Health

ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനം

ആരോഗ്യത്തിനും ജീവിത സൗഖ്യത്തിനുമായി പൗരാണിക ഭാരതം വരദാനമായി പകര്‍ന്നു നല്‍കിയ അറിവാണ് യോഗ. ലോകത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ നടന്നിട്ടുള്ള പഠനങ്ങളിലൂടെ യോഗയുടെ ഗുണഫലങ്ങള്‍ ഇതിനകം പുറത്തു വന്നിട്ടുണ്ട്. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്‌, മനുഷ്യന്‍റെ വര്‍ദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്‍റെ ആക്കം കുറയ്ക്കാന്‍ യോഗയ്‌ക്ക് സാധിക്കുന്നു. ഒരു പരിധി വരെ ആധുനികചികിത്സാ സമ്ബ്രദായങ്ങളുടെ ഭാഗമായി യോഗ മാറി കഴിഞ്ഞു. യോഗ വെറും ശാരീരിക വ്യായാമങ്ങളോ ആസനങ്ങളോ മാത്രമല്ല, ശരീരം, മനസ്സ്,…

Health

ഹെല്‍ത്ത് കെയര്‍ കമ്ബനിയുടെ രൂപീകരണം; മൂന്ന് വമ്ബന്‍ കമ്ബനികള്‍ ഒന്നിക്കുന്നു

ന്യൂഡല്‍ഹി: മൂന്ന് വമ്ബന്‍ കമ്ബനികള്‍ ഒന്നിച്ച്‌ ചേര്‍ന്ന് ഹെല്‍ത്ത് കെയര്‍ കമ്ബനി രൂപീകരിക്കാന്‍ ഒരുങ്ങുന്നു. പ്രമുഖ സര്‍ജനും മെഡിക്കല്‍ പ്രൊഫസറുമായ അതുല്‍ ഗവാന്‍ഡെയുമായി സഹകരിച്ചായിരിക്കും കമ്ബനിയുടെ പ്രവര്‍ത്തനം. പ്രശസ്ത നിക്ഷേപകനായ വാറന്‍ ബഫറ്റിന്റെ ബെര്‍ക് ഷെയര്‍ ഹാത് വെ, ആമസോണ്‍ ഡോട്ട് കോം, ജെപി മോര്‍ഗന്‍ എന്നീ കമ്ബനികളുടെ കണ്‍സോര്‍ഷ്യമാണ് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്ബനിക്ക് രൂപം നല്‍കാന്‍ ഒരുങ്ങുന്നത്. ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന കമ്ബനി ഈ മൂന്ന് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കു വേണ്ടിയാണ് പ്രധാനമായും പ്രവര്‍ത്തിക്കുകന്നത്. മൂന്ന് Read More »

Health

തലച്ചോറിന്റെ പ്രവര്‍ത്തനം മികച്ചതാക്കാന്‍ വെറും 20 മിനിറ്റ് യോഗ!!

ഭാരതീയ ആരോഗ്യപരിപാലന സമ്ബ്രദായങ്ങളില്‍ ഒന്നാണ്‌ യോഗ. ആയുര്‍വേദം കഴിഞ്ഞാല്‍ ഭാരതം ലോകത്തിന് നല്‍കിയ സംഭാവനയാണിത്. ഇന്ന് ലോകം മുഴുവന്‍ വ്യാപിച്ച യോഗ കൊണ്ട് തലച്ചോറിന്റെ പ്രവര്‍ത്തനം മികച്ചതാക്കാന്‍ കഴിയുമെന്ന് പഠനം. വെറും 20 മിനിറ്റ് യോഗ ചെയ്താല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താമെന്ന് ഇലിനോയി സര്‍വകലാശാലയിലെ ഇന്ത്യന്‍ ഗവേഷക നേഹ ഗോഥെ പറയുന്നു. ‌വ്യക്തിയുടെ ഓര്‍മശക്തിയും വികാരനിയന്ത്രണവും മെച്ചപ്പെ‍ടാന്‍ ഇത് സഹായിക്കുമെന്നും നേഹ പറയുന്നു. ഹഠയോഗയും ഏറോബിക്സ് വ്യായാമവും ചെയ്യുന്ന മുപ്പതു ചെറുപ്പക്കാരികളില്‍ താരതമ്യ പഠനം നടത്തിയാണ് നേഹയും Read More »

Health kerala

നിപ ഭീതി; ആശുപത്രികളില്‍ രക്തക്ഷാമം, രക്തദാന ക്യാമ്പുമായി ജില്ലാ ഭരണകൂടം SATURDAY, JUNE 09 12:17 PM KERALA NIPHA VIRUS

