Auto

ഇന്ത്യയിൽ 505 കോടിയുടെ ലാഭം; പൂട്ടിപോയെങ്കിലും ലാഭം കൊയ്ത് ഫോഡ്‌ ഇന്ത്യ

നഷ്ടത്തെ തുടർന്നായിരുന്നു 2021 സെപ്റ്റംബറിൽ ഫോ‍ഡ് ഇന്ത്യയിലെ കാർ നിർമാണം അവസാനിപ്പിക്കുന്നത്. 2022 ജൂലൈയിൽ പൂർണമായും ഇന്ത്യയിലെ കാർ നിർമാണം നിർത്തിയെങ്കിലും ഇന്ത്യൻ വിപണിയിൽ ഇപ്പോഴും ലാഭത്തിലാണ് കമ്പനിയെന്നാണ് ഫോഡ് ഇന്ത്യ അറിയിക്കുന്നത്. 2022-23 സാമ്പത്തിക വർഷം 505 കോടി രൂപയുടെ ലാഭമുണ്ടായതായി കമ്പനി പറയുന്നത്.(Ford India Records Rs 505 Cr Profits From Exports In FY23) 2022-23 സാമ്പത്തികവർഷം 7,079 കോടി രൂപ വരുമാനമാണ് ഫോ‍ഡ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. 2022 ഫെബ്രുവരിയിൽ വൈദ്യുത […]

Auto

കാത്തിരിപ്പിന് വിരാമം; സൈബർട്രക്കിന്റെ ഡെലിവറി നവംബർ 30ന് ആരംഭിക്കാൻ ടെസ്ല

2023 നവംബർ 30 -ന് ഉപഭോക്താക്കൾ കാത്തിരിക്കുന്ന സൈബർട്രക്കിന്റെ ഡെലിവറി ആരംഭിക്കുമെന്ന് ടെസ്‌ല. സൈബർട്രക്കിന് ഇതിനകം തന്നെ പത്ത് ലക്ഷത്തിൽ അധികം പ്രീ ബുക്കിംഗ് ലഭിച്ചുകഴിഞ്ഞതായി കമ്പനി അവകാശപ്പെടുന്നു. ടെസ്‌ല സൈബർട്രക്ക് 2019 അവസാനത്തോടെയാണ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്, രണ്ട് വർഷത്തിന് ശേഷം ഇത് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുമെന്നായിരുന്നു നിർമ്മാതാക്കൾ അന്ന് വാഗ്ദാനം ചെയ്തിരുന്നത്. ഈ വർഷം മൂന്നാം പാദത്തിൽ ഡെലിവറികൾ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രത്യക്ഷത്തിൽ അതും നടന്നില്ല. എൻട്രി ലെവൽ വിലകൾ നാല് വർഷം മുമ്പ് […]

Auto

ഒന്നാമൻ മരുതി തന്നെ; ഓട്ടോമാറ്റിക് വാഹനങ്ങളുടെ വിൽപ്പന പത്ത് ലക്ഷം പിന്നിട്ടു

ഓട്ടോമാറ്റിക് വാഹനങ്ങളുടെ വിൽപ്പന പത്ത് ലക്ഷം പിന്നിട്ട് മാരുതി സുസുക്കി. ചെറു കാറുകളും എസ്‍യുവികളും അടക്കം 10 ലക്ഷം കാറുകളാണ് മാരുതി സുസുക്കി ഇതുവരെ നിരത്തിൽ എത്തിച്ചത്. ടൂ പെഡൽ ഓട്ടോമാറ്റിക് കാർ ടെക്‌നോളജിയെ ജനകീയമാക്കിയതിൽ വലിയ പങ്കാണ് മാരുതിക്കുള്ളതെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു.(Maruti Suzuki Cross 10 Lakh Automatic Car Sales Milestone) എഎംടി, 4 സ്പീഡ് ടോർക് കൺവേർട്ടർ, 6 സ്പീഡ് ടോർക് കൺവേർട്ടർ, ഇ–സിവിടി എന്നീ ഗിയർബോക്സുകളാണ് മാരുതിക്കുള്ളത്. നിലവിൽ 16 മോഡലുകളിൽ […]

Auto

ട്രയംഫ് സ്‌ക്രാംബ്ലർ 400എക്‌സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വില 2.63 ലക്ഷം

ട്രയംഫ് സ്‌ക്രാംബ്ലർ 400എക്‌സ് ഇന്ത്യൻ വിപണിയിൽ എത്തിച്ച് ട്രയംഫ് മോട്ടോർസൈക്കിൾ. ബൈക്കിന്റെ ബുക്കിങ് ആരംഭിച്ചു. 10,000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാവുന്നതാണ്. വിപണിയിൽ 2.63 ലക്ഷം രൂപയാണ് വില വരുന്നത്. ഇന്ത്യയ്ക്കകത്തും വിദേശത്തും വിൽപനയ്ക്കു വേണ്ട ട്രയംഫ് സ്‌ക്രാംബ്ലർ 400എക്‌സ് ബജാജിന്റെ മഹാരാഷ്ടയിലെ ഫാക്ടറിയിലാണ് നിർമ്മിക്കുന്നത്. പുതിയ ഫ്രെയിമിലാണ് ട്രയംഫ് സ്‌ക്രാംബ്ലർ 400എക്‌സ് നിർമിച്ചിരിക്കുന്നത്. ന്നിൽ 43എംഎം അപ്‌സൈഡ് ഡൗൺ ബിഗ് പിസ്റ്റൺ ഫോർക്കുകൾ, പിന്നിൽ പ്രീ ലോഡ് അഡ്ജസ്റ്റുമെന്റുള്ള മോണോ ഷോക്കാണ് വരുന്നത്. 13 […]

