Association Education Europe Health Pravasi Switzerland

സ്വിറ്റസർലണ്ടിലെ ചാരിറ്റി സംഘടനയായ “ലൈറ്റ് ഇൻ ലൈഫ്” ഇലന്തൂരിൽ നിർമ്മിച്ച ഭവനം ഗുണഭോക്താവിന്‌ കൈമാറി.

ലൈറ്റ് ഇൻ ലൈഫിൻ്റെ സഹായത്തോടെ ഇലന്തൂരിൽ (പത്തനംതിട്ട) നിർമ്മാണം പൂർത്തിയാക്കിയ ഭവനം ജനുവരി 2 ന് നടന്ന ലളിതമായ ചടങ്ങിൽ കുടുംബത്തിന് കൈമാറി. പത്തനംതിട്ട രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ.സാമുവൽ മാർ ഐറേനിയോസ്, ഭവനത്തിൻ്റെ കൂദാശ കർമ്മം നിർവഹിച്ചു. ഇടവകാംഗത്തിൽനിന്ന് സംഭാവനയായി ലഭിച്ച 5 സെൻറ് ഭൂമിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ് നൽകിയ സാമ്പത്തിക സഹായത്തിന്, കുടുംബാംഗങ്ങളും, ഈ പ്രോജക്ട് പ്രാവർത്തികമാക്കാൻ മുൻകൈയെടുത്ത ഫാ.പോൾ നിലക്കലും നന്ദി അറിയിച്ചു. കഴിഞ്ഞ മാസം ആദ്യവാരത്തിൽ; […]

Health Kerala

സമയബന്ധിതമായി കുട്ടികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കും: മന്ത്രി വീണാ ജോര്‍ജ്

സമയബന്ധിതമായി കുട്ടികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്ക് 551 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുള്ളത്. മുതിര്‍ന്നവര്‍ക്കായി 875 വാക്‌സിനേഷന്‍ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ആകെ 1426 കേന്ദ്രങ്ങളാണ് സജ്ജമാക്കിയത്. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനായി പിങ്ക് നിറത്തിലുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ സംബന്ധിച്ചും വാക്‌സിനേഷന്‍ സംബന്ധിച്ചും ഗൈഡ്‌ലൈന്‍ പുറത്തിറക്കിയിട്ടുണ്ട്. കുട്ടികളില്‍ നിന്നും അവരുടെ മാതാപിതാക്കളില്‍ നിന്നുമുള്ള പ്രതികരണം പോസിറ്റീവാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജനറല്‍ […]

Health India

ഇന്ത്യയില്‍ രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം

ഇന്ത്യയില്‍ രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. കോര്‍ബെവാക്‌സ്, കൊവോവാക്‌സ് എന്നിവയുടെ അടിയന്തര ഉപയോഗത്തിനാണ് കേന്ദ്രം അനുമതി നല്‍കിയത്. ഇവയ്ക്കുപുറമേ കൊവിഡിനെതിരായ ആന്റിവൈറല്‍ ഡ്രഗ് മോല്‍നുപിരവീറിനും കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ട്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് കൊവോവാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത്. ബയോളജിക്കല്‍ ഇയുടേതാണ് കോര്‍ബെവാക്‌സ്. അടിയന്തര ഘട്ടങ്ങളില്‍ മുതിര്‍ന്നവരില്‍ ഉപയോഗിക്കാനാണ് മാല്‍നുപിരവീറിന് അംഗീകാരം നല്‍കിയത്. ഇന്ത്യയില്‍ വികസിപിച്ചെടുത്ത മൂന്നാമത്തെ കൊവിഡ് വാക്‌സിനാണ് കോര്‍ബെവാക്‌സ്. ഭാരത് ബയോടെക്കിന്റെ കൊവാക്സിന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് എന്നിവയാണ് ഇന്ത്യയില്‍ […]

