Europe Germany Pravasi Switzerland

ചെറുതുരുത്തി കഥകളി സ്കൂൾ സ്വിറ്റ്സർലണ്ടിൽ ദുര്യോധനവധം കഥകളി അവതരിപ്പിച്ചു

REPORT -TOM KULANGARA ചെറുതുരുത്തി കഥകളി സ്കൂൾ ഡയറക്ടർ കലാമണ്ഡലം ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഏഴംഗ കഥകളിസംഘമാണ് എംബസി ഓഫ് ഇന്ത്യയുടെ പ്രത്യേക ക്ഷണപ്രകാരം സ്വിറ്റ്സർലണ്ടിൽ എത്തിയത്. ഡിസംബർ 5, 6, 7 തിയതികളിലായി വിവിധ നഗരങ്ങളിൽ അവർ കഥകളി അവതരിപ്പിച്ചു. ശാന്തസുന്ദരമായ ഈ കൊച്ചുരാജ്യത്തെ തദ്ദേശീയരും പ്രവാസി ഇന്ത്യക്കാരും കൗതുകം കൂറുന്ന നിറഞ്ഞ മനസ്സോടെയാണ് കഥകളിയേയും, കലാകാരന്മാരേയും വരവേറ്റത്. ബാസലിലെ ആദ്യ വേദിയിൽ തന്നെ കാണികളുടെ നിലയ്ക്കാത്ത കരഘോഷത്താൽ കഥകളി കലാകാരന്മാർ ആദരിക്കപ്പെട്ടു. തുടർന്നുള്ള വേദികളിലും ആവേശപൂർവ്വം Read More »

Entertainment Europe Germany Music Pravasi Switzerland

ഗ്ലോബൽ മ്യൂസിക് അവാർഡ്സ് 2018 ന്റെ അവസാന ഘട്ടത്തിൽ മലയാളി സാന്നിധ്യം

Report  Dev ഗ്ലോബൽ മ്യൂസിക് അവാർഡ്സ് 2018 ന്റെ അവസാന ഘട്ടത്തിലേക്ക് തിരഞ്ഞുഎടുക്കപെട്ടത് സംഗീതത്തിൽ വിസ്മയം തീർത്ത ഭാരതിയ സംഗീതജ്ഞൻ, മിഥുൻ ഹരിഹരൻ (39) കേരളത്തിന്റെ നെല്ലറയായ പാലക്കാട് സ്വദേശിയും ഇപ്പോൾ നെതർലാൻഡ്സ്ൽ വസിക്കുകയും ചെയ്യുന്ന അദ്ദേഹം പ്രഥമഗാനമായ ദി അവേക്കനിങ്ങ് ൽ തന്നെ വിശ്വസംഗീത വിഭാഗത്തിൽ വെങ്കല മെഡൽ നേടി. ഇതിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അരുൺ വീരകുമാർ, കോറിയോഗ്രാഫി: അശ്വതി അരുൺ. 2011 ൽ സ്ഥാപിതമായ ഗ്ലോബൽ മ്യൂസിക്ക് അവാർഡ് സ് സ്വതന്ത്ര്യസംഗീതജ്ഞരെ കീർത്തിപ്പെടുത്തുന്ന അന്താരാഷ്ട്ര Read More »

Austria Europe Germany Italy Pravasi Social Media Switzerland

രോഗശാന്തിയും മതങ്ങളും മനഃശാസ്ത്രവും -ജോസ് വള്ളാടിയിൽ

സ്വിറ്റസർലണ്ടിലെ റൈറ് തിങ്കേഴ്‌സിന്റെ  അഭ്യർത്ഥന മാനിച്ചുകൊണ്ടുള്ള പുനഃ പ്രസിദ്ധികരണം  ഓരോ മതവിശ്വാസിയും തന്റെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും തനിക്ക് ലഭിച്ചിട്ടുള്ള ദൈവാനുഗ്രഹങ്ങൾ പരസ്യമായി പറയുന്നത് മാധ്യമങ്ങളിലൂടെ നാം വായിക്കുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരൻ തന്റെ ഉയർച്ചക്ക് പിന്നിൽ ഗുരുവായൂരപ്പന്റെ അനുഗ്രഹം കണ്ടിരുന്നു. തന്റെ 60 -)൦ പിറന്നാൾ മുതൽ യേശുദാസ് ജന്മദിനം ആഘോഷിക്കുന്നത് കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലെ ചടങ്ങുകളിലൂടെയാണ്. ഗുരുവായൂരപ്പനെ തൊഴുകയെന്നത് ഇന്നും അദ്ദേഹത്തിന് ഒരു സ്വപ്നമായി തുടരുന്നു. ദിലീപ്കുമാർ എന്ന ചെറുപ്പക്കാരൻ Read More »

