Association Pravasi Religious Switzerland

ഉയർത്തെഴുന്നെല്പ്പിൻറെ മഹത്വം വാഴ്ത്തിപ്പാടികൊണ്ട് ബാസലിൽ ഈസ്റ്റെർ ആഘോഷങ്ങൾ ഏപ്രിൽ രണ്ടിന്

ഉയർത്തെഴുന്നെല്പ്പിൻറെ  മഹത്വം വാഴ്ത്തിപ്പടാൻ ഇതാ ഒരു ഈസ്റ്റർ ദിനം കൂടി  ആഗതമാകുന്നു…… സ്വിസ് മലയാളീ ഫ്രെണ്ട്സ് ബാസെൽ മുൻ വർഷങ്ങളിലെപോലെ  മഹത്തായ ത്യാഗത്തിൻറെയും സത്യത്തിൻറെയും ഉദാത്തമായ തത്വങ്ങൾ ഉദ്ഘോഷിച്ചുകൊണ്ട്  ഈ വർഷത്തെ ഉയിർപ്പുതിരുന്നാൾ ആഘോഷവും  ഏറെ പുതുമകളോടെ ഏപ്രിൽ രണ്ടിന്  ബസെലിലെ  പീറ്റർ ആൻഡ്‌ പൌൾ  ഹാളിൽ വച്ച്  നടത്തപ്പെടുന്നു  രാവിലെ 10.30 നു ബഹുമാനപ്പെട്ട വൈദികരുടെ കാർമ്മികത്ത്വത്തിൽ ദിവ്യബലി ആരംഭിക്കും .ബാസെൽ ഗായകസംഘം ആലപിക്കുന്ന    ഗാനങ്ങള്‍ ശുശ്രൂഷകള്‍ കൂടുതല്‍ ഭക്‌തിസാന്ദ്രമാക്കും . തുടർന്ന് 12 മണിക്ക് അംഗങ്ങൾ ഒരുക്കിയിരിക്കുന്ന സ്നേഹവിരുന്നു പങ്കുവെക്കും . ഉച്ചകഴിഞ്ഞ് 3 മണിക്ക്   Read More »

Association Pravasi Switzerland

സ്വിസ് മലയാളി അസ്സോസിയെഷന് ( SMA )പുതിയ സാരഥികൾ- സജി കുരീക്കാട്ടിൽ പ്രെസിഡെന്റ്

Report : News Desk. സ്വിററ് സർലാൻഡ്‌ : ബാസലിലെ കലാ സാംസ്‌കാരിക സംഘടനയായ സ്വിസ് മലയാളി അസ്സോസിയെഷന് ( SMA ) 2018 -2019 കാലയളവിലേക്ക് പുതിയ ഭരണസമതി നിലവിൽ വന്നു . ഭാരവാഹികളായി സജി കുരീക്കാട്ടിൽ (പ്രസിഡന്റ്)  സോമിച്ചൻ കിഴക്കേവീട്ടിൽ (സെക്രട്ടറി) വിനോദ് ലൂക്കോസ് (ട്രഷറർ ) സൂസൻ പൂത്തുള്ളിൽ (ആർട്സ്   ക്ളബ്സെക്രട്ടറി), ജെസി പെരേപ്പാടൻ (വൈസ് പ്രസിഡന്റ്), മനു മാത്യു (ജോയിന്റ് സെക്രട്ടറി), ആൽഡ്രിൻ തെരുവിപറമ്പിൽ  (പബ്ളിക് റിലേഷൻ ഓഫീസർ) എന്നിവരെ തെരഞ്ഞെടുത്തു.  എക്സിക്യൂട്ടീവ് മെംബേർസ് ആയി സാജൻ പെരേപ്പാടൻ ,ജോസി കൊച്ചുപറമ്പിൽ ,ബേബി തടത്തിൽ ,ജോബിൻ പൂത്തുള്ളിൽ ,ജോർജ് വടക്കുംചേരിൽ ,ജോസ് തലത്തറ ,തോമസ് മാത്യു ,തോമസ് Read More »

Association Europe Pravasi Social Media Switzerland

മുരളി തുമ്മാരുകുടിക്ക് ഹാസ്യ സാഹിത്യത്തിൽ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് .

