India

പഴവിപണിയിലെ പുതുമുഖം ‘ഗാഗ്’

ഡ്രാഗണ്‍ ഫ്രൂട്ട്,കിവി..മുന്‍കാലങ്ങളെ അപേക്ഷിച്ച് നിരവധി വിദേശ പഴങ്ങള്‍ നമ്മുടെ വിപണിയില്‍ ലഭ്യമാണ്. അക്കൂട്ടത്തിലേക്ക് ഒരു പുതുമുഖം കൂടി എത്തിയിരിക്കുകയാണ്. തായ്‌ലന്റ് സ്വദേശിയായ ഗാഗ് എന്ന പഴമാണ് പുതിയ താരം. മറയൂരില്‍ നിന്നാണ് കക്ഷി എത്തുന്നത്. വിപണിയില്‍ പൊന്നുംവിലയുള്ള ഗാഗിന്റെ കൃഷി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍. മറയൂര്‍ ദെണ്ടുകൊമ്പ് സ്വദേശി ജോസിന്റെ വീട്ടുമുറ്റത്താണ് ഗാഗ് നിറയെ പഴവുമായി നില്‍ക്കുന്നത്. വിത്ത്, തണ്ട്, കിഴങ്ങ് എന്നിവയാണ് ഇതിന്റെ നടീല്‍വസ്തുക്കള്‍. ഗാഗിന് പ്രത്യേക പരിചരണം ആവശ്യമില്ല. പഴത്തിന് കിലോയ്ക്ക് 700 മുതല്‍ 1000 Read More »

India

ശബരിമല വിഷയത്തില്‍ സഭയില്‍ ഇന്നും പ്രതിഷേധം; പ്രതിപക്ഷം ഇറങ്ങിപ്പോയി

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തര വേള ബഹിഷ്കരിച്ച് എം.എല്‍.എമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി . സഭാ കവാടത്തിലെ എം.എല്‍.എമാരുടെ സത്യഗ്രഹ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചത്. എം.എല്‍.എമാര്‍ സഭാ കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

India

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ സ്ത്രീകള്‍ മര്‍ദിച്ചെന്ന പരാതിയില്‍ പരാതിക്കാര്‍ക്കെതിരെ കേസ്

മാനസികവെല്ലുവിളി നേരിടുന്ന കുട്ടിയെ സ്ത്രീകള്‍ മര്‍ദിച്ചെന്ന പരാതിയില്‍ പരാതിക്കാര്‍ക്കെതിരെ കേസ്. സ്ത്രീകള്‍ നല്‍കിയ പരാതിയിലാണ് മര്‍ദനമേറ്റ കുട്ടിക്കും പിതാവിനുമെതിരെ ഫറോക്ക് പോലീസ് കേസെടുത്തത്

India

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പുതുജന്‍മം നല്‍കി കമല്‍നാഥ്

മധ്യപ്രദേശിലെ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിച്ചാണ് കമല്‍നാഥ് ഒന്നര പതിറ്റാണ്ട് നീണ്ട ബി.ജെ.പിയുടെ ഭരണത്തിന് അവസാനം കുറിച്ചത്. 9 തവണ മധ്യപ്രദേശില്‍ നിന്ന് ലോക്സഭയില്‍ എത്തിയ അദ്ദേഹം നിരവധി തവണ കേന്ദ്രമന്ത്രി സ്ഥാനവും വഹിച്ചു. ഗാന്ധി കുടുംബവുമായുള്ള അടുപ്പമാണ് രാഷ്ട്രീയത്തിലേക്ക് കമല്‍നാഥിനുള്ള വഴി തുറന്നത്. സഞ്ജയ് ഗാന്ധിയുമായുള്ള സൌഹൃദമാണ് കമല്‍നാഥിനെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്. താല്‍പ്പര്യപ്പെട്ട് എത്തിയതല്ലെങ്കിലും രാഷ്ട്രീയ അടവുകളെല്ലാം സ്വായത്തമാക്കിയ തികഞ്ഞ രാഷ്ട്രീയക്കാരാനായി പിന്നീട് കമല്‍നാഥ് രൂപപ്പെടുകയായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ മൂന്നാമത്തെ മകനായാണ് കമല്‍നാഥിനെ ഇന്ത്യന്‍ Read More »

India

വനിതാ മതിൽ സൃഷ്ടിക്കാൻ സർക്കാരിന്റെ പണം ഉപയോഗിക്കില്ല: മുഖ്യമന്ത്രി

വനിതാ മതിൽ ഒരു സാമൂഹ്യ മുന്നേറ്റമാണ്. നവോത്ഥാന സംഘടനകൾ തന്നെ സ്ത്രീകളെ കൊണ്ടുവരും. വനിതാ മതിലിൽ പങ്കെടുക്കുന്നതിൽ നിന്ന് സ്ത്രീകളെയും സാമൂഹ്യ സംഘടനകളെയും തടയാൻ ശ്രമം നടക്കുന്നുണ്ട് വനിതാ മതിൽ സൃഷ്ടിക്കാനും വനിതകളെ മതിലിൽ പങ്കെടുപ്പിക്കാനും സർക്കാർ പണം ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം സർക്കാർ ആശയ പ്രചാരണം നടത്തും. വനിതാ മതിൽ ഒരു സാമൂഹ്യ മുന്നേറ്റമാണ്. നവോത്ഥാന സംഘടനകൾ തന്നെ Read More »

