Cinema Entertainment India

പ്രിയാ വാര്യരുടെ ഹരജി ഇന്ന് സുപ്രീംകോടതിയില്‍

ഒരു അഡാര്‍ ലവ് സിനിമക്കെതിരായ കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചിത്രത്തിലെ നായിക പ്രിയാ വാര്യർ സമർപ്പിച്ച ഹരജി ഇന്ന് സുപ്രീംകോടതിയുടെ മുന്നിലെത്തും. ഹരജി വേഗത്തില്‍ പരിഗണിക്കണമെന്ന് അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെടും. സിനിമയിലെ ‘മാണിക്യമലരായ പൂവി’ ഗാനത്തിനെതിരെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കുക, സമാന കേസുകള്‍ എടുക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുക എന്നിവയാണ് ഹരജിയിലെ പ്രധാന ആവശ്യങ്ങള്‍. 40 വർഷമായി കേരളത്തിലെ മുസ്‍ലിംകള്‍ക്ക് പ്രിയപ്പെട്ട ഗാനം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന വാദം ശരിയല്ല. കേസുകള്‍ അഭിപ്രായ Read More »

Cinema Entertainment

പുരസ്‌കാരം എല്ലാവരും കാണുന്ന രീതിയില്‍ വെയ്ക്കും”: ഫഹദ് ഫാസില്‍

ഒരു അവാര്‍ഡും ഇല്ലാത്ത തന്‍റെ വീട്ടില്‍ സിപിസി പുരസ്‌കാരം എല്ലാവരും കാണുന്ന രീതിയില്‍ വെയ്ക്കുമെന്ന് ഫഹദ് ഫാസില്‍. സോഷ്യല്‍ മീഡിയയിലെ സിനിമാകൂട്ടായ്മയായ സിനിമാ പാരഡീസോ ക്ലബിന്‍റെ മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിച്ചാണ് ഫഹദ് ഇങ്ങനെ പറഞ്ഞത്. തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് മികച്ച ചിത്രം. മികച്ച നടിക്കുള്ള പുരസ്കാരം നേടിയ പാര്‍വതി വിദേശത്തായിരുന്നതിനാല്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴിയാണ് അവാര്‍ഡ് സ്വീകരിച്ചത്. അങ്കമാലീസ് ഡയറീസ് ഒരുക്കിയ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനുള്ള പുരസ്കാരം ഏറ്റുവാങ്ങി. മലയാളത്തിന് വേറിട്ട സിനിമകള്‍ സമ്മാനിച്ച Read More »

Cinema Entertainment

ആമിയുടെ വിശേഷങ്ങളുമായി മഞ്ജു വാര്യര്‍

കമല സുരയ്യയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ആമി ഇന്ന് തിയേറ്ററുകളിലെത്തും. മഞ്ജു വാര്യരാണ് ആമിയില്‍ കമല സുരയ്യയായി വേഷമിടുന്നത്. ടൊവിനോ തോമസ്, മുരളി ഗോപി, അനൂപ് മേനോന്‍, രാഹുല്‍ മാധവ് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിന്‍റെ ഭാഗമായുണ്ട്. സംസ്ഥാനത്തുടനീളം 260 തീയറ്ററുകളിലാണ് സിനിമയുടെ റിലീസ്. ആമിയെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും നടി മഞ്ജു വാര്യര്‍ മീഡിയവണിനോട് സംസാരിക്കുന്നു..

Cinema Entertainment

കര്‍ണനില്‍ നിന്ന് പൃഥ്വി എന്തുകൊണ്ട് പിന്മാറി? വിക്രം എങ്ങനെ കര്‍ണനായി?

