Europe Pravasi Switzerland Uncategorized

സ്വിസ്സ് മലയാളികളെയെല്ലാം വളരെ ദുഖത്തിലാഴ്ത്തികൊണ്ടു പ്രിയപ്പെട്ട സുഹൃത്ത് ഡേവിസ് പുലിക്കോടൻ വിടപറഞ്ഞു

സ്നേഹിതരെ , സ്വിസ്സ് മലയാളികളെയെല്ലാം വളരെ ദുഖത്തിലാഴ്ത്തികൊണ്ടു നമ്മുടെ എല്ലാം പ്രിയപ്പെട്ട സുഹൃത്ത്/ സഹോദരൻ / ചേട്ടൻ ആയ ഡേവിസ് പുലിക്കോടൻ നിര്യാതനായ വിവരം വളരെ വ്യസനത്തോടെ അറിയിക്കട്ടെ . ചികിത്സയിലായിരുന്ന ഡേവിസ് ഇന്ന് ഒരു മണിക്ക് സൂറിച് യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റലിൽ വെച്ചാണ് നമ്മളിൽ നിന്നും വിടപറഞ്ഞത് . ആയിരത്തിതൊള്ളായിരത്തിതൊണ്ണൂറു കാലഘട്ടങ്ങളിൽ വിയന്നയിൽ എത്തുകയും തുടർന്ന് രണ്ടായിരത്തോടുകൂടി സ്വിറ്റസർലണ്ടിലേക്കെത്തുകയുമായിരുന്നു ഡേവിസും ഭാര്യ സിൻസിയും … പ്രവാസ ജീവിതത്തിൽ നല്ലൊരു സുഹൃത്ബന്ധത്തിനുടമയായി തീർന്നിരുന്നു പ്രിയപ്പെട്ട ഡേവിസ് ..സന്തുഷ്ടമായ കുടുംബവല്ലരിയിൽ […]

Association Europe India Pravasi Switzerland World

ജോർജ് ഫ്ളോയിഡിന് ഹലോ ഫ്രണ്ട്സ് സ്വിട്സർലാൻഡിന്റെ ആദരാഞ്ജലിയും, അടിച്ചമർത്തപ്പെടുന്നവന്റെ നീതിക്കായുള്ള സമരത്തിന് ഐക്യദാർഢ്യവും ..

സ്വിട്സർലാണ്ടിലെ സോഷ്യൽ മീഡിയ ഗ്രൂപ്പായ ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലാന്റ്, ഇന്ന് വെകുന്നേരം  ഗവേണിങ്‌ബോഡി അംഗങ്ങൾ നടത്തിയ  വീഡിയോ കോൺഫറൻസിലൂടെ  വംശീയതയുടെ കാൽമുട്ടുകൾക്കിടയിൽ ഞെരിഞ്ഞമർന്ന  കറുത്തവനു ആദരാഞ്ജലി അർപ്പിക്കുകയും, നീതിതേടിയുള്ള അടിച്ചമർത്തപ്പെട്ടവന്റെ സമരത്തിന്   ഐക്യദാർഢ്യ പ്രഖ്യാപനവും നടത്തി. വീഡിയോ കോൺഫ്രൻസിൽ  ഗവേണിങ് ബോഡി അംഗം ടോം കുളങ്ങര ആദരാജ്ഞലികൾ അർപ്പിച്ചു വിശദമായി സംസാരിച്ചു .ഇന്ന് വർണ്ണവറിക്കെതിരായ പ്രതിഷേധത്തില്‍ അമേരിക്കനിന്നു കത്തുകയാണന്നും .’I CAN’T BREATH’ (എനിക്ക് ശ്വാസിക്കാൻ പറ്റുന്നില്ല), ആഫ്രോ – അമേരിക്കൻ വംശജനായ ജോർജ്ജ് ഫ്ലോയിഡ്ന്റെ അവസാന […]

