National

കർണാടക; കുതിച്ച് കോൺ​ഗ്രസ്, 132 സീറ്റുകളിൽ മുന്നേറ്റം, ബിജെപി 78 ഇടത്ത് മുന്നിൽ

കർണാടകയിൽ തപാൽ വോട്ടുകൾ എണ്ണിത്തീർത്ത് ഇവിഎം വോട്ടുകൾ കൗണ്ട് ചെയ്ത് തുടങ്ങിയതോട കോൺ​ഗ്രസിന് വ്യക്തമായ മുന്നേറ്റം. ആദ്യ ഘട്ടത്തിൽ ബിജെപിയും കോൺ​ഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെങ്കിലും കോൺ​ഗ്രസിന് ഇപ്പോൾ നല്ല മുൻതൂക്കമുണ്ട്. ഇതോടെ ഡെൽഹിയിലെ പാർട്ടി ഓഫീസിന് മുന്നിൽ കോൺ​ഗ്രസ് പ്രവർത്തകർ ആഘോഷം ആരംഭിച്ചു. കോൺ​ഗ്രസ് -132, ബിജെപി -78, ജെഡിഎസ് -15, മറ്റുള്ളവർ-0 എന്നിങ്ങനെ സീറ്റുകളിലാണ് മുന്നേറുന്നത്. വരുണയിൽ സിദ്ധരാമയ്യ തന്നെയാണ് ലീഡ് ചെയ്യുന്നത്. കനക് പുരയിൽ ഡി.കെ ശിവകുമാറും ഹുബ്ബള്ളി ധാർവാർഡിൽ ജ​ഗദീഷ് ഷെട്ടാറും […]

National

ജെ.ഡി.എസുമായി സഖ്യത്തിനില്ല, കർണാടകയിൽ കോൺഗ്രസ് ഒറ്റയ്ക്ക് അധികാരത്തിൽ വരും; പവൻ ഖേര

കർണ്ണാടകയിൽ കോൺഗ്രസ് ഒറ്റയ്ക്ക് അധികാരത്തിൽ വരുമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര. ജെ ഡി. എസുമായി സഖ്യത്തിനില്ല. ദേശീയ – സംസ്ഥാന നേതൃത്വത്തിന്റെ കൂട്ടായ്മയുടെ വിജയമാണ്. പ്രചാരണ സമയത്ത് ബിജെപിയുടെ മുഖം മോദിയുടേതായിരുന്നു.പരാജയം നദ്ദയുടെ തലയിൽ കെട്ടി വയ്ക്കുന്നു. കോൺഗ്രസിന് വരും തെരഞ്ഞെടുപ്പുകൾക്കുള്ള ബൂസ്റ്റർ ഡോസാണ് കര്‍ണാടകയിലെ ഫലമെന്നും പവൻ ഖേര പറഞ്ഞു. കർണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോൺഗ്രസ് പാളയം ആവേശത്തിലാണ്. കർണാടകയിൽ ഡികെ ശിവകുമാറിന്റെ മാജിക് ഫലം കണ്ടുവെന്നാണ് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതുവരെ […]

National

നിറം മങ്ങി ജെഡിഎസ്; ഓൾഡ് മൈസൂരുവിൽ കോൺഗ്രസ് പടയോട്ടം

കര്‍ണാടകയിലെ ഓള്‍ഡ് മൈസുരുവില്‍ കോണ്‍ഗ്രസ് പടയോട്ടം. 40 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം. ജെഡിഎസിന്റെ സ്വന്തം തട്ടകത്തില്‍ വലിയ നേട്ടമാണ് കോണ്‍ഗ്രസ് നേടിയത്. 10.30 ലെ ലീഡ് നില അനുസരിച്ച് കോണ്‍ഗ്രസ് 118 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. 76 ഇടങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ജെഡിഎസ് 25 സീറ്റുകളിലാണ് മുന്നേറുന്നത്. സംസ്ഥാനത്തെ നഗരമേഖലകളിലും അഞ്ച് പ്രധാന മേഖലകളിലും കോണ്‍ഗ്രസ് ആധിപത്യം നേടി. കോണ്‍ഗ്രസ് ഇതിനകം ഡല്‍ഹി ആസ്ഥാനത്തും കര്‍ണാടകയിലും അടക്കം ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. എന്നാൽ ബിജെപി കേന്ദ്രം ഏറെ […]

