Kerala

റെക്കോഡ് മദ്യവിൽപന; ലോകകപ്പ് ഫൈനല്‍ ദിവസം ബെവ്കോ വിറ്റത് 50 കോടിയുടെ മദ്യം

ലോകകപ്പ് ഫൈനൽ ദിനത്തിൽ ബെവ്കോ വിറ്റത് 50 കോടിയുടെ മദ്യം. ഓണം,ക്രിസ്മസ്, ഡിസംബർ 31 ദിവസങ്ങളിലാണ് സാധാരണ റെക്കോർഡ് മദ്യവിൽപന നടക്കുന്നത്. ഞായറാഴ്ചകളിൽ ശരാശരി 30 കോടിയുടെ വിൽപനയാണ് നടക്കാറുള്ളത്. എന്നാൽ പുറത്തുവന്ന കണക്ക് പ്രകാരം 20 കോടിയുടെ അധിക മദ്യവിൽപന ലോകകപ്പ് ഫൈനൽ ദിവസം നടന്നു. ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരൂർ ഔട്ട്ലെറ്റിലാണ്. 45 ലക്ഷം രൂപയുടെ മദ്യമാണ്തിരൂർ ഔട്ട്ലെറ്റിൽ വിറ്റത്. വയനാട് വൈത്തിരി ഔട്ട്ലെറ്റിൽ 43 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്.

National

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ലഷ്ക്കർ ഭീകരരെ സുരക്ഷാ സേന വധിച്ചു

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ. മൂന്ന് ലഷ്ക്കർ ഭീകരരെ സുരക്ഷാ സേന വധിച്ചു. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേന പറയുന്നു. മേഖലയിൽ വ്യാപക തെരച്ചിൽ നടക്കുകയാണ്. ഇന്ന് പുലർച്ചെ മുൻജെ മാർഗ് മേഖലയിൽ സുരക്ഷാ സേന ഭീകരവിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് ഒരു റൈഫിളും രണ്ട് പിസ്റ്റളുകളും കണ്ടെടുത്തു.

Kerala

എയർഫോഴ്സ് ജീവനക്കാർ വിജിലൻസ് സി.ഐയെ സംഘം ചേർന്ന് മർദ്ദിച്ചു; സി.ഐ യഹിയ ഖാൻ ആശുപത്രിയിൽ

തിരുവനന്തപുരത്ത്‌ എയർഫോഴ്സ് ജീവനക്കാരനും സുഹൃത്തുക്കളും ചേർന്ന് വിജിലൻസ് സി.ഐയെ സംഘം ചേർന്ന് മർദ്ദിച്ചു. തിരുവനന്തപുരം ജില്ലയിലെ വെമ്പായം തേക്കടയിലാണ് സംഭവം. വിജിലൻസ് സി.ഐ യഹിയ ഖാനാണ് മർദ്ദനമേറ്റത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.  എയർ ഫോഴ്സ് ജീവനക്കാരന്റെ വിവാഹ വാർഷിക പാർട്ടിക്കെത്തിയവർ സി.ഐയുടെ വീടിന്റെ ഗേറ്റിനു കുറുകെ വാഹനമിട്ടതാണ് തർക്കത്തിന്റെ തുടക്കം.ഇത് മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു. എയർഫോഴ്സ് ജീവനക്കാരനും സുഹൃത്തുക്കളുമാണ് വിജിലൻസ് സി.ഐ യഹിയ ഖാനെ മർദ്ദിച്ചത്. സി.ഐ കന്യാകുളങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് വട്ടപ്പാറ […]

Kerala

വൈദ്യുതി തൂണില്‍ പരസ്യം പതിച്ചാൽ ക്രിമിനല്‍ കേസും പിഴയും; നടപടിയുമായി കെ.എസ്.ഇ.ബി

വൈദ്യുതി പോസ്റ്റുകളില്‍ പരസ്യം പതിക്കുന്നവര്‍ക്കെതിരേ നിയമനടപടിയുമായി കെ.എസ്.ഇ.ബി. രംഗത്ത്. വൈദ്യുതി തൂണുകളില്‍ പരസ്യം പതിക്കുകയോ, എഴുതുകയോ ചെയ്താല്‍ ക്രിമിനല്‍ കേസെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കൂടാതെ തൂണുകളില്‍ കൊടിതോരണങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും കെട്ടുന്നത് അറ്റകുറ്റപ്പണിക്കെത്തുന്ന ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. പൊതുമുതല്‍ നശിപ്പിക്കല്‍ വകുപ്പ് ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുക്കുക. വൈദ്യുതി അപകടങ്ങള്‍ ഉടനടി പൊതുജനങ്ങള്‍ക്ക് അറിയിക്കാനായി വൈദ്യുതി പോസ്റ്റുകളില്‍ മഞ്ഞ പെയിന്റ് അടിച്ച് എഴുതുന്ന നമ്പര്‍ രേഖപ്പെടുത്തിയ ഭാഗത്താണ് പലരും പരസ്യം പതിക്കുന്നത്. ഇതു ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ഇവര്‍ക്കെതിരേ നിയമനടപടി […]

