Kerala

ഇനിയും പലചേരിയായി നിന്നാൽ മൂന്നാം പിണറായി സർക്കാർ വരും; ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് തിരുവഞ്ചൂർ

പല ചേരിയായി കോണ്‍ഗ്രസ് നിന്നാല്‍ മൂന്നാം പിണറായി സര്‍ക്കാരുണ്ടാകുമെന്ന് പാര്‍ട്ടി അച്ചടക്ക സമിതി അധ്യക്ഷന്‍ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഐക്യത്തിനായി ത്യാഗം സഹിക്കാന്‍ എല്ലാവരും തയാറാകണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.  ഒരു ഉപതെരഞ്ഞെടുപ്പ് നേരിടാൻ പോവുകയാണ്. കോൺ​ഗ്രസിന്റെ സംയുക്ത മുഖം കാണണമെന്ന് ആ​ഗ്രഹിക്കുന്നവരാണ് സംസ്ഥാനത്തുള്ള മഹാഭൂരിപക്ഷം ആളുകളും. ചിലർ അവരുടെ അഭിപ്രായങ്ങളും കോൺ​ഗ്രസ് കോൺ​ഗ്രസിന്റെ അഭിപ്രായങ്ങളും പറയാറുണ്ട്. കോൺ​ഗ്രസ് അതിന്റെ പഴയ കാലത്തേക്ക് പോകണം. പഴയ കാലം എന്ന് പറയുന്നത് കോൺ​ഗ്രസ് എല്ലാവരും ഒരുമിച്ച് […]

Kerala

‘പൊലീസ് കുപ്പായം അഴിക്കുന്നു’; സിനിമാ രംഗത്ത് ചുവടുറപ്പിക്കാൻ ഡിജിപി ടോമിൻ തച്ചങ്കരി

സിനിമ രംഗത്ത് സജീവമാകാൻ ഡിജിപി ടോമിൻ തച്ചങ്കരി. മറ്റന്നാൾ സർവീസിൽ നിന്ന് വിരമിക്കുന്നതിന് പിന്നാലെയാണ് സിനിമാ മേഖലയിലേക്കുള്ള തച്ചങ്കരിയുടെ പ്രവേശം. സര്‍വീസ് കാലത്തെ അനുഭവങ്ങള്‍ ചേര്‍ത്ത് കഥ എഴുതിത്തുടങ്ങുകയാണ് അദ്ദേഹം. തിരക്കഥാ രചന ഏറെക്കുറെ പൂർത്തിയായി കഴിഞ്ഞു. സംവിധായകനെയും താരങ്ങളെയും ഉടൻ തീരുമാനിക്കും.തന്റെ സർവീസ് കാല അനുഭവങ്ങൾ ആദ്യ സിനിമയാക്കാനാണ് തച്ചങ്കരിയുടെ തീരുമാനം. ഇതിനൊപ്പം ഭാര്യ അനിതയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന റിയാൻ സ്‌റ്റുഡിയോയുടെ പ്രവർത്തനം സജീവമാക്കാനും തീരുമാനമുണ്ട്. ഭാര്യ അനിതയുടെ പേരിൽ ഉണ്ടായിരുന്ന റിയാൻ സ്റ്റുഡിയോ വീണ്ടും […]

Kerala Latest news National

ഗവർണർ വൈകി, കാത്തുനിൽക്കാതെ പറന്നുയർന്ന് എയർഏഷ്യ വിമാനം; പ്രോട്ടോക്കോൾ ലംഘനമെന്ന് പരാതി

കർണാടക ഗവർണർ തവർചന്ദ് ഗെലോട്ടിനെ കയറ്റാതെ എയർഏഷ്യ വിമാനം പറന്നുയർന്നതായി പരാതി. ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഗവർണർ വൈകിയതിനാലാണ് വിമാനം പറന്നുയർന്നതെന്നാണ് അധികൃതരുടെ വാദം. സംഭവത്തിൽ ഗവർണറുടെ പ്രോട്ടോക്കോൾ ഉദ്യോഗസ്ഥർ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കാൻ, ഹൈദരാബാദിലേക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുറപ്പെടുന്ന എയർ ഏഷ്യ വിമാനത്തിൽ ഗവർണർക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എയർഏഷ്യ വിമാനം വന്നയുടൻ അദ്ദേഹത്തിൻ്റെ ലഗേജ് അതിൽ കയറ്റുകയും ചെയ്തു. എന്നാൽ […]