നിപ വൈറസ് ബാധയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ ആശുപത്രികളില്‍ രക്തം ലഭിക്കാനില്ലാത്ത അവസ്ഥയാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രക്തദാതാക്കളെ വിളിച്ചപ്പോൾ ആരുംതന്നെ വരാൻ തയ്യാറാവുന്നില്ല. അനാവശ്യമായ ആശങ്കകളാണ് പലരെയും രക്തം ദാനം ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങളെ ബോധവത്കരിക്കാന്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടം. ജില്ലാ ആരോഗ്യ വകുപ്പും ബ്ലഡ് ഡോണേഴ്സ് അസോസിയേഷനും ചേര്‍ന്നാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ജൂണ്‍ 10 നും, 14 നും ജില്ലാ ടൗണ്‍ ഹാള്‍, 17 ന് Read More »

Health kerala

മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍ ഗുണനിലവാരമില്ലാത്ത 1200 ലിറ്റര്‍ പാല്‍ പിടികൂടി

പാലക്കാട്: പാലക്കാട് മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍ ഗുണനിലവാരമില്ലാത്ത 1200 ലിറ്റര്‍ പാല്‍ പിടികൂടി. ക്ഷീരവികസന വകുപ്പ് നടത്തിയ പരിശോധനയിലാണ് പാല്‍ പിടികൂടിയത്. ദിണ്ഡിഗലില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന പാലാണ് പിടികൂടിയത്. പാല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ ക്രമക്കേട് നടത്തുന്നവരെ ശക്തമായി നിരീക്ഷിക്കുമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കന്നുകാലികളുടെ എണ്ണത്തിലുണ്ടായ കുറവ് പരിശോധിക്കും. പല പദ്ധതികളിലും കൂടി നല്ല പശുക്കളെ സംസ്ഥാനത്ത് ആവിഷ്‌കരിക്കുന്ന പരിപാടികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നുണ്ട്. നാല്‍ക്കാലികളുടെ കുളമ്ബു രോഗം സംബന്ധിച്ച പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ Read More »

Health India

നിപ്പാ വൈറസ് രോഗം പടര്‍ന്നു പിടിച്ചതോടെ ബസ്സുകളില്‍ ആളുകള്‍ കയറാത്ത അവസ്ഥ

വടകര:പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവ് മൂലം ദുരിതമനുഭവിക്കുന്ന ബസ്സുടമകള്‍ക്ക് നിപ വൈറസ് രോഗം പടര്‍ന്നു പിടിച്ചതോടെ ബസ്സുകളില്‍ ആളുകള്‍ കയറാത്ത അവസ്ഥ സംജാത മായതായും ദിനം പ്രതി വലിയ നഷ്ട്ടം സഹിച്ചാണ് സര്‍വ്വീസ് നടത്തുന്നതെന്നും വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നിപ്പ വൈറസ് കാരണം വടകര നിന്നും പേരാമ്ബ്ര ,പയ്യോളി,ചാനിയംകടവ്,കുറ്റിയാടി എന്നീ പ്രദേശങ്ങളിലേക്കുള്ള ബസ്സുകളില്‍ ആളുകള്‍ കയറാന്‍ മടിക്കുകയാണ്.ഇത് കാരണം നാല്‍പത്തി അഞ്ചോളം ബസ്സുകള്‍ സര്‍വീസ് നടത്തുന്ന പേരാമ്ബ്രയിലേക്ക് ഇപ്പോള്‍ 12 Read More »

Health India

കണ്ണില്‍ മഞ്ഞ നിറത്തിലുള്ള പുള്ളികളുണ്ടോ ? സൂക്ഷിക്കുക

കണ്ണില്‍ നോക്കി ഒരാളുടെ ആരോഗ്യം തിരിച്ചറിയാമെന്ന് പറയുന്നത് വെറുതെയല്ല. പുതിയ പഠനങ്ങള്‍ പ്രകാരം കണ്ണിന്റെ വെളുത്ത ഭാഗത്ത് മഞ്ഞ നിറത്തിലുള്ള പുള്ളികളോ അടയാളങ്ങളോ ഉണ്ടെങ്കില്‍ അതങ്ങനെ അവഗണിക്കേണ്ട. കാരണം, ഈ മഞ്ഞ അടയാളം മറവിരോഗത്തിന്റെ ലക്ഷണമാണെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബെല്‍ഫാസ്റ്റിലെ ക്യൂന്‍സ് യൂണിവേഴ്‍സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 110 ഓളം പേരെ പങ്കെടുപ്പിച്ചായിരുന്നു പഠനം. രണ്ടു വര്‍ഷത്തോളം ചെലവഴിച്ചായിരുന്നു ഗവേഷണം. മറവിരോഗം പിടിപെട്ടവരുടെ കണ്ണുകള്‍ രണ്ടു വര്‍ഷത്തിന് ശേഷം പരിശോധിച്ചപ്പോള്‍ അവരിലൊക്കെയും ഇത്തരം മഞ്ഞ Read More »

Health

നോമ്പിന് ഇന്‍സുലിന്‍ എടുക്കാമോ?