Kerala

കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ അന്തരിച്ചു

കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ (73) അന്തരിച്ചു. ആയുർവേദ കോളജിന് സമീപത്തെ വീട്ടിൽവെച്ച് പുലർച്ചയാണ് മരണം സംഭവിച്ചത്. മുന്‍ കെപിസിസി പ്രസിഡന്‍റ് വരദരാജന്‍ നായരുടെ മകനാണ് പ്രതാപചന്ദ്രന്‍. കെഎസ്‍യു തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റായിട്ടാണ് തുടക്കം. ഡിസിസി ഭാരവാഹിയുമായിരുന്നു. ദീർഘ നാൾ പത്രപ്രവർത്തകൻ ആയിരുന്നു. സംസ്‍കാരം പിന്നീട് നടക്കും.

Kerala

കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം വാഹനാപകടം; ബിഡിഎസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം വാഹനാപകടത്തിൽ ബിഡിഎസ് വിദ്യാർത്ഥി മരിച്ചു. കോട്ടപ്പടി, നാഗഞ്ചേരി സ്വദേശി പുതുക്കുന്നത്ത് അശ്വൻ എൽദോസ് (24) ആണ് മരിച്ചത്. ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ കെ എസ് ആർ ടി സി ബസ് കയറിയാണ് മരണം സംഭവിച്ചത്.

Kerala

നഗരൂരിൽ ഇരുചക്ര വാഹനവും ബസും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

തിരുവനന്തപുരം നഗരൂരിൽ ഇരുചക്ര വാഹനവും ബസും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. നഗരൂർ നന്ദായ് വനം സ്വദേശി പ്രകാശ് (60) ആണ് മരിച്ചത്. നഗരൂർ നെടുമ്പറമ്പ് റോഡിൽ നെയ്ത്തുശാല ജംഗ്ഷനിലാണ് അപകടമുണ്ടായത്.

Kerala

നിയന്ത്രണം വിട്ട ഫോർച്യൂണർ യുവതി ഓടിച്ചിരുന്ന സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചു; യുവതിക്ക് പരിക്ക്

കോതമംഗലം അരമനപ്പടിയിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് യുവതിക്ക് പരിക്ക്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കോതമംഗലം ടൗൺ ഭാഗത്തേക്ക് വരികയായിരുന്ന ഫോർച്യൂണർ യുവതി ഓടിച്ചിരുന്ന സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സ്കൂട്ടർ പൂർണമായും തകർന്നിട്ടുണ്ട്. വൈദ്യുതി പോസ്റ്റിലിടിച്ചാണ് കാർ നിന്നത്.  പൊലീസ്, കെഎസ്ഇബി ഉദ്യോഗസ്ഥർ അപകടം നടന്ന സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പരുക്കേറ്റ പിണ്ടിമന സ്വദേശിമിനിയെ (46) കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു അപകടത്തിൽ തിരുവനന്തപുരം നഗരൂരിൽ ഇരുചക്ര വാഹനവും ബസും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. […]

Kerala

കലൂരില്‍ പൊലീസുകാരെ ആക്രമിച്ച സംഭവം; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കലൂരില്‍ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അരുണ്‍ ജോര്‍ജ്, ശരത്, റിവിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ കലൂര്‍ സ്വദേശികളാണ്. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപമാണ് പൊലീസുകാര്‍ക്ക് നേരേ ആക്രമണമുണ്ടായത്. സ്‌റ്റേഡിയം കവാടത്തിലെ ബിഗ് സ്‌ക്രീനില്‍ കളി കണ്ട് മടങ്ങിയവരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമികവിവരം. കളി കണ്ട് മടങ്ങിയ ഇവര്‍ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞിരുന്നു. ഇത് ഡ്യൂട്ടിയിലുണ്ടായിരുന്ന ലിബിന്‍ എന്ന പൊലീസുകാരന്‍ ചോദ്യംചെയ്തു. ഇവരെ അവിടെനിന്ന് മാറ്റാനും ശ്രമിച്ചു. ഇതോടെയാണ് യുവാക്കള്‍ ആക്രമിച്ചത്. […]

Kerala

പാലക്കാട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചു

പാലക്കാട് ചെർപ്പുളശ്ശേരിയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. കാറിലുണ്ടായിരുന്ന പെരിന്തൽമണ്ണ സ്വദേശികളായ മനോജ്, ശ്രീനാഥ് എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരുക്ക്. കാർ അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.