Austria Europe Pravasi Switzerland

ആൽപ്സ് താഴ്വരയിൽ ദുര്യോധനവധം ആട്ടക്കഥ – Tom Kulangara

ഇന്ത്യ- സ്വിറ്റ്സർലണ്ട് മൈത്രിയുടെ സപ്തതി ആഘോഷങ്ങളോടനുബന്ധിച്ച് സ്വിറ്റ്സർലണ്ടിലെ പ്രധാന പട്ടണങ്ങൾ കേന്ദ്രീകരിച്ച് ഹിമാലയ ആൽപ്സ് കൂട്ടുകെട്ട് എന്ന തലക്കെട്ടോടെ സെപ്റ്റംബർ ആദ്യവാരം മുതൽ  ഇന്ത്യൻ എംബസി  ഫെസ്റ്റിവൽ ഓഫ് ഇന്ത്യ എന്ന പേരിൽ കലാസാംസ്കാരിക പരിപാടികൾക്ക്  തുടക്കം കുറിച്ചു.  ഇന്ത്യൻ ക്ലാസിക്ക് കലകളെ സ്വദേശീയർക്കും  വിദേശീയർക്കും പരിചയപ്പെടുത്തുന്ന സാംസ്കാരിക കലോത്സവത്തിന്റെ അടുത്ത പ്രോഗ്രാം കലകളാൽ സമ്പന്നമായ കേരളത്തിന്റെ തനതു കലയായ കഥകളിയാണ്. വയസ്കര ആര്യ നാരായണൻ മൂസ്സ് രചിച്ച ദുര്യോധനവധം ആട്ടക്കഥ സ്വിറ്റ്സർലണ്ടിലെ ബാസിലിൽ ഡിസംബർ അഞ്ചിനും, Read More »

Austria Europe Pravasi Sports Switzerland UK

യു കെ യിൽ നടന്ന യൂറോപ്പ്യൻ വോളീബോൾ ടൂർണമെന്റിൽ ISC വിയന്നയ്ക്ക് വിജയകിരീടം

ISC Vienna കഴിഞ്ഞ പതിനേഴാം തിയതി യുകെയിലെ ലിവർപൂളിൽ വച്ച് നടന്ന ഓൾ യൂറോപ്യൻ വോളീബോൾ ടൂർണമെന്റിൽ പങ്കെടുത്തു വിജയിച്ചു. 10 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ സെമിഫൈനലിൽ ഹോം ടീം ആയ ലിവർപൂൾ ലയൺസ്‌ ആയിരുന്നു എതിരാളികൾ. ആദ്യത്തെ സെറ്റ് 25 – 22 നു ISC വിയന്ന നേടിയപ്പോൾ വാശിയേറിയ രണ്ടാമത്തെ സെറ്റ് 26 – 24 ലിവർപൂൾ നേടി. എന്നാൽ മൂന്നാമത്തെ സെറ്റിൽ തകർപ്പൻ സ്മാഷുകൾ തീർത്തു അരുൺ മംഗലത്തും, വന്മതിൽ  പോലെ ബ്ലോക്ക് Read More »

Austria Europe Germany Italy Pravasi Social Media Switzerland

രോഗശാന്തിയും മതങ്ങളും മനഃശാസ്ത്രവും -ജോസ് വള്ളാടിയിൽ

സ്വിറ്റസർലണ്ടിലെ റൈറ് തിങ്കേഴ്‌സിന്റെ  അഭ്യർത്ഥന മാനിച്ചുകൊണ്ടുള്ള പുനഃ പ്രസിദ്ധികരണം  ഓരോ മതവിശ്വാസിയും തന്റെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും തനിക്ക് ലഭിച്ചിട്ടുള്ള ദൈവാനുഗ്രഹങ്ങൾ പരസ്യമായി പറയുന്നത് മാധ്യമങ്ങളിലൂടെ നാം വായിക്കുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരൻ തന്റെ ഉയർച്ചക്ക് പിന്നിൽ ഗുരുവായൂരപ്പന്റെ അനുഗ്രഹം കണ്ടിരുന്നു. തന്റെ 60 -)൦ പിറന്നാൾ മുതൽ യേശുദാസ് ജന്മദിനം ആഘോഷിക്കുന്നത് കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലെ ചടങ്ങുകളിലൂടെയാണ്. ഗുരുവായൂരപ്പനെ തൊഴുകയെന്നത് ഇന്നും അദ്ദേഹത്തിന് ഒരു സ്വപ്നമായി തുടരുന്നു. ദിലീപ്കുമാർ എന്ന ചെറുപ്പക്കാരൻ Read More »