Health India

കൗമാരക്കാര്‍ക്ക് കൊവാക്‌സിന്‍ മാത്രം; പുതിയ മാര്‍ഗരേഖ പുറത്തിറക്കി

രാജ്യത്ത് കൗമാരക്കാര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. കൊവാക്‌സിന്‍ മാത്രമായിരിക്കും 15 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്ക് നല്‍കുകയെന്ന് പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. 2007ലോ അതിന് മുമ്പോ ജനിച്ചതോ ആയ എല്ലാവരും വാക്‌സിനെടുക്കാന്‍ അര്‍ഹരാണ്. കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍ ആരംഭിക്കും. ആധാര്‍ കാര്‍ഡോ, സ്‌കൂള്‍ ഐഡി കാര്‍ഡോ ഉപയോഗിച്ച് കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ജനുവരി മൂന്ന് മുതലാണ് കൗമാരക്കാര്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ […]

Health India

കൗമാരക്കാർക്കുള്ള കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ ജനുവരി ഒന്ന് മുതൽ

കൗമാരക്കാർക്കുള്ള കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷൻ ജനുവരി ഒന്ന് മുതൽ ആരംഭിക്കും. ആധാർ കാർഡോ, സ്‌കൂൾ ഐഡി കാർഡോ ഉപയോഗിച്ച് കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ജനുവരി മൂന്ന് മുതലാണ് കൗമാരക്കാർക്കുള്ള വാക്‌സിനേഷൻ ആരംഭിക്കുന്നത്. ( teenager vaccine registration begin from january ) 15 വയസ് മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കാണ് cowin ആപ്പിലൂടെയോ പോർട്ടലിലൂടെയോ ജനുവരി 1 മുതൽ വാക്‌സിന് രജിസ്‌ട്രേഷൻ ആരംഭിക്കുന്നത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ രാജ്യത്തെ അഭിസംബോധന ചെയ്ത് […]

Health India

ബൂസ്റ്റർ ഡോസ്: നൽകുന്നത് ആദ്യം സ്വീകരിച്ച അതേ വാക്‌സിൻ

രാജ്യത്ത് ജനുവരി 10 മുതൽ മുൻ കരുതൽ ഡോസ് നൽകി തുടങ്ങുമെന്ന് ആരോഗ്യ മന്ത്രാലയം. ആദ്യം സ്വീകരിച്ച അതേ വാക്‌സിനാകും ബൂസ്റ്റർ ഡോസായി ലഭിക്കുക. വാക്‌സിനുകൾ സംയോജിപ്പിച്ച് ഉപയോഗിക്കുന്നത് വെല്ലൂർ മെഡിക്കൽ കോളജിൽ നടന്ന പഠനങ്ങളുടെ അന്തിമ വിശകലനത്തിന് ശേഷമായിരിക്കുമെന്ന് സർക്കാർ അറിയിച്ചു. ( covid booster dose from jan 10 ) മൂന്ന് കോടി ആരോഗ്യപ്രവർത്തകർക്കും മറ്റ് രോഗങ്ങൾ ഉള്ള മുതിർന്ന പൗരന്മാർക്കുമാണ് മുൻ കരുതൽ ഡോസ് നൽകുന്നത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ […]

Health India

കൗമാരക്കാരിലെ കൊവിഡ് വാക്സിനേഷൻ; നാലാഴ്ച ഇടവേളയിൽ രണ്ട് ഡോസ് നൽകും

കൗമാരക്കാർക്ക് കൊവിഡ് വാക്സിൻ നാലാഴ്ച ഇടവേളയിൽ രണ്ട് ഡോസ് നൽകുമെന്ന് കൊവിഡ് ടാസ്ക് ഫോഴ്സ് തലവൻ ഡോ എൻ കെ അറോറ. പ്രായപൂർത്തിയായവരെ പോലെ സഞ്ചരിക്കുന്നവരാണ് 15 വയസ് മുതലുള്ളവരെന്ന് ഡോ എൻ കെ അറോറ പറഞ്ഞു. കൗമാരക്കാരുടെ വാക്‌സിനേഷൻ നടപടികൾ ഉടൻ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ 5 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷനായി സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു . കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് […]

