Auto

പട്ടാള പച്ച നിറത്തില്‍ ഐമോര്‍ എന്‍വി ; അതിശയിച്ച്‌ ബൈക്ക് പ്രേമികള്‍

പലതരം ബുള്ളറ്റ് സ്‌ക്രാമ്ബ്‌ളറുകളെ കണ്ടിട്ടുണ്ടെങ്കിലും അവരില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തനായാണ് ഐമോര്‍ എന്‍വി. ഹൈദരാബാദില്‍ ഐമോര്‍ കസ്റ്റംസിന്റെ ഗരാജില്‍ പട്ടാള പച്ച നിറത്തില്‍ കിടക്കുന്ന ഐമോര്‍ എന്‍വിയെ കണ്ട് അതിശയിച്ചിരിക്കുകയാണ് ബൈക്ക് പ്രേമികള്‍. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ക്ലാസിക് 350ന്റെ പശ്ചാത്തലത്തിലാണ് എന്‍വി. മാറ്റ് ഗ്രീന്‍ നിറത്തോട് യോജിച്ച്‌ നില്‍ക്കുന്ന കടുപ്പമാര്‍ന്ന പച്ചയിലാണ് ലെതര്‍ സീറ്റ്. കഫെ റേസറെന്നാണ് ഐമോര്‍ കസ്റ്റംസ് എന്‍വിയെ വിളിക്കുന്നത്. കറുത്ത സ്‌പോക്കുകളാണ് എന്‍വിയ്ക്ക് നല്‍കിയിരിക്കുന്നത്. സ്‌ക്രാമ്ബ്‌ളറുകളില്‍ മാത്രം കണ്ടുവരുന്ന വലിയ ബ്ലോക് Read More »

Auto Business

പുതുനിറത്തില്‍ ‘2018 ജിക്സറു’മായി സുസുക്കി

‘ജിക്സര്‍’, ‘ജിക്സര്‍ എസ് എഫ്’ മോട്ടോര്‍ സൈക്കിളുകളുടെ 2018 ശ്രേണി ജാപ്പനീസ് ഇരുചക്രവാഹന നിര്‍മാതാക്കളായ സുസുക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറക്കി. കാന്‍ഡി സൊനോമ റെഡ്/മെറ്റാലിക് സോണിക് സില്‍വര്‍ ഇരട്ട വര്‍ണ സങ്കലനത്തിലാണു ബൈക്കുകള്‍ ലഭ്യമാവുക. നിലവിലുള്ള ‘ജിക്സറി’ന്റെ നിറം നീലയായിരുന്നു.പിന്നില്‍ ഡ്രം ബ്രേക്കുള്ള ‘ജിക്സറി’ന് 77,015 രൂപയാണു ഡല്‍ഹിയിലെ ഷോറൂം വില; പിന്നില്‍ ഡിസ്ക് ബ്രേക്കുള്ള വകഭേദത്തിനു വില 80,929 രൂപയാണ്. എക്സ്റ്റാര്‍ ലോഗോ ഇടംപിടിച്ചതാണു ‘2018 ജിക്സറി’ലെ മറ്റൊരു പുതുമ. ‘ജിക്സര്‍ Read More »