Europe Germany kerala Literature Women

ലോകമെങ്ങും പിച്ചിച്ചീന്തപ്പെടുന്ന പെൺകിടാങ്ങളേ നിങ്ങൾക്കായി ഒരു കവിത -അഹല്യ -റീന വർഗീസ്

മതഭ്രാന്തിന്‍റെെ പൂജാഗിരിയിൽ മാംസദാഹികൾ കൊലചെയ്ത എട്ടു വയസുകാരി ആസിഫയ്ക്ക്,അമ്മയുടെ കാമുകന്മാരാൽ പിച്ചിച്ചീന്തപ്പെട്ട് അടർത്തപ്പെട്ട നാലുവയസുകാരി അക്സമോൾക്ക്, അച്ഛന്‍റെ കാമുകിയാൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട പന്ത്രണ്ടു വയസുകാരി ഫെമിമോൾക്ക് …പേരറിയാത്ത ലോകമെങ്ങും പിച്ചിച്ചീന്തപ്പെടുന്ന പെൺകിടാങ്ങളേ …നിങ്ങളോരോരുത്തർക്കുമായി…ഈ കവിത . ശ്രീമതി റീന വർഗീസ്സ് വര്ഷങ്ങള്ക്കു മുൻപെഴുതിയ ഈ കവിത സംസ്ഥാന അവാർഡ് ലഭിച്ച 32 കവിതകളിലൊന്നായിരുന്നു അഹല്യ റീന വർഗീസ് കണ്ണിമല ഇനിയൊരു ജന്മമുണ്ടാകാതിരിക്കുവാൻ മൂകമായ് കേഴുന്നഹല്യയിന്നും ഇനിയൊരു മോക്ഷമുണ്ടാകാതിരിക്കുവാൻ മൂകമായ് കേഴുന്നഹല്യയിന്നും ഗൗതമവൃന്ദവും ദേവേന്ദ്ര നേത്രവും മുൾക്കാടുകളായ് പടർന്നിറങ്ങെ Read More »

Europe Germany Pravasi Religious Switzerland

ഒരുമയുടെ കാഹളമോതി കമ്മ്യൂണിറ്റി ഡേയും ,സെൻറ് തോമസ്/ഏയ്ഞ്ചൽ ഗ്രൂപ് സംഗീതവിരുന്നും

സൂറിച്ച് : പൈതൃകമായി  തങ്ങൾക്ക് കിട്ടിയ വിശ്വാസത്തെ  എന്നും ഉയർത്തി പിടിച്ച  പാരമ്പര്യമാണ്  മലയാളി കത്തോലിക്കർക്ക് . സ്വിറ്റ്സർലണ്ടിലെ  മലയാളി കത്തോലിക്കാ വിശ്വാസികൾ തങ്ങളുടെ വിശ്വാസവും പാരമ്പര്യവും ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് സഭയോടോത്ത്  ചിന്തിക്കാനും പ്രവർത്തിക്കാനും എന്നും എപ്പോഴും  സമയം കണ്ടെത്തികൊണ്ട് സ്നേഹത്തിന്റെയും ,പ്രാർത്ഥനയുടെയും ,കൂട്ടായ്മയുടെയും ദൃഡത വിളിച്ചോതി സൂറിച് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ പാരിഷ് ഡേ സൂറിച്ചിലെ സെന്റ്‌ തെരേസ്സ പള്ളിയിൽ നവംബർ പതിനൊന്നാം  തിയതി ഭക്ത്യദരപൂർവം നടത്തപെട്ടു … ഉച്ചകഴിഞ്ഞു രണ്ടരക്ക് ആരംഭിച്ച  ആക്ഘോഷമായ റാസാ കുർബാനയിൽ സ്വിറ്റസർലണ്ടിലെയും കൂടാതെ Read More »