300 കോടി മുതല്‍മുടക്കില്‍ മലയാളത്തില്‍ നിന്നും വരുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കര്‍ണന്‍. എന്ന് നിന്റെ മൊയ്തീന് ശേഷം ആര്‍ എസ് വിമലാണ് ചിത്രമൊരുക്കുന്നത്. ചിത്രത്തില്‍ നിന്നും പൃഥ്വിരാജ് പിന്‍മാറിയത് ഡേറ്റ് പ്രശ്നം കാരണമാണെന്ന് ആര്‍ എസ് വിമല്‍ പറഞ്ഞു. സിനിമയുടെ ചിത്രീകരണം സെപ്തംബറില്‍ തുടങ്ങും. ദൃശ്യമികവില്‍ ബാഹുബലിക്കൊപ്പമാകും കര്‍ണന്‍. ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും. എന്താണ് കര്‍ണനെന്നും വിക്രം കര്‍ണനായത് എങ്ങനെയെന്നും വിമല്‍ പറയുന്നു.. വീഡിയോ കാണാ

Cinema Entertainment

വിജയ് യേശുദാസ് നായകനാകുന്നു; ട്രെയിലര്‍ കാണാം

ഗായകന്‍ വിജയ് യേശുദാസ് നായകനായി സിനിമ വരുന്നു. തമിഴിലാണ് വിജയ് യേശുദാസിന്റ നായക അരങ്ങേറ്റം. ചിത്രത്തിന്റെ പേര് പടൈവീരനെന്നാണ്. നേരത്തെ ധനുഷ് ചിത്രം മാരിയില്‍ വില്ലന്‍ പൊലീസായി വിജയ് യേശുദാസ് സിനിമയില്‍ മുഖം കാണിച്ചെങ്കിലും നായകനാകുന്നത് ഇതാദ്യമാണ്. പടൈവീരനില്‍ ഒരു ഗ്രാമീണ യുവാവിന്റെ വേഷത്തിലാണ് വിജയ്. അമൃതയാണ് ചിത്രത്തില്‍ നായികയാകുന്നത്. പ്രശസ്ത തമിഴ് സംവിധായകന്‍ ഭാരതി രാജയും ചിത്രത്തിലുണ്ട്. ധനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാര്‍ത്തിക് രാജയുടേതാണ് സംഗീതം. ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തും.

Cinema Entertainment

മാ…വാക്കുകള്‍ക്കതീതമാണ് ഈ ഹ്രസ്വചിത്രം

പതിനഞ്ചു വയസുകാരിയായ മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞാല്‍ ഒരമ്മ എന്തു ചെയ്യും? ഒരമ്മയ്ക്ക് പോലും അത് സഹിക്കാനാകില്ല. പക്ഷേ ഈ അമ്മ അങ്ങിനെയായിരുന്നില്ല, ആദ്യം പൊട്ടിത്തെറിച്ചു, പിന്നെ പൊട്ടിക്കരഞ്ഞു..ആ പ്രതിസന്ധിയെ ആ അമ്മ മറികടന്നത് വളരെ വ്യത്യസ്തമായിട്ടാണ്. മാ എന്ന ഹ്രസ്വചിത്രം അതുകൊണ്ട് തന്നെയാണ് തികച്ചും വേറിട്ടു നില്‍ക്കുന്നത്. തമിഴില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സര്‍ജുന്‍ കെഎം ആണ്. മലയാളികളായ അനിഘയും കനി കുസൃതിയുമാണ് അമ്മയും മകളുമായി അഭിനയിച്ചിരിക്കുന്നത്. ഇരുവരും മികച്ച അഭിനയം കാഴ്ച വച്ചിരിക്കുന്നു. യു Read More »

Cinema Entertainment

മമ്മൂട്ടിയുടെ മറുപടിയില്‍ പൂര്‍ണതൃപ്തിയില്ല: പാര്‍വതി

കസബ വിവാദത്തിനും സൈബര്‍ ആക്രമണങ്ങള്‍ക്കും ശേഷം നിലപാടുകളില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി നടി പാര്‍വതി രംഗത്ത്. കസബ വിവാദത്തില്‍ മമ്മൂട്ടി പ്രതികരിക്കാന്‍ തയ്യാറായതില്‍ സന്തോഷമുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ മറുപടിയില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് പാര്‍വതി പറഞ്ഞു. മമ്മൂട്ടിക്ക് സന്ദേശം അയച്ചപ്പോള്‍ ഇത്തരം കാര്യങ്ങളൊക്കെ തനിക്ക് ശീലമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. എന്നാല്‍ പിന്നീടത് തന്നെയോ അദ്ദേഹത്തെയോ മാത്രം ബാധിക്കുന്ന കാര്യമായിരുന്നില്ല, എല്ലാവരെയും കുറിച്ചുള്ള ഒന്നായി മാറിയെന്നും പാര്‍വതി വിശദീകരിച്ചു. ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. കസബ വിവാദത്തിന് ശേഷം Read More »