Auto Pravasi

ഉണരുക കേരളമേ …പ്രവാസിയും ഡ്രൈവിങ്ങ് ലൈസൻസും – Tom Kulangara

പത്തുമുപ്പത്‌ വർഷങ്ങൾക്ക്‌ മുൻപ്‌ ഇരുചക്ര വാഹനങ്ങളും, നാലുചക്ര വാഹനങ്ങളും രാജ്യത്തുടനീളം ഓടിക്കാനുള്ള ലൈസൻസിനു‌ ഏജന്റ്‌ മുഖേന ആഫീസിൽ പണം എത്തിച്ചാൽ മാത്രം മതി സംഗതി വീട്ടിൽ കിട്ടും. ഒർജിനൽ‌ കയ്യിൽ കിട്ടിയതിനുശേഷമാണ് പലരും L ഉം തൂക്കി‌‌ വളയം തിരിക്കാൻ തുടങ്ങുന്നത്‌. ഞങ്ങളുടെ തൊട്ടയൽപക്കത്തെ ചേച്ചിയെ തിരുമണം ചെയ്തിരിക്കുന്നയാൾ RTO യാണ്. ചേച്ചിയുടെ ആങ്ങള എന്റെ നല്ല സുഹൃത്തും.‌ എനിക്ക്‌ നന്നായി വണ്ടി ഓടിക്കാൻ അറിയാം. കൈയ്യിൽ കുറച്ച്‌ കാശേ ഉള്ളൂ, എന്റെ ലൈസൻസിന്റെ കാര്യം ന…ിന്റെ Read More »

Auto World

ഒമാനിലേക്കുള്ള ഇലക്ട്രിക് കാറുകളുടെ റാലി തുടങ്ങി

യുഎഇയില്‍ നിന്ന് ഒമാനിലേക്കുള്ള ഇലക്ട്രിക് കാറുകളുടെ റാലി ആരംഭിച്ചു. ​ഗ്ലോബൽ ഇലക്ട്രിക്​ വെഹിക്കിൾ റോഡ്​ ട്രിപ്​ മിഡിലീസ്റ്റ്​ പതിപ്പിന്റെ ഭാഗമായാണ്​ ഈ പുതുമയുള്ള റാലി. കാറുകള്‍ ചാര്‍ജ് ചെയ്യുന്നതിനായി 18 വൈദ്യുതി ചാർജിങ്​ സ്റ്റേഷനുകളും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. അബൂദബി സുസ്ഥിരത വാരാചരണ പ്രദർശനം നടക്കുന്ന അബൂദബി നാഷനൽ എക്സിബിഷൻ സെന്ററിൽനിന്ന്​ ആരംഭിച്ച യാത്രയിൽ വാഹനങ്ങൾ ഒമ്പത്​ ദിവസം കൊണ്ട്​ 1217 കിലോമീറ്റർ സഞ്ചരിക്കും. റാലി ഉദ്​ഘാടനത്തിൽ ഊര്‍ജ വ്യവസായ മന്ത്രി സുഹൈൽ അൽ മൻസൂറി സന്നിഹിതനായിരുന്നു. യുഎഇയിലും Read More »

Auto

ആദ്യ പേര് പോര്‍ഷെ 901, പ്യൂഷേ കേസിന് പോയതോടെ പേര് 911 ആക്കി

നൈന്‍ ഇലവന്‍ എന്ന് ഇംഗ്ലീഷിലും നോവിനെല്‍ഫര്‍ എന്ന് മാതൃഭാഷയായ ജര്‍മനിലും വിളിക്കുന്ന പോര്‍ഷെ 911 ജനിക്കുമ്പോള്‍ അതിന്റെ പേര് 901 എന്നായിരുന്നു. പക്ഷേ കാര്‍ പുറത്തിറങ്ങി ദിവസങ്ങള്‍ കഴിയുംമുമ്പെ കമ്പനിയുടെ മേധാവികള്‍ക്ക് പ്യൂഷോയുടെ വക്കീലന്മാര്‍ കത്തയച്ചു: നടുവില്‍ പൂജ്യമുള്ള മൂന്നക്ക നമ്പറുകളില്‍ കാര്‍ മോഡലുകള്‍ക്ക് പേരിടുന്നതിന്റെ കോപ്പിറൈറ്റ് പ്യൂഷോയ്ക്കാണ്. പോര്‍ഷെ എന്ത് പറഞ്ഞാലും പ്യൂഷോ വിട്ടുകൊടുക്കില്ല. എന്തുപറയാന്‍, 901-ന്റെ കൃത്യം 82 യൂനിറ്റുകള്‍ നിര്‍മിച്ച ശേഷം പോര്‍ഷെ തങ്ങളുടെ മോഡലിന്റെ പേര് 911 എന്നാക്കി മാറ്റി. പക്ഷേ, Read More »

