Kerala

വൻ ട്വിസ്റ്റ്, മാവടിയിലേത് കൈപ്പിഴയല്ല; വീട്ടിൽ ഉറങ്ങിക്കിടന്ന ഗൃഹനാഥനെ ബോധപൂർവം വെടിവെച്ച് കൊന്നതെന്ന് പൊലീസ്

ഇടുക്കി : ഇടുക്കി മാവടിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന ഗൃഹനാഥൻ വെടിയേറ്റു മരിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്. പ്രതികൾ മനപൂർവ്വം വെടിവച്ച്  നെടുങ്കണ്ടം മാവടി സ്വദേശി പ്ലാക്കൽ സണ്ണിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. മാവടി തകിടിയൽ സജി (50), മുകുളേൽപ്പറമ്പിൽ ബിനു (40), മുനിയറ സ്വദേശി വിനീഷ് (38) എന്നിവരെ നേരത്തെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരം പുറത്ത് വന്നത്.  പ്രതികളിൽ ഒരാളായ ബിനുവിനെ മുമ്പ് ചാരായ കേസിൽ അറസ്റ്റു ചെയ്തിരുന്നു. […]

Kerala

സൂക്ഷ്മമായി നോക്കി, മൂന്നെണ്ണം തള്ളി; പുതുപ്പള്ളിയിൽ സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ മത്സരരംഗത്ത് 7 പേർ 

കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ, സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ  മത്സരരംഗത്ത് ഏഴ് പേർ. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികളുടെ സ്ഥാനാർത്ഥികൾക്കൊപ്പം എഎപി സ്ഥാനാർത്ഥിയുടേയും മൂന്ന് സ്വതന്ത്ര സ്ഥാനാർത്ഥികളുടെയും പത്രികകൾ അംഗീകരിച്ചു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ മൂന്ന് പത്രികകൾ തള്ളി. സ്വതന്ത്രനായി റെക്കാർഡുകൾക്ക് വേണ്ടി  മൽസരിക്കുന്ന പദ്മരാജന്റെയും എൽഡിഎഫ്, ബിജെപി ഡമ്മി സ്ഥാനാർഥികളുടെയും പത്രികകളാണ് തള്ളിയത്. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചിട്ടില്ലെന്നതിനാൽ പുതുപ്പള്ളിയിൽ അന്തിമ ചിത്രമായെന്ന് പറയാനാകില്ല.  ‘സഹിഷ്ണുത […]

Kerala

മുട്ടിൽ മരംമുറി: അന്വേഷണ സംഘത്തിൽ നിന്ന് മാറ്റണമെന്ന് താനൂർ ഡി.വൈ.എസ്.പി

മുട്ടിൽ മരംമുറി കേസ് അന്വേഷണ സംഘത്തിൽ നിന്ന് മാറ്റണമെന്ന് താനൂർ ഡി.വൈ.എസ്.പി ബെന്നി. ആവശ്യമുന്നയിച്ച് ഡിജിപിക്ക് കത്ത് നൽകി. അനാവശ്യ വിവാദങ്ങളുണ്ടാക്കി കേസ് വഴിതിരിച്ചുവിടാനാണ് പ്രതികൾ ശ്രമിക്കുന്നതെന്നും ഈ സാഹചര്യത്തിൽ തുടരാനാവില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് കത്ത് നൽകിയിരിക്കുന്നത്. മുട്ടിൽ മരമുറി കേസ് അന്വേഷണ സംഘത്തെ നയിക്കുന്നത് താനൂർ ഡി.വൈ.എസ്.പി ബെന്നിയാണ്. അഗസ്റ്റിൻ സഹോദരങ്ങളെ ഉൾപ്പെടെ അറസ്റ്റ് ചെയ്തതും ഇദ്ദേഹമായിരുന്നു. പ്രായപരിധി പരിശോധനയ്‌ക്കൊപ്പം മരങ്ങളുടെ ഡിഎൻഎ പരിശോധനയും പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനുള്ള നടപടി തുടങ്ങിയിരുന്നു. […]

