Europe India Pravasi

രാജ്യത്തിന്റെ നെഞ്ചിലേറ്റ മുറിവായി ആസിഫാ :ജനാധിപത്യത്തിൻറെ വജ്രായുധമെടുക്കാൻ സമയമായി-ജെയിംസ് തെക്കേമുറി

ജമ്മു കാശ്മീരില്‍ ക്ഷേത്രത്തിനകത്ത് കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടു വയസുകാരി ആസിഫയ്ക്കു നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധം. എട്ടു വയസേ ആയിട്ടുള്ളു അസിഭാ ഭാനുവിന്. കാട്ടില്‍ മേയാന്‍ വിട്ട കുതിരയെ അന്വേഷിച്ച് പോയതാണ് ഈ പെണ്‍കുഞ്ഞ്. കുതിരയെ കാട്ടിത്തരാമെന്ന് പറഞ്ഞപ്പോള്‍ അവള്‍ മറ്റൊന്നും ചിന്തിച്ചില്ല.വന്യമൃഗങ്ങള്‍ പോലും മാറിനില്‍ക്കുന്ന കാടത്തമാണ് ആ പെണ്‍കുഞ്ഞിന് നേരെ ഒരു കൂട്ടം ആളുകള്‍ കാട്ടിക്കൂട്ടിയത് . അവസാനം ഒരു ബലിമൃഗത്തെപ്പോലെ അവളെ അ‍വര്‍ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. നാടോടി മുസ്ലീമുകളായ ബേക്കര്‍വാല്‍ വിഭാഗത്തില്‍പ്പെട്ട എട്ടു Read More »

Association Europe Pravasi Switzerland

കലയുടെ മാമാങ്കമായ കേളി അന്താരാഷ്ട്ര കലാമേള മെയ് 19 ,20 തീയ്യതികളിൽ സൂറിച്ചിൽ

ഇന്ദ്രിയങ്ങളിൽ സർഗവസന്തം പെയ്യുന്ന പതിനഞ്ചാമത്  കേളി അന്താരാഷ്ട്ര കലാമേള ഈ വരുന്ന മെയ് 19 ,20   തീയ്യതികളിൽ സൂറിച്ചിൽ വച്ച് നടത്തപെടുന്നു .ഇന്ത്യക്ക് പുറത്തുനടക്കുന്ന ഏറ്റവും വലിയ യുവജനോൽസവമായ ഈ കലാമാമാങ്കത്തിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുക്കുന്നു . കലാമേളയിലെ വിവിധ മത്സരങ്ങൾക്ക്  പേര് രെജിസ്റ്റർ ചെയ്യേണ്ടവർ  ഏപ്രിൽ 15  ന്  മുമ്പായി രെജിസ്റ്റർ ചെയ്യണമെന്ന് കൺവീനർ ബിന്ദു മഞ്ഞളി അറിയിച്ചു. ഏഷ്യയിലെ  ഏറ്റവും വലിയ സാംസ്‌കാരിക  സംഘടനയായ സൂര്യ ഇന്ത്യയുടേയും  ഇന്ത്യൻ എംബസ്സിയുടെയും  പിന്തുണയോടെ Read More »

Europe Pravasi Switzerland

ഭക്ഷണം പാഴാക്കരുത്; ‘നോഷ്’ ആപ്പുമായി പാലാ സെന്റ് ജോസഫ്‌സ് ടീമംഗമായി സ്വിസ്സിലെ നീതു ജോർജ് നടുവത്തേട്ടും

പാലാ ∙ സെന്റ് ജോസഫ്‌സ് എൻജിനീയറിങ് കോളജ് പെർസിസ്റ്റന്റ് ഇൻസ്‌പിരേഷൻ അവാർഡ് കരസ്ഥമാക്കി. പുണെ എൻജിനീയറിങ് കോളജിൽ നടത്തിയ സ്‌മാർട്ട് ഇന്ത്യ ഹാക്കത്തോണിലാണ് ആറംഗ ടീം പങ്കെടുത്ത് അവാർഡ് സ്വന്തമാക്കിയത്. രണ്ടാം വർഷ ബിടെക് വിദ്യാർഥി റിയോൺ സജി നയിച്ച ക്രിപ്‌റ്റോനൈറ്റ് ആറിൽ നാലാം വർഷ ബിരുദ വിദ്യാർഥിനി നീതു ജോർജ് നടുവത്തേട്ടു, രണ്ടാം വർഷ വിദ്യാർഥികളായ സന്ദീപ് സാൽമൺ, കെ.എസ്. പ്രവീൺ, ഒന്നാം വർഷ വിദ്യാർഥിനികളായ ഹന്നാ എൽസാ, സ്‌മിതാ ജോൺ എന്നിവരാണ് ഉണ്ടായിരുന്നത്. ആഘോഷവേളകളിൽ പാഴാക്കപ്പെടുന്ന Read More »

