Cultural Europe Germany India kerala Literature Pravasi Switzerland World

ജന്മനാട്ടിലൂടെയുള്ള പന്ത്രണ്ടു മണിക്കൂർ സഞ്ചാരം കൊണ്ട്‌ കിട്ടിയ അറിവുകൾ. ടോം കുളങ്ങര

സന്ധ്യമയങ്ങും നേരമുള്ള ഒത്തുകൂടലിലാണ് നെൽസൺജി തസ്രാക്ക്‌ യാത്രയെക്കുറിച്ച്‌ വിവരിച്ചത്‌. തസ്രാക്കിലെ പുതുക്കിപ്പണിഞ്ഞ ഒ. വി. വിജയന്റെ സ്മാരകമായ ഞാറ്റുപുരയിലിരുന്നു ഖസാക്കിന്റെ ഇതിഹാസത്തിലെ ഏതാനും പേജുകൾ വായിച്ച ആ യാത്രാ വിവരണം കേട്ടപ്പോൾ കൊതി തോന്നി. അടുത്ത അവധിക്ക്‌ അത്തരത്തിൽ‌ ‌ ഒരു യാത്ര നമുക്ക് പോയാലോ? കൂട്ടുകാർക്കെല്ലാം നൂറു വട്ടം സമ്മതം. ദിവസേന കാണുന്ന സ്ഥിരം കാഴ്ചകൾക്ക്‌ അപ്പുറത്തേയ്ക്ക്കുള്ള യാത്രകൾ ആർക്കാണ് ഇഷ്ടമല്ലാത്തത്‌. അതും അറിവ്‌ പകരാൻ കഴിവുള്ള കൂട്ടുകാർക്ക്‌ ഒപ്പമാണെങ്കിലോ? ഒരോ കാഴ്ചക്കും പിന്നിൽ ഒട്ടനവധി Read More »

Children Cultural Europe Pravasi Social Media Switzerland

സമാനതകളില്ലാത്ത കലാപ്രതിഭ ജാനറ്റ് ചെത്തിപ്പുഴ കേളി കലാമേള സുര്യ ഇൻഡ്യ കലാതിലകം

സൂറിച്ച്: കഴിഞ്ഞ ശനിയും ഞായറുമായി സൂറിച്ചിൽ അരങ്ങേറിയ മുന്നോറോളം മത്സരാർത്ഥികൾ അണിനിരന്ന കേളി പതിനഞ്ചാമത് കലാമേളയിൽ സ്വിറ്റസർലണ്ടിലെ ബഹുമുഖ പ്രതിഭ ജാനറ്റ് ചെത്തിപ്പുഴ കേളി സൂര്യ ഇൻഡ്യ കലാതിലകം കരസ്ഥമാക്കി .300 മത്സരാര്ഥികളിൽ നിന്നും സംഗീതത്തിലും നൃത്തത്തിലും ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയാണ് ജാനറ്റ് ഈ വിജയത്തിന് അർഹയായതു. 30 വയസ്സു വരെയുള്ള മത്സരാര്ഥികളിൽ നിന്നുമാണ് 11 വയസ്സു കാരിയായ ജാനറ്റിന്റെ ഈ വിജയം. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, സൊളോ സോങ്ങ് എന്നീ   Individuel ഇനങ്ങളിലാണ് ജാനറ്റ് Read More »

Cultural Pravasi Switzerland

കൈയ്യക്ഷരം…. ടോം കുളങ്ങരയുടെ പുതിയ കവിത .

ഡിജിറ്റൽ ആവിര്ഭാവത്തോടുകൂടി നമ്മൾ ശീലിച്ചതും പഠിച്ചതുമെല്ലാം കുറെയധികം  കൈമോശം വന്നുകൊണ്ടിരിക്കുന്നു .കൈയക്ഷരം നന്നാക്കുവാൻ പണ്ട് നമ്മൾ ശീലിച്ചതെല്ലാം ഇന്ന് വെറും ഓർമ്മകൾ ..ആ  പഴയകാല ഓർമകളിലേക്ക് കവിയുടെ തിരിഞ്ഞുനോട്ടം ….താഴെക്കൊടുത്തിരിക്കുന്ന വീഡിയോ പ്ലയെരിലെ പ്ലേ ബട്ടണിൽ ക്ലിക്ക് ചെയ്തും കവിത ശ്രവിക്കാവുന്നതാണ് … Click The Play Button to Listen http://www.malayalees.ch/wp-content/uploads/2018/01/Vocaroo_s0Zy7ojw7qJZ.mp3 കൈയ്യക്ഷരം കുഞ്ഞിളം ചൂണ്ടുവിരൽ പൊഴിച്ചു രുധിരം മണലിൽ ആദ്യാക്ഷരം കോറിയപ്പോൾ അന്നു ഞാനറിഞ്ഞു കത്തിപോൽ മൂർച്ചയുള്ളോരായുധമാമീയക്ഷരത്തെ പൊട്ടസ്ലേറ്റിൽ കല്ലുകോലിനാൽ കുത്തി വരച്ചു മെരുങ്ങാത്തോരക്ഷരങ്ങളെ തുപ്പി മായ്‌ച്ചു മെരുക്കി ഞാൻ Read More »