Kerala Latest news

‘വിശക്കുന്നവർക്ക് ഭക്ഷണം എടുത്തു കഴിക്കാവുന്ന സ്നേഹ അലമാര’ ;പദ്ധതി യാഥാർത്ഥ്യമാക്കി ഡിവൈഎഫ്ഐ

വിശന്നിരിക്കുന്നവർക്ക് ഭക്ഷണം എടുത്തു കഴിക്കാവുന്ന സ്നേഹ അലമാര പദ്ധതി ഡിവൈഎഫ്ഐ കൊല്ലം ജില്ലയിൽ ആരംഭിച്ചു. കൊല്ലം ജില്ലയിലെ ഡിവൈഎഫ്ഐ തൃക്കോവിൽവട്ടം മേഖല കമ്മിറ്റി നേതൃത്വത്തിലാണ് വിശന്നിരിക്കുന്നവർക്ക് ഭക്ഷണം എടുത്തു കഴിക്കാവുന്ന സ്നേഹ അലമാര പദ്ധതി ആരംഭിച്ചത്. ഡിവൈഎഫ്ഐ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിവരം പങ്കുവച്ചത്. പൊതു അലമാരയിൽ നിന്നും ആവശ്യക്കാർക്ക് ഭക്ഷണങ്ങൾ എടുക്കാം. ജോലിക്കും മറ്റുമായി പോകുമ്പോൾ വീട്ടിൽ നിന്ന് ഉച്ചയൂണ് കരുതുന്നവർ ഒരു പൊതി അധികം അലമാരയിൽ വെക്കാം. സമൂഹത്തിലുള്ള എല്ലാ മേഖലയിലുള്ളവരുടെയും പിന്തുണയും സ്നേഹ അലമാരയ്ക്ക് […]

National Uncategorized

വന്ദേ ഭാരത് എക്സ്പ്രസിൽ വിതരണം ചെയ്യുന്ന ചപ്പാത്തിയിൽ ‘വണ്ട്’; ഇനി അവർത്തിക്കില്ലെന്ന് ഐ.ആർ.സി.ടി.സി

വന്ദേ ഭാരത് എക്സ്പ്രസിൽ വിതരണം ചെയ്യുന്ന ചപ്പാത്തിയിൽ ‘വണ്ട്’. ചപ്പാത്തിയിൽ നിന്നും സ്റ്റഫ് ചെയ്ത വണ്ടിനെയാണ് യാത്രക്കാരന് കിട്ടിയത്. ഭോപ്പാലിൽ നിന്ന് ഗ്വാളിയാറിലേക്ക് യാത്ര ചെയ്ത സുബോധ് പഹ്​ലജൻ എന്ന യാത്രക്കാരനാണ് തനിക്ക് നേരിട്ട ദുരനുഭവം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. വണ്ട് ചപ്പാത്തിക്കുള്ളിലുള്ളതിന്റെ ചിത്രങ്ങള്‍ സഹിതമാണ് ഐ.ആര്‍.സി.ടി.സിയെ കൂടി ടാഗ് ചെയ്ത ട്വീറ്റില്‍ സുബോധ് ഉള്‍പ്പെടുത്തിയത്. വിവരം ശ്രദ്ധയിൽപ്പെട്ടയുടൻ ഭക്ഷണം വിതരണം ചെയ്ത ഐ.ആർ.സി.ടി.സി യാത്രക്കാരന്റെ പി.എൻ.ആർ നമ്പർ ആവശ്യപ്പെട്ടു. യാത്രക്കാരനുണ്ടായ ദുരനുഭവത്തിൽ ഖേദിക്കുന്നുവെന്നും ഭാവിയിൽ ഇത്തരം നടപടികളുണ്ടാകാതിരിക്കാൻ […]