Association Europe Pravasi Switzerland Women

ബി ഫ്രണ്ട്സ് വിമൻസ് ഫോറം ഇന്ത്യൻ സാരീ ഡ്രാപ്പിംഗ് വർക് ഷോപ്പ് ,ഏപ്രിൽ 27 നു സൂറിച്ചിൽ ,പ്രവേശനം സൗജന്യം

. സാരി ഉടുക്കാൻ അറിയാത്തവരോ അതിന് പ്രയാസപ്പെടുന്നവരോ ആണോ നിങ്ങൾ എങ്കിൽ ബി ഫ്രണ്ട്സ് വിമൻസ് ഫോറം  സംഘടിപ്പിക്കുന്ന പരിശീലനകളാസ്സിൽ പങ്കെടുക്കുക . ഏതാനും നൂറ്റാണ്ടുകളിൽ ഫാഷൻ രംഗം വിപ്ലവകരമായ പല മാറ്റങ്ങൾക്കും സാക്ഷ്യം വഹിച്ചു. അതിന്റെ സ്വാധീനം ഉയർന്നരീതിയിൽ ഇന്ത്യയിലും പ്രകടമായെങ്കിലും ആറായിരം വർഷത്തോളമായി സ്വന്തം സ്ഥാനം മറ്റൊന്നിനും വിട്ടുകൊടുക്കാതെ ഇന്നും എല്ലാ ഫാഷൻ റാമ്പുകളിലും സുസ്ഥിര സാന്നിധ്യമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഒരാളുണ്ട്. മറ്റാരുമല്ല; നമ്മുടെ സാരി. ലോകത്തെങ്ങുമുള്ള ഇന്ത്യൻ വംശജരുടെ വസ്ത്രശേഖരത്തിൽ ഇന്നും ഏറ്റവും പ്രാധാന്യത്തോടെ Read More »

Europe Germany Pravasi Religious Technology Women

യുക്തിവാദിയുടെ ഭാര്യ …. സാത്താനേ എന്റെ കെട്ടിയോനെ വിട്ടു പോ….സ്പെഷ്യൽ ഫീച്ചർ

Source-News desk സൂറിച് : വിശുദ്ധവാര ഭക്തിവ്യവസായം മുൻ വർഷത്തേക്കാൾ നന്നായി പലയിടങ്ങളിലായി ഈ വർഷം ഇവിടെ ആളിക്കത്തി. പതിവുപോലെ കഴിഞ്ഞ വർഷം മാറിയ ചിലരുടെ മാറാവ്യാധി ഈ വർഷവും വീണ്ടും മാറി. കഴിഞ്ഞ കൊല്ലത്തെ ധ്യാനത്തിനു ശേഷം കൈയ് പൊക്കാൻ കെൽപില്ലാതെ പോയ ചിലരുടെ കൈകൾ കുളായി പൊങ്ങി. അവർ കൈകൊട്ടി സാക്ഷ്യവും, സോസ്ത്രവും പാടി. ഇതൊക്കെ കണ്ട് വിശ്വാസത്തിന് വണ്ണവും നീളവും വച്ച്‌, കിട്ടിയ ആനമുട്ടയുമായി ഓടി വന്ന പാതി, പതിയെ കാക്രിപൂക്രി ചൊല്ലി, Read More »

Europe Pravasi Religious

ആഗോള ക്രൈസ്തവർ ഇന്ന് പെസഹാ ആചരിക്കുന്നു , പെസഹാ വിരുന്നൊരുക്കി പ്രവാസി കുടുംബങ്ങള്‍.

