Cinema Entertainment

ബിജു മേനോന്‍ ചിത്രം ‘പടയോട്ടം’ ഓണം റിലീസായി തീയറ്ററുകളിലേക്ക്

ബിജുമേനോനെ നായകനാക്കി നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പടയോട്ടം ഓണം റിലീസായി തീയറ്ററുകളിലേക്കെത്തുന്നു. വീക്കെന്‍ഡ് ബ്‌ളോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാപോള്‍ നിര്‍മ്മിക്കുന്ന ഈ ഗ്യാംഗ്സ്റ്റര്‍ കോമഡി ചിത്രത്തില്‍ ബിജു മേനോന്‍ ആദ്യമായി തിരുവനന്തപുരം സ്‌ളാങ് അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ചെങ്കല്‍ രഘുവായാണ് ബിജുമേനോന്‍ അഭിനയിക്കുന്നത്. സമൃദ്ധമായ താടിയും മീശയും പറ്റെ വെട്ടി നര വീണ മുടിയും, മൊത്തത്തില്‍ ബിജുമേനോനെ ഗുണ്ടയായിട്ടാണ് സിനിമയില്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.

അനുശ്രീയാണ് നായികയായെത്തുന്നത്. ദിലീഷ് പോത്തന്‍, സുധി കോപ്പ, ഹരീഷ് കണാരന്‍ ,ശ്രീനാഥ് ഭാസി, അലന്‍സിയര്‍, മിഥുന്‍ രമേഷ്, ബേസില്‍ എന്നിവരും പ്രധാനതാരങ്ങളാണ്. മുഴുനീള നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയാണ് പടയോട്ടം അവതരിപ്പിക്കുന്നത്. അരുണ്‍ എ.ആര്‍ അജയ് രാഹുല്‍ എന്നിവരുടേതാണ് തിരക്കഥ. ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് പ്രശാന്ത് പിള്ള ഈണം പകരുന്നു. പ്രശാന്ത് രവീന്ദ്രന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.