Report : News Desk. ഹലോ ഫ്രണ്ട്‌സ് സ്വിട്സർലാൻഡിന്റെ അഭിനന്ദനങ്ങൾ . കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഹാസ്യ സാഹിത്യത്തിൽ സ്വിട്സർലാന്റിലെ ജനീവയിൽ ഐക്യരാഷ്ട്രസംഘടന പരിതസ്ഥിതി പരിപാടിയുടെ ദുരന്ത ലഘൂകരണ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന   ഡോ: മുരളി തുമ്മാരുകുടിയുടെ .ചില നാട്ടുകാര്യങ്ങള്‍  എന്ന പുസ്തകം   അവാർഡിന് അര്‍ഹമായി . നോവല്‍, ചെറുകഥാ,യാത്രാവിവരണം,  എന്നീ വിഭാഗങ്ങളിലെ പുരസ്‌കാരത്തിന് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി (നോവല്‍) എസ് ഹരീഷിന്റെ ആദം (ചെറുകഥ) ഡോ. ഹരികൃഷ്ണന്റെനൈല്‍വഴികള്‍ (യാത്രാവിവരണം),   എന്നീ പുസ്തകങ്ങളാണ് അര്‍ഹമായത്. 25,000 Read More »

Association Pravasi Switzerland Women

സ്വിസ്സ്‌ കേരള വനിതാഫോറം മാർച്ച്‌ 8-ന് ലോക വനിതാ ദിനം കൊണ്ടാടും.മുഖ്യാഥിതി ശ്രീമതി റോഷ്നി തൊംസൺ IFS

Report -Tom Kulangara. ബാസൽ:സ്ത്രീ സമത്വവും സുരക്ഷയും സ്വാതന്ത്ര്യവും ഒക്കെ ഉറപ്പുവരുത്തണമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ഒരു വനിതാദിനം കൂടി മാർച്ച് എട്ടാം തീയതി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അവകാശത്തിനുവേണ്ടി സ്ത്രീകള്‍ നടത്തിയ സമരത്തിന്റെ തുടര്‍ച്ചയും ഓര്‍മ്മപ്പെടുത്തലുമാണ് ഓരോ വനിതാദിനവും.. അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 8 സമുചിതമായി ആഘോഷിക്കുവാനും ചർച്ച ക്ലാസ് നടത്തുവാനും സ്വിറ്റസർലണ്ടിലെ വനിതാ കൂട്ടായ്‌മയായ സ്വിസ് കേരളാ വനിതാഫോറം തീരുമാനിച്ചു.ആഘോഷത്തിൽ സ്വിറ്റ്സർലാൻഡിന്റെ നാനാഭാഗത്തുനിന്നും ഇതര വനിതാപ്രസ്ഥാനങ്ങളിലെ ഭാരവാഹികളും, അംഗങ്ങളും മാർച്ച്‌ 8- നു ബാസലിൽ സംയുക്തമായി സമ്മേളിക്കും.   ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, Read More »

Association Pravasi Switzerland

കേളി കലാമേള ഷോർട്ട് ഫിലിം മത്സരത്തിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു,അവസാന തിയതി മെയ് 13 .