ജോസ് കുമ്പിളുവേലില്‍ ഇന്ന് പെസഹാ ആചരണം.ലോകം മുഴുവനുമുള്ള ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ ഇന്ന് പെസഹാ ആചരിക്കുന്നു. ക്രിസ്തുവിന്റെ അന്ത്യത്താഴത്തിന്റെ ഓര്‍മയാചരണത്തെ സൂചിപ്പിക്കുന്ന പെസഹാ വിരുന്ന് ക്റൈസ്തവ സഭയിലെയും കുടുംബങ്ങളിലെയും ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു പാരമ്പര്യ വിശ്വാസ ചടങ്ങാണ്.ക്രിസ്തുവിന്റെ പീഢാനുഭവങ്ങളുടെ ഓര്‍മ്മപുതുക്കലും കൂടിയാണ് പെസഹാ വ്യാഴം ആചരണം. പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവ്യവിരുന്നാചരണം.അതും പരമോന്നതമായ വിശ്വാസത്തിന്റെ അഗാപ്പെ. മാനവകുലത്തിന്റെ പാപങ്ങള്‍ കഴുകി ശുദ്ധമാക്കാന്‍ മനുഷ്യനായി പിറന്ന ദൈവപുത്രന്‍, ക്രിസ്തു കുരിശിലേറ്റുന്നതിന് മുമ്പ് ശിഷ്യര്‍ക്ക് നല്‍കിയ അന്ത്യ അത്താഴത്തിന്റെ സ്മരണ കൂടിയാണ് പെസഹാ Read More »

Association Europe Pravasi Switzerland World

സ്വിസ്സ് ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ച സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണത്തിന്റെ മുഴുവൻ വീഡിയോ

എഴുപതു‌ എൺപതു‌ കാലഘട്ടങ്ങളിൽ നാട്ടിൻപുറത്തെ ചുറ്റുവട്ടത്തുള്ളവർ ഒത്തുകൂടി, സന്തോഷത്തോടെ ചിലവിട്ട സായാഹ്ന വെടിവട്ട സദസ്സുപോലെ,… മാതൃഭാഷാസ്നേഹത്തിന്റെ അമ്മിഞ്ഞപ്പാൽ മധുരം, മനസ്സിൽ കാത്തു സൂക്ഷിക്കുന്ന സ്വിസ്സ്മലയാളികൾ,‌ നവയുഗ മീഡിയായ വാട്ട്‌സപ്പ് വഴി ഒത്തുചേർന്ന്, ഒന്നായികൂടിയ ഒരു ചെറുകൂട്ടമാണ് സ്വിസ്സ്‌ ചങ്ങാതിക്കൂട്ടം. ആവർത്തന വിരസതകളില്ലാത്ത, പുതു പരിപാടികളിലൂടെ സ്വിസ്സ്‌ മലയാളികൾക്ക്‌ വിനോദവിജ്ഞാപ്രദമായ ഒരു നൽസന്ധ്യയൊരുക്കുക എന്ന ആശയ സഫലീകരണമാണ്, ലോകമലയാളികൾക്കെല്ലാം സോഷ്യൽ മീഡിയയിലൂടെ ‌ സുപരിചിതനായ സുനിൽ സാറിനെ ചങ്ങാതിക്കൂട്ടം മാർച്ച് പത്തിന് സ്വിസ് മലയാളികൾക്കായി പരിചയപ്പെടുത്തിയത് ‌ ഇന്ത്യൻ Read More »

Europe Music Our Talent Pravasi Switzerland

ജെസ്‌ന പെല്ലിശേരി ആലപിച്ച ”കുരിശിന്റെ നിഴലിൽ ” എന്ന ഗാനത്തിന്റെ ദൃശ്യശിൽപം റിലീസ് ചെയ്‌തു .