Cultural Our Talent

Nayana Chakkalakkal

കാവ്യദേവതയുടെ അനുഗ്രഹം നിര്‍ലോപം ചൊരിഞ്ഞു കിട്ടിയ വ്യത്യസ്ത കലാരംഗങ്ങളിലെ ബഹുമുഖപ്രതിഭ .. ഭക്തിസാന്ദ്രമായ ഒരു മരിയൻ ഗീതവുമായി വീണ്ടും നമ്മളിലേക്ക് വ്യത്യസ്ഥ  കലാരൂപങ്ങളിൽ ഒരുപോലെ  കഴിവ് പുലർത്താനാകുന്നത്  ഏതൊരു കലാകാരന്റെയും ,കലാകാരിയുടേയും സ്വപ്നമാണ്. ആ നേട്ടം കൈവരിച്ച  അപൂർവ പ്രതിഭയാണ്  സ്വിസ്സിൽ നിന്നുള്ള ഈ കലാകാരി.ഗായികയായും, നർത്തകിയായും, ചിത്രകാരിയായും, അഭിനേത്രിയായും സ്വിസ്സിലെ കലാസാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമാണ് നയന ചക്കാലക്കൽ . സ്വിസിലെ സാംസ്കാരികസംഘടനകളായ കേളി, വേൾഡ്  മലയാളീ കൗൺസിൽ , ഭാരതീയ കലാലയം ഇനീ പ്രമുഖ സംഘടനകൾ  നടത്തിവരാറുള്ള  കലാമേളകളിലെ  സ്ഥിരം സാന്നിധ്യം . Read More »

Cultural

നടനനൃത്ത വിസ്മയവുമായി കുട്ടികൾ

നടനനൃത്ത വിസ്മയവുമായി നീനു മാത്യുവിന്റെ ശിക്ഷണത്തിൽ ചിലങ്ക ഡാൻസ് സ്‌കൂളിലെ പതിനേഴു കുട്ടികൾ ഫെബ്രുവരി നാലിന് സൂറിച്ചിൽ ക്ലാസിക്കൽ ഡാൻസിൽ അരങ്ങേറ്റം കുറിച്ചു. അറബിക്കടലും സഹ്യസാനുക്കളും കാവൽ നിൽക്കുന്ന കേരളപ്പെരുമയുടെ താളം ലയം ഭാവം , ഈ വികാരം പ്രവാസി മലയാളിയുടെ രണ്ടാം തലമുറയിലേക്ക് പകരാനായി 2014 ലെ കേരളപ്പിറവി ദിനത്തിൽ സൂറിച്ചിൽ ആരംഭിച്ച ചിലങ്ക നൃത്തവിദ്യാലയത്തിലെ കുട്ടികളുടെ അരങ്ങേറ്റം സൂറിച്ചിൽ ഫെബ്രുവരി നാലാം തിയതി നടന്നു . ചിട്ട  അടവ് താളം ഭാവം എന്നിവയിലൂടെ അനുവാചകഹൃദയങ്ങളിൽ അനുഭൂതിയുടെ നവ്യ Read More »

