Entertainment

ജീവിതത്തിന്റെ ദുരിതക്കയത്തിൽ നടി ബീന കുമ്പളങ്ങി

റ്റപ്പെടലിനും രോ​​ഗാവസ്ഥയ്ക്കും പുറമെ ഉറ്റവരുടെ അവ​ഗ​ണന കൂടിയായതോടെ ജീവിതത്തിന്റെ ദുരിത കയത്തിലാണ് നടി ബീന കുമ്പളങ്ങി. സഹോദരിയും ഭർത്താവും ചേർന്നുള്ള മാനസിക പീഢനം അതിരുകടന്നതോടെ ചലച്ചിത്ര സംഘടനയായ അമ്മ നിർമ്മിച്ചു നൽകിയ വീട്ടിലും താമസിക്കാനാവാത്ത അവസ്ഥയിലാണ്. ഇതോടെ അടൂർ മഹാത്മ ജനസേവന കേന്ദ്രം ബീനയെ ഏറ്റെടുത്തു. കള്ളൻ പവിത്രനിലെ ദമയന്തിയിൽ തുടങ്ങി, പിന്നീട് കല്യാണ രാമൻ, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു തുടങ്ങി ബീന കുമ്പളങ്ങിയെ മലയാളി മനസുകളിൽ അടയാളപ്പെടുത്തിയ ചലച്ചിത്രങ്ങളേറെയാണ്. മലയാളിയെ ചിരിപ്പച്ച ആ കഥാപാത്രം […]

Entertainment

ഓസ്കർ ചുരുക്കപ്പെട്ടികയിൽ നിന്ന് ‘2018’ പുറത്ത്

ഓസ്കർ ചുരുക്കപ്പെട്ടികയിൽ നിന്ന് മലയാള സിനിമ ‘2018’ പുറത്ത്. മികച്ച രാജ്യാന്തര ചിത്രം വിഭാഗത്തിലെ നാമനിർദ്ദേശത്തിനായി മത്സരിച്ച 2018 രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. 85 ലധികം രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്ന് 15 സിനിമകളാണ് രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൻഹൈമർ വിഷ്വൽ എഫക്ട്സ് വിഭാഗത്തിൽ നിന്നും പുറത്തായി. ജൂഡ് അന്താണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 2018. 2018ലെ മഹാപ്രളയം തിരശീലയിലെത്തിച്ച സിനിമ അഖിൽ പി ധർമജനും ജൂഡും ചേർന്നാണ് എഴുതിയത്. […]

Entertainment

സസ്‌പെന്‍സ് നിറയ്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍; മലയാളി മോഡലിനെ നായികയാക്കി ചിത്രം നിര്‍മിച്ച് രാം ഗോപാല്‍ വര്‍മ

മലയാളി മോഡലായ ശ്രീലക്ഷ്മി സതീഷിനെ നായികയാക്കി ചിത്രം നിര്‍മിക്കാനൊരുങ്ങി രാം ഗോപാല്‍ വര്‍മ. സാരി എന്ന് പേര് നല്‍കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഫോട്ടോഗ്രാഫറായ അഘോഷ് വൈഷ്ണവം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സാരി. ഒരുപാട് സ്‌നേഹം ഒരുപാട് അപകടകരവുമായേക്കാമെന്ന് സൂചിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തെത്തിയിരിക്കുന്നത്. ചിത്രം ആര്‍വി ഗ്രൂപ്പും രാം ഗോപാല്‍ വര്‍മയും ഒരുമിച്ചാണ് നിര്‍മിക്കുന്നത്. സസ്‌പെന്‍സ് ഒളിപ്പിക്കുന്ന, ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാകും ഇതെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചില സൂചനകള്‍ […]

Entertainment India Mollywood Movies National

ഉദ്ഘാടനത്തിനൊരുങ്ങി അയോധ്യ രാമക്ഷേത്രം; ക്ഷണം ലഭിച്ച പ്രമുഖരിൽ മോഹൻലാലും രജനികാന്തും

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളിലേക്കു ക്ഷണം ലഭിച്ച പ്രമുഖരുടെ പേരുകൾ പുറത്തുവന്നു. ദേശീയ മാധ്യമങ്ങളായ ടൈംസ് നൗ, ഫ്രീ പ്രസ് ജേണൽ ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് പങ്കെടുക്കുന്നവരുടെ പട്ടിക പുറത്തുവിട്ടത്. കേരളത്തിൽനിന്നു നടൻ മോഹന്‍ലാലിന് ക്ഷണമുണ്ടെന്നാണ് റിപ്പോർട്ട്.ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്‌ഠ ചടങ്ങുകൾ നടക്കുകയാണ്. ‘ആനന്ദ് മഹോത്സവ്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ രാജ്യമെമ്പാടു നിന്നും ലക്ഷക്കണക്കിന് ഭക്തർ ഒത്തുകൂടും എന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും പ്രതിഷ്‌ഠ ചടങ്ങുകൾ ഉദ്ഘടനം ചെയ്യുക. ചടങ്ങിലേക്ക് നിരവധി […]

Entertainment Mollywood Movies

എല്ലാ നല്ല പ്രതികരണങ്ങൾക്കും സ്നേഹത്തിനും നന്ദി ‘നേരിന്’ സ്നേഹം മാത്രം; ജീത്തു ജോസഫ്