HEAD LINES Kerala

‘കൊന്ന് കുഴിച്ചുമൂടിയതല്ല’; നൗഷാദിനെ തൊടുപുഴയില്‍ കണ്ടെത്തിയെന്ന് പൊലീസ്

പരുത്തിപ്പാറ നൗഷാദ് തിരോധാനത്തില്‍ കേസില്‍ വന്‍ വഴിത്തിരിവ്. നൗഷാദിനെ തൊടുപുഴയില്‍ നിന്ന് കണ്ടെത്തിയതായാണ് സൂചന. നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഭാര്യ അഫ്‌സാനയുടെ മൊഴി. തൊടുപുഴയില്‍ നിന്ന് കണ്ടത് നൗഷാദിനെ തന്നെ ആണോ എന്ന് പൊലീസ് സ്ഥിരീകരിക്കേണ്ടതുണ്ട്. ഇയാളെ കൊന്ന് കുഴിച്ചുമൂടിയെന്ന ഭാര്യ അഫ്‌സാനയുടെ മൊഴി പച്ചക്കള്ളമെന്ന് തെളിയിക്കുന്നതാണ് പുതിയ വിവരങ്ങള്‍. നൗഷാദ് തിരോധാനവുമായി ബന്ധപ്പെട്ട് അഫ്‌സാനയുടെ മൊഴി പൂര്‍ണമായും കള്ളമാണെന്ന് ഇന്നലെ വൈകിട്ടോടുകൂടിയാണ് പൊലീസിന് മനസിലാകുന്നത്. കുഴിച്ചാല്‍ മൃതദേഹം ലഭിക്കുമെന്ന് ആദ്യം അഫ്‌സാന പറഞ്ഞിരുന്നു. വീടിനകത്തെ സ്ഥലവും […]

Auto Business Kerala

ഇന്ത്യയില്‍ 2.5 ദശലക്ഷം കാറുകള്‍ നിര്‍മ്മിച്ചു; റെനോ-നിസാന്‍ സഖ്യം മുന്നേറ്റം

ഇന്ത്യയില്‍ 25 ലക്ഷം കാറുകള്‍ ഉത്പാദിപ്പിച്ച് റെനോ-നിസാന്‍ സഖ്യം. ചെന്നൈയിലെ പ്ലാന്റിലെ പ്രതിവര്‍ഷം ശരാശരി 1.92 ലക്ഷം റെനോ, നിസാന്‍ കാറുകള്‍ നിര്‍മ്മിക്കപ്പെടുന്നത്. റെനോയിലും നിസ്സാനിലുമുള്ള 20 മോഡലുകളുടെ കാറുകളാണ് പ്ലാന്റ് നിര്‍മ്മിക്കുന്നത്. ചെന്നൈയിലെ ഒറഗഡത്താണ് നിര്‍മ്മാണ പ്ലാന്റുള്ളത്. ഇന്ത്യന്‍ വിപണിയില്‍ നിര്‍മ്മിക്കുക മാത്രമല്ല ഇത് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്. ഇതുവരെ 1.15 ലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ആദ്യം റെനോ നിസ്സാന്‍ സഖ്യം ഇന്ത്യയില്‍ 5,300 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. […]

Kerala

‘കുഞ്ഞിനെ കൊന്നത് അപമാനം ഭയന്ന്’; നവജാത ശിശുവിൻ്റെ മൃതദേഹം തെരുവ് നായ കടിച്ചുവലിച്ച സംഭവം കൊലപാതകം

തിരുവനന്തപുരം അഞ്ചുതെങ്ങ് തീരത്ത് കരക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ കടിച്ചുവലിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. മാനഹാനി ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അമ്മ പൊലീസിന് മൊഴി നൽകി. നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച മാമ്പള്ളി സ്വദേശി ജൂലിയെ ഇന്ന് രാവിലെയാണ് അഞ്ചുതെങ്ങ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18ന് രാവിലെയാണ് മാമ്പള്ളി പള്ളിക്ക് പുറക് വശത്തെ തീരത്ത് നവജാത ശിശുവിന്റെ മൃതശരീരം കരക്കടിഞ്ഞത്. ഒരു കൈയും കാലും നഷ്ടപ്പെട്ട നിലയിലായിരുന്നു മൃതദേഹം. ഒറ്റനോട്ടത്തില്‍ ഒരു പാവയുടെ […]

