടാക്കിയെടുക്കുന്ന വാര്‍ത്തകളാണെന്നും അദ്ദേഹം പറഞ്ഞു. ജനുവരി അഞ്ചിന് ശരദ് പവാറിനെ താന്‍ കാണുമെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല. താന്‍ കാണാന്‍ പോകുന്നില്ല. കേരള കോണ്‍ഗ്രസ് ബി മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുമില്ല. ഘടകകക്ഷിയാക്കണമെന്ന് നേരത്തെ മുന്നണി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കെ.എം മാണി ഒഴികെയുള്ള കേരള Read More »

India

മന്ത്രിയെയും പരിവാരങ്ങളെയും ജീവനക്കാര്‍ മര്‍ദ്ദിച്ചു

കൊല്‍ക്കത്ത: ഹോട്ടലില്‍ സൗകര്യമില്ലെന്ന് ആരോപിച്ച് റിസപ്ഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച മന്ത്രിയെയും പരിവാരങ്ങളെയും ഹോട്ടല്‍ ജീവനക്കാര്‍ കൈയേറ്റം ചെയ്തു. പശ്ചിമ ബംഗളിലെ താരാപിതിലാണ് സംഭവം. ബിഹാര്‍ നഗര വികസന മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുരേഷ് ശര്‍മയെയും പരിവാരങ്ങളെയുമാണ് ഹോട്ടലിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചത്. ബിര്‍ബും ജില്ലയില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ മന്ത്രി അതിനുശേഷം ഹോട്ടലില്‍ എത്തിയപ്പോഴാണ് ആക്രമണ സംഭവമുണ്ടായത്. ബംഗാളില്‍ ക്രമസമാധാന പാലനം താളം തെറ്റിയിരിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. തനിക്കെതിരേ ആക്രമണം ഉണ്ടായതിന് പിന്നാലെ പോലീസില്‍ വിവരം അറിയിച്ചിരുന്നു. എന്നാല്‍, ഒന്നര Read More »

India

ബുധനാഴ്ച മഹാരാഷ്ട്രയില്‍ ബന്ദ്

ദലിതര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ബുധനാഴ്ച മഹാരാഷ്ട്രയില്‍ ബന്ദ്. മറാത്ത – ദലിത് സാമുദായിക സംഘര്‍ഷം കലാപമായി മാറുന്നു. ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ദലിത് വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരെ മറാത്ത വിഭാഗക്കാര്‍ നടത്തിയ അക്രമമാണ് ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തിലേക്ക് നയിച്ചത്. തിങ്കളാഴ്ചയുണ്ടായ അക്രമത്തില്‍ അക്രമത്തില്‍ ദലിത് വിഭാഗക്കാരുടെ വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് മുംബൈ നഗരത്തിന്റെ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇന്നു രാവിലെ വിവിധ ദളിത് സംഘടനകള്‍ നടത്തിയ പ്രതിഷേധത്തില്‍ ഈസ്റ്റേണ്‍ Read More »

Business India

എട്ടു മാസത്തിനിടെ പിഴയിനത്തില്‍ കിട്ടിയത് 1771 കോടി രൂപ

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‍ബിഐ എട്ടു മാസത്തിനിടെ പിഴയിനത്തില്‍ ഇടപാടുകാരില്‍ നിന്ന് പിരിച്ചെടുത്തത് 1771 കോടി രൂപ. മിനിമം ബാലന്‍സില്ലാത്ത അക്കൌണ്ട് ഉടമകളില്‍ നിന്ന് ഈടാക്കിയ പിഴയാണ് ഇത്രയും വലിയ ഭീമന്‍ തുക. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിലെ പിഴ തുകയാണിത്. ധനകാര്യ മന്ത്രാലയത്തിന്‍റെ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എസ്ബിഐയുടെ ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിലെ മൊത്ത ലാഭമായ 1581 കോടി രൂപയേക്കാള്‍ അധികമാണ് പിഴയായി ഈടാക്കിയ വരുമാനം. ഏപ്രില്‍ Read More »

India

2 മണിക്കൂറില്‍ 6 കൊലപാതകങ്ങള്‍

രണ്ട് മണിക്കൂറിനുള്ളില്‍ ആറ് പേരെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയ അക്രമി പിടിയില്‍. ഹരിയാനയിലെ പല്‍വാലിലാണ് നാടിനെ ഞെട്ടിച്ച കൊലപാതക പരമ്പര നടന്നത്. ഇന്ന് പുലര്‍ച്ചെ 2 മണിക്കും 4 മണിക്കും ഇടയിലാണ് സംഭവം. ആദ്യ കൊലപാതകം നടന്നത് ആശുപത്രിയിലാണ്. ഒരു സ്ത്രീയാണ് ഇവിടെ കൊല്ലപ്പെട്ടത്. പിന്നാലെ പല്‍വാലിലെ ആഗ്ര റോഡ് മുതല്‍ മിനാര്‍ ഗേറ്റ് വരെ വഴിയരികില്‍ നാല് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഏറ്റവും ഒടുവില്‍ ഒരു സുരക്ഷാ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. എല്ലാവരും അടിയേറ്റാണ് Read More »

India

സൈനികരുടെ ജീവത്യാഗത്തിനോട് അനാദരവ്

രാജ്യത്തിന് വേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കുന്ന ധീര ജവാന്‍മാരുടെ ത്യാഗത്തെ വിലകുറച്ച് കാണിച്ച് ബിജെപി എംപി. ഉത്തര്‍ പ്രദേശിലെ റാംപൂരില്‍ നിന്നുള്ള ബിജെപി എംപി നേപ്പാള്‍ സിങാണ് സൈനികരുടെ ജീവത്യാഗത്തിനോട് അനാദരവ് കാണിച്ചത്. പാക് വെടിവെപ്പില്‍ ഏഴു ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ രാജ്യം മുഴുവന്‍ രോഷപ്രകടനം നടത്തുന്നതിനിടെയായിരുന്നു ബിജെപി എംപിയുടെ വിചിത്ര പ്രതികരണം. പട്ടാളത്തിലുള്ള സൈനികര്‍ ജീവന്‍ ത്യജിക്കാന്‍ ബാധ്യസ്ഥരാണെന്നും അതില്‍ വലിയ പുതുമയില്ലെന്നുമായിരുന്നു എംപിയുടെ പരാമര്‍ശം. ഇതിനുള്ള ന്യായീകരണമായി, സൈനികര്‍ മരിക്കാത്ത രാജ്യങ്ങളില്ലെന്നും എംപി പറഞ്ഞു. Read More »