Auto

ബി.എം.ഡബ്ല്യുവിന്റെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനം; അവതരണ ദിവസം തന്നെ വിറ്റു തീര്‍ന്ന് ഐഎക്‌സ് 1

ബി.എം.ഡബ്ല്യുവിന്റെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമായ ഐഎക്‌സ് 1 അവതരണ ദിവസം തന്നെ വിറ്റു തീര്‍ന്നതായി റിപ്പോര്‍ട്ട്. 2023 വര്‍ഷത്തേക്ക് നിര്‍മാതാക്കള്‍ ഇന്ത്യക്കായി അനുവദിച്ചിരുന്ന യൂണിറ്റുകളാണ് ആദ്യദിനം തന്നെ വിറ്റുത്തീര്‍ന്നത്. ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് വാഹനശ്രേണിയിലേക്ക് കഴിഞ്ഞദിവസമാണ് ഐഎക്‌സ് 1 എത്തിയത്. ഐഎക്‌സ് 1 ബിഎംഡബ്ല്യുവിന്റെ നാലാമത്തെ ഇലക്ട്രിക് വാഹനമണ്. ഐ7, ഐഎക്‌സ്, ഐ4 എന്നിവയാണ് മറ്റ് ഇലക്ട്രിക് വാഹനം. എക്സ് ഡ്രൈവ് 30 എന്ന ഒറ്റ വേരിയന്റില്‍ മാത്രമെത്തുന്ന ഐഎക്‌സ് 1ന് 66.90 ലക്ഷം രൂപയാണ് […]

Auto

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറവും ജനപ്രീതിയ്ക്ക് കുറവില്ല; ഹോണ്ട ആക്ടീവ പുതിയ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ എത്തി

ഇന്ത്യന്‍ നിരത്തുകളില്‍ ഏറ്റവും ജനപ്രീതിയുള്ള സ്‌കൂട്ടറാണ് ഹോണ്ടയുടെ ആക്ടീവ. സ്‌കൂട്ടര്‍ എന്നാല്‍ ആക്ടീവ എന്ന പറച്ചില്‍ ഇന്നും നിരത്തുകളിലെ അലയടി ഇന്നും തുടരുന്നുണ്ട്. തുടരുന്ന ജനപ്രീതിയില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രത്യേക മോഡല്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. ഡി.എല്‍.എക്സ്. ലിമിറ്റഡ് എഡിഷന്‍, സ്മാര്‍ട്ടി ലിമിറ്റഡ് എഡിഷന്‍ എന്നീ രണ്ട് വേരിയന്റുകളിലാണ് സ്‌കൂട്ടര്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ഡിസൈനിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഡിഎല്‍എക്‌സ് ലിമിറ്റഡ് എഡിഷന് 80,734 രൂപയും സ്മാര്‍ട്ടി ലിമിറ്റഡ് എഡിഷന് 82,734 രൂപയുമാണ് എക്‌സ്‌ഷോറൂം വില. ലിമിറ്റഡ് […]

Auto

360 ഡിഗ്രിയില്‍ തിരിയും; വെള്ളത്തില്‍ സഞ്ചരിക്കും; ബിവൈഡി യു8 എസ്‌യുവി എത്തുന്നു

എസ്‌യുവിയില്‍ കിടിലന്‍ മോഡല്‍ അവതരിപ്പിച്ച് ചൈനീസ് കാര്‍ കമ്പനിയായ ബിവൈഡി. യാങ്ങ്വാങ്ങ് യു8 എന്ന എസ്‌യുവി മോഡലാണ് കമ്പനി അവകതരിപ്പിച്ചിരിക്കുന്നത്. 1,180 bhp കരുത്ത് 1,28 nm ടോര്‍ക്ക്, വെറും 3.6 സെക്കന്‍ഡില്‍ മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗം കൈവരിക്കാനുളള കഴിവ്. ഇതെല്ലാമുള്ള ഞെട്ടിക്കുന്ന സവിശേഷതകളാണ് കമ്പനി വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. 360 ഡിഗ്രിയില്‍ വാഹനത്തിന് തിരിയാനുള്ള ശേഷി, പാരലല്‍ പാര്‍ക്കിങിന് സഹായിക്കുന്ന ക്രാബ് വാക്കിങ്, പിന്നെ വെള്ളത്തില്‍ സഞ്ചരിക്കാനുള്ള കഴിവുമുണ്ട്. ഇലക്ട്രോക് മോഡലിലാണ് ഈ എസ്‌യുവി എത്തുന്നതെന്നാണ് […]

