Business World

യുഎഇയില്‍ വാറ്റ് ഫ്രീ സോണുകള്‍ പ്രഖ്യാപിച്ചു

യു.എ.ഇയിലെ ഇരുപത് ഫ്രീ സോണുകളെ മൂല്യവര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കി. വാറ്റ് നടപ്പില്‍ വന്ന് പത്ത് ദിവസം പിന്നിടുന്ന ഘട്ടത്തിലാണ് അധികൃതര്‍ ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഫ്രീസോണുകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് നടപടി. ജനുവരി ഒന്നിന് മൂല്യവര്‍ധിത നികുതി നടപ്പില്‍ വന്നതു മുതല്‍ പ്രധാന ഫ്രീസോണുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. ഇരുപത് ഫ്രീസോണുകള്‍ക്ക് വാറ്റ് ബാധകമല്ലെന്ന മന്ത്രിസഭാ തീരുമാനം ഫെഡറല്‍ ടാക്‌സ് അതോറിറ്റിയാണ് പുറത്തുവിട്ടത്. ഖലീഫ പോര്‍ട്ടിലെ ഫ്രീ ട്രേഡ് സോണ്‍, അബൂദബി Read More »

Business India

എട്ടു മാസത്തിനിടെ പിഴയിനത്തില്‍ കിട്ടിയത് 1771 കോടി രൂപ

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‍ബിഐ എട്ടു മാസത്തിനിടെ പിഴയിനത്തില്‍ ഇടപാടുകാരില്‍ നിന്ന് പിരിച്ചെടുത്തത് 1771 കോടി രൂപ. മിനിമം ബാലന്‍സില്ലാത്ത അക്കൌണ്ട് ഉടമകളില്‍ നിന്ന് ഈടാക്കിയ പിഴയാണ് ഇത്രയും വലിയ ഭീമന്‍ തുക. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിലെ പിഴ തുകയാണിത്. ധനകാര്യ മന്ത്രാലയത്തിന്‍റെ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എസ്ബിഐയുടെ ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിലെ മൊത്ത ലാഭമായ 1581 കോടി രൂപയേക്കാള്‍ അധികമാണ് പിഴയായി ഈടാക്കിയ വരുമാനം. ഏപ്രില്‍ Read More »

Business

എടിഎം ഇടപാട് നിരക്ക് ബാങ്കുകള്‍ ഉയര്‍ത്തിയേക്കും

മുംബൈ: പരിപാലന ചെലവും ഇന്റര്‍ബാങ്ക് ഇടപാട് ചെലവും വര്‍ധിച്ചതിനെതുടര്‍ന്ന് എടിഎം സേവന നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും. സേവന നിരക്ക് വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്ന് ബാങ്കുകള്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടതായാണ് സൂചന. നോട്ട് അസാധുവാക്കലിനുശേഷം എടിഎം ഇടപാടുകള്‍ കുറഞ്ഞതിനെതുടര്‍ന്ന് പരിപാലന ചെലവ് കൂടിയതാണ് കാരണം. അക്കൗണ്ടുള്ള ബാങ്കിന്റെതല്ലാതെയുള്ള എടിഎമ്മുകള്‍ ഉപയോഗിക്കുമ്പോള്‍ ബാങ്കുകള്‍ തമ്മില്‍ നല്‍കുന്ന ഇടപാടിനുള്ള നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ബാങ്കുകളുമായി ചര്‍ച്ച ചെയ്ത പെയ്മന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് നിരക്ക് വര്‍ധപ്പിക്കണമെന്ന ആവശ്യവുമായി ആര്‍ബിഐയെ സമീപിച്ചത്. സ്വകാര്യ ബാങ്കുകളില്‍നിന്നാണ് Read More »