India

പിരിച്ചു വിടല്‍ നീക്കം ചെറുക്കുമെന്ന് എം പാനല്‍ ജീവനക്കാര്‍

പിരിച്ചു വിടാനുള്ള നീക്കങ്ങളെ നിയമപരമായും സഹനസമരത്തിലൂടെയും നേരിടുമെന്ന് കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാര്‍. എംപാനലുകാരെ നിലനിര്‍ത്തിക്കൊണ്ടു തന്നെ പി.എസ്.സി ലിസ്റ്റില്‍ നിന്ന് നിയമനം നടത്താന്‍ കഴിയുമെന്നും പാലക്കാട്ട് ചേര്‍ന്ന എം പാനല്‍ കൂട്ടായ്മ ചൂണ്ടിക്കാട്ടി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമപരമായിത്തന്നെ നിയമിക്കപ്പെട്ടവരാണ് എം പാനല്‍ ജീവനക്കാരെന്നതിനാല്‍ പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പാലക്കാട് ചേര്‍ന്ന കൂട്ടായ്മ ആവശ്യപ്പെട്ടു. എം പാനല്‍ ജീവനക്കാരെ 179 ദിവസത്തേക്ക് നിയമിക്കുകയും പിന്നീട് പിരിച്ചു വിടാതെ വര്‍ഷങ്ങളോളം കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യിക്കുകയുമാണ് മാറി മാറി Read More »

India

ബി.ജെ.പി സമര പന്തലിന് മുന്നില്‍ ആത്മഹത്യാശ്രമം

സെക്രട്ടേറിയറ്റിന് മുന്നിലെ ബി.ജെ.പി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യ ശ്രമം. മുട്ടട സ്വദേശി വേണുഗോപാലൻ നായരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം ഇയാള്‍ സമരപ്പന്തലിന് അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ഭക്തരുടെ വികാരങ്ങളെ മാനിക്കാത്ത സർക്കാർ നടപടിയാണ് ആത്മഹത്യാ ശ്രമത്തിന് കാരണമായതെന്ന് ബി.ജെ.പി ആരോപിച്ചു.

India

മാന്‍ഹോളില്‍ വീണ് മരിച്ച നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം; പഴയെ നിലപാടില്‍ മാറ്റമില്ലെന്ന് വെള്ളാപ്പളളി

ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷിക്കുന്നതിനിടെ കോഴിക്കോട് മാന്‍ഹോളില്‍ വീണ് മരിച്ച നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിയതിനെ വിമര്‍ശിച്ച തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് വെള്ളാപ്പളളി നടേശന്‍. ശബരിമല വിഷയത്തില്‍ നടത്തുന്ന വനിതാ മതിൽ വൻ വിജയമാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. നവോത്ഥാനത്തിന് എതിര് നിൽക്കുന്നവരാണ് മതിലിനെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നത്. വനിതാമതിലില്‍ പങ്കെടുത്തില്ലെങ്കില്‍ തുഷാറിനെ എസ്.എന്‍.ഡി.പിയില്‍ നിന്ന് പുറത്താക്കും. ആണത്വവും പൗരത്വവും മര്യാദയും ഉണ്ടായിരുന്നെങ്കിൽ എന്‍.എസ്.എസ് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്ത് അഭിപ്രായം പറയുമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

India

പൂച്ച പാല്‍ കുടിക്കുന്നത് പോലെ സര്‍ക്കാര്‍ അഴിമതി നടത്തുകയാണെന്ന് തിരുവഞ്ചൂര്‍

വിദേശ നിർമ്മിത വിദേശമദ്യം ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകള്‍ വഴിയും വില്‍ക്കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ അഴിമതിയുണ്ടെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷം. പൂച്ച പാല്‍കുടിക്കുന്നത് പോലെ സര്‍ക്കാര്‍ അഴിമതി നടത്തുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പ്രതിപക്ഷ ആരോപണത്തില്‍ എക്സൈസ് മന്ത്രിയുടെ മറുപടി സത്യ വിരുദ്ധമാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

India

ഛത്തീസ്ഗഢും മിസോറാമും തെലങ്കാനയും സര്‍ക്കാര്‍ രൂപീകരണ നടപടികളിലേക്ക്

ഛത്തീസ്ഗഢും മിസോറാമും തെലങ്കാനയും സര്‍ക്കാര്‍ രൂപീകരണ നടപടികളിലേക്ക് കടന്നു. ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ടി.ആര്‍.എസും മിസോറാമില്‍ എം.എന്‍.എഫും സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. ഛത്തീസ്ഗഢില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് അധികാരത്തിലേറുന്നത്. നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത വിജയമുണ്ടായ സംസ്ഥാനമാണ് ഛത്തീസ്ഗഢ്. ഇനിയുള്ളത് മുഖ്യമന്ത്രിയെ തീരുമാനിക്കലാണ്. ഒ.ബി.സി നേതാവും എം.പിയുമായ താംരാധ്വാജ് സാഹുവിന്റേതാണ് ഉയര്‍ന്നുകേള്‍ക്കുന്ന പേരുകളിലൊന്ന്. സംസ്ഥാനത്തെ പ്രമുഖ നേതാക്കളായ ടി.എസ് സിങ്ദോ, ചരണ്‍ദാസ് മഹന്ദ് Read More »