Association Europe Pravasi Switzerland

ആതുരസേവകർക്കും ,ഹലോ ഫ്രണ്ട്‌സ് സ്വിട്സർലാൻഡിനും ആശംസകൾ നേർന്നുകൊണ്ടു ബഹുമാനപ്പെട്ട ഷൈലജ ടീച്ചർ .. …

നാട് ഭരിക്കുന്ന ഒരു മന്ത്രി എന്തായിരിക്കണം എന്നതിന്റെ വ്യക്തമായ ഒരു ഉദാഹരണമാണ് കേരള സംസ്ഥാനത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി കെ.കെ. ശൈലജ ടീച്ചർ. തന്നെ സംരക്ഷണത്തിന് എൽപ്പിക്കപ്പെട്ടിരിക്കുന്ന ജനങ്ങളെ കരുതലും കാവലും കൊണ്ട് ഒരു യഥാർത്ഥ ടീച്ചറായി അവർ മാറി കഴിഞ്ഞിരിക്കുന്നു. പ്രളയമായാലും നിപ്പ വൈറസ് ആയാലും ഇപ്പോൾ മഹാമാരിയായി മാറി കഴിഞ്ഞിരിക്കുന്ന കൊറോണാ വൈറസ് ആയാൽ പോലും മന്ത്രി മന്ദിരത്തിന്റെ ശീതീകരിച്ച ഓഫീസിനുള്ളിൽ ഒതുങ്ങാതെ ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി അത് പരിഹരിക്കാൻ ശൈലജ […]

Europe Pravasi

കരുതലോടെ, കരുണയോടെ നാടിനെ സ്നേഹിച്ച മാണി സാർ യാ​ത്ര​യാ​യി​ട്ട് ഒരു വർഷം – ജെയിംസ് തെക്കേമുറി

സ്നേഹം കൊണ്ടും, കരുതൽ കൊണ്ടും ഒരു ജനതയുടെ ഹൃദയങ്ങളിൽ ചിരപ്രതിഷ്‌o നേടിയ വ്യക്തിയാണ് കെ. എം. മാണിസാർ. ഒരു രാഷ്ട്രീയ നേതാവ്‌ എന്നതിനപ്പുറം വരും തലമുറ‌ പഠന വിഷയമാക്കേണ്ട ഒരു തുറന്ന പുസ്തകമായിരുന്നു അദേഹത്തിന്റെ രാഷ്ട്രീയ ജീവിതം. പല വൻ വൃക്ഷങ്ങളെയും ബാലറ്റ്‌ എന്ന വജ്രായുധം കൊണ്ട്‌ ജനം മര്യാദ പഠിപ്പിച്ച ഇൻഡ്യാ മഹാരാജ്യത്ത്‌ ഒരു നിയോജക മണ്ഡലം രുപം കൊണ്ട അന്നു മുതൽ നീണ്ട അമ്പത്തിനാല് വർഷം പ്രതിനിധീകരിക്കാൻ കഴിയുക എന്നു പറഞ്ഞാൽ അതൊരു ലോക […]

Europe International

ലോക് ഡൌണ്‍ മൂലം യൂറോപ്പില്‍ 60,000 പേരെ കൊറോണ വൈറസില്‍ നിന്നും രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് പഠന റിപ്പോര്‍ട്ട്

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൌണ്‍ പോലുള്ള നടപടികള്‍ യൂറോപ്പില്‍ 60,000 പേരുടെ ജീവന്‍ രക്ഷിച്ചതായി പഠനറിപ്പോര്‍ട്ട്. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇംപീരിയല്‍ കോളേജ് നടത്തിയ പഠനത്തിലാണ് ലോക്ക്ഡൌണുകൾ പോലുള്ള ഫാർമസ്യൂട്ടിക്കൽ അല്ലാത്ത സർക്കാർ ഇടപെടലുകൾ പത്തോളം യൂറോപ്യന്‍ രാജ്യങ്ങളിലായ 60,000 പേരെ കൊറോണ വൈറസില്‍ നിന്നും രക്ഷിച്ചതായി കണ്ടെത്തിയത്.മാര്‍ച്ച് 30നാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. വീടുകളിലെ ഐസലോഷന്‍, സ്കൂളുകളും മറ്റ് സ്ഥാപനങ്ങളും അടച്ചത്, ആള്‍ക്കൂട്ടങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ ഒഴിവാക്കിയത്, ദേശീയ ലോക് ഡൌണുകള്‍ തുടങ്ങിയവ […]

