India National

ബിജെപിക്ക് അദാനിയുടെ കമ്പനിയിൽ നിന്നും ലഭിച്ചത് കോടിക്കണക്കിന് രൂപയുടെ സംഭാവനകൾ

അദാനി വിഷയത്തിൽ സഭയിൽ പ്രതിഷേധം തുടരുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. ജെപിസി അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് വിഷയത്തിൽ രാജ്യത്തോട് ഉത്തരം പറയാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബാധ്യസ്ഥനാണെന്നും കൊടിക്കുന്നിൽ പറഞ്ഞു.  പ്രതിപക്ഷ ഐക്യത്തിനായി ആം ആദ്മി പാർട്ടിയെയും ബി ആർ എസിനെയും ആശ്രയിക്കാറില്ലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ”അദാനി വിഷയം വലിയൊരു സ്‌കാം ആയിട്ടായാണ് കാണുന്നത്. സുപ്രിം കോടതിയുടെ മേൽനോട്ടത്തിൽ വലിയൊരു അന്വേഷണം ആവശ്യമാണ്.പ്രധാനമന്ത്രിയും അദാനിയുമയിട്ടുള്ള ബന്ധം. ബിജെപിക്ക് അദാനിയുടെ കോർപ്പറേറ്റ് കമ്പനിയിൽ നിന്നും […]

Kerala

കൊടുങ്ങല്ലൂരിൽ കാനയുടെ സ്ലാബ് തകർന്ന് കാൽനടയാത്രക്കാരിക്ക് പരുക്ക്

തൃശൂർ കൊടുങ്ങല്ലൂരിൽ കാനയുടെ സ്ലാബ് തകർന്ന് കാൽനടയാത്രക്കാരിക്ക് പരുക്കേറ്റു. പുല്ലൂറ്റ് ചാപ്പാറ സ്വദേശിയായ യുവതിക്കാണ് പരിക്കേറ്റത്. യുവതി നടന്നു പോകുന്നതിനിടയിൽ കാനയുടെ സ്ലാബ് തകർന്നു വീഴുകയായിരുന്നു.  കൊടുങ്ങല്ലൂർ വടക്കെ നടയിൽ പോനാക്കുഴി ബിൽഡിംഗിന് മുൻവശം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. റോഡരുകിലൂടെ നടന്നു പോയിരുന്ന യുവതി സ്ലാബിൽ ചവിട്ടിയതോടെ തകർന്നു വീഴുകയായിരുന്നു. പരിസരത്തെ വ്യാപാരികളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്ക് ഗുരുതരമല്ല. നഗരത്തിൽ പലയിടങ്ങളിലും തുറന്നു കിടക്കുന്നതും, സ്ലാബ് തകർന്നതുമായ കാനകൾ കാൽനടയാത്രക്കാർക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. നേരത്തെ […]

Kerala

വെള്ളക്കരം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

പ്രതിഷേധങ്ങള്‍ക്കിടെ വെളളക്കരം കൂട്ടിയുളള പുതുക്കിയ താരിഫ് സർക്കാർ പുറത്തിറക്കി. വിവിധ സ്ലാബുകളിലായി ഗാർഹിക ഉപഭോക്താക്കൾക്ക് മിനിമം 50 മുതൽ 550 വരെയാണ് കൂടുന്നത്. അതിനിടെ, വെള്ളക്കരം കൂട്ടിയ തീരുമാനം നിയമസഭയില്‍ തന്നെ പ്രഖ്യാപിക്കുന്നതായിരുന്നു ഉചിതമെന്ന് സ്പീക്കര്‍ റൂള്‍ ചെയ്തു. ഫെബ്രുവരി മൂന്നിന് പ്രാബല്യത്തില്‍ വന്നുവെന്ന നിലയിലാണ് വാട്ടർ അതോറിറ്റി പുതുക്കിയ താരിഫ് പുറത്തിറക്കിയത്. ഗാർഹിക ഉപഭോക്താക്കള്‍ക്ക് ഒമ്പത് സ്ലാബുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഗാർഹിക ഉപഭോക്താക്കൾക്ക് മിനിമം 50 മുതൽ 550 വരെയാണ് കൂടുന്നത്. മിനിമം നിരക്ക് 22.05 രൂപയിൽ […]