തന്റെ പുതിയ ചിത്രമായ നേരിന് ലഭിച്ച പ്രേക്ഷക പിന്തുണയ്ക്ക് നന്ദി അറിയിച്ച് സംവിധായകൻ ജീത്തു ജോസഫ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യ പ്രതികരണം. കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. നേരിനുള്ളനുള്ള എല്ലാ നല്ല പ്രതികരണങ്ങൾക്കും സ്നേഹത്തിനും നന്ദി എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നേരിനെ കുറിച്ച് ജീത്തു ജോസഫ് കഴിഞ്ഞ ദിവസം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. താൻ പ്രവർത്തിച്ചിട്ടുള്ള മറ്റേത് സിനിമയെയും സമീപിക്കുന്നത് പോലെ തികഞ്ഞ സത്യസന്ധതയോടെയും […]

Entertainment

ഇ വി രാമകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

പ്രശസ്ത കവിയും സാഹിത്യ വിമർശകനുമായ ഇ വി രാമകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. മലയാള നോവലിൻ്റെ ദേശ കാലങ്ങൾ എന്ന കൃതിയാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്. മാർച്ച് 12ന് പുരസ്കാരം വിതരണം ചെയ്യും. ഒരു ലക്ഷം രൂപയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഇതിന് മുൻപ് കേരള സാഹിത്യ അക്കാദമി, ഓടക്കുഴൽ പുരസ്കാരങ്ങൾ രാമകൃഷ്ണന് ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ അക്ഷരവും ആധുനികതയും ആണ് ഏറ്റവും ശ്രദ്ധേയമായ കൃതി. ഇന്ത്യൻ നോവൽ പശ്ചാത്തലത്തിൽ മലയാള നോവലുകളെ മുൻനിർത്തി ദേശീയതയുടെ പരിവേഷങ്ങളെയും […]

Entertainment India Kerala Mollywood Movies

‘ഏത് പ്രതിസന്ധിയിലും എനിക്കെന്‍റെ പിള്ളേരുണ്ടെടാ’ ആരാധകരോട് മോഹൻലാൽ

മോഹൻലാല്‍ ഫാൻസ് അസോസിയേഷന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷം കൊച്ചിയില്‍ സംഘടിപ്പിച്ചു. ഏത് പ്രതിസന്ധിയിലും വിളിച്ചു പറയാൻ തന്റെ മനസിൽ സിനിമയിലെ തിരക്കഥയിലെന്ന പോലെ ഉറച്ചൊരു വാചകമുണ്ട്, ‘‘എനിക്കെന്റെ പിള്ളേരുണ്ടെടാ’’…എന്ന മോഹൻലാലിന്റെ വാക്കുകൾ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ നടുവിൽ നിൽക്കുമ്പോൾ കിട്ടുന്ന സന്തോഷമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ‘‘ഞാനുണ്ട് ഏട്ടാ കൂടെ’’ എന്ന് ഒരായിരം പേർ ഒന്നിച്ചുപറയുമ്പോൾ കിട്ടുന്ന ആഹ്ലാദവും ആത്മവിശ്വാസവും മറ്റൊന്നിനും പകര്‍ന്നു തരാനാകില്ല എന്നു […]

Entertainment Mollywood Movies

‘മുൻകൂട്ടി തയാറാക്കിയ പദ്ധതിയോടെയല്ല സിനിമയിൽ എത്തിയത്, മുന്നോട്ടുള്ള യാത്രയെക്കുറിച്ച് അജ്ഞനാണ്’; മോഹന്‍ലാല്‍

മുൻകൂട്ടി തയാറാക്കിയ പദ്ധതിയോടെയല്ല താൻ സിനിമയിൽ എത്തിയത്. എത്ര കാലം സിനിമയിൽ ഉണ്ടാകും എന്നതിൽ താൻ അജ്ഞനാണ്. എത്ര കാലം നിങ്ങൾ കൂടെയുണ്ടാകുമോ അത്രയും കാലം താൻ ഇവിടെയൊക്കെ തന്നെ ഉണ്ടാകും. കോഴിക്കോട് നടന്ന പി.വി സാമി’ മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡ് എം.ടി വാസുദേവൻ നായരിൽ നിന്ന് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മോഹൻ ലാൽ.കൊവിഡ് പടര്‍ന്നുപിടിക്കുന്ന സമയത്താണ് ഈ പുരസ്‌കാരം എനിക്ക് പ്രഖ്യാപിച്ചത്. പിന്നീട് ലോകം ആകെ നിശ്ചലമായി. രോഗം വഴിമാറിയപ്പോള്‍ ഞാന്‍ എന്റെ […]

Entertainment

മദ്യം ഒരു വലിയ കാര്യമായിരുന്നു, എട്ടുവർഷത്തോളം മദ്യത്തിനടിമയായിരുന്നു, ഖേദമില്ല; ശ്രുതി ഹാസൻ

നടി ശ്രുതി ഹാസൻ അടുത്തിടെ തന്റെ ശാന്തതയിലേക്കുള്ള യാത്രയെക്കുറിച്ച് തുറന്നു പറയുകയും കഴിഞ്ഞ എട്ട് വർഷമായി താൻ ശാന്തയാകാനുള്ള കാരണത്തെ കുറിച്ചും പറഞ്ഞു. താൻ ഒരിക്കലും മയക്കുമരുന്നിന് അടിമയായിരുന്നില്ല, എന്നാൽ കുറച്ചുകാലത്തേക്ക് മദ്യം തന്റെ ജീവിതത്തിന്റെ ഒരു വലിയ ഭാഗമായിരുന്നുവെന്ന് ശ്രുതി കൂട്ടിച്ചേർത്തു.ഒരു ദേശീയ മാധ്യമത്തോടായിരുന്നു ശ്രുതിയുടെ വെളിപ്പെടുത്തൽ. ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസ്, ദി റിപ്പബ്ലിക്, ഇന്ത്യ ടുഡേ ഉൾപ്പെടയുള്ള മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.“ഞാൻ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ല. പക്ഷേ മദ്യം എന്റെ ജീവിതത്തിൽ […]