മലയാള സംഗീത രംഗത്തേക്ക് കഴിവുറ്റ സംഗീത പ്രതിഭകളെ പരിചയപെടുത്തുന്ന ജിനോ കുന്നുംപുറത്തിൻറെ മ്യൂസിക് ബാങ്കിന്റെ ആദ്യ ഗാനം സ്വിറ്റസർലണ്ടിലെ അനുഗ്രഹീത ഗായിക ജെസ്‌ന പെല്ലിശേരി ആലപിച്ച ”കുരിശിന്റെ നിഴലിൽ ഞാൻ നിറമിഴികളോടെ നിൽപ്പൂ ”എന്ന ഗാനത്തിന്റെ ദൃശ്യശിൽപം റിലീസ് ചെയ്‌തു നൂറിലധികം മ്യൂസിക് ആൽബങ്ങൾ വിപണിയിലെത്തിച്ച ജിനോ കുന്നുംപുറത്തിന്റെ സിയോൺ മ്യൂസിക് ബാങ്കിന്റെ പുതിയ ആൽബത്തിലൂടെയാണ് ജെസ്നയുടെ അരങ്ങേറ്റം… സ്വിറ്റ്സർലണ്ടിലെ നിരവധി കലാമൽസരങ്ങളിലൂടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുളള ജെസ്ന.. സി റ്റ്സർലണ്ടിലെ ഒട്ടുമിക്ക മ്യൂസിക് ഷോകളിലേയും സ്ഥിരഗായികയാണ് Read More »

Europe Germany Music Pravasi

സണ്ടേ മെലഡി ; നിങ്ങള്‍ക്കും പാടാനൊരു പാട്ട്-ആദ്യ എപ്പിസോഡ് മാർച്ച് 19 ന് ആരംഭിക്കുന്നു

സണ്ടേ മെലഡി Sunday Melody 1 നിങ്ങള്‍ക്കും പാടാനൊരു പാട്ട്. ക്രിസ്തീയ പാട്ടുകളെ പരിചയപ്പെടുത്തുന്ന ഓണ്‍ലൈന്‍ സംഗീത പരിപാടിയുടെ പ്രഥമ എപ്പിസോഡ് മാര്‍ച്ച് 19 ന് ആരംഭിയ്ക്കും. Lifeday യും തിരുവനന്തപുരത്തെ MCBS കലാഗ്രാമവും ഒത്തുചേരുന്ന ഈ സംരംഭത്തിന്റെ ആദ്യത്തെ ഗാനം തിരുസഭയിലെ കുടുംബങ്ങളുടെ മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിനെക്കുറിച്ചുള്ള പ്രാര്‍ത്ഥനാ ഗാനമാണ്. തിരുസഭയില്‍ വി. യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ മാര്‍ച്ച് 19 നാണ് ആചരിയ്ക്കുന്നത്. പാട്ടിന്റെ കരോക്കെ ആവശ്യമുള്ളവര്‍ Contact No (WhatsApp) : +91 94 95 Read More »

Europe France World

ലൈഗിംക ബന്ധത്തിലേര്‍പ്പെടുന്നതിനുള്ള പ്രായപരിധി 15 ആക്കാനൊരുങ്ങി ഫ്രാന്‍സ്

ലൈഗിംക ബന്ധത്തിലേര്‍പ്പെടുന്നതിനുള്ള പ്രായപരിധി 15 ആക്കാനൊരുങ്ങി ഫ്രാന്‍സ്. ഡോക്ടര്‍മാരുടേയു നിയമവിദഗ്ധരുടേയും ഉപദേശത്തെതുടര്‍ന്നാണ് നിയമം ഭേദഗതി ചെയ്യാനൊരുങ്ങുന്നത്. നിയമം നിലവില്‍ വന്നാല്‍ 15 വയസ്സിന് താഴെയുള്ളവരുമായി ലൈഗിംക ബന്ധത്തിലേര്‍പ്പെട്ടാല്‍ അത് ബലാത്സംഗമായി കണക്കാക്കും. സമത്വവകുപ്പ് മന്ത്രി മര്‍ലീനെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനുള്ള പ്രായപരിധി 15 ആക്കാനുള്ള നിര്‍ദേശത്തെ സ്വാഗതം ചെയ്തു. ഫ്രാന്‍സില്‍ നിലവിലെ നിയമമനുസരിച്ച് 15 വയസ്സിന് താഴെയുള്ളവരാണെങ്കിലും ബലാത്സംഗ ക്കുറ്റം ചാര്‍ത്തണമെങ്കില്‍ ബലംപ്രയോഗിച്ചാണ് ലൈഗിംക ബന്ധ നടന്നതെന്ന് തെളിയിക്കണം. അല്ലാത്ത പക്ഷം പ്രയപൂര്‍ത്തി തികയാത്തവര്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണം എന്ന Read More »