Kerala

സുനന്ദ പുഷ്‌ക്കർ കേസ്; പുനഃപരിശോധനാ ഹർജിയ്‌ക്കെതിരെ ശശി തരൂർ

സുനന്ദ പുഷ്‌ക്കർ കേസിൽ പുനഃപരിശോധനാ ഹർജിയ്‌ക്കെതിരെ ശശിതരൂർ. പുനഃപരിശോധനാ ഹർജി സമർപ്പിക്കാൻ വൈകിയതിന് പൊലീസിന് ഇളവ് നൽകരുതെന്ന് ശശി തരൂർ ഡൽഹി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.  തരൂരിനെ കുറ്റമുക്തനാക്കിയ ഡൽഹി റോസ് അവന്യൂ കോടതി വിധിക്കെതിരെയാണ് ഡൽഹി പൊലീസ് ഹൈക്കോടതിയെ സമീപിച്ചത്. കൊവിഡ് കാലത്തെ പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണമാണ് പുനഃപരിശോധനാ ഹർജി വൈകിയതെന്ന് ബോധിപ്പിച്ച പൊലീസ് ആ ദിവസങ്ങളിൽ ഇളവിന് അപേക്ഷ സമർപ്പിച്ചിരുന്നു. അപേക്ഷയെ എതിർത്ത ശശി തരൂർ, പൊലീസ് ഒഴികഴിവ് പറയുകയാണെന്ന് വാദിച്ചു. ഹർജി സമർപ്പിക്കാൻ അനുമതി […]

Kerala

തൃശൂരിൽ സ്കൂൾ ബസിന് നേരെ കല്ലേറ്; ബസിന് പിന്നിലെ ഗ്ലാസ് തകർന്നു

തൃശൂരിൽ വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസിന് നേരെ കല്ലേറ്. ചെറുതുരുത്തി പുതുശേരി എസ് എൻ ടി ടി ഐ സ്കൂളിന്റെ ബസിന് നേരെയാണ് കല്ലേറുണ്ടായത്. വൈകിട്ട് മൂന്നേകാലോടെ സ്കൂൾ വിട്ട് വിദ്യാർത്ഥികളുമായി പോകുകയായിരുന്ന ബസിന് നേരെയാണ് കല്ലെറിഞ്ഞത്. കല്ലേറിൽ ബസിന്റെ പിന്നിലെ ഗ്ലാസ് തകർന്നു. കല്ലെറിഞ്ഞത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കല്ലേറിൽ വിദ്യാർത്ഥികൾക്കോ ബസ് ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല. കല്ലെറിഞ്ഞയാള്‍ ഓടിപ്പോകുന്നത് കണ്ടതായി ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala

ഏറ്റുമാനൂരിൽ പിടികൂടിയ മത്സ്യത്തിൽ രാസവസ്തുക്കളുടെ സാന്നിധ്യമില്ല

ഏറ്റുമാനൂരിൽ പിടികൂടിയ മത്സ്യത്തിൽ രാസവസ്തുക്കളുടെ സാന്നിധ്യമില്ലെന്ന് പ്രാഥമിക പരിശോധനാ ഫലം. ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ തിരുവനന്തപുരം ലാബിൽ നടത്തിയ പരിശോധന ഫലമാണ് പുറത്ത് വന്നത്. നഗരസഭയെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഫലം ഔദ്യോഗികമായി അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ലോറിയും മത്സ്യവും വിട്ടു നൽകുമെന്ന് നഗരസഭ അറിയിച്ചു. എന്നാൽ റിപ്പോർട്ടിൽ രാസവസ്തുക്കളുടെ സാന്നിധ്യമില്ലെങ്കിലും മീൻ പഴക്കം മൂലം ഭക്ഷ്യയോഗ്യമല്ലെന്ന നിലപാടിലാണ് ആരോഗ്യ വിഭാഗം. ഇന്നലെ വൈകിട്ടാണ് മൂന്ന് ടൺ പഴകിയ മത്സ്യവുമായി ലോറി നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടിയത്.

Kerala

പാലക്കാട് വീണ്ടും പുലി; വീട്ടിലെത്തി ആടിനെ ആക്രമിച്ചു

മണ്ണാർക്കാട് തത്തേങ്ങലത്ത് വീണ്ടും പുലയിറങ്ങിയതായി നാട്ടുകാരുടെ പരാതി. ജനവാസ മേഖലയിലിറങ്ങിയ പുലി ആടിനെ ആക്രമിച്ചു. ഹരിദാസന്‍റെ വീട്ടിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്. ഇന്ന് വൈകിട്ട് വീടിൻ്റെ പുറകുവശത്ത് ആടിനെ മേയ്ക്കാൻ വിട്ടപ്പോഴായിരുന്നു ആക്രമം ഉണ്ടായത്.വീട്ടുകാർ ബഹളം വച്ചതോടെ പുലി ഓടിപ്പോകുകയായിരുന്നു. വീണ്ടും പുലിയിറങ്ങിയത്തോടെ പ്രദേശവാസികൾ ഭയത്തിലാണ് കഴിയുന്നത്. ഹരിദാസന്‍റെ വീട്ടിൽ നിന്ന് ഓടിപ്പോയ പുലി പ്രദേശത്ത് തന്നെ കാണുമെന്നും ഇനിയും ആക്രമണമുണ്ടായേക്കുമെന്നുംനാട്ടുകാർ പറയുന്നു.