Health Kerala

കോട്ടയം മെഡിക്കല്‍ കോളജില്‍ ഡിഎം ഇന്‍ഫെക്ഷ്യസ് ഡിസീസ് കോഴ്‌സിന് അനുമതി

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഡിഎം ഇന്‍ഫെക്ഷ്യസ് ഡിസീസ് കോഴ്‌സിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രണ്ട് സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഇന്ത്യയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആദ്യമായാണ് ഈ കോഴ്‌സിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഡിഎം ഇന്‍ഫെക്ഷ്യസ് ഡിസീസ് കോഴ്‌സിന് അനുമതി ലഭിച്ചതോടെ നൂതന ചികിത്സാ മാര്‍ഗങ്ങളിലൂടെ പകര്‍ച്ചവ്യാധി നിര്‍ണയത്തിനും രോഗീപരിചരണത്തിനും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും. മാത്രമല്ല ഗവേഷണ രംഗത്തും കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ കഴിയുമെന്നും […]

Europe Health Pravasi

ഒമിക്രോൺ – ലോക് ഡൗൺ ഉൾപ്പെടെ കടുത്ത നടപടികളുമായി നെതർലാൻഡ്സ്

കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോൺന്റ ആഘാതത്തിൽ നിന്ന് രക്ഷപ്പെടാൻ വീണ്ടും ലോക്ക്ഡൗണുമായി നെതെര്ലന്ഡ്. അതിന്റ ഭാഗമായി സ്‌കൂളുകളും കോളേജുകളും സാംസ്‌കാരിക സ്ഥാപനങ്ങളും അവശ്യേതര കടകളും അടച്ചിട്ടു. ബൂസ്റ്റർ ഇഞ്ചക്ഷൻ എടുക്കാൻ ഉള്ള ആളുകളത്രയും പെട്ടന്ന് അവ എടുക്കാനും ,കഴിയുന്നത്ര ആളുകൾക്ക് ബൂസ്റ്റർ വാക്‌സിനേഷൻ ലഭിച്ചാൽ ഒരു രാജ്യമെന്ന നിലയിൽ നമുക്ക് മികച്ച സംരക്ഷണം ലഭിക്കും എന്നും ആരോഗ്യമന്ത്രി ഹ്യൂഗോ ഡി ജോങ് പറഞ്ഞു. പുതിയ ലോക്ക്ഡൗൺ ഒഴിവാക്കാനാകിലെന്നും,മുൻകരുതൽ എന്ന നിലയിൽ ഇപ്പോൾ തന്നെ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി […]

Health Kerala

സർക്കാർ ചർച്ചയ്ക്ക് തയ്യാറാകും വരെ സമരം തുടരുമെന്ന് പിജി ഡോക്ടർമാർ

സർക്കാർ മെഡിക്കൽ കോളജുകളിലെ അത്യാഹിത വിഭാഗമടക്കമുള്ള ഡ്യൂട്ടി ബഹിഷ്കരിച്ച് കൊണ്ടുള്ള സമരം തുടരുമെന്ന് പിജി ഡോക്ടർമാർ. സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തതിനാൽ അത്യാഹിത വിഭാഗം ചികിത്സയിൽ നിന്ന് വിട്ട് നിൽക്കുന്നത് തുടരുമെന്ന് കെഎംപിജിഎ വ്യക്തമാക്കി. കൊവിഡ് ചികിത്സ മുടക്കില്ല. സമരം ചെയ്യുന്ന പിജി ഡോക്ടർമാർ ഹോസ്റ്റൽ ഒഴിയണമെന്ന മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരുടെ സർക്കുലർ വിവാദമായതിനെ തുടർന്ന് പിൻവലിച്ചു. ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെജിഎംഓഎ നടത്തുന്ന നിൽപ് സമരം ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നു.  ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും നടത്തുന്ന സമരം […]