Entertainment Kerala Latest news

‘കഴുത്തിൽ കയറിട്ട് പിടിച്ചുകൊടുക്കാൻ ഞാനെന്താ പശുവോ?’; പരമ്പരാഗത വിവാഹ സങ്കല്പങ്ങളെ ചോദ്യം ചെയ്ത് ‘ഐഡൻ്റിറ്റി’

പരമ്പരാഗത വിവാഹ സങ്കല്പങ്ങളെ ചോദ്യം ചെയ്യുന്ന മ്യൂസിക്കൽ നറേറ്റിവ് ഷോർട്ട് ഫിലിം ‘ഐഡൻ്റിറ്റി’ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. സംവിധായകൻ അമൽ നീരദിൻ്റെ അസിസ്റ്റൻ്റായി പ്രവർത്തിച്ചിട്ടുള്ള ഷാരോൺ പിഎസ് ആണ് ചിത്രം അണിയിച്ചൊരുക്കിയത്. സ്ത്രീധനത്തിനെതിരായ നിലപാടിനൊപ്പം വ്യത്യസ്തമായ മേക്കിംഗും ഹ്രസ്വചിത്രത്തെ ശ്രദ്ധേയമാക്കുന്നുണ്ട്. അടുത്തകാലയത്തായി സ്ത്രീധന, ഗാർഹിക പീഡന വിഷയവുമായി ബന്ധപ്പെട്ട വാർത്തകൾ ഒരുപാട് വരുന്നതുകൊണ്ടാണ് ഇങ്ങനെയൊരു ഹ്രസ്വചിത്രം ചെയ്യാൻ തീരുമാനിച്ചതെന്ന് ഷാരോൺ ട്വൻ്റിഫോറിനോട് പ്രതികരിച്ചു. മുൻപും ഒരുപാട് ഹ്രസ്വചിത്രങ്ങൾ ഈ വിഷയത്തിൽ വന്നിട്ടുണ്ട്. അതുകൊണ്ട് എന്തെങ്കിലും വ്യത്യസ്തതയ്ക്കായാണ് വ്യത്യസ്തമായ മേക്കിംഗ് […]

Kerala Technology

സ്മാര്‍ട്ടാകാന്‍ സ്മാര്‍ട്ട് മോതിരങ്ങള്‍; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

ഫിറ്റ്‌നസ് ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുന്നവരില്‍ ആരും തന്നെ പിന്നിലല്ല. ഇപ്പോള്‍ സ്മാര്‍ട്ട് വാച്ച് പോലെ തന്നെ ട്രെന്‍ഡിങ്ങാകാന്‍ ഒരുങ്ങുകയാണ് സ്മാര്‍ട്ട് റിങ്ങുകള്‍. നേരത്തെ ബോട്ട് സ്മാര്‍ട്ട് റിങ്ങുകള്‍ പുറത്തിറക്കിയിരുന്നു ഇതിന് പിന്നാലെ നോയ്‌സും സ്മാര്‍ട്ട് റിങ് അവതരിപ്പിച്ചു. ഫിറ്റ്‌സിന് പ്രാധാന്യം നല്‍കുന്നവര്‍ക്കാണ് ഇത് ഏറ്റവും കടുതല്‍ ഉപയോഗപ്പെടാന്‍ പോകുക. എന്നാല്‍ ഇതു വാങ്ങാന്‍ താത്പര്യപ്പെടുന്നവര്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. എങ്ങനെയാണ് അനുയോജ്യമായ സ്മാര്‍ട്ട് റിങ് തെരഞ്ഞെടുക്കുക. വിരലിന്റെ വലുപ്പത്തിന് അനുസരിച്ച് ലഭിച്ചില്ലെങ്കില്‍ ഹെല്‍ത്ത് ട്രാക്കിങ് കൃത്യമായി ലഭിക്കില്ല. ഇത് […]