Association Europe Pravasi Switzerland

ഭാരതീയ കലാലയം ഒരുക്കുന്ന ഭാരതീയ കലോത്സവം ജനുവരി അഞ്ചിന് സൂറിച്ചിൽ –

സ്റ്റേറ്റ് അവാർഡ് വിന്നർ സിത്താര ,ജോബ് കുരിയൻ ,അഭിജിത് കൊല്ലം എന്നിവർ ചേർന്നൊരുക്കുന്ന സംഗീതവിരുന്നും കൂടാതെ ബിജു ധ്വനി യുടെ കൊറിയോഗ്രഫിയിൽ വ്യത്യസ്ഥമായ ഓപ്പണിങ് പ്രോഗ്രാമുകളും .

ഭാരതീയ കലകളുടെ സര്‍ഗാത്മക കവാടമായ സ്വിറ്റ്സര്‍ലെന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ കലാലയം ലാസ്യകലകളുടെ ചാരുതയും സംഗീതത്തിന്റെ മനോഹാരിതയും സമന്വയിപ്പിച്ച് സ്വിസ് മലയാളികള്‍ക്കായ് നല്‍കുന്ന ഒരു കലാവിരുന്നായിരിക്കും ഭാരതീയ കലോത്സവം 2019 എന്ന് കലാലയം ചെയർമാൻ മേഴ്‌സി പാറശ്ശേരിയും , സെക്രട്ടറി സിജി തോമസ് ട്രഷറർ സാബു പുല്ലേലി ,പ്രോഗ്രാം കോർഡിനേറ്റർ റോഹൻ തോമസ് , എന്നിവര്‍ അറിയിച്ചു.

വളരെ വ്യത്യസ്തമായ കലാവിരുന്നുമായി ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയുമാണ് ചലച്ചിത്രപിന്നണി രംഗത്തെത്തി . കൈരളി ടിവിയുടെ ഗന്ധർവസംഗീതം സീനിയേഴ്സ്-2004, ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങൾ, ജീവൻ ടിവിയുടെ വോയ്സ്-2004 തു‌ടങ്ങിയവയിലെ മികച്ച പാട്ടുകാരി ആയി തെരഞ്ഞെടുക്കപ്പെട്ട,മികച്ച പിന്നണിഗായികയ്ക്കുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ച ശ്രദ്ധേയായ ചലച്ചിത്രപിന്നണിഗായിക സിതാര കൃഷ്ണകുമാറും .-

ദൈവം അനുഗ്രഹിച്ച ചില കലാകാരന്മാർ ഉണ്ട് അതിലൊരാളാണ് നാദവിസ്മയം അഭിജിത് കൊല്ലം.. ഗാനഗന്ധർവൻ യേശുദാസിന്റെ അതേ സ്വരമാധുരിയിൽ ഗാനങ്ങൾ ആലപിച്ചു പ്രേഷകലക്ഷങ്ങളുടെ മുക്തകണ്ഡം പ്രശംസ നേടിയെടുത്തു നിരവധി സ്റ്റേജ് ഷോകളിലും ആൽബങ്ങളിലും ഗാനങ്ങൾ ആലപിക്കുന്ന അനുഗ്രഹീത കലാകാരൻ അഭിജിത് കൊല്ലവും

ജോബ് കുര്യനെ ഒരു ഗായകൻ എന്നതിനേക്കാളുപരി ഒരു മ്യുസിഷൻ(സംഗീതജ്ഞൻ) എന്നു വിശേഷിപ്പിക്കുന്നതാണ് ഉത്തമം. പാട്ടുകൾ സൃഷ്ടിക്കുകയും സംഗീതത്തിൽ വേറിട്ട വഴികളിലൂടെ സഞ്ചരിക്കാൻ താൽപ്പര്യപ്പെടുകയും ചെയ്യുന്നയാൾ .സംഗീത സംവിധാനം സ്വപ്‌നമായി ഉള്ളില്‍ കൊണ്ടുനടന്ന യുവഗായകന്‍ ജോബ് കുര്യനെ സ്വിസ്സ് മലയാളികൾക്ക് ഒരു മുഖവുരയുടെ ആവശ്യമില്ല ..

ഏതാനും വർഷങ്ങൾക്കു മുൻപ് ഭാരതീയ കലാലയം കലോത്സവത്തിൽ തൻറെ ഇമ്പമാർന്ന ഗാനങ്ങൾ സ്പീഡ് ട്രാക്കിലും ,ഗസൽ ഗാനങ്ങളും ആലപിച്ചു സ്വിസ് മലയാളികൾക്ക് നല്ലൊരു സംഗീതവിരുന്നൊരുക്കിയതാണ് .വീണ്ടും സംഗീതത്തിന്റെ പൂക്കാലമൊരുക്കുവാൻ കലോത്സവ വേദിയിൽ ലൈവ് ഓർക്കസ്ട്രയുമായി എത്തുന്നു .കൂടാതെ കലോത്സവത്തിന് നിറപ്പകിട്ടേകുവാൻ പ്രസിദ്ധ കൊറിയോഗ്രാഫർ ബിജു സ്വിസ്സിലെ കലാപ്രതിഭകളെ ഉൾപ്പെടുത്തി ഒരുക്കുന്ന നടനവിസ്മയവും കലോത്സവത്തിന് നിറമേകും .