Kerala

സംവിധായകൻ ലാൽജോസിന്റെ മാതാവ് ലില്ലി ജോസ് അന്തരിച്ചു

സംവിധായകൻ ലാൽജോസിന്റെ മാതാവ് ലില്ലി ജോസ് അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് നടക്കും. ഒറ്റപ്പാലത്തെ വീട്ടിൽ പൊതുദർശനമുണ്ടാകും.

National

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസ്: അന്വേഷണ ഉദ്യോഗസ്ഥനെതിരെ സിബിഐ കേസ്

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസ് അന്വേഷിച്ച് എൻസിബി മുംബൈ സോൺ മുൻ മേധാവി സമീർ വാങ്കഡെയ്ക്കെതിരെ സിബിഐ കേസെടുത്തു. കൈക്കൂലി കേസിലാണ് സിബിഐ നടപടി. വാങ്കഡെയുമായി ബന്ധപ്പെട്ട 29 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തി.  2021-ൽ വിവാദമായ ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനാണ് വാങ്കഡെ. കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതും സമീർ വാങ്കഡെയായിരുന്നു. ആര്യൻ ഖാനെ കേസിൽ നിന്ന് ഒഴിവാക്കാൻ […]

Kerala

പാലക്കാട് സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കായികാധ്യാപകൻ അറസ്റ്റിൽ

പാലക്കാട് ചാലിശ്ശേരിയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കായികാധ്യാപകൻ അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മലപ്പുറത്ത് നിന്നാണ് പോലീസ് പിടികൂടിയത്. ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയാണ് സ്‌കൂളിലെ കായികാധ്യാപകൻ പീഡനത്തിനിരയാക്കിയത്. രക്ഷിതാക്കളുടെ പരാതിയിൽ കായികാധ്യാപകൻ പെരുമണ്ണൂർ സ്വദേശി 23കാരൻ മുബഷിറിനെതിരെ ചാലിശ്ശേരി പോലീസ് കേസെടുത്തിരുന്നു. എന്നാൽ കേസിനെ തുടർന്ന് പ്രതി ഒളിവിൽ പോകുകയായിരുന്നു. ഇന്നലെ എടപ്പാൾ ചങ്ങരംകുളത്ത് നിന്നാണ് ചാലിശ്ശേരി പോലീസ് പ്രതിയെ പിടികൂടിയത്. പ്രതിക്ക് സഹായമൊരുക്കിയ ചാലിശ്ശേരി സ്വദേശി ഷബിലാനെയും പോലീസ് […]

Kerala

പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; ഹോസ്റ്റൽ വാർഡനായ മധ്യവയസ്കൻ അറസ്റ്റിൽ

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ. കല്ലാർകുട്ടി സ്വദേശി കവലച്ചാത്തൻപാറയിൽ രാജൻ ആണ് അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം. ഹോസ്റ്റൽ വാർഡനാണ് രാജൻ. ഇയാൾ ജോലിചെയ്യുന്ന ഹോസ്റ്റലിന്റെ സമീപപ്രദേശം വൃത്തിയാക്കുന്നതിന് വേണ്ടി 14 വയസ്സുകാരനെ വിളിച്ചുവരുത്തി. ഒപ്പം മറ്റ് ആളുകളും ഉണ്ടായിരുന്നു. 14 വയസ്സുകാരനൊപ്പം വന്ന ആളുകളെ പറഞ്ഞുവിട്ട ശേഷം പ്രതി കുട്ടിയെ തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി. അവിടെവച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു […]