Europe India Pravasi

കോവിഡ് 19, മറഞ്ഞിരിക്കുന്ന കള്ളത്തരങ്ങൾ-John Kurinjirappalli

കോവിഡ് 19 ചൈനയിൽ പൊട്ടിപ്പുറപ്പെട്ട അവസരത്തിൽ കൊറോണ വൈറസ് വഴി മരിക്കുന്നതു പ്രായമായവരും രോഗികളും ആണെന്നത് പല വികസിത രാജ്യങ്ങളുടേയും പ്രത്യേക ശ്രദ്ധനേടുകയുണ്ടായി.ഇന്ന് ഒട്ടുമിക്ക വികസിത രാജ്യങ്ങളും നേരിടുന്ന ഒരു പ്രശനമാണ് വൃദ്ധ ജനങ്ങൾ. അറുപതു അറുപത്തഞ്ചുകഴിഞ്ഞവരുടെ പെൻഷനും മറ്റു സോഷ്യൽ സെക്യുരിറ്റികളും നടത്തിക്കൊണ്ട് പോകുവാൻ വികസിത രാജ്യങ്ങൾ കഷ്ടപ്പെടുകയാണ്.ഇറ്റലിയും സ്പെയിനും ഇംഗ്ലണ്ടും അമേരിക്കയും എന്തുകൊണ്ടാണ് ഒരുതരം നിസ്സംഗത കൊറോണ വൈറസ് അക്രമണത്തോട് പുലർത്തുന്നത് എന്ന് ഈ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ മനസ്സിലാകും. എന്തിനധികം ഈ പ്രശനം വൃദ്ധരെയല്ലേ […]

Europe International World

കോവിഡ് 19: ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 475 പേര്‍

ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ മരണനിരക്കാണിത്. കോവിഡ് ബാധയില്‍ വിറങ്ങലിച്ച് ഇറ്റലി. 475 പേര്‍ ഇന്നലെ മാത്രം മരിച്ചു. ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ മരണനിരക്കാണിത്. വൈറസ്ബാധയെ നേരിടാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചു. ഇതിനകം കോവിഡ് 170 രാജ്യങ്ങളിലേക്ക് പടര്‍ന്നു. വിവിധ രാജ്യങ്ങളിലായി 8,937 പേരാണ് ഇതുവരെ മരിച്ചത്. ഇറ്റലിയിലും സ്പെയിനിലും നില അതീവ ഗുരുതരമാണ്. ഒരു ദിവസം മാത്രം 475 പേരാണ് ഇറ്റലിയില്‍ മരിച്ചത്. […]

Business Europe Pravasi Switzerland

മധുര വൈവിധ്യങ്ങളും ,പലഹാരക്കൂട്ടുകളുമായി സ്വിറ്റസർലണ്ടിൽ നിന്നും ബിന്ദ്യാസ് സ്വീറ്റ്‌സ്

ഏതു സംരംഭ മേഖലയും തങ്ങള്‍ക്ക് അന്യമോ അപ്രാപ്യമോ അല്ലെന്ന് അംഗനമാര്‍ തെളിയിച്ചുകൊണ്ടിരിക്കുന്ന  കാലമാണിത്. ഇക്കൂട്ടര്‍ എണ്ണത്തില്‍ തുലോം കുറവാണെങ്കിലും സ്വന്തമായൊരു സംരംഭം  എന്നതു മനസില്‍ സ്വപ്നമായി സൂക്ഷിക്കുന്ന വനിതകള്‍ നിരവധിയാണ്. ഇത്തരത്തില്‍ സ്വിറ്റസർലണ്ടിൽ ആദ്യ ചുവടുവെപ്പുമായി  സൂറിച്ചിൽ താമസിക്കുന്ന ബിന്ധ്യ രതീഷ് എന്ന വീട്ടമ്മ തൻ്റെ സ്വന്തം രുചിക്കൂട്ടുമായി സ്വിസ്സ് സമൂഹത്തിലേക്ക് … കോഴിക്കോട്ടു ചെല്ലുന്നവര്‍ ഹല്‍വയുടെ രുചി നോക്കാതെ തിരിച്ചുപോരാറില്ല. അതു പോലെ തലശേരിയില്‍ പോകുന്നവര്‍ കിണ്ണത്തപ്പത്തിന്‍റെയും ഒടവാഴയ്ക്കയുടെയും രുചിയാണ് തേടുന്നത്. കാസര്‍കോട്ടു ചെന്നാല്‍ കല്ലുമ്മക്കായും […]