റമദാനിലെ മരുന്ന് ഉപയോഗത്തെ കുറിച്ചും അതില്‍ ആളുകള്‍ക്കുള്ള ചില ആശയക്കുഴപ്പങ്ങളെ കുറിച്ചും, ആ കുഴപ്പങ്ങൾ കാരണം വന്നു ചേർന്നേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും വ്യക്തമാക്കുകയാണ് ഡോക്ടര്‍ ഷിംന അസീസ് തന്റെ ഫെയ്സ് ബുക്ക് കുറിപ്പിലൂടെ.. ഷിംനയുടെ കുറിപ്പിന്റെ പൂര്‍ണരൂപം: ആദ്യം തന്നെ വ്യക്തമാക്കട്ടെ, ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നവരും, ആ വിശ്വാസമനുസരിച്ച് ഇനി വരുന്ന ഒരു മാസം റമദാൻ നോമ്പെടുക്കുന്നവരുമായ ഒരുപാടാളുകൾ നമുക്കു ചുറ്റുമുണ്ട്. ഇവരിൽ പല കാരണങ്ങൾക്കായി മരുന്നുകൾ കഴിക്കുന്നവരുമുണ്ട്. രാവും പകലും ഉള്‍പ്പെടെ ജീവിതത്തിന്റെ ക്രമങ്ങളും ക്രമീകരണങ്ങളും Read More »

Health

മൂത്രക്കല്ല് ഉണ്ടാകുന്നത് എങ്ങനെ ? തക്കാളി കഴിച്ചാല്‍ മൂത്രക്കല്ലുണ്ടാകുമോ

 മൂത്രക്കല്ല്‌ ഇന്ന്‌ ഒരു സാധാരണ രോഗമായി മാറിക്കഴിഞ്ഞു. ശരീരത്തില്‍ വെള്ളത്തിന്‍റെ അളവ് കുറയുന്നത് കല്ലുണ്ടാവുന്നതിന് ഒരു പ്രധാന കാരണമാവാറുണ്ട്. രക്തത്തില്‍നിന്ന് മാലിന്യങ്ങള്‍ അരിച്ചുനീക്കുന്നത് വൃക്കകളാണ്. രക്തത്തില്‍നിന്ന് വലിച്ചെടുക്കുന്ന മാലിന്യങ്ങള്‍ വെള്ളത്തില്‍ അലിയിച്ചാണ് പുറത്തു കളയുന്നത്. മൂത്രത്തില്‍ ഇത്തരത്തില്‍ സാധാരണ കാണുന്ന ഘടകങ്ങളാണ് കാത്സ്യം, ഓക്‌സലൈറ്റ്, യൂറിക് ആസിഡ്, ഫോസ്‌ഫേറ്റ് തുടങ്ങിയവ. വെള്ളത്തിന്‍റെ അംശം കുറഞ്ഞാല്‍ മൂത്രത്തില്‍ ഇവയുടെ സാന്ദ്രത കൂടുന്നു. ഇവ മൂത്രത്തില്‍ ലയിക്കാതിരുന്നാല്‍ ചെറിയ തരികള്‍ രൂപപ്പെടും. അവ പരലുകളായി അടിയും. ഇവ തമ്മില്‍ Read More »

Health

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം കണ്ടെത്തി

മനുഷ്യശരീരത്തിലെ പുതിയൊരു അവയവം കൂടി ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നു. കണ്ടെത്തിയ പുതിയ അവയവം ശരീരത്തിലെ ഏറ്റവും വലുതാണെന്ന അത്ഭുതവുമുണ്ട്. കോശങ്ങള്‍ക്കിടയിലായി ശരീരത്തിലാകെ പടര്‍ന്നുകിടക്കുന്ന ദ്രവങ്ങള്‍ നിറഞ്ഞ ഭാഗമാണ് പുതിയ അവയവമായി കണ്ടെത്തിയിരിക്കുന്നത്. നാച്ചുര്‍ മാഗസിനിലാണ് പുതിയ അവയവം കണ്ടെത്തിയ പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മനുഷ്യശരീരത്തിലെ എണ്‍പതാമത് അവയവത്തിന് ഇന്റസ്റ്റിറ്റം എന്നാണ് പേരിട്ടിരിക്കുന്നത്. തൊലിക്കും മറ്റ് അവയവങ്ങള്‍ക്കുമിടയിലും അവയവങ്ങളുടെ പുറംഭാഗത്തും രക്തക്കുഴലുകളുടെ പുറംഭാഗത്തും പേശികള്‍ക്കിടയിലുമൊക്കെയായാണ് ഇന്റസ്റ്റിറ്റം പടര്‍ന്നു കിടക്കുന്നത്. ദ്രവങ്ങളടങ്ങിയ ചെറു അറകളുടെ ശൃംഖലയാണ് പുതിയ അവയവം. ശരീരത്തിന് ഏല്‍ക്കുന്ന ക്ഷതങ്ങളുടെ Read More »