Cultural Our Talent

സാന്ദ്രാ മുക്കോംതറയിൽ

മന്ദസ്മിതമായൊഴുകുന്ന സാന്ദ്രസംഗീതം -സാന്ദ്രാ മുക്കോംതറയിൽ ബാസൽ ,സ്വിറ്റ്സർലൻഡ് ദൈവദാനം പോലെ ജന്മസിദ്ധമായി ലഭിച്ച സംഗീത വാസന അഭിരുചിക്കൊത്ത് തിളക്കിയെടുത്തു സഗീതത്തോടുള്ള ആത്മാര്‍പ്പണം ഒട്ടും ചോര്‍ന്നു പോകാതെ ഒരു തപസ്യപോലെ, സംഗീതസപര്യയിലൂടെ പാട്ടിന്റെ പാലാഴി തീര്‍ക്കുകയാണ് ബാസലിൽ താമസിക്കുന്ന കൊച്ചു ഗായിക സാന്ദ്രാ മുക്കോംതറയിൽ.മലയാളഭാ ഷാ സ്‌ഫുടതയും, സംഗീതത്തിലുള്ള അവഗാഹവും, സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശവും, സ്വരമാധുരിയും ഒത്തു ചേര്‍ന്നപ്പോള്‍ സ്വിറ്റസർലണ്ടിൽ ജനിച്ചു വളരുന്ന ഈ പെണ്‍കുട്ടി വേറിട്ടൊരു ഗായികയാവുകയാണ് മലയാളഭാഷയിലുള്ള ഗാനങ്ങൾ പാടുന്നതിലുള്ള മികവാണ് ഈ കൊച്ചു ഗായികയേ Read More »

Cultural Our Talent Women

ജെസ്ന പന്നാരക്കുന്നേൽ

നൃത്ത വേദിയിലെ വിസ്മയം – ജെസ്ന പന്നാരക്കുന്നേൽ, സുറിച്ച് ഭാരത നാട്യത്തിന്റെ ചടുലപദ ചലനങ്ങളും മോഹിനിയാട്ടത്തിന്റെ ലാസ്യ ഭാവങ്ങ ളും കുച്ചുപുടിയുടെ മുഖഭാവങ്ങളും നാടോടി നൃത്തത്തിൻറെ ഗ്രാമീണ ഭംഗിയും സിനിമാറ്റിക് ഡാൻസിന്റെ ദ്രുത താളങ്ങളും ഒരുപോലെ ആവാഹിച്ചെടുത്ത പ്രതിഭയാണ് ജസ്ന പന്നാരക്കുന്നേൽ.  നൃത്ത കലയെ ഉപാസിക്കുന്ന സ്വന്തം മാതാവ് തന്നെയാണ് നടന  കലയോടുള്ള ആവേശം മകളിലേക്ക് പകർന്നു നൽകിയത്‌. മൂന്നാം വയസ്സിൽ ഡാൻസ് ടിച്ചർ മോളി വിതയത്തിലിന്റെ കിഴിൽ പരിശിലനം ആരംഭിച്ചു. തുടർന്ന് 8 വർഷക്കാലം സ്വിറ്റ്സർലന്റിൽ Read More »

Cultural Our Talent Women

ഗാഥ പഴയാറ്റിൽ

മലയാളത്തിന്റെ വാനമ്പാടി ചിത്രയുടെ അനുഗ്രഹാശിസ്സുമായി വിജയഗാഥ രചിക്കാൻ സ്വിസ് മലയാളി പെൺകുട്ടി ഗാഥ പഴയാറ്റിൽ സാംസ്കാരികപുരോഗതിയിൽ സംഗീതത്തിന് ഒരു പ്രധാന പങ്കുണ്ട്. മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുള്ള ശ്രവണസാഗരത്തിൽ ശബ്ദങ്ങൾ കൊണ്ട് വികാരങ്ങൾ സൃഷ്ടിച്ചു ആസ്വാദകമനസ്സിൽ ആനന്ദം ചൊരിയാൻ സാധിക്കുന്ന ഏറ്റവും മഹത്തായ കലയാണ്‌ സംഗീതം. ശ്രോതാക്കളിൽ സന്തോഷം,ദുഃഖം, അനുകമ്പ, തുടങ്ങിയ വികാരങ്ങൾ ഉളവാക്കാൻ സംഗീതത്തിനു കഴിയുമെന്ന് വിശ്വസിക്കുന്നു. മഴ പെയ്യിക്കാനും, രോഗശമനത്തിനും വരെ സംഗീതത്തെ ഉപയോഗിക്കാമെന്ന് ചിലർ വിശ്വസിക്കുന്നു. ഈ സംഗീത സാഗരത്തിൽ നിന്നും ആവോളം നുകർന്നും Read More »