Report-Jacob Maliackkal സൂറിച്ച്. സ്വിറ്റ്‌സർലാൻഡിലെ  പ്രമുഖ സാംസ്‌കാരിക സംഘടനയായ  കേളി ഒരുക്കുന്ന അന്താരാഷ്ട്ര യുവജനോത്സവത്തോടനുബന്ധിച്ച്   ഷോർട്ട് ഫിലിം മത്സരം നടത്തുന്നു.മെയ് 19,20  തീയതികളിൽ സൂറിച്ചിലാണ് കലാമേള അരങ്ങേറുന്നത്. പ്രായ പരിധി ഇല്ലാതെ ആർക്കും പങ്കെടുക്കാവുന്ന മീഡിയ ഇവന്റിൽ ആണ് ഷോർട്ട് ഫിലിം മത്സരം ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും നല്ല ഷോർട്ട് ഫിലിമിന് അവാർഡും 25000 രൂപ ക്യാഷ് പ്രൈസും നൽകും.മലയാളത്തിലെ പ്രമുഖ സിനിമാസംവിധായകൻ  മാർട്ടിൻ പ്രക്കാട്ട്  ജൂറി ആയിരിക്കും. 2018  മെയ് 13  നുള്ളിൽ  ഷോർട്ട് ഫിലിം സമർപ്പിക്കണം. Read More »

Association Pravasi Switzerland

ആസ്വാദനത്തിന്റെ അമൃതവർഷം പെയ്‌തിറങ്ങി ഭാരതീയ കലോത്സവം 2018 സൂറിച്ചിൽ അരങ്ങേറി

പ്രോഗ്രാമിന്റെ ഫോട്ടോ ആൽബം കാണുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക  ALBUM -1 ALBUM-2  

Association Pravasi Switzerland

ഹോളിവുഡ് താരം സിഗോർണീ വീവർ കേളി കലാമേള കിക്ക് ഓഫ് ചെയ്തു

സൂറിച്ച്. സ്വിറ്റ്‌സർലാൻഡിലെ  പ്രമുഖ  സാംസ്കാരിക സംഘടനയായ കേളി ഒരുക്കുന്ന കലാമേള രജിസ്ട്രേഷൻ ഹോളിവുഡ് താരം സിഗോർണീ  വീവർ  കിക്ക് ഓഫ് ചെയ്തു. ആദ്യ  രജിസ്ട്രേഷൻ  വർഷ ചേലക്കലിൽ  നിന്നും സ്വീകരിച്ച് കൊണ്ട്  ഹോളിവുഡ് താരം  കേളിക്കും കലാമേളക്കും ഭാവുകങ്ങൾ നേർന്നു. റിഡ്ലി സ്‌കോട്ട് സംവിധാനം ചെയ്ത ഏലിയൻ  (Alien ) മനോജ് നൈറ്റ് ശ്യാമളൻ  സംവിധാനം ചെയ്ത ദി വില്ലേജ്  ഹോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ഫിലിം അവതാർ  തുടങ്ങിയ സിനിമകളിൽ തിളങ്ങിയ ഹോളിവുഡ് താരമാണ്  സിഗോർണീ  വീവർ.ഇവർ മൂന്ന് പ്രാവശ്യം Read More »

Association Germany Pravasi

ഫ്രാങ്ക്ഫർട്ട് കേരള സമാജത്തിനു പുതിയ നേതൃത്വം

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ . ഫ്രാങ്ക്ഫർട്ട് : കേരള സമാജത്തിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ബോബി ജോസഫ് (പ്രസിഡന്‍റ്), കോശി മാത്യു (സെക്രട്ടറി), അബി മാങ്കുളം (ട്രഷറാർ) എന്നിവരേയും കമ്മറ്റിയംഗങ്ങളായി സിമി ഷൗക്കത്ത്്, ജോണ്‍ ജോസഫ്, വർഗീസ് മാത്യു, ബിനോയ് മാത്യു എന്നിവരെയും ഓഡിറ്ററായി രമേഷ് ചെല്ലെതുറൈയും തെരഞ്ഞെടുത്തു. സാൽബൗ നോർത്ത് വെസ്റ്റ് സെന്‍ററിലെ ടിറ്റുസ് ഫോറത്തിൽ ജനുവരി 21 നു നടന്ന പൊതുയോഗത്തിൽ സമാജം പ്രസിഡന്‍റ് കോശി മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. Read More »