Auto

വന്നവരാരും വെല്ലുവിളിയായില്ല; അരലക്ഷം ബുക്കിങ് കടന്ന് പുത്തന്‍ കിയ സെല്‍റ്റോസ്

അരലക്ഷം ബുക്കിങ് കടന്ന് പുത്തന്‍ കിയ സെല്‍റ്റോസ് ഫേസ്‌ലിഫ്റ്റ്. വിപണിയില്‍ അവതരിപ്പിച്ച് രണ്ട് മാസത്തിനുള്ളിലാണ് സെല്‍റ്റോസിന്റെ ആവശ്യക്കാര്‍ അര ലക്ഷത്തേളമായത്. പുത്തന്‍ മാറ്റങ്ങളുമായെത്തിയ സെല്‍റ്റോസിനെ വാഹനപ്രേമികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. പ്രീമിയം അപ്പീല്‍, അഡ്വാന്‍സ്ഡ് ടെക്‌നോളജി, ഡീസല്‍ വകഭേദങ്ങള്‍ എന്നിവയുടെ അസാധാരണമായ കോമ്പോയാണ് ഇത്തവണയും ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളുടെ വിജയത്തിന് പിന്നില്‍. 2019ല്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ ചൂടപ്പം പോലെയാണ് സെല്‍റ്റോസ് വിറ്റുപോയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മിഡ്-സൈസ് എസ്യുവിയായിരുന്നു സെല്‍റ്റോസ്. ഇതിന് […]

Auto

ചേഞ്ച് വേണമത്രേ! സ്യൂട്ട്‌കേസ് പോലെ കൈയില്‍ കൊണ്ടുനടക്കാം; ഹോണ്ടയുടെ ഇ-സ്‌കൂട്ടര്‍

ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ ഓരോ നാളും ഓരോ മാറ്റങ്ങളാണ് വാഹനനിര്‍മ്മാണ കമ്പനികള്‍ കൊണ്ടുവരുന്നത്. ഇതിനായി ഡിസൈനില്‍ ഉള്‍പ്പെടെ മാറ്റം വരുത്തി ആകര്‍ഷണമാക്കാന്‍ കമ്പനികള്‍ ഒട്ടും മടിക്കാറില്ല. ഇപ്പോഴിതാ സ്യൂട്ട്‌കേസ് പോലെ കൈയില്‍ കൊണ്ടുനടക്കാന്‍ കഴിയുന്നവിധത്തില്‍ ഒരു ഇ-സ്‌കൂട്ടര്‍ വിപണിയിലെത്തിക്കുകയാണ് ഹോണ്ട.(Honda unveils the Motocompacto electric scooter) ചൈനയിലെ മോട്ടോകോംപാക്ടോ എന്ന സ്‌കൂട്ടറിനെ ഓര്‍മ്മിക്കുവിധമാണ് ഹോണ്ടയുടെ കുഞ്ഞന്‍ ഇ സ്‌കൂട്ടറും എത്തുന്നത്. മെട്രോ സിറ്റികളിലെ ചെറു യാത്രകള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന തരത്തിലാണ് നിര്‍മാണം. പരമാവധി 24 കിലോമീറ്റര്‍ […]

Auto

മലയാളികള്‍ക്ക് പ്രിയം ഇഗ്നിസിനോട്; കച്ചവടം പൊടിപൊടിച്ച് മാരുതി സുസുക്കി

മാരുതി സുസുക്കി എന്ന ബ്രാന്‍ഡിന് മലയാളികള്‍ നല്‍കുന്ന സപ്പോര്‍ട്ട് ചില്ലറയല്ല. സംഭവം എന്താണെന്ന് വച്ചാല്‍ കേരളത്തിലാണ് ഇഗ്‌നിസ് എന്ന മോഡലിന് കൂടുതല്‍ ആവശ്യക്കാരുളളതെന്നാണ് കമ്പനിയുടെ പുതിയ റിപ്പോര്‍ട്ട്. മാരുതിയുടെ വില്‍പനക്കണക്കില്‍ ആദ്യ പത്ത് സ്ഥാനത്തിനകത്തു വരാത്ത മോഡലാണ് ഇഗ്നിസ്. എന്നാല്‍ കേരളത്തില്‍ മാരുതിയുടെ വില്‍പനയുടെ ചാര്‍ട്ടില്‍ അഞ്ചാം സ്ഥാനത്താണ് ഈ ഹാച്ബാക്ക്. മാരുതി സുസുക്കി സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ ശശാങ്ക് ശ്രീവാസ്തവയാണ് കേരളത്തിന്റെ ഇഗ്നിസ് പ്രിയത്തെക്കുറിച്ച് വ്യകത്മാക്കിയിരിക്കുന്നത്. ഇഗ്നിസിന്റെ മുന്‍ഗാമിയായിരുന്ന റിറ്റ്‌സിനും കേരളത്തില്‍ മികച്ച വില്‍പന ഉണ്ടായിരുന്നു. […]