Business World

ആപ്പിളും ആമസോണും സൌദിയിലേക്ക്

ലോകത്തെ ഭീമന്‍ കമ്പനികളായ ആപ്പിളും ആമസോണും സൌദിയിലേക്കെത്തുന്നു. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് കച്ചവടം തുടങ്ങുകയാണ് ലക്ഷ്യം. നിക്ഷേപത്തിനായുള്ള ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് ആപ്പിളിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള രാജ്യങ്ങളിലൊന്നാണ് സൌദി. ഇതിനാല്‍ ഇരു കൂട്ടരും സൌദിയിലേക്കെത്തുന്നുവെന്ന വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങള്‍ അതീവ പ്രാധാന്യത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. നിലവില്‍ ആപ്പിളും ആമസോണും ഇടനിലക്കാര്‍ വഴിയാണ് കച്ചവടം നടത്തുന്നത്. ലൈസൻസിങ്​ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതായി റോയിട്ടേഴ്‍സ്​ വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്തു. നേരിട്ടുള്ള Read More »

Business

വി​ദേ​ശ ബാ​ങ്കു​ക​ള്‍ എടിഎം സേവനം നി‍ര്‍ത്തലാക്കുന്നു

വി​ദേ​ശ ബാ​ങ്കു​ക​ള്‍ എ​ടി​എ​മ്മു​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കുന്നു. ആ​ര്‍​ബി​ഐ​യു​ടെ കണക്ക​നു​സ​രി​ച്ച്‌ രാജ്യത്തെ വി​ദേ​ശ ബാ​ങ്ക് എ​ടി​എ​മ്മു​ക​ളു​ടെ എ​ണ്ണം ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 18 ശ​ത​മാ​നം കു​റ​ഞ്ഞു. സെ​പ്റ്റംബ​റി​ല്‍ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ല്‍ 934 എ​ടി​എ​മ്മു​ക​ളാ​ണ് വി​ദേ​ശ ബാ​ങ്കു​ക​ള്‍​ക്കു​ള്ള​ത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ 995 എ​ടി​എ​മ്മു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. 2014ല്‍ 279 ​എ​ടി​എ​മ്മു​ക​ളു​ണ്ടാ​യി​രു​ന്ന സ്റ്റാന്‍​ഡാ​ര്‍​ഡ് ചാ​ര്‍​ട്ടേ​ഡ് ബാ​ങ്കി​ന് ഇ​പ്പോ​ള്‍ 223 എ​ടി​എ​മ്മു​ക​ളാ​ണു​ള്ള​ത്. സി​റ്റി ബാ​ങ്ക് 577ല്‍​ നി​ന്ന് 549 എ​ണ്ണ​മാ​യും എ​ച്ച്‌എ​സ്ബി​സി ബാ​ങ്ക് 143ല്‍​നി​ന്ന് 100 ആ​യും കു​റ​ച്ചു. ടെ​ക് Read More »

Business

ഇന്‍ഡി​ഗോ ഇനി തിരപ്പതിയിലേയ്ക്കും പറക്കും

പ്രാദേശിക ശൃംഖല വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാ​ഗമായി ഇന്‍‍ഡി​ഗോ ഇനി തിരുപ്പതിയിലേയ്ക്കും പറക്കും. 2018 ജനുവരി ഏഴ് മുതലാണ് ഇന്‍ഡി​ഗോ തിരുപ്പതിയിലേയ്ക്ക് സര്‍വ്വീസ് ആരംഭിക്കുന്നത്. ദിവസം മൂന്ന് തിരുപ്പതി – ഹൈദരാബാദ് സര്‍വ്വീസുകളാണുണ്ടാകുക. കൂടാതെ ദിവസവും രണ്ട് ബാം​ഗ്ലൂ‍ര്‍ – തിരുപ്പതി സര്‍വീസും ജനുവരി ഏഴിന് ശേഷം ആരംഭിക്കും. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ദുബായ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കും തിരുപ്പതിയില്‍ നിന്ന് സര്‍വ്വീസ് ആരംഭിക്കാന്‍ പദ്ധതിയുണ്ട്. തുടക്കത്തില്‍ 1499 രൂപയാകും ടിക്കറ്റ് നിരക്ക്. എന്നാല്‍ വരുന്ന മാസങ്ങളില്‍ ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുമെന്ന് Read More »