Auto India

വൈദ്യുതി വാഹന യുഗത്തിലേക്ക് കേരളവും

തിരുവനന്തപുരം: വൈദ്യുതിവാഹന യുഗത്തിലേക്ക് കടക്കാനുള്ള പ്രാരംഭനടപടികളുമായി കേരളം. ഇ-ഓട്ടോകള്‍ നിരത്തിലെത്തിക്കുന്നതിന് മുന്‍ഗണന നല്‍കാന്‍ സംസ്ഥാനതല ഇ-മൊബിലിറ്റി കര്‍മസമിതിയുടെ ആദ്യയോഗം തീരുമാനിച്ചു. ഇ-ഓട്ടോ വരുന്നതോടെ അവയ്ക്കുമാത്രമായി പെര്‍മിറ്റ് പരിമിതപ്പെടുത്തിയാല്‍ പെട്രോളും ഡീസലും ഉപയോഗിച്ച് ഓടുന്നവ കാലക്രമത്തില്‍ നിരോധിക്കാനാവുമെന്ന് സമിതി അഭിപ്രായപ്പെട്ടതായി യോഗത്തിന്റെ മിനുട്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര റെയില്‍വേമന്ത്രി പീയുഷ് ഗോയലിന്റെ ഉപദേഷ്ടാവ് ഡോ. അശോക് ജുന്‍ജുന്‍വാലയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. മദ്രാസ് ഐ.ഐ.ടി.യിലെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പ്രൊഫസറായ ഇദ്ദേഹമാണ് കേരളത്തിലെ കര്‍മസമിതിയുടെ അധ്യക്ഷന്‍. െഎ.ടി. സെക്രട്ടറി എം. ശിവശങ്കറാണ് Read More »

Auto

ക്രൂസര്‍ നിര പിടിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ്

റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ ക്ലാസിക് 350 കഴിഞ്ഞാല്‍ കൂടുതല്‍ വില്‍പനയുള്ള മോഡലാണ് ക്രൂസര്‍ മോഡലായ തണ്ടര്‍ബേര്‍ഡ്. രൂപത്തില്‍ മാറ്റമില്ലാതെ തണ്ടര്‍ബേര്‍ഡ് ഓട്ടം തുടങ്ങിയിട്ട് നാളുകുറച്ചായി. ഒടുവില്‍ ഒരുമാറ്റം തണ്ടര്‍ബേര്‍ഡും കൈവരിക്കുകയാണ്. പുറത്തുവന്ന ആദ്യ ചിത്രങ്ങള്‍ പ്രകാരം തണ്ടര്‍ബേര്‍ഡ് 350X, 500X എന്നീ പേരുകളിലാകും പുത്തന്‍ മോഡലിന്റെ പിറവി. അധികം വൈകാതെ 2018 തണ്ടര്‍ ബേര്‍ഡിന്റെ വരവ് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. റോയല്‍ എന്‍ഫീല്‍ഡിന്റെ പരമ്പരാഗത രൂപത്തിനൊപ്പം അല്‍പം സ്‌പോര്‍ട്ടി ലുക്കും ഇത്തവണ പ്രതീക്ഷിക്കാം. ഔട്ട്‌ലെറ്റില്‍ നിന്നുള്ള Read More »

Auto

ഏഴു സീറ്റുള്ള റെനോ ക്വിഡ് വരുന്നു ?