Association Europe Germany Pravasi Switzerland

വേൾഡ് മലയാളി കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് കേരളപ്പിറവി ആഘോഷങ്ങൾക്ക് കൊടിയിറക്കം

പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനതയില്‍‌ കാലങ്ങള്‍‌ തള്ളിവിടുമ്പോഴും വലിയ ഒരളവുവരെ  ‘കൊച്ചു കേരളത്തിന്റെ’ ഓര്‍‌മയില്‍‌ നമ്മൾ ജീവിക്കുമ്പോൾ .മലയാളത്തിന്റെ മണ്ണില്‍ ഭാഷയുടെ വ്യക്തിത്വം ശക്തമായി രൂപം കൊണ്ടതിന്റെ സ്മരണയിൽ വേൾഡ് മലയാളി കൗൺസിൽ സ്വിസ്സ് പ്രോവിൻസും യൂത്ത് ഫോറവും സംയുക്തമായി വര്ഷങ്ങളായി നടത്തി വരുന്ന കേരളപ്പിറവി ആഘോഷം ഈ വർഷവും  വിപുലമായ പരിപാടികളോടെ നവംബർ 3 ന് സൂറിചിലെ  റാഫ്സ് ഗ്രാമത്തിലെ മനോഹരമായ സന്ധ്യയെ സാക്ഷി നിറുത്തി നടത്തിയ ആഘോഷങ്ങൾക്ക് തിരശ്ശില വീണു .    ബഹുമാനപെട്ട   ഇന്ത്യൻ അംബാസഡർ ശ്രീ സിബിജോർജ് ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ച ആഘോഷ Read More »

Business Germany Music Pravasi Switzerland UK Uncategorized

പ്രമുഖ ബിസിനസ്‌കാരനും ഗാനരചയിതാവുമായ ശ്രീ റോയ് പുറമഠം WMC ബിസിനസ് എക്സലൻസ് അവാഡിന് അർഹനായി

സൂറിച് : സ്വിറ്റസർലണ്ടിലെ റാഫ്‌സിൽ വേൾഡ് മലയാളി കൗൺസിലിന്റെ കഴിഞ്ഞ മൂന്നാം  തിയതി നടന്ന കേരളം പിറവി ആഘോഷത്തിനോടനുബന്ധിച്ചു നടന്ന പ്രൗഡഗംഭീരമായ പൊതുസമ്മേളനത്തിൽ വെച്ച് സ്വിറ്റസർലണ്ടിലെ ഇന്ത്യൻ അംബാസിഡർ ശ്രീ സിബി ജോർജിന്റെയും  വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ്‌ പ്രസിഡന്റ് ജോഷി പന്നാരകുന്നേലിന്റെയും മറ്റു ഭാരവാഹികളുടെയും മഹനീയ സാന്നിധ്യത്തിൽ സ്വിറ്റ്സർലൻഡ് പാർലമെന്റ് മെമ്പർ ശ്രീ നിക് സാമുവൽ ഗൂഗറിൽ നിന്നും ശ്രീ റോയി   WMC ബിസിനസ് എക്സലൻസ് അവാർഡ് ഏറ്റു വാങ്ങി . വിവിധ മേഖലകളിലെ മികവ് തെളിയിച്ച വ്യക്തിത്വം എന്ന Read More »

Austria Europe Germany Ireland Music Pravasi Social Media Switzerland

ജാനറ്റ് ചെത്തിപ്പുഴ ആലപിച്ച ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം കേരളപ്പിറവി ദിനത്തിൽ റിലീസ് ചെയ്തു

  ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന ഒരു കലയാണു് സംഗീതം. രാഗ താള പദാശ്രയമായതാണ്‌ സംഗീതം എന്നാണ്‌ നാട്യശാസ്ത്രത്തിൽ സംഗീതത്തെക്കുറിച്ചു പറയുന്നത്. അക്ഷരങ്ങളുടെയും വാക്കുകളുടെയും സഹായത്തോടെ ആശയവിനിമയം നടത്തുന്നത് സാഹിത്യഭാഷയെങ്കിൽ വികാരങ്ങളുടെ ഭാഷയാണ് സംഗീതം. മനുഷ്യന്റെ സകലവികാരങ്ങളെയും ദുഃഖത്തെയും സംഘര്ഷങ്ങളെയും സംഗീതത്തിൽ കൂടി ആവിഷ്‌ക്കരിക്കാൻ സാധിക്കും.ഒരു ചെറു പ്രായത്തിൽ തന്നെ സംഗീതത്തിന്റെ എല്ലാ ചേരുവകളും സ്വായത്തമാക്കി സംഗീതരംഗത്തു വിശേഷിച്ചു ഭക്തിഗാനരംഗത്തു സമാനകളില്ലാതെ ഉയരങ്ങളിലേക്ക് മുന്നേറുകയാണ് സ്വിറ്റസർലണ്ടിലെ അനുഗ്രഹീത ഗായിക ജാനറ്റ് ചെത്തിപ്പുഴ . ജാനറ്റ് ചെത്തിപ്പുഴ Read More »

Europe Germany India kerala Pravasi Switzerland Women

അറുപത്തിരണ്ടു വയസ്സ് തികയുന്ന നവോത്ഥാന കേരളത്തിലെ അശുദ്ധരായ സ്വയം പ്രഖ്യാപിത സ്ത്രീകൾ

അമ്മയെ തല്ലിയാലും പക്ഷം രണ്ട്.  ഏതോ ഒരു മലയാളി മൊത്തം മലയാളികൾക്കുവേണ്ടി കണ്ടുപിടിച്ച ഒരു ചൊല്ലാണിത്.  കേരളീയരുടെ വാദപ്രതിവാദ പ്രതിപത്തി അത്രയ്ക്കുണ്ട്. തർക്ക ശിരോമണികളുടെ തടയ്ക്കു തടയിടാനാകാതെ കേരളമിന്ന് കുഴയുന്നു. പടിപടിയായി നമ്മൾ പടി കടത്തിയ പലതും അധികാരം പിടിച്ചെടുക്കാനുള്ള ഉപാധിയായി കണ്ട് ചിലർ പൂർവ്വാധികം ശക്തിയോടെ തിരിച്ചു കൊണ്ടുവരുവാൻ ശ്രമിക്കുന്നു.  ഇതര സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം മുന്നേറിയ സംസ്ഥാനമാണ് നമ്മുടേത്.  മനുഷ്യനെ തമ്മിൽ വേർതിരിച്ച് അകറ്റിനിർത്തിയ ജാതിവ്യവസ്ഥയുടെ കരാളഹസ്തത്തിൽ പിടഞ്ഞമരുന്ന ജനവിഭാഗങ്ങളെ അടിമകളാക്കി വിത്തും വിദ്യയും നൂറ്റാണ്ടുകളായി Read More »

Austria Europe Germany Ireland Pravasi Religious Switzerland UK

മനുഷ്യനെ മയക്കുന്ന മതവും ,സ്വിസ്സിലെ ധ്യാന വചന പ്രഘോഷണങ്ങളുടെ ആധിക്യവും .

Report by : Right Thinkers Switzerland തൂവെള്ളത്തുണിയിൽ അലംകൃതമായ ഒരു മഞ്ചലിന് നടുവിൽ രക്തം തളംകെട്ടിയ ഒരു വെള്ളിത്താലത്തിൽ അറുത്തെടുക്കപ്പെട്ട ഒരു ബാലന്റെ നിഷ്കളങ്കത തുടിക്കുന്ന മുഖഭാവത്തോടെയുള്ള ശിരസ്സ്. നാലുപേർചേർന്നു ചുമക്കുന്ന ആ മഞ്ചലിന് മുന്നിൽ നിണമുണങ്ങാത്ത വാളുമുയർത്തിപ്പിടിച്ച്  ഒരു വൃദ്ധൻ എന്തൊക്കെയോ വിളിച്ചു പറയുന്നു. ദൈവസ്‌തുതികളോടെ ആ മഞ്ചലിനെ അനുഗമിച്ച്  നഗരവീഥി നിറഞ്ഞു ജനക്കൂട്ടം. കെട്ടിടങ്ങളുടെ മട്ടുപ്പാവുകളിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ വൻ ജനാവലി കൂപ്പുകൈകളുമായി ദൈവനാമം ഉരുവിടുന്നു. ദൈവപ്രീതിക്കായി ബാലികഴിക്കപ്പെട്ട 9 വയസ്സുള്ള ഒരു Read More »