Austria Cinema Europe Pravasi Switzerland

വിസ്മയ കാഴ്ചകളുമായി “ഒടിയൻ” എത്തുന്നു സ്വിറ്റസർലണ്ടിൽ ഡിസംബർ പതിനാറിന്

രാത്രിയുടെ രാജാവിന് രാവിരുട്ടിന്റെ കമ്പളം വിരിക്കാൻ അവൻ വരുന്നു *”ഒടിയൻ”*  മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത വിസ്മയ കാഴ്ചകളുമായി “ഒടിയൻ” എത്തുന്നു സ്വിറ്റസർലണ്ടിൽ ഡിസംബർ പതിനാറിന് .സൂറിച് -ലിസ്റ്റാൾ -വിവെയ്  -ഡിസംബർ പതിനാലിന് നാട്ടിൽ റിലീസ് ചെയുന്ന ഒരു സിനിമ ആദ്യമായാണ് രണ്ടു ദിവസത്തിനകം പ്രദർശനത്തിനെത്തുന്നത് .   മോഹൻലാൽ കേന്ദ്രകഥാപാത്രമായി  പുറത്തിറങ്ങാൻ പോകുന്ന മലയാള ചലച്ചിത്രമാണ് ഒടിയൻ ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്രീകുമാർ മേനോൻ ആണ്. പണ്ട് കാലത്ത് വടക്കൻ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന Read More »

Austria Europe Ireland kerala Literature Pravasi Social Media Switzerland Women

ഉന്മാദിയുടെ ഉണർത്തുപാട്ട് – കവിത -റീന വർഗീസ് കണ്ണിമല

മുറിവിന്‍റെ വൃക്ഷം വെട്ടിമാറ്റി ഞാൻ അറിവിന്‍റെ വൃക്ഷത്തൈയൊന്നു നട്ടു മുറിവിന്‍റെ തോട്ടം വെട്ടിനിരത്തി ഞാൻ അറിവിന്‍റെ തോട്ടത്തിനായി കുഴികളെടുക്കണം വളമിട്ടൊരുക്കണം അറിവിന്‍റെ  തൈ നടാനായി മുറിവു വൃക്ഷങ്ങൾ തൻ ഇലകൾ കോതി വള- ക്കുഴിയിലിട്ടുകൊടുക്കേണം അറിവു വൃക്ഷങ്ങൾ തഴച്ചു വളരുവാൻ മുറിവു വൃക്ഷത്തിനില പോരും ആയതിനാലത്രേ സ്നേഹിച്ചിടുന്നു ഞാൻ മുറിവു വൃക്ഷങ്ങളെ പോലും അരയാലു പോലെയെന്നറിവു വൃക്ഷക്കാട് പടർന്നേറി പന്തലിച്ചാർക്കെ അരയാൽ പഴം പോലെയറിവിൻ പഴങ്ങളെ ഭുജിക്കട്ടെ മതിവരുവോളം….മക്കൾ ഭുജിക്കട്ടെ മതിവരുവോളം …. അരികിൽ വരികയെന്നരുമക്കിടാങ്ങളെ,ഈ- അറിവു Read More »

Association Austria Europe Ireland Pravasi Switzerland

ബി ഫ്രഡ്‌സിന്റെ മഴവിൽ മാമാങ്കം മെഗാ ഷോ ഫെബ്രുവരി 24 നു സൂറിച്ചിൽ .ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു .

സ്വിറ്റസർലണ്ടിലെ മലയാളികൾക്ക്  എന്നും പുതുമയാർന്ന പ്രോഗ്രാമുകൾ അവതരിപ്പിച്ചു പ്രശംസകൾ നേടിയിട്ടുള്ള സ്വിറ്റസർലണ്ടിലെ പ്രമുഖ മലയാളീ സംഘടനയായ ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് , എല്ലാവർഷവും ഓണാഘോഷങ്ങളിലൂടെ പ്രശസ്തരായ കലാകാരന്മാരെ സ്വിസ്സ് മലയാളികൾക്കായി പരിചയപ്പെടുത്തുകയും  ,കൂടാതെ നിരവധി സ്റ്റേജ് ഷോകൾ സൂറിച്ചിൽ സംഘടിപ്പിക്കുകയും ,ഗാനഗന്ധർവൻ ശ്രീ യേശുദാസിനേയും ,വാനമ്പാടി കെ എസ്‌ ചിത്രയെയും സൂറിച്ചിൽ  ആദ്യമായി ഒരേ വേദിയിൽ അണിനിരത്തി സ്വിസ്സ് മലയാളികളുടെ മുക്തകണ്ഠം പ്രശംസ നേടിയെടുത്തതിനുശേഷം സ്വിസ് മലയാളികൾക്കായി  വീണ്ടുമൊരു മുഴുനീള നൃത്ത സംഗീത മെഗാഷോയുമായി എത്തുന്നു. “മഴവിൽ മാമാങ്കം” “മഴവിൽ മാമാങ്കം” എന്ന ടൈറ്റിൽ പേരിൽ പ്രശസ്ത സൗത്ത് ഇന്ത്യൻ  Read More »

Austria Europe kerala Obituary Pravasi Switzerland

സ്വിസ്സ് മലയാളി വിൻസെന്റ് പറയനിലത്തിന്റെ ഭാര്യ പിതാവ് കെ വി ഫിലിപ്പ് നിര്യാതനായി .

സൂറിച് : സ്വിസ്സ് മലയാളി സൂസൻ പറയനിലത്തിന്റെ പിതാവ് ശ്രീ കെ വി ഫിലിപ്പ് കൊച്ചേട്ട് (87) താഴത്തങ്ങാടി കോട്ടയം നിര്യാതനായി .ഞായറാഴ്ച്ച വൈകുന്നേരം ഏഴരക്ക് അന്ത്യകൂദാശകൾ സ്വീകരിച്ചശേഷം കർത്താവിൽ നിദ്ര പ്രാപിച്ചത് .സംസ്‌കാര കർമ്മങ്ങൾ നവംബർ ഏഴാം തിയതി ബുധനാഴ്ച രാവിലെ പത്തുമണിക്ക് സ്വവസതിയിൽ തുടങ്ങുന്നതും തുടർന്ന് കോട്ടയം പുത്തൻപള്ളി സിമിത്തേരിയിൽ അടക്കം ചെയ്യുന്നതുമാണ് .   പരേതന്റെ ഭാര്യ ലീലാമ്മ ഫിലിപ്പ് പേരൂർ മണലേൽ കുടുംബാംഗമാണ് . മക്കൾ ലതാ എൽസി ,സൂസൻ പറയനിലം ,കുഞ്ഞുമോൾ . മരുമക്കൾ -പരേതനായ ടോണി മുളവൻശേരി ,തിരുവനന്തപുരം ,കുര്യാക്കോസ് കിഴക്കേക്കര മീനടം ,വിൻസെന്റ് പറയനിലം ,കരിമണ്ണൂർ (സ്വിറ്റ്സർലൻഡ് ) അനിൽ കോര Read More »