National

ഇനി ട്രെയിൻ യാത്രയിൽ ഈ ഭക്ഷണങ്ങളും ലഭിക്കും; മെനു പരിഷ്‌കരിച്ചു

ഈസ്റ്റ് സെൻട്രൽ റെയിൽവേ തങ്ങളുടെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. ബിഹാറിൽ നിന്നുള്ള വിഭവങ്ങളാണ് മെനുവിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രമേഹ രോഗമുള്ള യാത്രക്കാർക്ക് അതിനനുസരിച്ചും ഭക്ഷണം ലഭിക്കും.  ലിറ്റി-ചോക, കിച്ച്ഡി, പോഹ, ഉപ്മ, ഇഡ്‌ലി-സാമ്പാർ, വടാ പാവ് എന്നിങ്ങനെ നിരവധി ഭക്ഷണങ്ങളാണ് മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാംസഭുക്കുകൾക്കായി മുട്ട, മത്സ്യം, ചിക്കൻ എന്നിവയും ലഭ്യമാണ്. പ്രമേഹ രോഗികൾക്ക് വേണ്ടി പുഴുങ്ങിയ പച്ചക്കറികൾ, ഓട്ട്‌സും പാലും, ഗോതമ്പ് ബ്രെഡ്, ജോവർ, ബാജ്ര, റാഗി, സമ എന്നിവ കൊണ്ടുണ്ടാക്കിയ റൊട്ടികളും ലഭിക്കും. ലിറ്റി-ചോക്കയ്ക്കും […]

Kerala

കൊടുവള്ളിയിലെ സ്വർണവേട്ട; പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഡിആർഐ

കോഴിക്കോട് കൊടുവള്ളിയിലെ സ്വർണവേട്ട കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഡി ആർ ഐ. കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഡി ആർ ഐ അപേക്ഷ നൽകും. കേസിലെ നാല് പ്രതികളും റിമാൻഡിലാണ്.കൊടുവള്ളി മഹിമ ഗോൾഡ് ഉടമ മുഹമ്മദ്, ജയ്‌ഫർ, ഇടവനപ്പാറ സ്വദേശികളും സഹോദരങ്ങളുമായ റഷീദ്, റഫീക്ക്എന്നിവരാണ് അറസ്റ്റിലായത്. നാല്കോടിയിലേറെ രൂപയുടെ സ്വർണത്തിന് പുറമെ 13.5 ലക്ഷം രൂപയും പിടികൂടികൂടിയിരുന്നു. ജയ്‌ഫറിന്റെ വീട്ടിലാണ് വിവിധ കള്ളക്കടത്തു സംഗങ്ങൾ എത്തിക്കുന്ന സ്വർണംഉരുകിയിരുന്നത്. ടെറസിലും വീടിന്റെ പുറകിലുമായി ഇതിന് പ്രത്യേക ക്രമീകരണങ്ങൾ. റഷീദും റഫീകുമായിരുന്നുസ്വർണം […]

National

ഏത് പാട്ട് വേണമെന്നതിനെ ചൊല്ലി തർക്കം, വിവാഹ ചടങ്ങിനിടെ ഒരാൾ വെടിയേറ്റ് മരിച്ചു

വിവാഹ ആഘോഷ ചടങ്ങിനിടെ യുവാവ് വെടിയേറ്റ് മരിച്ചു. നൃത്ത പരിപാടിക്ക് ഏത് പാട്ട് വേണമെന്നതിനെ ചൊല്ലിയുള്ള തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. ബീഹാറിലെ അരാ ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം. റെയിൽവേ ജീവനക്കാരൻ അഭിഷേക് കുമാർ സിംഗ് (23) ആണ് മരിച്ചത്. സംഭവം ഇങ്ങനെ: വിവാഹത്തോടനുബന്ധിച്ച് നൃത്ത പരിപാടിയും സംഘടിപ്പിച്ചിരുന്നു. അടുത്തുള്ള ഗ്രാമത്തിൽ നിന്നുള്ള ചിലർ വേദിയിൽ പ്രവേശിച്ച് അവർക്ക് ഇഷ്ടമുള്ള പാട്ടുകൾ ഇടാൻ ആവശ്യപ്പെട്ടു. അഭിഷേക് സിംഗും കുടുംബാംഗങ്ങളും അക്രമികളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടപ്പോൾ വഴക്കുണ്ടായി. ഇതിനിടെ അക്രമികൾ തോക്ക് […]