Association Europe Pravasi Switzerland

ഇൻഡോ സ്വിസ്സ് സ്പോർട്സ് ക്ലബിന്റെ ഇൻഡോർ ഗെയിംസ് മത്സരങ്ങൾ ഫെബ്രുവരി 24 നു സൂറിച്ചിൽ

സ്വിറ്റസർലണ്ടിലെ പ്രമുഖ സ്പോർട്സ് സംഘടനയായ ഇന്തോ~സ്വിസ് സ്പോര്‍ട്സ് ക്ളബ് സംഘടിപ്പിക്കുന്ന പതിനാറാമത്  ഇന്‍ഡോര്‍ ഗെയിംസ്  സൂറിച്ചിലെ നീഡര്‍ ഹാഡ്ലിയിലുള്ള കത്തോലിഷെ ഫാറൈ സെന്‍ട്രത്തില്‍ ഫെബ്രുവരി ഇരുപത്തിനാലിനു  നടത്തുന്നു .ഈ വര്ഷം കൊച്ചു കുട്ടികള്‍ക്കായി പെയിന്‍റ്റിംഗ് മത്സരവും , വനിതകള്‍ക്കായുള്ള വിവിധ  മത്സരങ്ങള്‍ , മുതിര്‍ന്നവര്‍ക്കായുള്ള , കാരംസ് , ചെസ്സ്‌ , പ്ലയിംഗ് കാര്‍ഡ് മത്സരങ്ങള്‍ എന്നിവയും നടക്കും കൂടാതെ യൂവാക്കൾക്കുവേണ്ടിയുള്ള ടേബിൾ ഫുടബോൾ ഈ വർഷത്തെ പ്രത്യേകത ആയിരിക്കും .   വിനോദത്തിനും ,വിജ്ഞാനത്തിനും വേണ്ടി ഇൻഡോ സ്വിസ്സ് സ്പോർട്സ് ക്ലബ് Read More »

Association Entertainment Pravasi Switzerland

ഗ്രയസ് ബാൻഡിന്റെ സംഗീതോപഹാരമായ ഹൃദയാഞ്ജലി 2018 ഏപ്രിൽ 28 നു

ഗ്രെയ്സ് ബാൻഡ് സ്വിറ്റ്സർലൻഡ് ജീവകരുണ്ണ്യപ്രവർത്തനത്തിനുവേണ്ടി    ഹൃദയാഞ്ജലി എന്ന  പേരിൽ  സംഗീത സായാഹ്ന്യം ഏപ്രിൽ ഇരുപത്തിഎട്ടാം തിയതി ബാസലിൽ ഒരുക്കുന്നു , സ്വിറ്റ്സർലൻഡ് ലെ അനുഗ്രഹീതരായ  കലാകാരന്മാരെയും കലാകാരികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരുക്കിയിരിക്കുന്ന ഈ പരിപാടി കാണികളുടെ കാതുകളെ കുളിരണിയിക്കുന്ന മനോഹരസന്ധ്യയായി മാറും .    പഴയതും പുതിയതുമായ അനേകം ഗാനങ്ങള്‍ മാറിമാറി ഉള്‍പ്പെടുത്തി നൂതനമായ പരീക്ഷണങ്ങള്‍…നടത്തികൊണ്ട്  സംഗീതമേള പ്രശസ്ത ഗായകരുടെ സ്വരമാധുരിയില്‍ വൈവിധ്യമായ ഒരു അനുഭമായി മാറും …….സ്‌നേഹിക്കുന്ന ഹൃദയങ്ങളില്‍ തങ്ങളുടെ  സ്വരമാധുര്യം കൊണ്ട് സ്വാന്തനത്തിന്റെ  മധുരം പകര്‍ന്നു നല്‍കാന്‍ കഴിവുള്ള, ഒരുപറ്റം ഗായികമാരും ഗായകരും Read More »