Cultural Europe Pravasi Switzerland

ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ പരമ്പര ” മേമനെകൊല്ലി” പതിനാലാം ഭാഗം

എന്താണ് ദാനിയേൽ വൈറ്റ് ഫീൽഡ് പറയാൻ പോകുന്നത് എന്ന് ശങ്കരൻ നായർ അത്ഭുതപ്പെട്ടു.ദാനിയേൽ വൈറ്റ് ഫീൽഡ് ഓഫിസിൽ നിന്നും അന്നത്തെ പോസ്റ്റിൽ കിട്ടിയ ഒരു ലെറ്റർ എടുത്തുകൊണ്ടു വന്നു.   “ബോർഡർ ലൈൻ പേർസണാലിറ്റി ഡിസോർഡർ എന്ന അപകടകരമായ  മനോരോഗമായിരുന്നു ജെയിംസ് ബ്രൈറ്റിന്.”ശങ്കരൻ നായർക്ക് ഒന്നും മനസ്സിലായില്ല.“വികാരങ്ങളെ നിയന്ത്രിക്കുന്നതിന്  ബുദ്ധിമുട്ടുള്ള മാനസിക അവസ്ഥയാണ് അത്.വർഷങ്ങളായി മാനസ്സിക അസ്വസ്ഥതക്ക് ചികിത്സ എടുത്തുകൊണ്ടിരിക്കുകയായിരുന്നു ജെയിംസ് ബ്രൈറ്റ്. രഹസ്യമായി കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ  മദ്രാസിലെ റസിഡൻറ്  ബ്രൈറ്റിനെ ഇംഗ്ലണ്ടിലേക്ക് തിരിച്ച് അയക്കുവാൻ […]

Europe Pravasi Switzerland

സ്വിറ്റസർലണ്ടിലെ സൂറിച്ചിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കേരളാ റെസ്റ്റോറന്റ് വിൽപ്പനക്ക്

സ്വിറ്റസർലണ്ടിലെ മലയാളി സംരംഭകർക്ക് എന്നും അഭിമാനമാണ് കുട്ടൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സൂരജ് കോച്ചേരി .വർഷങ്ങൾക്കു മുൻപ് സ്വിസ്സിലേക്കു പറന്നിറങ്ങി വ്യവസായരംഗത്തിനു തുടക്കമിട്ടു ..പരമ്പരാഗത കേരളീയതനിമയിൽ രൂപകല്‌പന ചെയ്ത ഒരു ഹോട്ടൽ, രുചികരമായ ദക്ഷിണേന്ത്യൻ വിഭവങ്ങളുടെ നീണ്ട നിര , മികച്ച സേവനം, പിന്നെ ന്യായമായ വില..ഈ ലക്ഷ്യങ്ങളുടെ സ്വാപ്ന സാക്ഷാൽകാരമായിരുന്നു കുട്ടന്റെ “കേരളാ റെസ്‌റ്റോറന്റ് “ ആഹാര (കേരള) നയതന്ത്രം ഭക്ഷണവും സംസ്കാരവും ഓരേ പോലെ സമന്വയിപ്പിച്ചാണ് കുട്ടൻ വിജയത്തിന്റെ രസകൂട്ട് സൃഷ്ടിച്ചത്. അത് വരെ […]