National

ബീഹാറിൽ മാധ്യമപ്രവർത്തകനെ വീട്ടിൽ കയറി വെടിവെച്ചു കൊന്നു

ബീഹാറിൽ മാധ്യമപ്രവർത്തകനെ വെടിവെച്ചു കൊന്നു. അരാരിയ ജില്ലയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. മാധ്യമപ്രവർത്തകൻ്റെ വീട്ടിൽ അതിക്രമിച്ച് കയറിയ നാലംഗ സംഘം വെടിയുതിർക്കുകയായിരുന്നു. റാണിഗഞ്ച് സ്വദേശി വിമൽ കുമാർ യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. വീട്ടിൽ അതിക്രമിച്ച് കയറിയ അജ്ഞാതർ യാദവിൻ്റെ നെഞ്ചിൽ വെടിയുതിർക്കുകയായിരുന്നു. മാധ്യമപ്രവർത്തകൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ സ്ഥലത്ത് പ്രതിഷേധം അരങ്ങേറി. അരാരിയ പോസ്റ്റ്‌മോർട്ടം സ്ഥലത്തും ബഹളമുണ്ടായി. നിലവിൽ സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. എസ്പി മുതൽ പ്രാദേശിക ജനപ്രതിനിധികൾ വരെ സ്ഥലത്തെത്തി. […]

Kerala Local

വയനാട് പച്ചക്കറിയുടെ മറവിൽ കടത്തിയ 75 ചാക്ക് ഹാൻസ് പിടികൂടി

വയനാട് കാട്ടിക്കുളത്ത് പച്ചക്കറിയുടെ മറവിൽ കടത്തിയ 75 ചാക്ക് ഹാൻസ് പിടികൂടി. കർണാടകയിൽ നിന്നാണ് നിരോധിത പുകയില ഉല്പ്പന്നങ്ങൾ കടത്തിയത്.ഡ്രൈവർ വാളാട് നൊട്ടൻ വീട്ടിൽ ഷൗഹാൻ സർബാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓണത്തോടനുബന്ധിച്ച് കർണാടകയിൽനിന്ന് വലിയ തോതിൽ വയനാട് വഴി ലഹരിവസ്തുക്കൾ കടത്തുന്നു എന്ന വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. കാട്ടിക്കുളത്ത് നടത്തിയ പരിശോധനയിലാണ് പിക്കപ്പ് ജീപ്പിൽ കടത്തിക്കൊണ്ടുവന്ന ഹാൻസ് പിടികൂടിയത്. പതിനഞ്ച് പൌച്ചുകളടങ്ങിയ അമ്പത് കവറുകളിലുള്ള ഹാൻസാണ് പിടികൂടിയത്. 56000ത്തിലേറെ പാക്കറ്റുകളുണ്ട്. മുപ്പത് ലക്ഷത്തോളം രൂപ […]

HEAD LINES Kerala

റേഡിയോ ജോക്കി രാജേഷ് വധം; പ്രതികൾക്ക് ജീവപര്യന്തം

റേഡിയോ ജോക്കി രാജേഷ് വധത്തിൽ പ്രതികൾക്ക് ജീവപര്യന്തം. രണ്ടാം പ്രതി മുഹമ്മദ് സ്വാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവർക്കാണ് ശിക്ഷ. ആയുധം ഉപയോഗിച്ചതിന് പത്ത് വർഷം കഠിന തടവിന് വിധിച്ചിട്ടുണ്ട്. ഇത് കൂടാതെയാണ് ജീവപര്യന്തം. 2 ലക്ഷം രൂപ പിഴയും വിധിച്ചു. 2018 മാർച്ച് 27ന് മടവൂർ ജംഗ്ഷനിലുള്ള റെക്കോഡിംഗ് സ്റ്റുഡിയോയിൽ വച്ചാണ് രാജേഷ് കൊല്ലപ്പെട്ടത്. സംസ്ഥാനത്തെ ആദ്യത്തെ വിദേശ ക്വട്ടേഷൻ കൊലപാതകമായിരുന്നു അത്. ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ സത്താറിന്റെ മുൻ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായി […]

Kerala

ഭൂപ്രശ്നങ്ങൾ പരിഹരിക്കണം; ഇടുക്കിയിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ

ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിൽ കോൺഗ്രസിന്റെ 12 മണിക്കൂർ ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ഹർത്താലിന്റെ പശ്ചാത്തലത്തിൽ സ്കൂൾ, എംജി സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു. കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വൈകിട്ട് ആറു വരെ നടത്തുന്ന ഹർത്താലിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ പ്രകടനവും നടത്തും. ഇടുക്കിയിൽ 1964 ലെയും 1993 ലെയും ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുകയെന്ന് ആവശ്യപ്പെട്ടാണ് ഹർത്താലിന് കോൺഗ്രസ് […]

Kerala

തൃശൂരിൽ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം; 30 ലേറെ പേർക്ക് പരുക്ക്

തൃശൂർ കണിമംഗലത്ത് ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. തൃപ്പയാറിൽ നിന്നും പുറപ്പെട്ട് തൃശൂർ ഭാഗത്തേക്ക് സർവീസ് നടത്തുന്ന ക്രൈസ്റ്റ് എന്ന ബസാണ് കണിമംഗലത്ത് വെച്ച് പാടത്തേക്ക് മറിഞ്ഞത്. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. ഏതാണ്ട് അമ്പതിലേറെ യാത്രക്കാർ ബസിലുണ്ടായിരുന്നു. ഇവരിൽ 30 പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാർഥികളും ജോലി ആവശ്യങ്ങൾക്കായി പോകുന്നവരുമായിരുന്നു ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും. റോഡ് പണി നടക്കുന്ന സ്ഥലമാണിതെന്നാണ് വിവരം.

Kerala

മകൾ ജീവനൊടുക്കിയതിന് കാരണം ബന്ധുവായ യുവാവ്; പരാതിയുമായി മാതാപിതാക്കൾ

കായംകുളത്ത് ക്ഷേത്രക്കുളത്തിൽ 17 കാരിയായ പെൺകുട്ടി ചാടിമരിച്ച സംഭവത്തിൽ ബന്ധുവായ യുവാവിനെതിരെ പരാതിയുമായി കുടുംബം. വിഷ്ണുപ്രിയയുടെ മരണം ബന്ധുവായ യുവാവിന്റെ മാനസിക പീഡനം മൂലമെന്നാണ് കുടുംബം ആരോപിക്കുന്നു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ ആവശ്യപ്പെട്ട് അച്ഛൻ വിജയൻ പൊലീസിൽ പരാതി നൽകി. യുവാവിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ചെട്ടികുളങ്ങര സ്വദേശിയായ വിഷ്ണുപ്രിയ കഴിഞ്ഞ ചൊവ്വാഴ്ചയാണ് എരുവ ക്ഷേത്രത്തിലെ കുളത്തിൽ ചാടി മരിച്ചത്. കുളക്കടവിൽ നിന്ന് ലഭിച്ച വിഷ്ണുപ്രിയയുടെ ആത്മഹത്യാക്കുറിപ്പിൽ ബന്ധുവായ യുവാവാണ് തന്റെ മരണത്തിന് […]

Kerala

പാലക്കാട് 5 ദിവസം പ്രായമായ കുഞ്ഞിന് അധിക വാക്‌സിൻ നൽകി; കുഞ്ഞ് തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ; നഴ്‌സിന് സസ്‌പെൻഷൻ

പാലക്കാട് 5 ദിവസം പ്രായമായ കുഞ്ഞിന് അധിക വാക്‌സിൻ നൽകിയ സംഭവത്തിൽ നഴ്‌സിന് സസ്‌പെൻഷൻ. പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സ് ചാരുലതയെയാണ് സസ്‌പെൻഡ് ചെയ്തത് . ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ഉത്തരവിറക്കിയത് . നിർദ്ദേശിച്ചതിലും കൂടുതൽ വാക്‌സിൻ ഇവർ കുഞ്ഞിന് നൽകുകയായിരുന്നു. ബിസിജി വാക്‌സിൻ എടുക്കുന്നതിനായി പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയ നാദിർഷാ – സിബിനിയാ ദമ്പതികളുടെ കുഞ്ഞിനാണ് അധികവാക്‌സിൻ നൽകിയത്. അഞ്ചാം ദിവസത്തെ വാക്‌സിനെ കുറിച്ച് അറിയിച്ചെങ്കിലും നഴ്‌സ് ചാരുലതയുടെ ഭാഗത്ത് നിന്നും ഉണ്ടായത് […]