സമീപകാലത്ത് രാജ്യത്ത് ഏറ്റവും ജനപ്രീതി നേടിയ കുഞ്ഞന്‍ കാറാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ക്വിഡ്. വിലയും ഭംഗിയും ഇന്ധനക്ഷമതയുമൊക്കെയാണ് ക്വിഡിനെ മധ്യവര്‍ഗ വാഹനപ്രേമികള്‍ക്കിടയില്‍ പ്രിയപ്പെട്ടവനാക്കിയത്. റെനോ, ക്വിഡിനെ ഒന്ന് പരിഷ്‍കരിക്കാന്‍ തയാറെടുക്കുകയാണത്രേ… ഏഴു സീറ്റുള്ള ക്വിഡിനെ നിരത്തില്‍ എത്തിക്കാനാണ് റെനോയുടെ ശ്രമം. രൂപകല്‍പ്പന അന്തിമ ഘട്ടത്തിലാണെന്നാണ് സൂചനകള്‍. നിസാന്റെ ഡാറ്റ്സണ്‍ ഗോയുമായി സാമ്യമുള്ള രീതിയിലാണ് ആര്‍ബിസി എന്ന കോഡ്നാമം ഇട്ടിരിക്കുന്ന പുതുമുഖത്തിന്റെ രൂപകല്‍പ്പന. 2018 ലെ ഇന്ത്യന്‍ ഓട്ടോ ഷോയില്‍ ഇവനെ പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് Read More »

Auto

സ്പോര്‍ട്ടി കെടിഎം ഡ്യൂക്ക് 790 ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

സ്പോര്‍ട്സ് ബൈക്ക് പ്രേമികളായ യുവാക്കളുടെ ഇഷ്ട ബ്രാന്‍ഡായ കെടിഎം ഡ്യൂക്കിന്റെ പുതിയ മോഡല്‍ 790 ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. WP സസ്പെന്‍ഷന്‍, സിംഗിള്‍ സീറ്റ്, മള്‍ട്ടിപ്പിള്‍ റൈഡര്‍ മോഡ്, മള്‍ട്ടി ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, IMU കണ്‍ട്രോള്‍, ഫോണ്‍ കണക്ടിവിറ്റി, ത്രീ ഡി പ്രിന്റഡ് പാര്‍ട്ട്, പുതിയ എക്സ്ഹോസ്റ്റ് എന്നിവയാണ് ഡ്യൂക്ക് 790യുടെ സവിശേഷതകള്‍. ഡ്യൂക്ക് 690, ഡ്യൂക്ക് 1200 എന്നിവയ്ക്ക് ഇടയിലാകും പുതിയ ഡ്യൂക്ക് 790യുടെ സ്ഥാനം. 6 സ്പീഡ് ഗിയര്‍ബോക്സില്‍ 800 സിസി പാരലല്‍ട്വിന്‍ Read More »

Auto

ലെക്സസിന്റെ നാലാമതു മോഡല്‍ അടുത്ത മാര്‍ച്ചോടെ ഇന്ത്യയില്‍

ടൊയോട്ടയുടെ ലെക്സസിന്റെ നാലാമതു മോഡല്‍ 17ന് വില്‍പ്പനയ്ക്കെത്തുന്നു. ചെറിയ മോഡലായ ‘എന്‍ എക്സ് 300 എച്ച്‌’ സ്പോര്‍ട് യൂട്ടിലിറ്റി വാഹനമാണ് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കുന്നത്. അഞ്ചു ലക്ഷം രൂപ അഡ്വാന്‍സ് ഈടാക്കി ലെക്സസ് ‘എന്‍ എക്സ് 300 എച്ച്‌’ ബുക്കിങ്ങുകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. അടുത്ത മാര്‍ച്ചോടെ വാഹനം കൈമാറുമെന്നാണ് വാഗ്ദാനം. ലെക്സസ് ‘ഇ എസ് 300 എച്ച്‌’ സെഡാനു സമാനമായി 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ – ഹൈബ്രിഡ് മോട്ടോര്‍ സമന്വയമാവും ‘എന്‍ എക്സ് 300 Read More »