Cinema Entertainment

റാണാ ദഗുപതി മാര്‍ത്താണ്ഡവര്‍മയാകും

ബാഹുബലിയിലെ ഭല്ലാലദേവന്‍ റാണാദഗുപതി പദ്മനാഭസ്വാമിക്ഷേത്രത്തിലെത്തി. മാര്‍ത്താണ്ഡ വര്‍മ ചിത്രത്തിന് മുന്നോടിയായാണ് സന്ദര്‍ശനം. രാജകുടുംബത്തെയും റാണാ ദഗുപതി കണ്ടു. മഹിഷ്മതി സാമ്രാജ്യത്തിലെ യുവ രാജാവ്… ഭല്ലാല ദേവനായ റാണാ ദഗുപതി… ഇനി തിരുവിതാംകൂര്‍ രാജ്യത്തെ മാര്‍ത്താണ്ഡവര്‍മയാകും. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെത്തി വഴിപാടുകളര്‍പ്പിച്ചു. കെ മധുവാണ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ദി കിങ് ഓഫ് ട്രാവന്‍കൂര്‍ എന്ന ചിത്രം ഒരുക്കുന്നത്. പിന്നീട് കവടിയാറിലെ കൊട്ടാരത്തിലെത്തി രാജകുടുംബാംഗങ്ങളുടെ അനുഗ്രഹവും വാങ്ങി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം റാണാ ദഗുപതി മടങ്ങും. ഉടന്‍ Read More »

Cinema Entertainment Music

ആമിയുടെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു

കമലിന്റെ ആമിയുടെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു. ചിത്രത്തില്‍ ആമിയായി വേഷമിട്ട മഞ്ജുവാര്യരുള്‍പ്പെടെ ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രൌഢ ഗംഭീരമായ സദസിലായിരുന്നു ഓഡിയോ ലോഞ്ച്. സംവിധായകന്‍ കമല്‍, ചിത്രത്തിന് ഈണമിട്ട എം ജയചന്ദ്രന്‍ താരങ്ങളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി കമലൊരുക്കിയ ആമി അടുത്തമാസം തിയേറ്ററുകളിലെത്തും

Cinema Entertainment

ഓസ്കാര്‍ നോമിനേഷന്‍, സ്വന്തം റെക്കോര്‍ഡ് തിരുത്തി മെറില്‍സ്ട്രീപ്പ്

ഇത്തവണത്തെ ഓസ്കാര്‍ നോമിനേഷന്‍ പ്രഖ്യാപിച്ചപ്പോള്‍ നോമിനേഷന്‍ ചരിത്രത്തില്‍ തന്റെ പേര് ഒന്ന് കൂടി അടയാളപ്പെടുത്തിയിരിക്കുകയാണ് ഹോളിവുഡ് സൂപ്പര്‍ താരം മെറില്‍സ്ട്രീപ്പ്. സ്റ്റീവന്‍ സ്പില്‍ ബെര്‍ഗിന്റെ ദ പോസ്റ്റിലെ അഭിനയത്തിന് മികച്ച നടിക്കുള്ള നോമിനേഷന്‍ കൂടി നേടിയതോടെ മെറില്‍ ഇതുവരെ നേടിയത് 21 നോമിനേഷനുകള്‍. മാരി ലൂയിസ് സ്ട്രീപ്പ് , ഹോളിവുഡിന്റെ സ്വന്തം മെറില്‍സ്ട്രീപ്പ് , 68ആം വയസ്സിലും വെള്ളിത്തിരയില്‍ അത്ഭുതങ്ങള്‍ സൃഷടിക്കുന്ന മെറില്‍ സ്ട്രീപ്പിന്റെ റെക്കോര്‍ഡുകള്‍ക്ക് ഒരുപടി കയറ്റം. ഏറ്റവും കൂടുതല്‍ ഓസ്കാര്‍ നോമിനേഷന്‍ നേടുന്ന നടിയെന്ന Read More »