National

തെരഞ്ഞെടുപ്പ് ഫലത്തിന് മുന്‍പേ കര്‍ണാടകയില്‍ ജനങ്ങള്‍ക്ക് തിരിച്ചടി; വൈദ്യുതി നിരക്കില്‍ വര്‍ധന

തെരഞ്ഞെടുപ്പ് അന്തിമ ഫലം പുറത്തുവരും മുന്‍പേ കര്‍ണാടകയില്‍ വൈദ്യുതി നിരക്ക് കൂട്ടി സര്‍ക്കാര്‍. യൂണിറ്റിന് 70 പൈസയാണ് വര്‍ധിപ്പിച്ചത്. ഏപ്രിലില്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ചാര്‍ജ് വര്‍ധനവ് നിലവില്‍ വരിക. ഇന്നാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫലം വരിക. തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതോടെ ആദ്യ ഫലസൂചനകളില്‍ കോണ്‍ഗ്രസ് ആണ് മുന്നില്‍. ആദ്യ ഘട്ടത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെങ്കിലും കോണ്‍ഗ്രസിന് ഇപ്പോള്‍ നേരിയ മുന്‍തൂക്കമുണ്ട്. കോണ്‍ഗ്രസ് -98, ബിജെപി -77, ജെഡിഎസ് -11, മറ്റുള്ളവര്‍-0 എന്നിങ്ങനെ സീറ്റുകളിലാണ് […]

Kerala

കർണാടകയിൽ വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകളിൽ കോൺ​ഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

കർണാടകയിൽ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ ആദ്യ ഫലസൂചനകളിൽ കോൺ​ഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. കോൺ​ഗ്രസ് 60, ബിജെപി 62, ജെഡിഎസ് 6, മറ്റുള്ളവർ-1 എന്നിങ്ങനെ സീറ്റുകളിലാണ് മുന്നേറുന്നത്. ജെഡിഎസ് ആർക്കൊപ്പമെന്ന ചോദ്യത്തിന് ഇനിയും വ്യക്തത കൈവന്നിട്ടില്ല. ഏത് മുന്നണിക്കൊപ്പം നിൽക്കണമെന്ന കാര്യത്തിൽ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി പ്രതികരിക്കുന്നു. സംസ്ഥാനത്ത് തൂക്ക് നിയമസഭ വരുമെന്നാണ് താൻ കരുതുന്നതെന്നും തെര‍ഞ്ഞെടുപ്പിൽ ജെഡിഎസിന് 50 സീറ്റ് വരെ കിട്ടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ഉറപ്പിച്ച് […]

Kerala

താനൂർ ബോട്ടപകടം; ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മലപ്പുറം തിരൂര്‍ താലൂക്കിലെ താനൂര്‍ തൂവല്‍ തീരം ബീച്ചിലുണ്ടായ ബോട്ട് അപകടത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. താനൂർ സ്വദേശി മുഹമ്മദ് റിൻഷാദ് ആണ് പിടിയിലായത്. ഇയാൾ ബോട്ട് ജീവനക്കാരൻ എന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് 4 പേറീ അറസ്റ്റ് ചെയ്തിരുന്നു. ബോട്ട് സർവീസ് മാനേജർ താനൂർ മലയിൽ വീട്ടിൽ അനിൽകുമാർ (48), ടിക്കറ്റ് കൊടുക്കുന്ന തൊഴിലാളി പരിയാപുരം കൈതവളപ്പിൽ ശ്യാംകുമാർ (35), യാത്രക്കാരെ വിളിച്ചുകയറ്റാൻ സഹായിച്ചിരുന്ന അട്ടത്തോട് പൗറാജിന്റെപുരയ്ക്കൽ ബിലാൽ (32), മറ്റൊരു […]