Association Austria Europe Pravasi Switzerland

ലൈറ്റ് ഇൻ ലൈഫ് ചാരിറ്റി ഇവന്റ് “SYMPHONY OF EMPATHY” ഡിസംബർ ഒന്നിന് സൂറിച്ചിൽ

ഗ്രാമി അവാർഡ് ജേതാവായ ശ്രീ മനോജ്‌ ജോർജും സംഘവും,  വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ „ജിമ്മിക്കി കമ്മൽ“,  Oru Adaar Love ലെ “മാണിക്യ മലരായ പൂവി” Thattathin Marayathil ലെ “അനുരാഗത്തിൻ  വേളയിൽ “ തുടങ്ങിയ ഒട്ടേറെ പ്രശസ്ത ഗാനങ്ങളുടെ സംഗീത സംവിധായകനും,  ഗായകനുമായ  ശ്രീ ഷാൻ റഹ്‌മാനും ,ഫ്ളാവെർസ് ടി വി യിലൂടെ പ്രേഷകലക്ഷങ്ങൾക്കു സുപരിചിതനായ ഫാദർ വിൻസെന്റ് മേച്ചേരിയും ,പിന്നണി ഗായിക ആൻ ആമിയും ലൈവ് ഓർക്കസ്ട്രയോടുകൂടി അവതരിപ്പിക്കുന്ന “SYMPHONY OF EMPATHY”  എന്ന  പരിപാടിയിലേക്ക് Read More »

Austria Europe Germany Ireland Music Pravasi Social Media Switzerland

ജാനറ്റ് ചെത്തിപ്പുഴ ആലപിച്ച ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം കേരളപ്പിറവി ദിനത്തിൽ റിലീസ് ചെയ്തു

  ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന ഒരു കലയാണു് സംഗീതം. രാഗ താള പദാശ്രയമായതാണ്‌ സംഗീതം എന്നാണ്‌ നാട്യശാസ്ത്രത്തിൽ സംഗീതത്തെക്കുറിച്ചു പറയുന്നത്. അക്ഷരങ്ങളുടെയും വാക്കുകളുടെയും സഹായത്തോടെ ആശയവിനിമയം നടത്തുന്നത് സാഹിത്യഭാഷയെങ്കിൽ വികാരങ്ങളുടെ ഭാഷയാണ് സംഗീതം. മനുഷ്യന്റെ സകലവികാരങ്ങളെയും ദുഃഖത്തെയും സംഘര്ഷങ്ങളെയും സംഗീതത്തിൽ കൂടി ആവിഷ്‌ക്കരിക്കാൻ സാധിക്കും.ഒരു ചെറു പ്രായത്തിൽ തന്നെ സംഗീതത്തിന്റെ എല്ലാ ചേരുവകളും സ്വായത്തമാക്കി സംഗീതരംഗത്തു വിശേഷിച്ചു ഭക്തിഗാനരംഗത്തു സമാനകളില്ലാതെ ഉയരങ്ങളിലേക്ക് മുന്നേറുകയാണ് സ്വിറ്റസർലണ്ടിലെ അനുഗ്രഹീത ഗായിക ജാനറ്റ് ചെത്തിപ്പുഴ . ജാനറ്റ് ചെത്തിപ്പുഴ Read More »

Austria Europe Germany Ireland Pravasi Religious Switzerland UK

മനുഷ്യനെ മയക്കുന്ന മതവും ,സ്വിസ്സിലെ ധ്യാന വചന പ്രഘോഷണങ്ങളുടെ ആധിക്യവും .

Report by : Right Thinkers Switzerland തൂവെള്ളത്തുണിയിൽ അലംകൃതമായ ഒരു മഞ്ചലിന് നടുവിൽ രക്തം തളംകെട്ടിയ ഒരു വെള്ളിത്താലത്തിൽ അറുത്തെടുക്കപ്പെട്ട ഒരു ബാലന്റെ നിഷ്കളങ്കത തുടിക്കുന്ന മുഖഭാവത്തോടെയുള്ള ശിരസ്സ്. നാലുപേർചേർന്നു ചുമക്കുന്ന ആ മഞ്ചലിന് മുന്നിൽ നിണമുണങ്ങാത്ത വാളുമുയർത്തിപ്പിടിച്ച്  ഒരു വൃദ്ധൻ എന്തൊക്കെയോ വിളിച്ചു പറയുന്നു. ദൈവസ്‌തുതികളോടെ ആ മഞ്ചലിനെ അനുഗമിച്ച്  നഗരവീഥി നിറഞ്ഞു ജനക്കൂട്ടം. കെട്ടിടങ്ങളുടെ മട്ടുപ്പാവുകളിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ വൻ ജനാവലി കൂപ്പുകൈകളുമായി ദൈവനാമം ഉരുവിടുന്നു. ദൈവപ്രീതിക്കായി ബാലികഴിക്കപ്പെട്ട 9 വയസ്സുള്ള ഒരു Read More »